ഉടുപ്പും നടപ്പും വാക്കും
ഞങ്ങളുടെ അവകാശത്തിന്റെ
രാഷ്ട്രീയമാണ്
ഉടുപ്പും നടപ്പും വാക്കും ഞങ്ങളുടെ അവകാശത്തിന്റെ രാഷ്ട്രീയമാണ്
16 Sep 2020, 01:44 PM
നമ്മുടെ സ്‌കൂള്‍ യൂണിഫോമുകള്‍ ഓര്‍ക്കുന്നുണ്ടോ? ആണ്‍കുട്ടികള്‍ക്ക് ട്രൗസറും പെണ്‍കുട്ടികള്‍ക്ക് മുട്ടൊപ്പമുള്ള പാവാടയും.
വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ പെണ്‍കുട്ടികളോട് ‘നന്നായി' ഡ്രസ് ചെയ്യാന്‍ പറഞ്ഞിരുന്നത് ഓര്‍ക്കുന്നുണ്ടോ? പക്ഷേ ആണ്‍കുട്ടികള്‍ക്ക് ലിവിങ് റൂമിലെ സോഫയില്‍ കാലുകളകത്തി ഇരിക്കാന്‍ കഴിയുമായിരുന്നു.
സിനിമയിലെ സൊസൈറ്റി ലേഡീസിനെ ഓര്‍മയുണ്ടോ? സ്ലീവ്‌ലെസ്സ് ബ്ലൗസും കടുംനിറമുള്ള ലിപ്സ്റ്റിക്കുമിട്ട സ്ത്രീകള്‍. സ്വന്തം കാറ് സ്വയം ഓടിക്കുകയും സ്വന്തമായി തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്ന സ്ത്രീകള്‍. ഒരു മലയാളി പുരുഷന്റെ കാഴ്ചയില്‍, കാഴ്ചയ്ക്കുവേണ്ടി എപ്പോഴും നെഗറ്റീവായി ചിത്രീകരിക്കപ്പെട്ടിരുന്ന സ്ത്രീകള്‍.
സ്ഥിരം വില്ലത്തികളായിരുന്നത്, സമ്പന്നരും സ്വന്തം തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ബിസിനസ്സ് ചെയ്തിരുന്ന സ്ത്രീകളാണ്.
യാത്ര ചെയ്യുന്ന സ്ത്രീകള്‍ സ്വന്തം സംസ്ഥാനം വിട്ടാല്‍ സ്വതന്ത്രവും കംഫര്‍ട്ടബിളും മോഡേണുമായ ഉടുപ്പുകള്‍ ധരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരു ‘നല്ല പെണ്‍കുട്ടി'യുടെ അച്ചിലേക്ക് ഉരുക്കിയൊഴിച്ച് പ്രതിഷ്ഠിക്കുന്നതിനായി സ്വന്തം ശരീരത്തെ പൊതിഞ്ഞ് വെയ്ക്കണമെന്ന് സ്ത്രീകള്‍ എല്ലാക്കാലത്തും ഓര്‍മിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. സ്വന്തം വ്യക്തിത്വത്തിന്റെ ചുക്കിച്ചുളിഞ്ഞ വേര്‍ഷന്‍ മാത്രം പുറത്തു കാണിക്കാന്‍ കഴിയുന്ന തരത്തില്‍ നിരന്തരം സദാചാര വിചാരണയ്ക്ക് സ്ത്രീകള്‍ വിധേയരായി. ഉള്ളിലുള്ള കരുത്തിന്റെ പൂര്‍ണതയെ സ്വയം കണ്ടെത്താനോ അനുഭവിക്കാനോ രൂപപ്പെടുത്തിയെടുക്കാനോ ഒരിക്കലും അനുവദിച്ചില്ല.
അതെ, ഞങ്ങൾ കാലുകളും മുലകളും ചന്തിയുമുള്ള മനുഷ്യ സ്ത്രീകളാണ്. ശരീര ചർമത്തിൽ കാറ്റുകൊള്ളാൻ ഇഷ്ടമുള്ള സ്ത്രീകൾ. പരിധിയില്ലാത്ത സ്വാതന്ത്ര്യം കൊതിക്കുന്നവർ. വൃത്തികെട്ട കണ്ണുകൾ കൊണ്ട് ശരീരവും വസ്ത്രവും സ്കാൻ ചെയ്യപ്പെടില്ല എന്ന ഉറപ്പോടെ ചുറ്റുമിറങ്ങി നടക്കാൻ ആഗ്രഹിക്കുന്നവർ. ഇട്ടിരിക്കുന്ന ടോപ്പുകൾ ഒട്ടും സുതാര്യമല്ല എന്നും ബ്രായുടെ സ്ട്രാപ്പ് പുറത്തുകാണുന്നില്ല എന്നും പാവാടയുടെ നീളം ചുറ്റുമുള്ള മനുഷ്യരുടെ കയ്യിലുള്ള സ്കെയിലിനനുസരിച്ച് തന്നെയാണെന്നും നൂറു തവണ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഗതികേടിൽ നിന്ന് ഞങ്ങൾക്ക് പുറത്ത് വരണം.

