കനേഡിയൻ കവിയായ Anne Carson ക്ലാസിക്സിൽ പ്രൊഫസർ കൂടിയാണ്.
അവരുടെ Autobiography of Red (1998), അവരുടെ കവിതകളുടെ, പ്രശസ്തമായ പരീക്ഷണാത്മകതയുടെ ഉദാഹരണമാണ്. ഹെർക്കുലീസിന്റെ The Twelve Labours എന്ന പേരിൽ പ്രശസ്തമായ സാഹസിക കഥകളിൽ പത്താമത്തേതാണ് ഈ പുസ്തകത്തിന് ആധാരം. പ്രസ്തുത കഥയിൽ ഹെർക്കുലീസ് Geryon എന്ന ചുവന്ന ചിറകുകളുള്ള, മനുഷ്യരൂപത്തിലുള്ള സത്വത്തെ കൊല്ലാനായി പോവുകയാണ് - മെഡൂസയുടെ കൊച്ചുമകനാണ് Geryon. കാഴ്‌സൺ ഈ കഥയെ ആധുനിക കാലത്തേയ്ക്ക് പറിച്ചുനടുകയാണ്. “Most Homeric of the lyric poets” ആയ Stesichorus-നെപ്പറ്റി പറഞ്ഞു കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. Stesichorus-നെ ഒരു സമകാലികൻ വിശേഷിപ്പിയ്ക്കുന്നത് “What a sweet genius in the use of adjectives” എന്നാണ്. തുടർന്ന് അഡ്ജെക്റ്റീവ്സുകളെപ്പറ്റി കാഴ്സൺ പറയുന്നു: “What is an adjective? Nouns name the world. Verbs activate the names. Adjectives come from somewhere else. The word adjective (epitheton in Greek) is itself an adjective meaning ‘placed on top,’ ‘added,’ ‘appended,’ ‘imported,’ ‘foreign.’ Adjectives seem fairly innocent additions but look again. These small imported mechanisms are in charge of attaching everything in the world to its place in particularity. They are the latches of being.”
കാഴ്‌സൺ, മിത്തോളജിയിൽ പരസ്പരം പോരടിയ്ക്കുന്ന രണ്ടു യോദ്ധാക്കളെ ഇവിടെ കമിതാക്കളായി അവതരിപ്പിയ്ക്കുന്നു, എന്നാൽ സംഘർഷത്തിന് കുറവൊന്നുമില്ല താനും. പ്രണയത്തിൽ നിന്നുണ്ടാവുന്ന ഏകാന്തതയും, കാമവുമാണ് ഈ സംഘർഷത്തിന്റെ ഹേതു
അവർ ഉപയോഗിയ്ക്കാൻ പോകുന്ന ടെക്നിക്കിനെപ്പറ്റിയുള്ള സൂചനയാണ് ഇവിടെ. കാഴ്‌സന്റെ കവിതയിലെ ഗാരിയൻ ഒരു സ്‌കൂൾ വിദ്യാർത്ഥിയാണ്. സ്‌റ്റയ്‌സ്ക്കോറസിന്റെ കഥയിൽ Herakles എന്നാണ് ഹെർക്കുലീസിനെ വിളിയ്ക്കുന്നത്, traditional spelling അതാണ്. ഗാരിയനെപ്പറ്റിയുള്ള പുസ്തകത്തിൽ (The Geryon Matter), സ്‌റ്റയ്‌സ്ക്കോറസ് അവനെ വിവരിയ്ക്കുന്നത് “a strange winged red monster who lived on an island called Erytheia" എന്നാണ് (Erytheia എന്നത് “The Red Place” എന്നതിനെ സൂചിപ്പിയ്ക്കുന്ന adjective-ഉം ) - ഇങ്ങനെയാണ് പുസ്തകത്തിന്റെ പേരും വരുന്നത്. ഏകാകിയായ ഒരു സ്‌കൂൾ വിദ്യാർത്ഥിയാണ്, അമ്മയോടും സഹോദരനുമൊപ്പം കഴിയുന്ന ഗാരിയൻ. ഓരോ വാഗ്ദാനങ്ങൾ നൽകി അവന്റെ സഹോദരൻ അവനെ ലൈംഗികമായി പീഡിപ്പിയ്ക്കുന്നു. അവൻ ചിന്തയിൽ മുഴുകാൻ തുടങ്ങുന്നു.
he thought about the differencebetween outside and inside.Inside is mine, he thought.
