സെൻസർഷിപ്പ് ഭരണത്തെ
ഇന്ത്യൻ മീഡിയ എങ്ങനെ നേരിടുന്നു?
സെൻസർഷിപ്പ് ഭരണത്തെ ഇന്ത്യൻ മീഡിയ എങ്ങനെ നേരിടുന്നു?
‘നിലവില്‍ കൊയ്തുകൊണ്ടിരിക്കുന്ന ലാഭം ഇല്ലാതാവുമോ, നഷ്ടത്തിലാവുമോ, അടച്ചുപൂട്ടേണ്ടി വരുമോ എന്നിങ്ങനെയുള്ള ഉത്കണ്ഠകളും ഭയപ്പാടുകളുമാണ് മോദിവാഴ്ചക്കാലത്ത് മാധ്യമ സ്ഥാപനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് വഴിയാധാരമാകുമോ, ആക്രമിക്കപ്പെടുമോ, കേസില്‍ കുടുങ്ങുമോ, ജയിലിലടക്കപ്പെടുമോ, ജീവന്‍ തന്നെയും നഷ്ടപ്പെടുമോ എന്ന ഭയാശങ്കളാണ് മാധ്യമപ്രവര്‍ത്തകരെ അലോസരപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുന്നത്’’- ഭരണകൂടത്തിന്റെ സെൻസർഷിപ്പ് റൂളിനെ ഇന്ത്യൻ മീഡിയ എങ്ങനെയാണ് നേരിടുന്നത് എന്ന് ആഴത്തിൽ പരിശോധിക്കുന്നു പ്രമുഖ മാധ്യമപ്രവർത്തകരും എഴുത്തുകാരും, ട്രൂകോപ്പി വെബ്സീനിലൂടെ.
8 Mar 2023, 11:33 AM
വിപണി, മൂലധനം, മീഡിയ - ഡോ. രശ്മി പി. ഭാസ്‌കരന്‍
‘‘എൻ.ഡി.ടി.വിയിലെ രവീഷ് കുമാര്‍ സ്‌ക്രീൻ ശൂന്യമാക്കി പ്രതിരോധിച്ചപ്പോള്‍ അതിനെ പിന്തുണച്ച എത്ര ഇന്ത്യന്‍ മാധ്യമങ്ങളുണ്ടായിരുന്നു. ബി.ബി.സി വിഷയത്തിൽ പക്ഷം പിടിക്കാതിരിക്കുന്നതാണ് നൈതികതയും ധാര്‍മികതയും കച്ചവടച്ചരക്കാക്കിയ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നല്ലതെന്ന് അവര്‍ക്കറിയാം. ബി.ബി.സിയുടെ പ്രശ്‌നം പൊതുസമൂഹത്തില്‍ എത്ര പേര്‍ക്കറിയാം?. വളരെ കുറച്ച് മാധ്യമങ്ങളേ അതിനെകുറിച്ച് ചര്‍ച്ച ചെയ്തിട്ടുള്ളൂ. മറ്റുള്ളവര്‍ അതിനെ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള ഒരു വിദേശശക്തിയുടെ ഇടപെടലായിട്ടാണ് റിപ്പോര്‍ട്ട്ചെയ്തത്. പ്രതിപക്ഷപാര്‍ട്ടികളില്‍ ചെറിയ ശതമാനം മാത്രമേ ഇതിനെതിരെ ശബ്ദമുയർത്തിയിട്ടുള്ളൂ. ചുരുക്കത്തില്‍ മുഖ്യധാരാ മാധ്യമങ്ങളെ പിന്തുടരുന്നവര്‍ക്ക് ബി.ബി.സിയുടേത് ഒരു ദേശദ്രോഹ പ്രവൃത്തി മാത്രമാണ്.’’
