സി.പി.എം, യുക്തിവാദം, യു. കലാനാഥൻ

‘സി.പി.എം ദൈവത്തെ വിളിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അത്, അൽഭുതകരമായ തകർച്ചയുടെ ലക്ഷണമാണ്’- യു. കലാനാഥനുമായി അഭിമുഖം.

Truecopy Webzine

‘‘മാർക്സിസത്തിന്റെ താത്വികാംശങ്ങളെ മാത്രം അവലംബിച്ചിട്ടല്ല പ്രശ്നങ്ങളിൽ ഞാൻ ഇടപെടാറ്. നേരെമറിച്ച് പാർട്ടി ആശയങ്ങളും ജനങ്ങളുടെ ജീവിതസൗകര്യങ്ങളുംകൂടി കൂട്ടിയോജിപ്പിച്ചിട്ടാണ് അത് ചെയ്യുക. അപ്പോൾ, ബഹുജനങ്ങളുടെ ജീവിതസൗകര്യങ്ങൾക്ക് ദോഷം ചെയ്യുന്ന പാർട്ടി ലൈൻ പലപ്പോഴും നടപ്പാക്കാറില്ല, സ്വീകരിക്കാറുമില്ല.''

‘‘പാർട്ടിക്കാർക്ക് യുക്തിവാദം അത്ര ഇഷ്ടമല്ല. അതിന്റെ തർക്കം മാത്രമേയുണ്ടായിരുന്നുള്ളൂ. മാർക്സിസം ആന്റി റിലീജിയസ് ആണ്. പിന്നെ, മതത്തിന്റെ കൂട്ടാളിയായിട്ടാണ് പാർട്ടിക്കാരെ കൊണ്ടുനടക്കുക. അത് അശാസ്ത്രീയവും പാർട്ടിവിരുദ്ധവുമാണ്.''

‘‘പാലൊളി, സി.കെ. ബാലേട്ടൻ, അഹമ്മദുകുട്ടി മാഷ് എന്നിവരാണ് എന്നെ സമീപിച്ചത്. അപ്പോഴാണ് അവർ പറഞ്ഞത്, പാർട്ടി അല്ലെങ്കിൽ യുക്തിവാദം എന്ന്. ഞാൻ പറഞ്ഞു, ഞാൻ പഠിച്ച പാർട്ടി ഇങ്ങനെയാണ്. ഇ.എം.എസുമായി "ചോദ്യോത്തര'ത്തിൽ ഇക്കാര്യം വിശദമായി സംസാരിച്ചിട്ടുണ്ട്. പഴയ ആളുകളൊക്കെ യുക്തിവാദികളാണ്. ഇ.എം.എസ് അടക്കം കമ്യൂണിസ്റ്റ് ആയത് യുക്തിവാദം പറഞ്ഞിട്ടാണ്. ഇപ്പോഴെന്താണ് മാറ്റം? അതെനിക്കറിയണം എന്ന് ഞാൻ ശഠിച്ചു. വിശദീകരണമൊന്നും വേണ്ട, പറഞ്ഞതൊക്കെ അങ്ങ് അനുസരിച്ചാൽ മതി എന്നായിരുന്നു ആ സംഘത്തിന്റെ മറുപടി. പാർട്ടിയുടെ ആ സമീപനം എനിക്കിഷ്ടമായില്ല. അവർ പറയുന്നതനുസരിച്ച് നടക്കണമെന്ന ഒരു ആജ്ഞാശക്തി അതിനുപിന്നിലുണ്ട്. അത് ഇഷ്ടമായില്ല എന്നുമാത്രമല്ല, അത് അംഗീകരിക്കില്ല എന്ന മട്ടിൽ ഞാൻ നിലപാട് തുടർന്നുകൊണ്ടുപോയി.''

‘‘നയപരമായി തന്നെ പാർട്ടി ആശയം ഇന്നതാണ്, മാർക്‌സിസം എന്ന തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വേണം കാര്യങ്ങൾ തീരുമാനിക്കാൻ, അതുപ്രകാരം ഇന്നിയിന്ന രീതിയിൽ കാര്യങ്ങൾ ചെയ്യണം എന്ന കർശന നിലപാട് പാർട്ടിയിൽ വേണം. എന്നാൽ, ഇതെല്ലാം ചെയ്യേണ്ടവർ ഇന്ന് പാർട്ടിക്ക് പുറത്താണ്. യഥാർത്ഥ കമ്യൂണിസ്റ്റുകാരെ പുറത്താക്കി.''

അഭിമുഖം
യു. കലാനാഥൻ / എം.കെ. രാംദാസ്
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 82

Comments