തമിഴ്നാട്ടിൽ വിസിലടിച്ച് വിജയ് തരംഗം, തകർന്നടിഞ്ഞ് ഡി.എം.കെ

തമിഴ്നാട്ടിൽ ഇനി വിജയുടെ കാലമാണ്. സിനിമകൾ കൊണ്ട് ജനമനസ്സുകളിൽ നിറഞ്ഞുനിന്ന വിജയ് രാഷ്ട്രീയത്തിലും വിജയം നേടിയിരിക്കുന്നു. മത്സരിച്ച ആദ്യനിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ വൻമുന്നേറ്റം നടത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലേക്ക് കടന്നുകയറുകയാണ് ടി.വി.കെ. മുഖ്യമന്ത്രി സ്റ്റാലിൻ പോലും പരാജയപ്പെടുന്ന രീതിയിൽ അതിശക്തമായിരുന്നു സംസ്ഥാനത്ത് ഡി.എം.കെ. സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം.

Election Desk

ക്സിറ്റ് പോളുകളെയും രാഷ്ട്രീയ പണ്ഡിതരുടെ വിലയിരുത്തലുകളെയുമെല്ലാം കടപുഴക്കിയെറിഞ്ഞ് തമിഴ്നാട്ടിൽ വിസിൽ വിളിച്ച് വിജയുടെ ജൈത്രയാത്ര. 234-ൽ 108 സീറ്റുകളിൽ വ്യക്തമായ ലീഡ് നേടിയാണ് പാർട്ടി രൂപീകരിച്ച് ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ തന്നെ ടി.വി.കെ സംസ്ഥാനത്ത് അധികാരം പിടിക്കുന്ന നിലയിൽ ജൈത്രയാത്ര നടത്തിയത്. മറുഭാഗത്ത് 72 സീറ്റുകളുമായി ഡി.എം.കെ മുന്നണിയാണ് രണ്ടാമതെത്തിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പോലും കൊളത്തൂരിൽ പരാജയം രുചിച്ചു. 52 സീറ്റുകളാണ് എഐഎഡിഎംകെ സഖ്യം നേടിയത്. സിനിമയിൽ വിജയിച്ചവർ രാഷ്ട്രീയത്തിലും വിജയിക്കുന്നതിന് തമിഴ്നാട്ടിൽ ഉദാഹരണങ്ങൾ ഏറെയാണ്. ഏറെക്കാലം തമിഴ്നാട് ഭരിച്ച എം.ജി.ആറും ജയലളിതയും കരുണാനിധിയുടെയുമെല്ലാം ആദ്യതട്ടകം സിനിമയായിരുന്നു. പിന്നീട് അത്തരത്തിൽ ഒരു മാസ് എൻട്രി നടത്തിയിട്ടുള്ളത് വിജയകാന്താണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് വരെ അദ്ദേഹം എത്തിയിരുന്നു. രജനിക്കും കമലിനുമെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ അതൊന്നും വിജയിച്ചില്ല. എന്നാൽ, കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് വിജയ് തമിഴ്നാട് രാഷ്ട്രീയത്തിൽ എൻട്രി നടത്തിയത്.

