ബ്രഹ്മപുരം; ഉത്തരവാദികള്‍
രാജിവെച്ച് ജനങ്ങളോട് മാപ്പുചോദിച്ചില്ലെങ്കില്‍
പിന്നെന്ത് ജനാധിപത്യം
ബ്രഹ്മപുരം; ഉത്തരവാദികള്‍ രാജിവെച്ച് ജനങ്ങളോട് മാപ്പുചോദിച്ചില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യം
നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കനത്ത ഭരണപരാജയവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള അവഗണനയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമായി ദേശീയ ഹരിത ട്രൈബ്യൂനല്‍ ഈ ഉത്തരവില്‍ പറയുമ്പോഴും രാഷ്ട്രീയ-ഭരണ നേതൃത്വത്തിലുള്ള ഒരാള്‍ പോലും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതിന്റെ പേരില്‍ രാജിവെക്കുകയും ജനങ്ങളോട് മാപ്പു ചോദിക്കുകയും ചെയ്തില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യമാണ് ഇവിടെയുള്ളത്?
18 Mar 2023, 06:27 PM
ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീപിടിത്തത്തിനും അതുവഴി കൊച്ചി നഗരവാസികളെ വിഷപ്പുകയില്‍ മുക്കിയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കാതെയും കുറ്റകരമായ അനാസ്ഥ കാട്ടിയ കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും 100 കോടി രൂപ ഈ ദുന്തത്തിന്റെ ആഘാതലഘൂകരണത്തിനും ബന്ധപ്പെട്ട മറ്റു നടപടികള്‍ക്കുമായി നല്‍കാനായി ഈടാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂനല്‍ ഉത്തരവിട്ടു. ഈ ദുരന്തം വരുത്തിവെച്ച ഉദ്യോഗസ്ഥരും രാഷ്ട്രീയ ഭരണനേതൃത്വവും കുറ്റവിചാരണ ചെയ്യപ്പെടുകയും അവരില്‍ നിന്നും കനത്ത തുക പിഴയായി ഈടാക്കുകയും ചെയ്യണം. അല്ലാതെ അഴിമതിയും പിടിപ്പുകേടും ജനങ്ങളുടെ പൗരാവകാശങ്ങളോടുള്ള ഭരണവര്‍ഗ്ഗപുച്ഛവും സൃഷ്ടിച്ച ഈ ദുരന്തത്തിന്റെ പിഴയും ജനങ്ങള്‍ക്ക് മുകളില്‍ വന്നുവീഴുമ്പോള്‍ ഈ ചക്രം എങ്ങനെത്തിരിഞ്ഞാലും ഭരണാധികാരികള്‍ രക്ഷപ്പെട്ടുപോകുന്ന അവസ്ഥയാണുള്ളതെന്ന് നമ്മള്‍ മനസിലാക്കുന്നു.
ഖര മാലിന്യ സംസ്‌കരണത്തില്‍ നടപടികളെടുക്കാനും കാലാകാലങ്ങളിലായി ട്രൈബ്യൂനലിന്റെയും സുപ്രീം കോടതിയുടെയും ഇക്കാര്യങ്ങളിലെ ഉത്തരവുകള്‍ അനുസരിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂനല്‍ പറയുന്നു (para 22). ഇക്കാര്യത്തില്‍ യാതൊരുവിധ ഉത്തരവാദിത്തവും ആര്‍ക്കുമുകളിലും ഉണ്ടായില്ല എന്ന് മാത്രമല്ല ഉയര്‍ന്ന തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനും ഈ വീഴ്ചക്ക് ഉത്തരവാദിയായില്ല. പരിസ്ഥിതി സംരക്ഷണ നിയമം (1985) ലംഘിച്ചതിനോ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചോ കോടതി ഉത്തരവുകള്‍ നടപ്പാക്കാഞ്ഞതിനോ ആര്‍ക്കെതിരെയും ഒരുതരത്തിലുമുള്ള വിചാരണ നടപടികള്‍ ഉണ്ടായില്ല. സംസ്ഥാന ഭരണാധികാരികളുടെ ഇത്തരം നടപടികള്‍ നിയമവാഴ്ചക്ക് ഭീഷണിയാണെന്ന് ദേശീയ ഹരിത ട്രൈബ്യൂനല്‍ ഉത്തരവില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയണം. ജനങ്ങളാവശ്യപ്പെട്ടതുകൊണ്ടാണോ നിങ്ങള്‍ ഉറവിട മാലിന്യ സംസ്‌കരണം നടപ്പാകാഞ്ഞത്? ആളുകള്‍ മാലിന്യം റോഡില്‍ വലിച്ചെറിഞ്ഞതുകൊണ്ടാണോ ബ്രഹ്മപുരം തീപിടിത്തമുണ്ടായത്? ഏതു തരത്തിലാണ് കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തിന് ജനങ്ങള്‍ സഹകരിക്കാഞ്ഞത്? കൊച്ചി കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണത്തിനുള്ള ചുമതല സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ തന്നെ ഉത്തരവിലൂടെ ഏറ്റെടുത്തതിനുശേഷം എന്താണ് സംഭവിച്ചത്? ഇത്രയും വലിയ ദുരന്തം നടന്ന് ഇത്രയും ദിവസമായിട്ടും ഇക്കാര്യത്തില്‍ പ്രാഥമികമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ നടപടിയെടുത്തിട്ടുണ്ടോ? കുന്നുകൂടിയ മാലിന്യമുണ്ടാക്കുന്ന പ്രഹസനങ്ങളില്‍ പരിസ്ഥിതി, മാലിന്യ നിര്‍മ്മാര്‍ജ്ജന ചുമതലയുള്ള വകുപ്പുകളും ആരോഗ്യവകുപ്പും തദ്ദേശ ഭരണ വകുപ്പും കാലാകാലങ്ങളില്‍ എന്ത് നടപടികളാണെടുത്തത്?
നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കനത്ത ഭരണപരാജയവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള അവഗണനയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമായി ദേശീയ ഹരിത ട്രൈബ്യൂനല്‍ ഈ ഉത്തരവില്‍ പറയുമ്പോഴും രാഷ്ട്രീയ-ഭരണ നേതൃത്വത്തിലുള്ള ഒരാള്‍ പോലും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതിന്റെ പേരില്‍ രാജിവെക്കുകയും ജനങ്ങളോട് മാപ്പു ചോദിക്കുകയും ചെയ്തില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യമാണ് ഇവിടെയുള്ളത്? പത്തുവണ്ടി പ്ലാസ്റ്റിക്കും രാസപദാര്‍ത്ഥങ്ങളടങ്ങിയ മാലിന്യവും പിണറായി വിജയന്റെയോ വീണ ജോര്‍ജിന്റെയോ വീടിനു പുറത്തിട്ട് കത്തിച്ചാല്‍ തീയില്ലാതെ പുകയുണ്ടാക്കുന്നവര്‍ എന്നും മാസ്‌ക് വെച്ച് സുരക്ഷിതരാകൂ എന്നും പറഞ്ഞിരിക്കുമോ അതോ അങ്ങനെ ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയരാക്കുമോ? നിയമനടപടികളാണ് അക്കാര്യത്തില്‍ ഉണ്ടാവുകയെന്നാണെങ്കില്‍ ഒരു നഗരത്തിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ വീടുകളിലേക്ക് വിഷപ്പുക കയറ്റിവിട്ട സംഭവത്തില്‍ എന്തുകൊണ്ട് കുറ്റക്കാരായ ഒരാളെപ്പോലും അറസ്റ്റ് ചെയ്യുന്നില്ല?

ബ്രഹ്മപുരത്തെ തീ അലബാമയിലെ തീയേക്കാള്‍ വേഗത്തില്‍ കെടുത്തി എന്ന നിര്‍വ്വാണം പുറപ്പെടുവിച്ച മന്ത്രി അങ്ങനെയെങ്കില്‍ അലബാമയെ സഹായിക്കാന്‍ കേരളത്തിന്റെ സഹായം വാഗ്ദാനം ചെയ്യണം. ന്യൂയോര്‍ക് അഗ്‌നിശമന സേന ഉപമേധാവി ഹീലിയോട് ഉപദേശം ചോദിക്കാന്‍ എന്തുകൊണ്ട് അമേരിക്കയിലെ അലബാമക്കാര്‍ക്ക് തോന്നിയില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാകും. ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ള പല സംവിധാനങ്ങളും നിലവിലിരിക്കെ ന്യൂയോര്‍ക്കിലെ ഹീലിയെ ബന്ധപ്പെടാനുള്ള ആ 'ബുദ്ധിയും' 'കുറുക്കുവഴിയും' എങ്ങനെയാകും ഉണ്ടായത്? ദയവുചെയ്ത് ഇനി അലബാമയിലേക്ക് മന്ത്രിതല സംഘത്തെ അയക്കാനുള്ള കാശ് ജനങ്ങളുടെ ഓട്ടക്കീശയില്‍നിന്നും എടുക്കരുത്. നിര്‍ബന്ധമാണെങ്കില്‍ ലുലു മുതലാളി തരും. പോയിവരണം.
പ്രസ്താവനകളല്ല, ഉത്തരങ്ങളാണ് വേണ്ടത്, അപ്പോഴേ ജനാധിപത്യമാകൂ.
ഡോ. പ്രവീൺ സാകല്യ
Mar 24, 2023
8 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
Truecopy Webzine
Mar 20, 2023
3 Minutes Read
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
പുരുഷന്‍ ഏലൂര്‍
Mar 15, 2023
5 Minutes Read