എൻ.ഡി.ടി.വി എന്ന ചൂണ്ടുപലക - സന്ധ്യാ മേരി
‘‘അദാനിയുടെ ഏറ്റെടുക്കലിനെതുടര്‍ന്ന് എന്‍.ഡി.ടി.വി വിട്ട രവീഷ് കുമാര്‍ പറയുന്നത് ഇപ്പോള്‍ തന്റെ ലേഖനം പ്രസിദ്ധീകരിക്കാന്‍ ഒരു ഹിന്ദി പത്രം പോലും തയ്യാറല്ല എന്നാണ്. ഇതാണ് ഇന്ത്യൻ മാധ്യമരംഗത്തെ, ചുരുങ്ങിയത് ഉത്തരേന്ത്യൻ മാധ്യമരംഗത്തെയെങ്കിലും റിയാലിറ്റി. സത്യത്തില്‍ വളരെ സന്തോഷത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയുമാണ് അവര്‍ മോദിയെ പുകഴ്ത്തുന്നതും അമാനുഷിക പരിവേഷത്തോളമെത്തുന്ന ഒന്ന് ചാര്‍ത്തി നല്‍കുന്നതും. ചുരുക്കത്തില്‍ മോദി സര്‍ക്കാരിന്റെ ഒരു എക്സ്റ്റൻഡഡ്പ്രൊപ്പഗാണ്ട വിങ്ങ് മാത്രമാണ് ഇപ്പോള്‍ മുഖ്യധാരാ ഇന്ത്യൻ മീഡിയ.’’
അരിച്ചരിച്ചിറങ്ങുന്ന ഭയം, ഇതാണ് സെൻസർഷിപ്പ് റൂൾ - സുകന്യ ഷാജി
‘‘ഒരു മാധ്യമപ്രവര്‍ത്തക, അല്ലെങ്കില്‍ വ്യക്തി എന്ന നിലയ്ക്ക്, എന്തെങ്കിലും അഭിപ്രായം പറയുമ്പോഴോ നിലപാട് എടുക്കുമ്പോഴോ നേരിടേണ്ടിവരുന്ന ഫില്‍റ്ററുകളിലൂടെയാണ് ഈ സെൻസർഷിപ്പ് അനുഭവിക്കേണ്ടിവരുന്നത്. അതായത്, ഏതു മാധ്യമത്തില്‍ കൂടിയാണെങ്കിലും ഒരു ഇഷ്യു റിപ്പോര്‍ട്ട് ചെയ്യുമ്പോഴോ ഒരു അഭിപ്രായം പറയുമ്പോഴോ, പ്രത്യേക നിലപാട് സ്വീകരിക്കുമ്പോഴോ, ആരെയെങ്കിലും വിമർശിക്കുമ്പോഴോ എന്തായിരിക്കും പ്രത്യാഘാതം എന്ന ഭയം. മനസ്സിലേക്ക് അരിച്ചരിച്ചിറങ്ങുന്ന ഭയത്തിന്റെ അളവ് കൂടിക്കൂടിവരുന്നിടത്താണ് ഇത്തരമൊരു സെന്‍സര്‍ഷിപ്പ് ഉണ്ട് എന്ന് വ്യക്തമാകുന്നത്.’’
‘‘അച്ചടി മാധ്യമങ്ങള്‍ക്ക് 1992 മുതല്‍ ഉണ്ടായിരുന്ന പ്രഭാവം അസ്തമിക്കാന്‍ തുടങ്ങിയതും, ദേശീയ രാഷ്ട്രീയ ഭൂമികയിലേക്ക് നരേന്ദ്ര മോദി വിസ്‌ഫോടനത്തോടെ കടന്നുവരുന്നതും ഏതാണ്ട് ഒരേ കാലത്താണ്. ടി.വി. ജേണലിസമാകട്ടെ, മതേതരരായിരിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത അരാഷ്ട്രീയ ബ്രിഗേഡ് കയ്യടക്കുകയും ചെയ്തു. വര്‍ഗീയചിന്തയുള്ള അരാഷ്ട്രീയ
എഡിറ്റര്‍മാരെക്കാള്‍ വിഷലിപ്തമായ മറ്റെന്തെങ്കിലുമില്ല.
തുറന്നുപറയട്ടെ, 2014 ചെയ്തത് ഇതാണ്: രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു.’’