പരിചയക്കുറവിൻെറയും രാഷ്ട്രീയ പക്വതക്കുറവിൻെറയുമെല്ലാം പരിമിതികളുണ്ടായിരുന്നുവെങ്കിലും പദ്ധതികൾ തയ്യാറാക്കി വെച്ചാണ് ഇളയ ദളപതി ഇറങ്ങിത്തിരിച്ചത്. പരമാവധി ഭരണവിരുദ്ധ വോട്ടുകൾ സമാഹരിച്ച്, ഫിലിം സ്റ്റാറെന്ന നിലയിൽ തൻെറ ജനകീയത ഉപയോഗിച്ച് അധികാരം പിടിക്കാമെന്ന ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും പാർട്ടിയുടെ പ്രചാരണത്തിനായും വിജയ് ഇറങ്ങിയപ്പോഴെല്ലാം ജനം ഒഴുകിയെത്തി. എന്നാൽ, അത് വലിയൊരു ദുരന്തത്തിലേക്ക് വഴിമാറുന്നതും കണ്ടു. കരൂരിൽ ടിവികെയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 40 പേർ. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കടുത്ത വിമർശനങ്ങൾ ഇതിൻെറ പേരിൽ വിജയ് ഏറ്റുവാങ്ങിയിരുന്നു. തെരഞ്ഞെടുപ്പിൽ ഡിഎംകെയും എഐഎഡിഎംകെയും ഒരുപോലെ കരൂർ ദുരന്തം പ്രചാരണ ആയുധമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം നേരിട്ടു കൊണ്ടാണ് വിജയുടെ നേതൃത്വത്തിൽ ടിവികെ പ്രചാരണം നടത്തിയത്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പോലും കൊളത്തൂരിൽ പരാജയം രുചിച്ചു. 52 സീറ്റുകളാണ് എഐഎഡിഎംകെ സഖ്യം നേടിയത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പോലും കൊളത്തൂരിൽ പരാജയം രുചിച്ചു. 52 സീറ്റുകളാണ് എഐഎഡിഎംകെ സഖ്യം നേടിയത്.

യുവാക്കളെയും സ്ത്രീകളെയും സാമ്പ്രദായിക രാഷ്ട്രീയത്തോട് ആഭിമുഖ്യം കുറഞ്ഞവരെയും ആകർഷിക്കാൻ വിജയുടെ പാർട്ടിക്ക് സാധിച്ചു. പാർട്ടി രൂപീകരിച്ച് അധികാലം കഴിയും മുൻപ് തന്നെ മുഖ്യമന്ത്രി സ്റ്റാലിൻെറ പ്രധാന എതിരാളിയെന്ന നിലയിൽ വിജയ് ഉയർന്നുവന്നു. പല സർവേകളിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജനപിന്തുണയിൽ സ്റ്റാലിന് പിന്നിൽ വിജയ് രണ്ടാമനായി. സ്റ്റാലിനും ഡിഎംകെയുമാണ് തങ്ങളുടെ പ്രധാന എതിരാളികൾ എന്ന നിലയിലാണ് വിജയ് പ്രചാരണം നടത്തിയത്. തമിഴ്നാടിൻെറ ഭാവി രാഷ്ട്രീയത്തെ തനിക്കൊപ്പം ചേർക്കാനാണ് തന്ത്രം മെനഞ്ഞത്. അതാണ് വിജയം കണ്ടത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) എന്നീ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചത്. ഇരുമണ്ഡലങ്ങളിലും വിജയ് തുടക്കം മുതൽ തന്നെ ലീഡ് ചെയ്യുകയും വിജയമുറപ്പിക്കുകയും ചെയ്തു.

തമിഴ്നാട് രാഷ്ട്രീയം മാറുന്നു…

ദ്രാവിഡ രാഷ്ട്രീയത്തിൻെറ മുഖങ്ങളായിരുന്ന കലെഞ്ജർ കരുണാനിധിയുടെയും പുരട്ചി തലൈവി ജയലളിതയുടെയും ആറ് പതിറ്റാണ്ട് നീണ്ട പോരാട്ടം തമിഴ്നാട്ടിൽ അവസാനിച്ചതോടെ തന്നെ സംസ്ഥാനത്തെ രാഷ്ട്രീയം കലങ്ങി മറിഞ്ഞിരുന്നു. ജയലളിതയ്ക്ക് ശേഷം എഐഎഡിഎംകെ പല നേതാക്കളുടെ നേതൃത്വത്തിൽ ചിതറിയപ്പോൾ മറുഭാഗത്ത് ഡി.എം.കെ. സ്റ്റാലിന് പിന്നിൽ അടിയുറച്ച് നിന്നു. രണ്ട് മുന്നണികൾ തമ്മിൽ കാലങ്ങളായി നടന്ന മത്സരത്തിന് ഇക്കുറി ചില മാറ്റങ്ങൾ സംഭവിച്ചു. തമിഴക വെട്രി കഴകമെന്ന (ടി.വി.കെ) പാർട്ടിയുമായുള്ള നടൻ വിജയുടെ വരവ് തമിഴ്നാട് തെരഞ്ഞെടുപ്പിനെ കടുത്ത ത്രികോണ മത്സരത്തിലെത്തിച്ചു.