മുല മറയ്ക്കാനുള്ള അവകാശത്തിന് ധീരമായി പോരാടിയ സ്ത്രീകളുടെ നാട്ടിലിരുന്നാണ് വസ്ത്രത്തിനു മേലുള്ള ഞങ്ങളുടെ തെരഞ്ഞെടുപ്പിന്റെ അധികാരത്തിനുവേണ്ടി പോരാടേണ്ടി വരുന്നത് എന്നതാണ് വിരോധാഭാസം. കാരണം, ഇത് അതേ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണ്. എല്ലാത്തിലുമുപരി ഞങ്ങൾ എന്ത് പറയുന്നു, ചെയ്യുന്നു, ധരിക്കുന്നു എന്നതിലൂടെ ആവിഷ്കരിക്കുന്ന ആത്മത്തിന്റെയും ആത്മപ്രകാശനത്തിന്റെയും രാഷ്ട്രീയമാണ്.
പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.
പുരുഷൻമാരേ, ഒരു ഹെറ്ററോനോർമേറ്റീവ് സമൂഹത്തിൽ നിങ്ങൾ ആണത്ത പ്രദർശനവും ആണത്ത സംസ്ഥാപനവും നടത്തുന്നത് എവിടെയാണ് എന്ന് നമുക്കറിയാം. നിങ്ങളിൽ പലർക്കും സ്ത്രീകൾക്കുനേരെയുള്ള വയലൻസ് സ്വാഭാവികമായ ഒന്നാണെന്നും അറിയാം. നിങ്ങളോട് ഒറ്റക്കാര്യം പറയാം, ആ കാലം ഇനിയില്ല. അങ്ങനെയൊരു കാലമുണ്ടായിരുന്നു. നിങ്ങളുടെ വില പേശലുകൾക്ക് നിന്നുതന്നിരുന്ന, നിങ്ങളുടെ സമർപ്പിത അടിമകളായി ജീവിച്ചിരുന്ന കാലം. ആ ജീവിതം ജീവിക്കാൻ ഇനി മനസ്സില്ല.
നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകളെ മനസ്സിലാക്കാനും സ്നേഹിക്കാനും നിങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. എന്നെ വിശ്വസിക്കൂ, നിങ്ങളുടെ അറിവില്ലായ്മയുടെ മറുവശത്തുള്ള ജീവിതം അതിശയകരമാം വിധം മനോഹരമാണ്.
അതിനിടയ്ക്ക്, സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ഞങ്ങളെ തള്ളിത്താഴെയിടാന്‍ നിങ്ങള്‍ ശ്രമിക്കും. പക്ഷേ അതേ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ഞങ്ങള്‍ കുതിക്കുകയും നിങ്ങളുടെ ദുര്‍ബലമായ അഹംബോധങ്ങളെ അട്ടിമറിക്കുകയും ചെയ്യും.
KISHOR KUMAR KP
15 Oct 2020, 11:13 PM
വസ്ത്രമാണ് രാഷ്ടീയമെങ്കിൽ ഗാന്ധി വ സ ത്രത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു.ഇവർ പറയുന്ന അവകാശങ്ങൾ വെള്ളിവെളിച്ചത്തിൽ നിന്നു കാണുന്നവയാണ്. പൊതു സമൂഹത്തിലെ സ്ത്രീകൾ നേരിടുന്ന പച്ചയായ അവകാശ ലംഘനങ്ങൾ ഇവർ കാണുന്നില്ല.
Govind
23 Sep 2020, 08:44 AM
Some scholars who question the purity of women in daylight and openly oppose their dress preferences will cope with all of this when the shadow of darkness falls. Who should not know that the only question here is their political views and religion?