എഴുതാൻ പഠിച്ചപ്പോൾ ഗാരിയൻ തന്റെ ആത്മകഥ എഴുതാൻ തുടങ്ങുന്നു, autobiography എന്ന പേരിൽ തന്നെ. വിവരണങ്ങളും ചോദ്യോത്തരങ്ങളും എല്ലാമുള്ള ഒന്ന്.
QUESTIONSWhy did Herakles kill Geryon?
1. Just violent.2. Had to it was one of His Labors (10th).3. Got the idea that Geryon was Death otherwise he could live forever.
FINALLY
Geryon had a little red dog, Herakles killed that too.
“Does he ever write anything with a happy ending?” എന്നാണ് അവന്റെ അധ്യാപിക ചോദിയ്ക്കുന്നത് (എന്നാൽ സ്വന്തം കഥയുടെ/മിത്തിന്റെ അവസാനം തന്നെയാണ് അവനെഴുതുന്നത്). അവന്റെ നിരീക്ഷണങ്ങളും അവൻ വളരുന്നതിന് അനുസരിച്ച് സങ്കീർണമാകുന്നു - "What is it like to be a woman / listening in the dark?” എന്നാണ് ഒരിടത്തെ ചോദ്യം. ഇതിനെല്ലാം ശേഷമാണ് പതിനാലാം വയസ്സിൽ ഗാരിയൻ ഹെറാക്ളിസിനെ കണ്ടുമുട്ടുന്നത് - "The world poured back and forth between their eyes once or twice'. പുതിയ കാലത്തെ കഥയിൽ ഏകാകിയായി കഴിയുന്ന ഗാരിയന്റെ കാമുകനാണ് ഹെറാക്ലിസ്. അവർ തമ്മിൽ ആദ്യം കാണുന്നതിനെപ്പറ്റി കാഴ്‌സൺ പറയുന്നു - "They were two superior eels / at the bottom of the tank and they recognized each other like italics'. താൻ കാണുന്നതിനെപ്പറ്റിയെല്ലാം ഹെറാക്ലിസിനോട് വാതോരാതെ സംസാരിയ്ക്കുക പതിവാക്കുകയാണ് അവൻ. അതിനോടൊപ്പം ഫോട്ടോഗ്രഫിയിലും അവനു കമ്പം കയറുന്നു. അവന്റെ അമ്മ ചോദിയ്ക്കുന്നു; “So Geryon what do you like about this guy this Herakles. Can you tell me? Can I tell you, thought Geryon. Thousand things he could not tell flowed over his mind. Herakles knows a lot about art. We have good discussions.”
ഗാരിയന്റെ, സമ്പൂർണമായി തനിയ്ക്ക് കീഴടങ്ങിയുള്ള സ്‌നേഹം താങ്ങാനുള്ള കരുത്ത് (ശക്തനായ) ഹെറാക്ളിസിനില്ല. ഒരിയ്ക്കൽ ഗ്രാഫിറ്റി ചെയ്യുന്ന സമയത്ത് ഹെറാക്ലിസ് അവനോടു അവന്റെ ചിത്രങ്ങൾ ഡിപ്രസ്സിങ്ങ് ആണെന്ന് പറയുന്നു. അതിനെത്തുടർന്ന് പതിയെ ഹെറാക്ലിസ് ആ ബന്ധത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നു.
“He was fourteen.Sex is a way of getting to know someone,Herakles had said. He was sixteen............Tell me, said Geryon and he intended to ask him, Do people who like sexhave a question about it too?but the words came out wrong—Is it true you think about sex every day? Herakles’ body stiffened.That isn’t a question it’s an accusation. Something black and heavy droppedbetween them like a smell of velvet.”