2021-ൽ സംഭവിച്ചത്…

കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിന് ശേഷം തമിഴ്നാട്ടിൽ നടന്ന ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പ് എന്നതായിരുന്നു 2021-ലെ പ്രത്യേകത. 159 സീറ്റുകളുമായാണ് 2021-ൽ ഡി.എം.കെ സഖ്യം അധികാരം പിടിച്ചിരുന്നത്. ഡിഎംകെ ഒറ്റയ്ക്ക് 133 സീറ്റുകളും മുന്നണിയിലുണ്ടായിരുന്ന കോൺഗ്രസ് മത്സരിച്ച 25-ൽ 18 സീറ്റുകളും നേടി. കോൺഗ്രസ് കൂടാതെ സിപിഐഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളെല്ലാം ഡി.എം.കെ. മുന്നണിയുടെ ഭാഗമായിരുന്നു. സിപിഐയും സിപിഎമ്മും രണ്ട് സീറ്റുകൾ വീതവും നേടി. എഐഡിഎംകെ മുന്നണിക്ക് ആകെ നേടാൻ സാധിച്ചത് 66 സീറ്റുകളാണ്. ബി.ജെ.പിയും ഈ മുന്നണിയുടെ ഭാഗമായിരുന്നു. 4 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. വോട്ട് ഷെയറിൻെറ കണക്കെടുത്താൽ ഇരുമുന്നണികളും തമ്മിലുള്ള വ്യത്യാസം വെറും 5 ശതമാനത്തിൻേറത് മാത്രമായിരുന്നു. 10 വർഷം പ്രതിപക്ഷത്തിരുന്നതിന് ശേഷമാണ് സ്റ്റാലിൻെറ നേതൃത്വത്തിൽ ഡി.എം.കെ 2021-ൽ തമിഴ്നാട് പിടിച്ചത്.

യുവാക്കളെയും സ്ത്രീകളെയും സാമ്പ്രദായിക രാഷ്ട്രീയത്തോട് ആഭിമുഖ്യം കുറഞ്ഞവരെയും ആകർഷിക്കാൻ വിജയുടെ പാർട്ടിക്ക് സാധിച്ചു. പാർട്ടി രൂപീകരിച്ച് അധികാലം കഴിയും മുൻപ് തന്നെ മുഖ്യമന്ത്രി സ്റ്റാലിൻെറ പ്രധാന എതിരാളിയെന്ന നിലയിൽ വിജയ് ഉയർന്നുവന്നു.
യുവാക്കളെയും സ്ത്രീകളെയും സാമ്പ്രദായിക രാഷ്ട്രീയത്തോട് ആഭിമുഖ്യം കുറഞ്ഞവരെയും ആകർഷിക്കാൻ വിജയുടെ പാർട്ടിക്ക് സാധിച്ചു. പാർട്ടി രൂപീകരിച്ച് അധികാലം കഴിയും മുൻപ് തന്നെ മുഖ്യമന്ത്രി സ്റ്റാലിൻെറ പ്രധാന എതിരാളിയെന്ന നിലയിൽ വിജയ് ഉയർന്നുവന്നു.

