കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം തുടങ്ങിയിരിക്കുകയാണ്. എറണാകുളത്ത് വി എം മാര്‍സന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്റെ വീട്ടില്‍വെച്ച് അമ്മയോടും അച്ഛനോടും ട്രൂകോപ്പി തിങ്കിന്‍റെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റ് റിമ മാത്യു നടത്തിയ ദീര്‍ഘസംഭാഷണം.
21 Sep 2020, 11:26 AM
വാളയാറില്‍ പീഡനത്തിരയായി കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മയും അച്ഛനും സഹോദരനും തുടര്‍ച്ചയായ നീതിനിഷേധങ്ങളുടേയും ഭീഷണികളുടേയും നടുവിലാണ്. കോവിഡുകാലത്ത് ഉപജീവനം പോലും ദുഷ്‌കരമായ സാഹചര്യത്തിലും പലകോണുകളില്‍ നിന്നുയരുന്ന ഭീഷണികളില്‍ ഭയന്ന് പത്ത് വയസ്സുള്ള മകനെ എറണാകുളത്ത് മാറ്റിനിര്‍ത്തിയിരിക്കുകയാണ് മാതാപിതാക്കള്‍.
നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ നല്‍കിയ വാക്കില്‍ വിശ്വസിച്ചാണ് ദീര്‍ഘകാലം ഇവര്‍ മുന്നോട്ടുപോയത്. പിന്തുണയും വാഗ്ദാനങ്ങളും നല്‍കി കൂടെക്കൂടിയ ജാതിസംഘടനകളും രാഷ്ട്രീയക്കാരും വഞ്ചിക്കുകയായിരുന്നു എന്ന് ഇവര്‍ ആരോപിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഇവരുടെ ദുരിതയാത്ര ഇപ്പോള്‍ വന്നുനില്‍ക്കുന്നത് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ എം.ജെ. സോജന് എസ്.പി. ആയി സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ തെരുവില്‍ പ്രതിഷേധിക്കേണ്ടിവന്ന സാഹചര്യത്തിലാണ്.
സാമൂഹ്യസാഹചര്യങ്ങളിലും വിദ്യാഭ്യാസത്തിലും സ്വാധീനങ്ങളിലും പിന്നാക്കം നില്‍ക്കുന്ന ഒരു ദളിത് കുടുംബത്തിന് സ്വാഭാവികമായി ലഭിക്കുന്ന ഒന്നല്ല ഇന്നും ഈ നാട്ടില്‍ നീതി.
അടിസ്ഥാനജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഈ മനുഷ്യര്‍ ബാല്യം മുതല്‍ നേരിടേണ്ടി വന്ന കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും നേരെ നടക്കുന്ന ലൈംഗികവും അല്ലാത്തതുമായ വയലന്‍സ്, വയലന്‍സ് ആണ് എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത തരത്തിലുള്ള സാമൂഹികമായ നിരക്ഷരതയും നിസ്സഹായാവസ്ഥയുമുള്ള ഒരു സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രം ഈ സംഭാഷണത്തിലുണ്ട്. ഭരണകൂട സംവിധാനങ്ങള്‍ ഈ സമൂഹത്തിന്റെ ജീവനും ജീവിതത്തിനും ഒരു പരിഗണനയും ഒരു കാലത്തും നല്‍കിയിട്ടില്ല എന്നും കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ അമ്മയുടേയും അച്ഛന്റേയും ശബ്ദത്തില്‍ സമൂഹത്തോട് വിളിച്ച് പറയുകയാണ്.
ഷഫീഖ് താമരശ്ശേരി
May 17, 2022
43 Minutes Watch
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch
Shamsu MK
22 Sep 2020, 02:11 PM
കുഴപ്പം നമ്മുടേത് തന്നെയാണ്. രാഷ്ട്രീയവും, മതവും വിദഗ്‌ദമായി വിളക്കി ചേർക്കാനായാൽ ഏത് നെറികേടുകളിൽ നിന്നും രക്ഷപ്പെടനാവുമെമെന്ന് സൂര്യനെല്ലിയും, ഐസ്ക്രീം പാർലറും പണ്ടേ നമ്മളെ ബോധ്യപ്പെടുത്തിയതാണ്. അവരെ നമ്മൾ രാജ്യസഭയിലേക്കും, ലോകസഭയിലേക്കുമൊക്കെ തിരഞ്ഞെടുത്തയച്ചു, അവർ ചാനൽ ചർച്ചകളിൽ സാംസ്‌കാരിക നായകരും നമ്മുടെ രക്ഷകരുമായി വന്ന് സദാചാരം വിളമ്പി.. അവരുടെ പിൻ തലമുറക്കാർരെ വാളയാറുകൾ അവർത്തിക്കുന്നതിൽ എന്തിന് മനസാക്ഷി വിലക്കണം ? നമുക്ക് ഒരിക്കൽ കൂടി ലജ്ജിക്കാം... അങ്ങനെയൊന്നുണ്ടെങ്കിൽ ....
വിനീത് രാജഗോപാൽ
22 Sep 2020, 07:17 PM
ഒരു ശരാശരി മനുഷ്യനെപ്പോലെ ഇൻറർവ്യൂ കാണുന്നു. കണ്ടുകൊണ്ടിരിക്കുമ്പോൾ സങ്കടഉറവുകൾ സാന്നിധ്യമറിയിക്കുന്നു. ദൈനംദിനവൃത്തി അന്നന്ന്പണിക്ക് പോയാൽ മാത്രം സാധ്യമാകുന്ന അവരുടെ നീതിക്കുവേണ്ടിയുള്ള തുടർയാത്രകൾ വീണ്ടും അലോസരപ്പെടുത്തുന്നു. ആ പത്ത് വയസ്സ്കാരനും. തീർന്നു, ഒരു സഹജീവി സങ്കടദിനവും കൂടി.. Leading questions ഇല്ലാതെ മാന്യമായി അവരെ സ്വാഭാവികമായി സംസാരിക്കാൻ അനുവദിച്ച ഇൻറർവ്യൂവർക്ക് നന്ദി. "അതിമിടുക്കില്ലാത്ത വാളയാറിലെ കുഞ്ഞുങ്ങൾ പേടിച്ചരണ്ട കണ്ണുകളുമായി നീതിഹർമ്യങ്ങൾക്കു ചുറ്റും ഭൂമി അറിയിക്കാതെ പതിയെ നടക്കുന്നുണ്ട്."