വർഷം രണ്ടാകുന്നു, ഇനി പറ്റില്ല
ലോക്ക്ഡൗണ്‍ പിന്‍വലിക്കണം
വർഷം രണ്ടാകുന്നു, ഇനി പറ്റില്ല; ലോക്ക്ഡൗണ്‍ പിന്‍വലിക്കണം
14 Jun 2021, 03:17 PM
സര്‍ക്കാരിനോട് ഒറ്റക്കാര്യമേ പറയാനുള്ളൂ. ലോക്ക്ഡൗണ്‍ ദയവു ചെയ്ത് ഇനിയും നീട്ടരുത്. ഒരു വര്‍ഷത്തേക്ക് പോയിട്ട് ഒരു ദിവസത്തേക്കുപോലും ജീവിക്കാനുള്ള സമ്പാദ്യമില്ല എന്നതിനേക്കാളും ഭാവി വരുമാനത്തെ വിശ്വസിച്ച് വായ്പകളെടുത്ത് അത് തിരിച്ചടക്കാനാകാതെ കടം പെരുകിപ്പെരുകി വരുന്നത് കണ്ട് അന്ധാളിച്ചു നില്‍ക്കുന്നവരാണധികവും. ചിലയിനം ജോലികള്‍ തന്നെ ഇനിയില്ല. ഒരുപാട് തൊഴിലിടങ്ങള്‍ പൂട്ടിപ്പോവുകയും ചെയ്തു. തൊഴിലില്ലായ്മ രൂക്ഷമായി നില്‍ക്കുകയാണ്. എന്തെങ്കിലും പണിയെടുത്ത് പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങളെ നിങ്ങളുടെ ആരോഗ്യ സംവിധാനങ്ങളുടെ പരാധീനത പറഞ്ഞ് ഇനിയും തടഞ്ഞു വെക്കരുത്.
പരമാവധി സമയം കടകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം കൊടുക്കണം. വ്യവസായ ശാലകള്‍ക്കും ചെറുകിട ഉത്പാദനയൂണിറ്റുകള്‍ക്കും ഓവര്‍ ടൈം ചെയ്തിട്ടെങ്കിലും കുടിശ്ശിക കിടക്കുന്ന ഓര്‍ഡറുകള്‍ തീര്‍ക്കാന്‍ അനുവാദം കൊടുക്കണം.
അണ്‍ലോക്ക് വരെ കാത്തു നില്‍ക്കാതെ ഉയര്‍ന്ന ഇന്ധനവില പരിഗണിച്ച് ഓട്ടോ ടാക്‌സി കൂലികള്‍ ഉയര്‍ത്തി നിശ്ചയിച്ച് കൊടുക്കണം. ബസ് യാത്രാക്കൂലിയും ഉയര്‍ത്തി നിശ്ചയിച്ചു കൊടുക്കണം. ഈ അടഞ്ഞു കിടന്ന കാലം കൊണ്ട് ഇന്ധനവില റോക്കറ്റ് പോലെ മേല്‍പ്പോട്ട് പോയി എന്നത് മനസ്സിലാക്കണം.
വ്യാപാരി വ്യവസായികളെയും ചുമട്ടുതൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും വിശ്വാസത്തിലെടുക്കണം. എന്താണ് ചെയ്യേണ്ടത്, എന്താണ് ശ്രദ്ധിക്കേണ്ടതെന്ന് അവരോട് പറയൂ. അവരത് ചെയ്തുകൊള്ളും. ഈ കോവിഡ് പ്രതിരോധ പരിപാടിയിലെങ്ങും അവര്‍ തന്നെയല്ലേ ഉണ്ടായിരുന്നത്?
ഏതാണ്ട് രണ്ടു വര്‍ഷത്തില്‍ ബഹുഭൂരിപക്ഷം സമയവും കൊടുങ്കാറ്റും പേമാരിയും പിന്നെ കോവിഡും കാരണം മീന്‍പിടിത്തമില്ലാതിരുന്ന കടലില്‍ പിന്നെയും ട്രോളിംഗ് നിരോധനം കൊണ്ടു വന്നതെന്തിനെന്ന് മനസ്സിലായില്ല. കടലില്‍ നിന്ന് പിടിച്ചു കൊണ്ടു വരുന്ന സാധനമല്ല കൊറോണ. അതെങ്കിലും മനസ്സിലാക്കാനുള്ള വകതിരിവു വേണം.
കടം വാങ്ങിച്ചിട്ടാണെങ്കിലും നഴ്‌സിങ്ങ് പാസായി നില്‍ക്കുന്ന കുട്ടികളെയൊക്കെ കാശു കൊടുത്ത് ജോലിക്കെടുത്ത് പരമാവധി കോവിഡ് കെയര്‍ സെന്ററുകളുണ്ടാക്കണം. അങ്ങനെ ആശുപത്രികള്‍ക്കു മേലുള്ള സമ്മര്‍ദ്ദം കുറക്കാനുള്ള നടപടിയുണ്ടാകണം.
വര്‍ഷം രണ്ടാകുന്നു. ഇനി പറ്റില്ല.
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എന്‍.ഇ. സുധീര്‍
Jul 29, 2022
8 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
ഡോ. ഗായത്രി ഒ.പി.
Jul 01, 2022
6 Minutes Read
Jithi
14 Jun 2021, 04:53 PM
കൊറോണ കാരണമാണോ എല്ലാ വർഷവും ടോളിങ്ങ് നിരോധനം വെക്കുന്നത്.എഴുതുന്നവർക്ക് കാര്യം അറിയാഞ്ഞിട്ടാണോ