വാർത്താസമ്മേളനം നടത്താത്ത മോദി, മാധ്യമങ്ങളുടെ സെൽഫ് സെൻസർഷിപ്പ് - വി. ബി. പരമേശ്വരന്‍
‘‘ദ വയർ, ന്യൂസ് ക്ലിക്ക്, ന്യൂസ് ലോണ്ടറി തുടങ്ങിയ ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തനം പ്രതീക്ഷ നൽകുന്നതാണ്. ചില വ്യക്തികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലുടെ നടത്തുന്ന ഇടപെടലുകളും ശ്രദ്ധേയമാണ്. അദാനിയുടെ തകർച്ച സംബന്ധിച്ച വാർത്തകൾ, റഫാൽ കുംഭകോണം, ഹാഥ്‌റസ്, പെഗാസസ്, ബുൾഡോസർ രാജ് തുടങ്ങിയവ സംബന്ധിച്ച വാർത്തകൾ ജനങ്ങളുടെ മുമ്പിലെത്തിക്കുന്നതിൽ ഇത്തരം ഡിജിറ്റൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്.’’
ഭയം നിഴല്‍ വീഴ്ത്തിയ ഒമ്പതു വര്‍ഷങ്ങള്‍ - ബി. ശ്രീജന്‍
‘‘ദ ഇക്കണോമിക് ടൈംസ് ദല്‍ഹിയില്‍ ഒരു വലിയ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം; ധനമന്ത്രി ഉള്‍പ്പെടെ പത്തോളം കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്നു. സദസില്‍ അംബാനി മുതല്‍ നന്ദന്‍ നിലേകനി വരെയുള്ള തിരഞ്ഞെടുത്ത ബിസിനസ് നേതാക്കള്‍.
പരിപാടിയുടെ തലേന്നുരാത്രി ആദ്യം പ്രധാനമന്ത്രി അസൗകര്യം അറിയിച്ച് പിന്മാറുന്നു. തൊട്ടു പിന്നാലെ ധനമന്ത്രി, പിന്നെ മറ്റു മന്ത്രിമാര്‍. പിറ്റേന്ന് ഒന്‍പതു മണിക്ക് പരിപാടി തുടങ്ങുമ്പോള്‍ ക്ഷണിക്കപ്പെട്ട വി വി ഐ പിമാര്‍ ആരുമില്ലാത്ത വേദി. അന്ന് ഞങ്ങള്‍ ഓഫിസില്‍ കേട്ട കഥ ടൈംസ് ഓഫ് ഇന്ത്യയും ടൈംസ് നൗ ചാനലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇക്കണോമിക് ടൈംസ് പത്രവും മിറര്‍ നൗ ചാനലും വിമര്‍ശിക്കുന്നു എന്ന പരാതി ആര്‍ക്കോ ഉണ്ടായിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയായാണ് പെട്ടെന്ന് പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉണ്ടായ അസൗകര്യമെന്നും ഒക്കെയാണ്. കാര്യം എന്തായാലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ രണ്ടു മാധ്യമങ്ങളിലും ആളായും നയമായും ചില മാറ്റങ്ങളുണ്ടായി.’’
‘‘ഇപ്പോള്‍, അടിയന്തരാവസ്ഥയില്ല, സെന്‍സര്‍ഷിപ്പില്ല. പക്ഷെ, ആന്തരികമായ ഭയത്തിന്റെ അന്തരീക്ഷമുണ്ട്. രാഷ്ട്രീയാന്തരീക്ഷം അത്ര സുഖകരമല്ല. ഇതിനേക്കാളുപരി, മനഃശാസ്ത്രപരമായി തീവ്രദേശീയത മുന്നോട്ടുവക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അതിജയിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല എന്നതാണ് വലിയ പ്രശ്‌നം. ഭരണഘടനയുണ്ട്, മൗലികാവകാശങ്ങളുണ്ട്, അഭിപ്രായസ്വാതന്ത്ര്യമുണ്ട്, പത്രസ്വാതന്ത്ര്യമുണ്ട്... എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ, അതിനകത്തുനിന്നു കൊണ്ടുതന്നെ മനഃശാസ്ത്രപരമായ ദാസ്യം തീവ്രദേശീയതയോട് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പുലര്‍ത്തേണ്ടതായി വന്നിരിക്കുന്നു.’’