ഇങ്ങനെയാണ് അകൽച്ചയുടെ തുടക്കം. തന്റെ otherness ആണ് തന്റെ പ്രശ്നങ്ങളുടെ കാതൽ എന്ന് ഗാരിയനറിയാം. അത് വളരുന്തോറും അവനു വ്യക്തമായി വരുന്ന സംഗതിയാണ്. അതാണ് അവസാനം ഹെറാക്ലിസുമായുള്ള ബന്ധം തകരുന്നതിലും കാരണമാകുന്നത്. അവന്റെ ഫോട്ടോഗ്രഫിയിലെ താല്പര്യം പോലും യാഥാർഥ്യത്തെ അഭിമുഖീകരിയ്ക്കാനുള്ള വിമുഖതയായാണ് കവി അവതരിപ്പിയ്ക്കുന്നത്. പുസ്തകത്തിന്റെ അവസാനഭാഗങ്ങളിൽ പല അധ്യായങ്ങളിലും ഫോട്ടോഗ്രഫിയാണ് ഫോക്കസിൽ ("the flashes in which a man possesses himself' എന്ന് ഫോട്ടോഗ്രഫിയെപ്പറ്റി). വർഷങ്ങൾക്കു ശേഷം ഹെറാക്ളിസിനെ വീണ്ടും ഗാരിയൻ കാണുമ്പോൾ അയാളുടെ കൂടെ Ancash എന്നൊരു ചെറുപ്പകാരനുണ്ട് - പതുക്കെ ആൻകാഷ് ഗാരിയനുമായി പ്രണയത്തിലാവുന്നു.
“Geryon is thinking. We are neighbors of fire.And now time is rushing towards themwhere they stand side by side with arms touching, immortality on their faces,night at their back.”
സ്വവർഗ്ഗാനുരാഗം പോലും മെറ്റഫർ പോലെയാണ് കവി ഉപയോഗിയ്ക്കുന്നത്. നമ്മളിലെല്ലാമുള്ള ഒരു sensitive misfit ആണ് കഥയിലെ ഗാരിയൻ എന്ന് കാഴ്‌സൺ തന്നെ സൂചിപ്പിയ്ക്കുന്നുണ്ട്
പുതിയ കഥയിലെ ഹെർക്കുലീസ് ഗാരിയനെ കൊല്ലുകയല്ല, അവന്റെ ഹൃദയം തകർക്കുകയാണ് ചെയ്യുന്നത്. കാഴ്‌സൺ, മിത്തോളജിയിൽ പരസ്പരം പോരടിയ്ക്കുന്ന രണ്ടു യോദ്ധാക്കളെ ഇവിടെ കമിതാക്കളായി അവതരിപ്പിയ്ക്കുന്നു, എന്നാൽ സംഘർഷത്തിന് കുറവൊന്നുമില്ല താനും. പ്രണയത്തിൽ നിന്നുണ്ടാവുന്ന ഏകാന്തതയും, കാമവുമാണ് ഈ സംഘർഷത്തിന്റെ ഹേതു - ഇവിടെ gender ഒരു ഫാക്ടർ അല്ലെന്നോർക്കുക, സ്വവർഗ്ഗാനുരാഗം പോലും മെറ്റഫർ പോലെയാണ് കവി ഉപയോഗിയ്ക്കുന്നത്. നമ്മളിലെല്ലാമുള്ള ഒരു sensitive misfit ആണ് കഥയിലെ ഗാരിയൻ എന്ന് കാഴ്‌സൺ തന്നെ സൂചിപ്പിയ്ക്കുന്നുണ്ട് . ഈ പുസ്തകം വിജയിയ്ക്കുന്നത് കാഴ്സന്റെ ആഖ്യാനത്തിലെ ഊന്നൽ ഏകാകിയായ ഗാരിയന്റെ വൈകാരികലോകത്താണ് എന്നതുകൊണ്ടാണ്.▮