truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 03 February 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 03 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
komaram

History

RRR;
ഇന്ത്യയിലെ ആദിപോരാളികളോട്
നടത്തുന്ന ചരിത്ര നിഷേധം

RRR; ഇന്ത്യയിലെ ആദിപോരാളികളോട് നടത്തുന്ന ചരിത്ര നിഷേധം

എസ്.എസ്. രാജമൗലിയുടെ, ആയിരം കോടി ക്ലബ്ബിലേക്ക് കടന്ന ചിത്രത്തിന് ആസ്വാദനമെഴുതുകയെന്നതോ അതിലെ രാഷ്ട്രീയ ശരികേട് ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നത് വൃഥാവ്യായാമമാണെന്ന് അറിയായ്കയില്ല. അത്തരമൊരു ശ്രമവും ഇവിടെയില്ല. എന്നാല്‍ രാജമൗലി സിനിമയിലെ കഥാപാത്രമായ കോമരം ഭീം ആരാണെന്ന് കുറച്ചെങ്കിലും ആളുകള്‍ അറിയേണ്ടതുണ്ടെന്നതുകൊണ്ടുമാത്രമാണ് ഈ കുറിപ്പ്.

14 Apr 2022, 10:14 AM

കെ. സഹദേവന്‍

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററില്‍ ചെന്ന് "RRR' എന്ന സിനിമ കണ്ടത് രാജമൗലിപ്പടങ്ങളോടുള്ള ആരാധന കൊണ്ടായിരുന്നില്ല. മറിച്ച്, ചരിത്രത്തില്‍ അധികമൊന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത രണ്ട് വ്യക്തിത്വങ്ങളെയാണ് ആ സിനിമയില്‍ നായക കഥാപാത്രങ്ങളാക്കിയിരിക്കുന്നത് എന്നതുകൊണ്ടായിരുന്നു. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ആദ്യത്തെയാള്‍ കോമരം ഭീം. ബ്രിട്ടീഷ് ഭരണകൂടത്തിനും നൈസാമിനും എതിരായി അതിശക്തമായ പ്രത്യാക്രമണങ്ങള്‍ അഴിച്ചുവിട്ട ആദിവാസി യോദ്ധാവ്. ഗോണ്ട് ആദിവാസി സ്വാതന്ത്ര്യ സമര സേനാനി. രണ്ടാമത്തെയാള്‍ അല്ലൂരി സീതാ രാമരാജു. ഗോണ്ട് - കോലം ഗോത്ര ജനതയുമായി ചേര്‍ന്ന് ബ്രിട്ടീഷ്  പട്ടാളത്തിനെതിരായി പട നയിച്ച ധീരന്‍. 
ഔദ്യോഗിക ചരിത്രത്തില്‍ ഒട്ടുമേ സ്ഥാനം നേടിയിട്ടില്ലാത്ത കോമരം ഭീമിനെയും അല്ലൂരി സീതാ രാമരാജുവിനെയും മുഖ്യധാരാ സിനിമയിലൂടെ എങ്ങിനെ അവതരിപ്പിക്കുന്നതെന്നറിയാനുള്ള കൗതുകം രാജമൗലി സിനിമ കാണുന്നതിന് പിന്നിലുണ്ടായിരുന്നു. നമുക്ക് തെറ്റുപറ്റിയാലും മുഖ്യധാരയ്ക്ക് വഴിപിഴക്കില്ലെന്ന് ഒന്നുകൂടി ഉറപ്പായി. 

സിനിമയിലെ കോമരം ഭീം സുഹൃത്തായ അല്ലൂരി സീതാരാമരാജുവിനോട് പറയുന്ന ഒറ്റ വാചകം മാത്രം മതി അത് തെളിയിക്കാന്‍.
""കാട്ടുജാതിക്കാരല്ലേ അണ്ണാ; ഒന്നും അറിയില്ലായിരുന്നു.''