Seena Bhaskar
19 Sep 2020, 12:16 AM
Yes good. With you...
prabhakaran o
18 Sep 2020, 02:30 PM
Very good comments Rima on the issues. I remember my Bangalore days. There nobody bothers what we are doing. Because they dont have time to spare these things. They have so many other things to care about for their daily life and not interested in gozziping or criticizing.
neritam.com
17 Sep 2020, 05:35 PM
താങ്കള്‍ പറയുന്നത് പൊട്ടത്തരമാണ്. ഒരു തരത്തിലെ ചക്കളത്തിപ്പോര്. സ്ത്രീകള്‍ യഥാര്‍ത്ഥ രാഷ്ട്രീയ പ്രശ്നങ്ങളിലേക്കാണ് ശ്രദ്ധതിരിക്കേണ്ടത്. താങ്കൾ പറയുന്ന ഫെമിനിസം എന്നത് കമ്പോള ഫെമിനിസമാണ്. https://neritam.com/2011/07/20/market-feminism/ അതിന് സത്യത്തിൽ ഫെമിനിസവുമായി ഒരു ബന്ധവുമില്ല. https://neritam.com/2012/01/17/gender-equality/
Anjal nandanan
17 Sep 2020, 05:18 PM
Nammalku munneram orumayode 🤝
Rasheed Arakkal
17 Sep 2020, 01:14 PM
ചരിത്രത്തിൽ എപ്പോഴാണ് ആരാണ് പുരുഷനൊപ്പം നിന്ന സ്ത്രീയെ പുറകോട്ടു മാറ്റി നിർത്തിയത്, ഒരു പരിധി പരിധി വരെ സെമിറ്റിക് മതങ്ങളാണ് അതിനു കാരണക്കാർ
Jo
17 Sep 2020, 11:08 AM
❤️
Archana p
17 Sep 2020, 09:57 AM
🤗👍
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
എസ്. ബിനുരാജ്
Jan 12, 2023
4 Minutes Read
Sabaahussalam Moidunny kutty
27 Apr 2022, 06:56 PM
വൃത്തികെട്ട കണ്ണുകൾ എന്നൊന്നില്ല.. പുരുഷന് സ്ത്രീയുടെ കണ്ണും ബ്രെയിനും വെച്ച് തന്നാൽ നിങ്ങൾ ഈ പറയുന്നതിനെ അംഗീകരിക്കാം. ഇത്തരം കാര്യങ്ങളിൽ പുരുഷൻ വളരെ കഷ്ടപ്പെട്ടിട്ടാണ് സാംസ്കാരിക സാമൂഹിക താൽപരത്തിനനുസരിച്ച് പെരുമാറാൻ പഠിക്കുന്നത്. ജനിതകമായി പുരുഷനിൽ അന്തർലീനമായി കിടക്കുന്ന വഞ്ജകൾ കാരണം,അവൾ ഉടുത്താലും അഴിച്ചിട്ടാലും അവൻറെ X-ray കണ്ണുകൾ കൊണ്ട് അവൻ കാണേണ്ടത് കാണും. അതിനെ വൃത്തികെട്ട കണ്ണുകൾ എന്ന് വിശേഷിപ്പിക്കുന്നത് സ്ത്രീയുടെ കണ്ണു കൊണ്ട് മാത്രം നോക്കുന്നത് കൊണ്ടാണ്. അണിഞ്ഞൊരുങ്ങി വന്നിട്ട് അല്ലെങ്കിൽ മേൽപ്പറഞ്ഞ രീതിയിൽ എപൽപ വസ്ത്രധാരിയായി വന്നിട്ട് ഒരാണ് പോലും തിരിഞ്ഞു നോക്കാതിരുന്നു നോക്കട്ടെ..!? ഞങ്ങൾ ഇത്രയൊക്കെ ആകർഷണീയത ഉണ്ടാക്കിയിട്ടും വൃത്തികെട്ട പുരുഷ മേധാവിത്വം ഞങ്ങളെ തിരിഞ്ഞുനോക്കുന്നതേ ഇല്ല.. ഇങ്ങനെയല്ലേ പെണ്ണുങ്ങളേ നിങ്ങൾ പറയുക!!. വസ്ത്രധാരണത്തിലും സാമൂഹിക ഇടപെടലുകളിലും നിങ്ങൾ യഥേഷ്ടം സഞ്ചരിക്കൂ മഹിളകളേ.. പുരുഷനും കൂടി ഉള്ളതല്ലേ നിങ്ങൾ.. അവർ നോക്കിക്കോട്ടെ.. ആരും കാണാതെ ചോര കുടിച്ചോട്ടെ.. ഉപദ്രവിക്കാൻ വരികയാണെങ്കിൽ കരണക്കുറ്റി അടിച്ചു പൊട്ടിച്ച് പോലീസിൽ ഏൽപ്പിക്കുക.. അങ്ങനെയൊക്കെ ഒന്ന് മയപ്പെട്ടു കൂടെ നിങ്ങൾക്ക്!?.