അടിത്തറയിളകി ഡി.എം.കെ

ഉടൽ മണ്ണുക്ക്, ഉയിർ തമിഴുക്ക്… എന്ന ദ്രാവിഡ സ്വത്വബോധത്തിൽ അടിയുറച്ചുനിന്ന കരുണാനിധിയുടെ യഥാർത്ഥ പിൻഗാമിയായാണ് സ്റ്റാലിൻ രാഷ്ട്രീയത്തിൽ തൻെറ ചുവടുറപ്പിക്കുന്നത്. അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഡി.എം.കെ. ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മത്സരത്തിനിറങ്ങിയത്. സന്തുലിതമായ, ശക്തമായ മുന്നണി സംവിധാനവും, ഡി.എം.കെയുടെ സംഘടനാ സംവിധാനവും കരുത്താവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജയലളിതയുടെ വിശ്വസ്തനും തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഒ. പനീർ ശെൽവത്തെ പോലും ഡി.എം.കെയ്ക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ സാധിച്ചു. എന്നാൽ അതൊന്നും പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല.

ഒരു സംസ്ഥാന മുഖ്യമന്ത്രി എന്നതിനപ്പുറം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന മുഖമായും സ്റ്റാലിൻ മാറിയിരുന്നു. ദക്ഷിണേന്ത്യൻ വിഷയങ്ങളിൽ അദ്ദേഹം കൃത്യമായി നിലപാടെടുക്കാറുണ്ട്. ദേശീയവിഷയങ്ങളിൽ അദ്ദേഹം ബി.ജെ.പിയോട് നേർക്കുനേർ പോരടിച്ചു. കരുണാനിധിക്കും ജയലളിതയ്ക്കും ശേഷം ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും തമിഴ്നാടിൻെറ ശബ്ദം കേൾപ്പിച്ചിരുന്നു സ്റ്റാലിൻ. ഇതെല്ലാം സ്റ്റാലിനും ഡിഎംകെയ്ക്കും ഗുണകരമാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മറുഭാഗത്ത് ഉയർന്നുവന്ന കടുത്ത ഭരണവിരുദ്ധവികാരം കാണാൻ പാർട്ടിക്ക് സാധിച്ചില്ല. ഇത്രയും ദയനീയമായ ഒരു തിരിച്ചടി അവർ പ്രതീക്ഷിച്ചതേയല്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഡി.എം.കെ. തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിറ്റിങ് എം.എൽ.എമാരെയും മന്ത്രിമാരെയും തങ്ങളുടെ ഏറ്റവും മികച്ച നേതാക്കളെയുമെല്ലാം രംഗത്തിറക്കി. നേരിയ ഭരണവിരുദ്ധവികാരം ഉണ്ടായിരുന്നുവെങ്കിൽ തന്നെ അത് എഐഡിഎംകെ, ടിവികെ മുന്നണികളിലായി ചിതറിപ്പോവുമായിരുന്നുവെന്ന് ഡി.എം.കെ പ്രതീക്ഷിച്ചു. എന്നാൽ, സംഭവിച്ചത് അതല്ല. ഡി.എം.കെയുടെ തുടർഭരണമല്ല ജനങ്ങൾ ആഗ്രഹിച്ചത്. സംസ്ഥാനത്ത് ഭരണകക്ഷിക്കെതിരെ ഉണ്ടായിരുന്നത് കടുത്ത ഭരണവിരുദ്ധവികാരമാണ്. അതാണ് ഡി.എം.കെയെ ഭരണത്തിൽ നിന്ന് പുറത്തിരുത്തിയത്

