ദുരൂഹമായി എസ്.ഐ.ആർ നടപടികൾ, കേരളത്തിലും അട്ടിമറിക്കപ്പെടുന്നു വോട്ടർപട്ടിക

രണ്ടരക്കോടിയിലധികം വോട്ടർമാരുള്ള കേരളത്തിൽ 5 ശതമാനത്തോളം പേർ പുറത്താവുകയാണെങ്കിൽ അത് ഏകദേശം 12.5 ലക്ഷം പേർ വരും. തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിൻെറ ഭാഗമായി ബിഹാറിൻെറ വഴിക്ക് തന്നെയാണ് ഇവിടെയും പുറത്താക്കലും കൂട്ടിച്ചേർക്കലും നടക്കുന്നതെന്ന സൂചനകൾ തന്നെയാണ് ഇപ്പോഴുള്ളത്.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ Special Intensive Revision (SIR) അഥവാ തീവ്രവോട്ടർ പട്ടികാ പരിഷ്കരണവുമായി മുന്നിട്ടിറങ്ങുന്നത്. രാജ്യത്ത് വർഷങ്ങളായി നടക്കാത്ത വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് കമ്മീഷൻ ഇതിന് നൽകിയിരുന്ന വിശദീകരണം. കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാൻ പദ്ധതിയിട്ട വോട്ടർപട്ടികാ പരിഷ്കരണത്തിനെതിരെ തുടക്കഘട്ടത്തിൽ തന്നെ വലിയ വിമർശനങ്ങൾ വന്നിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിൻെറ രാഷ്ട്രീയതാൽപര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഒരു ആയുധമാണ് ഇതെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. ബിഹാറിൽ ബി.ജെ.പി അതിൻെറ ഒന്നാഘട്ട പരീക്ഷണം കൃത്യമായി നടപ്പാക്കി വിജയിപ്പിക്കുന്നതിനാണ് പിന്നീട് നമ്മൾ സാക്ഷ്യം വഹിച്ചത്.

ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം ആരംഭിച്ച ഘട്ടത്തിൽ തന്നെ അതിനെതിരെ പ്രതിപക്ഷകക്ഷികൾ വലിയ പ്രതിരോധവുമായി മുന്നിട്ടിറങ്ങിയിരുന്നു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വോട്ട് ചോരി ആരോപണങ്ങളുമായി നിരന്തരം തെളിവുകൾ പുറത്ത് വിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ ബി ടീം ആയി പ്രവർത്തിക്കുന്നുവെന്നും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തട്ടിപ്പ് നടത്തിയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ വിജയം നേടിയതെന്നുമെല്ലാം രാഹുൽ നിരന്തരം പറഞ്ഞ് കൊണ്ടേയിരുന്നു. “ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കേണ്ടേ? അവർക്കെതിരായി ശക്തമായ നടപടികൾ എടുക്കേണ്ടതല്ലേ?” എന്നെല്ലാമാണ് മറുഭാഗത്ത് തെരഞ്ഞെടുപ്പ് റാലിക്കിടയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചത്.

“ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കേണ്ടേ? അവർക്കെതിരായി ശക്തമായ നടപടികൾ എടുക്കേണ്ടതല്ലേ?” എന്നെല്ലാമാണ് മറുഭാഗത്ത് തെരഞ്ഞെടുപ്പ് റാലിക്കിടയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചത്.
“ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കേണ്ടേ? അവർക്കെതിരായി ശക്തമായ നടപടികൾ എടുക്കേണ്ടതല്ലേ?” എന്നെല്ലാമാണ് മറുഭാഗത്ത് തെരഞ്ഞെടുപ്പ് റാലിക്കിടയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചത്.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നവരുടെ എണ്ണം 7 കോടി 89 ലക്ഷമായിരുന്നു. ജൂണിലാണ് ബിഹാറിൽ എസ്.ഐ.ആർ നടപടിക്രമങ്ങൾ തുടങ്ങിയത്. ഇതിന് ശേഷം ആദ്യം പുറത്തുവന്ന പട്ടികയിൽ ഏകദേശം 65 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ വോട്ടർമാരുടെ എണ്ണം 7 കോടി 24 ലക്ഷമായി ചുരുങ്ങി. ഇതിന് ശേഷം വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് പരാതികളും മറ്റും നൽകാനായി വീണ്ടും അവസരം നൽകി. ഒടുവിൽ അതനുസരിച്ച് പട്ടിക പുതുക്കി വന്നപ്പോൾ പുറത്തായവരുടെ എണ്ണം 47 ലക്ഷം ആയി. അതായത് ബിഹാറിൽ ഏകദേശം അരക്കോടിയിലധികം പേരെ പട്ടികയിൽ നിന്ന് പുറത്താക്കിക്കൊണ്ടാണ് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മുസ്ലിംകളും സ്ത്രീകളും ഏറ്റവും കൂടുതൽ പുറത്താക്കപ്പെട്ട വിഭാഗങ്ങളാണ്. കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരിൽ 24.7 ശതമാനവും, അന്തിമ പട്ടികയിൽ നിന്ന് നീക്കപ്പെട്ടവരിൽ 33 ശതമാനവും മുസ്ലിം വിഭാഗത്തിൽ നിന്നായിരുന്നു.

ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം പിന്നീട് എന്തായെന്ന് നമുക്കറിയാം. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് അവിടെ എൻ.ഡി.എ സഖ്യത്തിനുണ്ടായത്. 243-ൽ 200-ലധികം സീറ്റ് നേടിയുള്ള വിജയം. നിധീഷ് കുമാറിൻെറ ജെഡിയുവിനെയും മറികടന്ന് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം CPI- ML (ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ നടത്തിയ ഒരു പ്രതികരണമുണ്ട്. അത് ഇങ്ങനെയാണ്: ‘‘തെരഞ്ഞെടുപ്പുഫലം പൂർണമായും അസ്വാഭാവികവും സംസ്ഥാനത്തിന്റെ ഗ്രൗണ്ട് റിയാലിറ്റികളുമായി ചേർന്നുപോകുന്നതുമല്ല. രണ്ടു ദശകങ്ങളായി അധികാരത്തിലിരിക്കുന്ന ഒരു സർക്കാർ, 2010-ലെ പ്രകടനം ആവർത്തിക്കുക എന്നത് വിശദീകരിക്കാനാകാത്ത ഒന്നാണ്. വോട്ടർപട്ടികയുടെ തീവ്ര പരിശോധനയ്ക്കുശേഷം സംസ്ഥാനത്ത് 7.42 കോടി വോട്ടർമാരാണുണ്ടായിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷമുള്ള ഇലക്ഷൻ കമീഷന്റെ പത്രക്കുറിപ്പിൽ 7,45,26,858 വോട്ടർമാരാണുള്ളത്. മൂന്നു ലക്ഷത്തിലേറെ വോട്ടർമാർ എങ്ങനെയാണ് കൂടിയത്? ഇത് കമീഷൻ എങ്ങനെ വിശദീകരിക്കും?’’- അദ്ദേഹം ചോദിക്കുന്നു. അതായത് അവസാനഘട്ടത്തിൽ വീണ്ടുമൊരു മൂന്ന് ലക്ഷം പേർ വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എസ്.ഐ.ആറും വോട്ട് ചോരിയും പൊരുത്തപ്പെടാത്ത വോട്ടർമാരുടെ കണക്കുകളുമെല്ലാം കൃത്യമായി വെളിപ്പെടുത്തുന്നത് ബി.ജെ.പി - തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തർധാരയാണെന്ന കാര്യത്തിൽ എന്ത് സംശയമാണുള്ളത്?