"RRR'ലെ നായക കഥാപാത്രങ്ങളിലൊരാളായ കോമരം ഭീം പറയുന്ന വാചകമാണിത്. പറയുന്നത് ഒരു ആദിവാസിയാണെന്നതൊഴിച്ചാല്‍ കഥാ സന്ദര്‍ഭമോ ചരിത്ര യാഥാര്‍ത്ഥ്യമോ അറിയാത്ത പ്രേക്ഷകര്‍ക്ക് ഇതില്‍ യാതൊരു പ്രത്യേകതയും തോന്നാനിടയില്ല. "ബാംബൂ ബോയ്സ്' ഒക്കെ ആറാടിത്തിമിര്‍ത്ത മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രത്യേകിച്ചും. ആദിവാസികളെന്നാല്‍ അറിവില്ലാത്തവരും അപരിഷ്‌കൃതരും ആണെന്ന പൊതുബോധത്തിനിടയില്‍ ചരിത്രത്തെയും കഥാസന്ദര്‍ഭത്തെയും ആരോര്‍ക്കാന്‍!
പക്ഷേ, കോമരം ഭീം ആരാണെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹത്തിന്റെ പങ്കെന്താണെന്നും അറിയുമ്പോഴാണ് ഭൂതവും വര്‍ത്തമാനവും ഇന്ത്യയിലെ ആദിപോരാളികളോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് നടത്തുന്ന ചരിത്ര നിഷേധത്തിന്റെ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുക.

ntr
എസ്.എസ്. രാജമൗലിയുടെ RRR-ല്‍ ജൂനിയര്‍ എന്‍.ടി.ആര്‍ കോമരം ഭീമിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കോമരം ഭീം എന്ന ഗോണ്ട് ആദിവാസി യുവാവും അല്ലൂരി സീതാ രാമരാജുവെന്ന ക്ഷത്രിയ യുവാവും  ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടുന്നതാണ് സിനിമയുടെ കാതല്‍. അല്ലൂരി സീതാ രാമരാജു ബ്രിട്ടീഷ് സൈന്യത്തില്‍ നുഴഞ്ഞുകയറി ബ്രിട്ടീഷുകാര്‍ക്കെതിരായി പടനയിക്കാന്‍ തീര്‍ച്ചയാക്കി പുറപ്പെട്ടവന്‍. കോമരം ഭീം; ബ്രിട്ടീഷുകാര്‍ തട്ടിക്കൊണ്ടുവന്ന തന്റെ ഗോത്രത്തില്‍പ്പെട്ട ആദിവാസി ബാലികയെ രക്ഷിക്കാന്‍ ബ്രിട്ടീഷുകാരുടെ കോട്ടയ്ക്കുള്ളില്‍ എത്തിയ സാഹസികന്‍. അന്യോന്യമറിയാതെ പോരാടിക്കൊണ്ടിരിക്കുന്ന ഇവര്‍ ഒരുഘട്ടത്തില്‍ പരസ്പരം തിരിച്ചറിയുകയും ഒരാള്‍ മറ്റൊരാളുടെ രക്ഷകനാകുന്നതുമാണ് സിനിമയിലെ ഇതിവൃത്തം. അത്തരമൊരു സന്ദര്‍ഭത്തില്‍ കോമരം ഭീം വേദനയോടെ പറയുന്ന വാചകമാണ് മുകളില്‍ ഉദ്ധരിച്ചത്.

കാട്ടുജാതിക്കാരനായ തനിക്കൊന്നുമറിയില്ലെന്ന് കോമരം ഭീമിനെക്കൊണ്ട് സിനിമയിലൂടെ പറയിക്കുന്ന തിരക്കഥാകൃത്തും സംവിധായകനും എത്ര എളുപ്പത്തിലാണ് ഒരു ജനതയെയും അവരുടെ സുദീര്‍ഘമായ സ്വാതന്ത്ര്യ പോരാട്ടത്തെയും നിസ്സാരവല്‍ക്കരിച്ചിരിക്കുന്നത്.

ആരാണ് കോമരം ഭീം?