എടപ്പാടി കെ. പഴനിസാമി. ജയലളിതയ്ക്ക് ശേഷം എഐഎഡിഎംകെ പല നേതാക്കളുടെ നേതൃത്വത്തിൽ ചിതറിയപ്പോൾ മറുഭാഗത്ത് ഡി.എം.കെ. സ്റ്റാലിന് പിന്നിൽ അടിയുറച്ച് നിന്നു. രണ്ട് മുന്നണികൾ തമ്മിൽ കാലങ്ങളായി നടന്ന മത്സരത്തിന് ഇക്കുറി ചില മാറ്റങ്ങൾ സംഭവിച്ചു.
എടപ്പാടി കെ. പഴനിസാമി. ജയലളിതയ്ക്ക് ശേഷം എഐഎഡിഎംകെ പല നേതാക്കളുടെ നേതൃത്വത്തിൽ ചിതറിയപ്പോൾ മറുഭാഗത്ത് ഡി.എം.കെ. സ്റ്റാലിന് പിന്നിൽ അടിയുറച്ച് നിന്നു. രണ്ട് മുന്നണികൾ തമ്മിൽ കാലങ്ങളായി നടന്ന മത്സരത്തിന് ഇക്കുറി ചില മാറ്റങ്ങൾ സംഭവിച്ചു.

എക്സിറ്റ് പോളുകളെല്ലാം തെറ്റി

കനത്ത പോളിങ്ങാണ് ഏപ്രിൽ 23-ന് നടന്ന തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ രേഖപ്പെടുത്തിയത്. ഇലക്ഷൻ കമ്മീഷൻെറ അന്തിമ കണക്കുകൾ പ്രകാരം പോളിങ് 85.10 ശതമാനമാണ്. 93.41 ശതമാനം വോട്ട് രേഖപ്പെടുത്തിയ കരൂരാണ് പോളിങ്ങിൽ ഏറ്റവും മുന്നിലെത്തിയത്. കന്യാകുമാരി ജില്ലയിലെ കിള്ളിയൂർ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് (71.26 ശതമാനം). പോളിങ്ങിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിപക്ഷവും ഡി.എം.കെ മുന്നണി തന്നെ സംസ്ഥാനഭരണം നിലനിർത്തുമെന്നാണ് പ്രവചിച്ചിരുന്നത്. ആകെ 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ അധികാരം നേടണമെങ്കിൽ ഒരു മുന്നണിക്ക് കുറഞ്ഞത് 118 സീറ്റുകൾ ലഭിക്കണം. ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഒഴികെ ബാക്കിയെല്ലാം ഡി.എം.കെയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പറയുന്നത്. 120-ന് മുകളിൽ സീറ്റുകൾ ഡിഎംകയെക്ക് ലഭിക്കുമെന്ന് പീപ്പിൾസ് പൾസ്, മാട്രിസ്, പി - മാർക്ക്, പീപ്പിൾ ഇൻസൈറ്റ് തുടങ്ങിയ സർവേകളെല്ലാം പറഞ്ഞത്. എഐഎഡിഎംകെ 70 മുൽ 90 വരെ സീറ്റുകൾ നേടുമെന്നാണ് സർവേഫലങ്ങൾ പ്രവചിച്ചിരുന്നത്. വിജയുടെ പാർട്ടിയായ ടി.വി.കെ 10 മുതൽ വരെ 20 വരെ സീറ്റുകൾ നേടുമെന്നും പറഞ്ഞിരുന്നു. ഈ പ്രവചനങ്ങളിലൊന്നും കഴമ്പില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണ്. എന്നാൽ, ആക്സിസ് മൈ ഇന്ത്യയുടെ ഫലം ടിവികെയ്ക്ക് വൻ മുന്നേറ്റമാണ് പ്രവചിച്ചത്. 98 മുതൽ 120 വരെ സീറ്റുകൾ നേടി വിജയ് അധികാരം പിടിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചിരുന്നു. ഡിഎംകെയ്ക്ക് 100-ലധികം സീറ്റുകൾ പ്രവചിക്കുന്ന ഫലത്തിൽ എഐഎഡിഎംകെ 30 സീറ്റുകളിലേക്ക് വരെ ചുരുങ്ങാമെന്നും പറഞ്ഞിരുന്നു. ആ സർവേയിലും ഡി.എം.കെയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന പ്രവചനം ഉണ്ടായില്ല.

Comments