കൂടുതൽ സീറ്റ് ചോദിക്കാൻ ലീഗിന് അവകാശമുണ്ട് : മുനവറലി ശിഹാബ് തങ്ങൾ

രാനിരിക്കുന്ന നിയമസഭാ തെരത്തെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാനുള്ള അവകാശം മുസ്ലിം ലീഗിനുണ്ടെന്ന് ട്രൂ കോപ്പി തിങ്കുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. മതരാഷ്ട്രവാദമുന്നയിക്കുന്ന തീവ്ര സംഘടനകളുമായി യോജിക്കാൻ പാടില്ലെന്നതാണ് യൂത്ത് ലീഗിന്റെ നിലപാടെന്നും ഇക്കാര്യം മുസ്ലിം ലീഗിൽ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട്ടുനിന്ന് ആരെങ്കിലും മത്സരിക്കുന്ന പാരമ്പര്യം ഇല്ലെന്നും ഇത്തവണയും അതുണ്ടാവില്ലെന്നും മുനവറലി തങ്ങൾ പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ്, കാഞ്ഞങ്ങാട് കൊലപാതകം, ഹഗിയ സോഫിയ വിവാദം, കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ്, കോൺഗ്രസ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തിങ്ക് എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനുമായി മുനവറലി തങ്ങൾ വിശദമായി സംസാരിക്കുന്നു.

Comments