1938-41 കാലയളവില്‍ ആദിലാബാദ് ജില്ലയിലെ ഗോണ്ട് - കോലം ആദിവാസി ഗോത്ര ജനതയെ നയിച്ച് വിഖ്യാതമായ ബാബേഝാരി-ജൊദേന്‍ഘാട്ട് പ്രക്ഷോഭം നടത്തിയ വ്യക്തി. നൈസാമിനും ബ്രിട്ടീഷുകാര്‍ക്കും എതിരായി ഒരേ സമയം പട നയിച്ച ധീരന്‍. കൊളോണിയല്‍ ഭരണത്തിന്‍ കീഴിലെ വനനിയമങ്ങള്‍ ആദിവാസി വനാവകാശങ്ങള്‍ക്കെതിരാണെന്ന് കണ്ട്
"ജല്‍-ജംഗ്ള്‍-ജമീന്‍' തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം നടത്തിയയാള്‍.

സ്വതന്ത്ര ഗോണ്ട്വന രാജ്യത്തിനായി അവകാശമുന്നയിച്ചുകൊണ്ട് ഗോണ്ട്-കോലം ഗോത്രജനതയെ ഒരുമിപ്പിച്ച് നിര്‍ത്തി ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായി മാറിയ യോദ്ധാവ്.

ALSO READ

എല്ലാത്തിനും മേൽ എൻ പേര്​ സി.പി.എം

കാലം മറവിയിലേക്കാഴ്ത്താന്‍ എത്ര ശ്രമിച്ചാലും ഗോണ്ട് -കോലം ഗോത്രജനതയുടെ ജീവശ്വാസത്തില്‍  പോലും അലിഞ്ഞുചേര്‍ന്ന പേരാണ് കോമരം ഭീം. ആ ധീരയോദ്ധാവിനെയാണ് ഒന്നുമറിയാത്ത കാട്ടുജാതിക്കാരനെന്ന് പറയിപ്പിച്ച് പുതിയ ആഖ്യാനങ്ങള്‍ ഉയരുന്നത്. 

എസ്.എസ്. രാജമൗലിയുടെ, ആയിരം കോടി ക്ലബ്ബിലേക്ക് കടന്ന ചിത്രത്തിന് ആസ്വാദനമെഴുതുകയെന്നതോ അതിലെ രാഷ്ട്രീയ ശരികേട് ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നത് വൃഥാവ്യായാമമാണെന്ന് അറിയായ്കയില്ല. അത്തരമൊരു ശ്രമവും ഇവിടെയില്ല. എന്നാല്‍ രാജമൗലി സിനിമയിലെ കഥാപാത്രമായ കോമരം ഭീം ആരാണെന്ന് കുറച്ചെങ്കിലും ആളുകള്‍ അറിയേണ്ടതുണ്ടെന്നതുകൊണ്ടുമാത്രമാണ് ഈ കുറിപ്പ്.

statue
ഹെെദരാബാദിലെ ടാങ്ക് ബണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന കോമരം ഭീമിന്റെ പ്രതിമ

ഗോണ്ട്-കോലം പ്രക്ഷോഭം 1938-41

ആന്ധ്രപ്രദേശിലെ ആദിലാബാദ് മേഖല ഗോണ്ട്-കോലം ആദിവാസികള്‍ക്ക് പ്രാമുഖ്യമുള്ള പ്രദേശമാണ്. മലനിരകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം ബ്രിട്ടീഷ് ഭരണനാളുകളില്‍ നിരവധി പ്രക്ഷോഭങ്ങളാല്‍ കലുഷിതമായിരുന്നു. മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ഈ പ്രദേശങ്ങളില്‍ ബ്രിട്ടീഷ് ഭരണകൂടം നടപ്പിലാക്കിയ നികുതി പരിഷ്‌കാരങ്ങളും വനനിയമങ്ങളും ആദിവാസി-കര്‍ഷക വിഭാഗങ്ങളുടെ ജീവിതത്തെ പലരീതിയില്‍ പ്രതികൂലമായി ബാധിച്ചിരുന്നു. വിവിധ കാലങ്ങളിലായി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയും ഹൈദരാബാദ് നവാബായിരുന്ന നിസാമിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആദിവാസികള്‍ക്ക് പ്രക്ഷോഭരംഗത്തിറങ്ങേണ്ടി വന്നിട്ടുണ്ട്. 1802-3ലും, 1839-62ലും രാംഭൂപതിയുടെ നേതൃത്വത്തിലും, 1879-1916കാലയളവില്‍ തമ്മം ദോരയുടെ നേതൃത്വത്തിലും 1922-24 കാലഘട്ടത്തില്‍ അല്ലൂരി സീതാരാമ രാജുവിന്റെ നേതൃത്വത്തില്‍ മാന്യം പ്രക്ഷോഭവും 1938-41 കോമരം ഭീമിന്റെ നേതൃത്വത്തില്‍ ബാബേഝാരി-ജൊദേന്‍ഘാട്ട് പ്രക്ഷോഭവും ഈ മേഖലയില്‍ അരങ്ങേറുകയുണ്ടായി.