ചോദ്യങ്ങളെല്ലാം അവസാനിപ്പിച്ചു കഴിഞ്ഞു, ലെഗസി മീഡിയ - എന്‍.കെ. ഭൂപേഷ്
‘‘നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ വ്യാപകമായ വിദ്വേഷ കൊലപാതകങ്ങളും ആക്രമണങ്ങളും ട്രാക്ക് ചെയ്യുന്ന കോളം ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധികരിച്ചിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമ ശോഭന ഭാരതീയയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമ്മില്‍ നടന്ന കൂടിക്കാഴ്ചക്കുശേഷം പത്രാധിപര്‍ ബോബി ഘോഷിനെ തന്നെ മാറ്റാന്‍ പത്രം തീരുമാനിക്കുകയായിരുന്നു. ‘ഹേറ്റ് ട്രാക്കര്‍’ എന്ന പംക്തി ഉടന്‍ പിന്‍വലിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയ്ക്കെതിരായ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ലേഖനം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതും ഹിന്ദുസ്ഥാന്‍ ടൈംസ് ആയിരുന്നു. ഇതേ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ടൈംസിലെ കോളം ഗുഹ അവസാനിപ്പിച്ചു.’’
മീഡിയ @ മൈനസ് ഡിഗ്രി - ഷിബു മുഹമ്മദ്
‘‘പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവരാണ് രാജ്യം ഭരിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ‘രാഷ്ട്രീയബോധം' മാധ്യമമുതലാളിമാര്‍ക്കുണ്ട്. അവരെ സംബന്ധിച്ച് ചെറുത്തുനില്‍പ്പ് എന്നത് കേള്‍ക്കാന്‍ രസമുള്ള ഒരു കോമഡി മാത്രമാണ്. അടിമുടി മൂലധന താല്‍പര്യങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന ഇന്ത്യന്‍ മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറ്റവും അഭികാമ്യമായ മാര്‍ഗ്ഗം അടിമത്തം തന്നെയാണ്. പ്രതിപക്ഷം ദുര്‍ബലമാവുകയും ജുഡീഷ്യറി ഭരണവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങളോട് ചാഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലത്തില്‍ ഭരണകൂട വിമര്‍ശനം എന്ന റിസ്‌ക് അവര്‍ ഏറ്റെടുക്കുമെന്ന് വിചാരിക്കുന്നത് തന്നെ അസംബന്ധമാണ്.’’
വായനക്കാരുടെ / കാഴ്ചക്കാരുടെ ഓഡിറ്റിംഗിന് മാധ്യമ ലോകത്തെ വിധേയമാക്കണം - കെ.കെ. കൊച്ച്
‘‘കേരളത്തിലെ മാധ്യമങ്ങള്‍ ഒന്നൊഴിയാതെ എല്ലാം വ്യാപാര സ്ഥാപനങ്ങളാണ്, വ്യവസായ സ്ഥാപനങ്ങളല്ല. വ്യാപാരിക്ക്, ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കേണ്ട കടമ മാത്രമാണുള്ളത്. എന്നാല്‍, വ്യാവസായികോല്‍പ്പന്നങ്ങളാകട്ടെ, കാലോചിതമായി ശാസ്ത്ര- സാങ്കേതികജ്ഞാനത്താല്‍ പരിഷ്‌കരിക്കപ്പെട്ട് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ന് നമുക്ക് ലഭിക്കുന്ന നിര്‍മിതവസ്തുക്കള്‍, ഇരുപതോ മുപ്പതോ വര്‍ഷം മുമ്പുള്ളവയില്‍നിന്ന് എത്രയോ മാറ്റങ്ങള്‍ക്ക് വിധേയമായവയാണ്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആരംഭിച്ച ചാനലുകള്‍ ഒഴിച്ചുള്ള മാധ്യമങ്ങള്‍ കെട്ടിലും മട്ടിലും മാത്രമല്ല, ഉള്ളടക്കത്തിലും ആധുനികവല്‍ക്കരണം ഉള്‍ക്കൊള്ളുന്നവയല്ല. ഇതിനുകാരണം, ഇവ ചില സാമുദായികവിഭാഗങ്ങളുടെ അഭിരുചിക്കും ഉടമകളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടിയുള്ളവയാണ് ഇവ എന്നതാണ്.’’
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
അഡ്വ. പി.എം. ആതിര
Mar 09, 2023
33 Minutes Watch
Truecopy Webzine
Feb 24, 2023
3 Minutes Read
ഷാജു വി. ജോസഫ്
Feb 23, 2023
5 Minutes Read