ബിഹാറിലെ എസ്.ഐ.ആർ പരീക്ഷണം വലിയ വിജയമാക്കിയതോടെ കേന്ദ്രസർക്കാരിന് ഇത് രാജ്യത്തെ എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാൻ ഒരു പ്രയാസവുമില്ലാതെ സാധിക്കുന്നു. അതിൻെറ ഭാഗമായാണ് നിലവിൽ കേരളത്തിലടക്കം നടക്കുന്ന തീവ്ര വോട്ടർപട്ടിക പരീക്ഷണം. മാസങ്ങൾക്കുള്ളിൽ നടക്കാൻ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ഇവിടെയും ഉന്നം. തെരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കത്തിൽ കേരളത്തിൽ വോട്ടർപട്ടിക പരിഷ്കരണത്തിന് തയ്യാറെടുത്തപ്പോൾ തന്നെ അതിനെതിരെ സംസ്ഥാനത്ത് വലിയ ചെറുത്തുനിൽപ്പും പ്രതിഷേധവുമൊക്കെ ഉണ്ടായിരുന്നു.

ബിഹാറിലെ എസ്.ഐ.ആർ പരീക്ഷണം വലിയ വിജയമാക്കിയതോടെ കേന്ദ്രസർക്കാരിന് ഇത് രാജ്യത്തെ എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാൻ ഒരു പ്രയാസവുമില്ലാതെ സാധിക്കുന്നു.
ബിഹാറിലെ എസ്.ഐ.ആർ പരീക്ഷണം വലിയ വിജയമാക്കിയതോടെ കേന്ദ്രസർക്കാരിന് ഇത് രാജ്യത്തെ എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാൻ ഒരു പ്രയാസവുമില്ലാതെ സാധിക്കുന്നു.

“ബീഹാർ എസ് ഐ ആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നു വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കമ്മീഷൻ പിന്തിരിയണം.” - മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രതികരണം ഇങ്ങനെയായിരുന്നു. എസ്ഐആറിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ച് പ്രമേയം പാസ്സാക്കിയ സംസ്ഥാനം കൂടിയാണ് കേരളം. എന്നാൽ സംസ്ഥാനത്തിനും തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിൽ നിന്ന് മാറിനിൽക്കാൻ സാധിച്ചിട്ടില്ല. അതിൻെറ ആദ്യഘട്ട പ്രവർത്തനങ്ങൾ കേരളത്തിൽ അവസാനിച്ചിരിക്കുകയാണ്.

സ്വാഭാവികമായും എസ്.ഐ.ആറിൻെറ ഓരോഘട്ടവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2.54 കോടി പേരാണ് സംസ്ഥാനത്തെ വോട്ടർപട്ടികയിൽ നിലവിലുള്ളത്. ഇതിൽ 19 ലക്ഷം പേർ കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് നേരത്തെ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴത് ഇരട്ടിയായിരിക്കുന്നു. 37 ലക്ഷം പേർക്കാണ് രേഖകൾ ഹാജരാക്കാനായി നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് പുതിയ വിവരം. ഇതിൽ തന്നെ 13.5 ലക്ഷം പേർക്കേ നോട്ടീസ് ലഭിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഫെബ്രുവരി 14 ആണ് രേഖകൾ ഹാജരാക്കാനുള്ള അവസാന തീയ്യതി. അതിനുള്ളിൽ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കൂടുതൽ പേർ സ്വാഭാവികമായും പട്ടികയിൽ നിന്ന് പുറത്താവും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വോട്ടർപട്ടിക പ്രസിദ്ധീകരിക്കേണ്ടത് ഫെബ്രുവരി 21-നാണ്. കേരളത്തിൻെറ കാര്യത്തിലും ഇതെല്ലാം വലിയ ആശങ്കകൾ തന്നെയാണ് ഉയർത്തുന്നത്. ഗ്രൗണ്ടിൽ ജയിക്കാനായില്ലെങ്കിൽ മറ്റ് വഴികളിലൂടെയെന്ന തന്ത്രം നടപ്പിലാക്കാനുള്ള ശ്രമങ്ങളോട് ജാഗ്രത പുലർത്തേണ്ടത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ യോജിച്ച് നിന്നുകൊണ്ടാണ്. ബിഹാറിൽ നേരത്തെ ഉണ്ടായിരുന്ന വോട്ടർപട്ടികയിൽ നിന്ന് ഏകദേശം 5 ശതമാനത്തിലധികം പേരെ പുറത്താക്കി കൊണ്ടാണ് വോട്ടർപട്ടിക സമഗ്ര പരിഷ്കരണം പൂർത്തിയായത്. ദുരൂഹമായ കുറേ കൂട്ടിച്ചേർക്കലുകളും പിന്നീടുണ്ടായി. ഇതുമായി ബന്ധപ്പെട്ട് പരാതികളും വിമർശനങ്ങളുമൊക്കെ ഉണ്ടായിട്ടും പലകാര്യങ്ങളിലും വ്യക്തത വന്നില്ല. രണ്ടരക്കോടി വോട്ടർമാരുള്ള കേരളത്തിൽ 5 ശതമാനത്തോളം പേർ പുറത്താവുകയാണെങ്കിൽ അത് ഏകദേശം 12.5 ലക്ഷം പേർ വരും. ബിഹാറിൻെറ വഴിക്ക് തന്നെയാണ് ഇവിടെയും പുറത്താക്കലും കൂട്ടിച്ചേർക്കലും നടക്കുന്നതെന്ന സൂചനകൾ തന്നെയാണ് ഇപ്പോഴുള്ളത്.

പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നു വ്യക്തമാണ്.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കമ്മീഷൻ പിന്തിരിയണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നു വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കമ്മീഷൻ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

അടിമുടി ദുരൂഹതകളിലൂടെയാണ് കേരളത്തിലെ വോട്ടർപട്ടിക സമഗ്രപരിഷ്കരണം നടന്നുകൊണ്ടിരിക്കുന്നത്. ചെറിയ ഭൂരിപക്ഷത്തിൽ വിജയിക്കുന്ന മണ്ഡലങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. അത്തരം മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ കൃത്യമായ ‘ശസ്ത്രക്രിയാ’ രീതിയിലുള്ള ഇടപെടൽ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചാൽ, ബി.ജെ.പിയുടെ വിജയം ചില സീറ്റുകളിൽ എങ്കിലും സാധ്യമാകുമെന്ന യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വമുള്ളവരാണ് ഇന്ന് അതിന്റെ ബലഹീനതകളെ തന്നെ സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തി, ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്. ഭരണഘടനയിലോ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലോ ഇതുവരെ നിലനിന്നിരുന്ന നിയമങ്ങളിലോ രീതികളിലോ ഇല്ലാത്ത, ഈ രാജ്യവ്യാപകമായ "പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും അതിൻെറ ഭാഗമാണ്. 75 വർഷത്തെ ജനാധിപത്യാനുഭവത്തിൽ ആദ്യമായാണ് തങ്ങളുടെ അധികാരപരിധിയിൽ പെടാത്ത “പൗരത്വ നിർണയം” എന്ന മേഖലയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അമിതാധികാരം പ്രയോഗിക്കുന്നത്. പൗരരെന്ന് തെളിയിക്കപ്പെടുന്നത് വരെ വോട്ടവകാശവും പൗരത്വവും നിഷേധിക്കപ്പെട്ട നിലയിലാക്കുന്ന ഒരു പുതിയ തത്വം നിലവിൽ വരികയാണ്. അതിൻെറ അത്യധികം ദുരൂഹമായ, ആശങ്കപ്പെടുത്തുന്ന പരിഷ്കാരങ്ങളാണ് കേരളത്തിലും നടപ്പിലാവാൻ പോവുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അതിൻെറ തുടർച്ചയ്ക്ക് ഒരു പരിധിവരെ എസ്.ഐ.ആറും സഹായമായി മാറുമെന്ന് വോട്ട് ചോരിയും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്റ്റേറ്റിൻെറ ആയുധമായി മാറുന്ന സാഹചര്യവുമെല്ലാം നമുക്ക് സൂചനകൾ നൽകുന്നുണ്ട്…

Comments