ബ്രിട്ടീഷുകാരെപ്പോലെത്തന്നെ ക്രൂരമായ രീതിയിലായിരുന്നു നൈസാം ഭരണകൂടവും ഗോണ്ട്-കോലം ആദിവാസികളോട് ഇടപെട്ടിരുന്നത്. ഗോത്രജനതയുടെ വനത്തിന്മേലുള്ള അവകാശം അംഗീകരിച്ചുകൊടുക്കുവാന്‍ ഇരുകൂട്ടരും തയ്യാറാകാതിരുന്നത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിരുന്നു. ""വെള്ളം, വനം, മണ്ണ് (ജല്‍-ജംഗ്ള്‍-ജമീന്‍)എന്നിവ തങ്ങളുടേതാണ്'' എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തപ്പെട്ടത് കോമരം ഭീമിന്റെ മുന്‍കൈയ്യില്‍ നടന്ന പ്രക്ഷോഭത്തിലായിരുന്നു. നൈസാം രാജാവില്‍ നിന്നും ബ്രിട്ടീഷ് ഭരണാധികാരികളില്‍ നിന്നും തങ്ങളുടെ വിഭവങ്ങള്‍ സംരക്ഷിക്കുവാനുള്ള യുദ്ധത്തിലായിരുന്നു ഗോണ്ട്-കോലം ജനത.

1938-41 കാലഘട്ടത്തില്‍ നിസാമിന്റെ ദുര്‍ഭരണത്തിനും ബ്രിട്ടീഷ് അധിനിവേശത്തിനും എതിരായി ആദിലാബാദില്‍ നടന്ന ആദിവാസി പ്രക്ഷോഭങ്ങള്‍ക്ക് നായകത്വം വഹിച്ചത് കോമരം ഭീം ആയിരുന്നു. ഗോണ്ട് ഗോത്രവിഭാഗത്തില്‍ "കൊയ്തൂര്‍' (Koitur) സമുദായത്തിലായിരുന്നു കോമരത്തിന്റെ ജനനം. ആദിലാബാദ് ജില്ലയിലെ സാകേപ്പള്ളി ഗ്രാമത്തില്‍ 1901 ഒക്ടോബര്‍ 2ന് ജനിച്ച കോമരം ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതകള്‍ നിറഞ്ഞ കഥകള്‍ കേട്ടുകൊണ്ടായിരുന്നു വളര്‍ന്നത്. ജമീന്ദാര്‍മാരുടെയും പോലീസുകാരുടെയും വനംവകുപ്പുദ്യോഗസ്ഥരുടെയും ചൂഷണങ്ങള്‍ ഭയന്ന് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നിരന്തരമായി പലായനം ചെയ്യാനായിരുന്നു കോമരം അടക്കമുള്ള ഗോണ്ട്-കോലം ജനതയുടെ വിധി. "പൊഡു' കൃഷി ബ്രിട്ടീഷുകാര്‍ നിരോധിച്ചതും വനനിയമങ്ങള്‍ കര്‍ശനമാക്കിയതും അവരുടെ നിത്യജീവിതം തകര്‍ത്തുകളഞ്ഞു. വനത്തില്‍ നിന്ന് മരക്കൊമ്പുകള്‍ വെട്ടിയതിന്റെ പേരില്‍ ആദിവാസികുട്ടികളുടെ കൈവിരലുകള്‍ വെട്ടിമാറ്റിയ സംഭവങ്ങള്‍ പോലും അക്കാലത്ത് അരങ്ങേറുകയുണ്ടായി. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ കോമരം ഭീമിന് തന്റെ പിതാവിനെത്തന്നെ നഷ്ടപ്പെടുത്തേണ്ടിവന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പീഢനങ്ങള്‍ക്കിരയായി അച്ഛന്‍ മരണപ്പെട്ടപ്പോള്‍ കോമരവും കുടുംബവും സാന്‍കേപ്പള്ളിയില്‍ നിന്നും സര്‍ദാപൂരിലേക്ക് താമസം മാറ്റി. 1940 ഒക്ടോബര്‍ 10ന് നികുതി പിരിവിനായെത്തിയ ഉദ്യോഗസ്ഥര്‍ ആദിവാസികളെ പീഡിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ കോമരവും സംഘവും അവരുമായി ഏറ്റുമുട്ടുകയും നിസാമിന്റെ ഉദ്യോഗസ്ഥരില്‍ ഒരാളായ സിദ്ദിഖ് കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് കോമരവും ചങ്ങാതി കോണ്ടലും അവിടെനിന്നും ചന്ദ്രാപൂരിലേക്ക് കടന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്ന വിഠോബ എന്ന പത്രപ്രവര്‍ത്തകന്റെ സഹായത്തോടെയായിരുന്നു ഇത്. ബ്രിട്ടീഷ് സൈന്യം പിന്നീട് വിഠോബയെ അറസ്റ്റുചെയ്യുകയും അദ്ദേഹത്തിന്റെ മാഗസിനും പ്രസ്സും അടച്ചുപൂട്ടുകയും ചെയ്തു.

