ഇതാ, കാത്തിരുന്ന ഫലം ട്രൂ കോപ്പി തിങ്ക് പ്രീ പോൾ സർവേ

അടുത്ത അഞ്ചുവർഷം ആര് കേരളം ഭരിക്കും? തുടർഭരണമുണ്ടാകുമോ? മുന്നണികൾക്ക് എത്ര സീറ്റ് കിട്ടും? ഇതാ, ആ ഫലത്തിലേക്ക്..

Think

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്രൂ കോപ്പി തിങ്ക് നടത്തിയ പ്രീ പോൾ സർവേയുടെ ഫലം പ്രസിദ്ധീകരിക്കുന്നു. മാർച്ച് 22 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ, തിങ്കിന്റെ പ്രതിനിധികൾ വോട്ടർമാരുടെ മനസ്സറിയാൻ നടത്തിയ സർവ്വേയുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുകയാണിവിടെ. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ കേരളം ആർക്കൊപ്പമാണ്? എന്ന ഏറ്റവും പ്രധാന ചോദ്യത്തിന് ഉത്തരം നൽകുന്ന സർവേ കൂടിയാണിത്.
സ്ട്രാറ്റിഫൈഡ് സിസ്റ്റമാറ്റിക്ക് റാൻഡം സാംപ്‌ളിങ്ങ് എന്ന ശാസ്ത്രീയ രീതിയാണ് സർവേക്ക് സ്വീകരിച്ചത്.

ഇതിനായി കേരളത്തിലെ പതിനാല് ജില്ലകളെ നാല് റീജിയനുകളായി തിരിച്ചു. ഒപ്പം മണ്ഡലങ്ങളെ സുനിശ്ചിത മണ്ഡലങ്ങൾ, അനിശ്ചിത മണ്ഡലങ്ങൾ എന്നിങ്ങനെയും തരംതിരിച്ചു. തുടർച്ചയായ നാല് നിയമസഭാ തെരഞ്ഞെടുപ്പുകിൽ ഒരേ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളാണ് സുനിശ്ചിത മണ്ഡലങ്ങളായി കണക്കാക്കിയത്. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത മുന്നണികളെ വിജയിപ്പിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള മണ്ഡലങ്ങളാണ് അനിശ്ചിത മണ്ഡലങ്ങൾ. ഓരോ മണ്ഡലത്തിലും നാല് വീതം പഞ്ചായത്തുകളെയും നഗരസഭകളെയും തെരഞ്ഞെടുത്തു. ഓരോ പഞ്ചായത്ത് / നഗരസഭ കളിൽ നാലുവീതം വാർഡുകൾ സർവ്വേയിൽ ഉൾപ്പെടുത്തി. ഒരോ വാർഡിലും വോട്ടർമാരെ വീടുകളിൽ കണ്ട് സംസാരിച്ചാണ് പ്രതികരണം തേടിയത്.

നഗര-ഗ്രാമ പ്രാതിനിധ്യം, സ്ത്രീ പുരുഷ പ്രാതിനിധ്യം, സാമുദായിക പ്രാതിനിധ്യം എന്നിവ ശരിയായ അളവിൽ സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പല വിഷയങ്ങളിലും, മറ്റ് മാധ്യമ സർവേകളിൽനിന്ന് വ്യത്യസ്തമായ കണ്ടെത്തലുകളും ഫലങ്ങളുമാണ് തിങ്ക് സർവേയിൽ ലഭിച്ചത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് മലയാളി വോട്ടുചെയ്യുന്നത്, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വോട്ടിംഗ് പാറ്റേണിന്റെ അടിസ്ഥാനം, രാഷ്ട്രീയ വോട്ടുകൾ ആർക്ക് ഗുണം ചെയ്യും, സ്ഥാനാർഥികളുടെ വ്യക്തിത്വം ഏത് മുന്നണിയെ തുണയ്ക്കും, ജാതി- മത പരിഗണനകൾ ഏത് മുന്നണിയെ സഹായിക്കും, ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ, റേഷൻ കിറ്റ് അടക്കമുള്ള ക്ഷേമപ്രവർത്തനങ്ങളുടെ ഇംപാക്റ്റ്, ശബരിമല വിഷയം, വികസനപ്രവർത്തനങ്ങൾ, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തനം, പിൻവാതിൽ നിയമന വിവാദം, മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും പ്രകടനം, ദുരന്തകാലങ്ങളിലെ സർക്കാർ ഇടപെടൽ, മാധ്യമങ്ങളുടെ സ്വാധീനം എന്നിവ പ്രത്യേകം പരിശോധിക്കപ്പെടുന്നു.

വടക്കൻ, മധ്യ, തെക്കൻ മേഖലകളിലെ ഓരോ മുന്നണിയുടെയും വോട്ട് ഷെയർ, സീറ്റ് ഷെയർ, ഓരോ മുന്നണിക്കും ലഭിക്കുന്ന വോട്ട് ശതമാനം എന്നിവക്കൊടുവിൽ, കേരളം കാത്തിരിക്കുന്ന ഏറ്റവും നിർണായകമായ ആ ചോദ്യത്തിനുള്ള ഉത്തരവും ട്രൂ കോപ്പി സർവേ നൽകുന്നു:

Comments