പവിത്രനും ശാരദയും നോമ്പിന് കഞ്ഞിയൊരുക്കുന്ന ഹാജിയാരും

നോമ്പ് കാലത്ത് ഒരു നാടിന് മുഴുവൻ കഞ്ഞിവെച്ച് നൽകുന്ന ഹാജി കുടുബം, പൊള്ളുന്ന ചൂടിൽ അടുപ്പൊരുക്കി കഞ്ഞി തയ്യാറാക്കുന്ന ശാരദയും അബ്ദുൽ സലാമും, കഞ്ഞി പാത്രങ്ങളിലാക്കി പള്ളികളിലെത്തിക്കുന്ന പവിത്രൻ, പള്ളിമുറ്റങ്ങളിൽ നിന്ന് ജാതിമത ഭേദമന്യേ കഞ്ഞിവാങ്ങി വീടുകളിലേക്ക് പോകുന്ന നാട്ടുകാർ. കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ നിന്നുള്ള ഈ റംസാൻ കാഴ്ചയ്ക്ക് പല സൗന്ദര്യ മാനങ്ങളുണ്ട്.

Comments