rrr
കോമരം ഭീം എന്ന ഗോണ്ട് ആദിവാസി യുവാവും അല്ലൂരി സീതാ രാമരാജുവെന്ന ക്ഷത്രിയ യുവാവും  ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടുന്നതാണ് സിനിമയുടെ കാതല്‍. / Photo: rrrmovie, Ig

സര്‍ദാപൂരില്‍ നിന്നും ട്രെയിന്‍മാര്‍ഗ്ഗം ആസാമിലെത്തിയ കോമരം ഭീം അവിടെ ചായത്തോട്ടത്തില്‍ പണിയെടുക്കുന്ന ആദിവാസികളോടൊപ്പം ചേരുകയും അവരുടെ ചൂഷണങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇക്കാലയളവില്‍ ഒരുതവണ അദ്ദേഹം പോലീസ് പിടിയിലാവുകയും ജയിലിലടക്കപ്പെടുകയുമുണ്ടായി. ജയിലില്‍ കഴിഞ്ഞ കാലത്ത് കോമരം ഭീം അല്ലൂരി സീതാരാമ രാജുവിനെക്കുറിച്ചും രാംജി ഗോണ്ടിനെക്കുറിച്ചും അവരുടെ പോരാട്ടങ്ങളെക്കുറിച്ചും കേള്‍ക്കുകയുണ്ടായി. ജയിലില്‍ നിന്നും രക്ഷപ്പെട്ട കോമരം ഭീം തിരിച്ച് ആദിലാബാദിലെത്തിയതിനു ശേഷം ആദിവാസികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.

നിസാമിന്റെ ജനദ്രോഹപരമായ നികുതിപിരിവുകള്‍ക്കെതിരെ ജോദേ ഘാട്ട് കേന്ദ്രീകരിച്ച് കോമരവും സംഘവും പ്രക്ഷോഭങ്ങളാരംഭിച്ചു. 1938-40 കാലയളവില്‍ വന്‍തോതിലുള്ള ഗറില്ലായുദ്ധമുറകള്‍ കോമരം ഭീമിന്റെ നേതൃത്വത്തില്‍ നിസാമിന്റെ സൈന്യത്തിനെതിരെ നടക്കുകയുണ്ടായി. ജോദേഘാട്ട്, പട്നാപൂര്‍, ബാഭേഝാരി, കല്ലേഗാം, തോക്കെന്നവാഡ, ഛല്‍ബാരിദി, ശിവഗുഡ, കോശഗുഡ, നര്‍സാപൂര്‍, അങ്കുശാപൂര്‍ തുടങ്ങി ഗോണ്ട്-കോലം ആദിവാസികള്‍ക്ക് മൂന്‍തൂക്കമുള്ള ഗോന്‍ഡെം മേഖലയിലെ പന്ത്രണ്ടോളം ഗ്രാമങ്ങളില്‍ നിന്നായി യുവാക്കളായ ആദിവാസികളെ കോമരം തന്റെ സംഘത്തിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി. സ്വതന്ത്ര ഗോണ്ട് രാജ്യത്തിനായുള്ള അവകാശവാദവും ഈ പ്രക്ഷോഭത്തിനിടയില്‍ കോമരം ഭീം ഉന്നയിക്കുകയുണ്ടായി. പ്രത്യേക ഗോണ്ട്വന സംസ്ഥാനത്തിനായുള്ള ആദ്യത്തെ അവകാശവാദമായി ഇതിനെ കണക്കാക്കാവുന്നതാണ്.
ബാബേഝാരി, ജോദേഘാട്ട് എന്നിവിടങ്ങളിലെ ജമീന്ദാര്‍മാര്‍ക്ക് നേരെ കോമരവും സംഘവും ആക്രമണം അഴിച്ചുവിട്ടതോടെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഗോണ്ട് പ്രക്ഷോഭകാരികളുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറായി. ഇത് നൈസാമിനെ ഭയപ്പെടുത്തിക്കളഞ്ഞ സംഭവമായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികള്‍ ആദിവാസികള്‍ക്ക് ഭൂമിക്ക് മേല്‍ പട്ടയം നല്‍കാമെന്ന ഉറപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഭൂമിക്ക് പട്ടയം എന്ന വാഗ്ദാനത്തേക്കാള്‍ തങ്ങളുടെ സ്വയം ഭരണം ഈ മേഖലയില്‍ ഉറപ്പാക്കണം എന്ന ആവശ്യമായിരുന്നു കോമരം ഭീം ഉന്നയിച്ചത്. അതോടൊപ്പം തന്നെ നിസാമിന്റെ ജയിലില്‍ കിടക്കുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെക്കുകയുണ്ടായി. 

ALSO READ

ഇനി തമിഴാണ് മലയാളികള്‍ പഠിക്കേണ്ടത്

ഗോണ്ട് ആദിവാസികളുടെ ആവശ്യം അംഗീകരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരോ, നൈസാമോ സന്നദ്ധമായിരുന്നില്ല. ആദിവാസി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായിരുന്നു അവര്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ കോമരം ഭീമിനും സംഘത്തിനും ഏറ്റുമുട്ടലിന്റെ വഴിയല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കുവാനുണ്ടായിരുന്നില്ല. ജനങ്ങളുമായുള്ള കോമരം ഭീമിന്റെ സംഭാഷണം അവരുടെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ വഴികള്‍ കൃത്യമായും രാഷ്ട്രീയാധികാരത്തിനുവേണ്ടിയുള്ളതാണെന്ന് നമുക്ക് മനസിലാക്കിത്തരും. ഭൂമി, ഭക്ഷണം, സ്വാതന്ത്ര്യം എന്നിവയ്ക്കായി പോരാടുനുള്ള ആഹ്വാനമായിരുന്നു കോമരം നല്‍കിയത്. "ജല്‍-ജംഗ്ള്‍-ജമീന്‍' എന്ന മുദ്രാവാക്യവും ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി കോമരം ഭീം മുന്നോട്ടുവെക്കുകയുണ്ടായി. ഗോണ്ട്-കോലം പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങിയതോടെ കോമരം ഭീമിനെ വധിക്കാനുള്ള പദ്ധതികളും അണിയറയില്‍ അരങ്ങേറുന്നുണ്ടായിരുന്നു. കുടിലതന്ത്രങ്ങളുപയോഗിച്ച് ആദിവാസികളില്‍ ചിലരെ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരുവാനും ഭരണാധികാരികള്‍ക്ക് കഴിഞ്ഞു. 

1940 ഒക്ടോബര്‍ 8ന് വന്‍തോതിലുള്ള പോലീസ് സൈന്യം ജോദേഘാട്ട് മേഖലയിലേക്ക് പ്രവേശിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു കോമരം ഭീമിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. പരമ്പരാഗത ആയുധങ്ങളുമായി പോലീസിനെ നേരിട്ട കോമരം ഭീമിന്റെ സൈന്യം ഗറില്ലാ ആക്രമണങ്ങളില്‍ പ്രഗത്ഭരായിരുന്നു. എന്നാല്‍ സര്‍വ്വസന്നാഹങ്ങളുമായി എത്തിയ പോലീസ് സേനയ്ക്ക് മുന്നില്‍ ഇത്തവണ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഏറ്റുമുട്ടല്‍ കൂടുതല്‍ സമയം തുടരാന്‍ ആദിവാസികള്‍ക്ക് കഴിഞ്ഞില്ല. കോമരം ഭീമിനെ പിടികൂടിയ സൈനികര്‍ അവിടെ വെച്ചുതന്നെ അദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നു. മാന്ത്രിക വിദ്യകള്‍ അറിയുമായിരുന്ന കോമരം ഭീം തന്റെ മന്ത്രശക്തികൊണ്ട് മരണത്തില്‍ നിന്ന് തിരിച്ചുവരുമെന്ന് വിശ്വസിച്ചിരുന്ന പോലീസുകാര്‍ അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ നിരവധി വെടിയുണ്ടകള്‍ പായിക്കുകയും അവിടെവെച്ചുതന്നെ കത്തിച്ചുകളയുകയും ചെയ്തു. 

ബ്രിട്ടീഷ്-നൈസാം ഭരണത്തിനെതിരെ ഗോണ്ട്-കോലം ആദിവാസികളെ സംഘടിപ്പിച്ച് കോമരം ഭീം നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് വിശാലമായ രാഷ്ട്രീയ മാനങ്ങളുണ്ടായിരുന്നു. നിരക്ഷരരായ ആദിവാസികള്‍ സ്വാശ്രയത്വത്തിനും സ്വയംഭരണത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ മഹത്തായ മാതൃകയായിരുന്നു അത്. ഈ വിഷയത്തെ മനസിലാക്കാനോ അതിനോട് ഐക്യപ്പെടാനോ അന്നത്തെ ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് ശ്രദ്ധിച്ചിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കോമരം ഭീമും അദ്ദേഹത്തിന്റെ മുന്‍കൈയ്യില്‍ നടന്ന പ്രക്ഷോഭവും അതുകൊണ്ടുതന്നെ വിസ്മൃതിയില്‍ മറയുകയാണ് ചെയ്തത്.

(ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആദിവാസികളും. കെ.സഹദേവന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)

  • Tags
  • #K. Sahadevan
  • #RRR Movie
  • #S.S. Rajamouli
  • #Film Review
  • #Adivasi struggles
  • #Indian independence movement
  • #CINEMA
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
adoor gopalakrishnan

Opinion

ഷാജു വി. ജോസഫ്

അടൂരിനുശേഷം പ്രളയമല്ല; തലയെടുപ്പോടെ തുടരും കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​

Feb 01, 2023

5 Minutes Read

 Pathan-Movie-Review-Malayalam.jpg

Film Review

സരിത

വിദ്വേഷ രാഷ്​ട്രീയത്തിന്​ ഒരു ‘പഠാൻ മറുപടി’

Jan 31, 2023

3 Minute Read

ayisha

Film Review

റിന്റുജ ജോണ്‍

ആയിഷ: ഹൃദയം കൊണ്ട് ജയിച്ച ഒരു വിപ്ലവത്തിന്റെ കഥ

Jan 30, 2023

5 Minutes Watch

Nirav Modi

Economy

കെ. സഹദേവന്‍

വൻകിട കമ്പനികൾക്ക്​ വാരിക്കോരി, കർഷകർക്ക്​ ജപ്​തി

Jan 29, 2023

6 Minutes Read

Gautam Adani

Economy

കെ. സഹദേവന്‍

അദാനി എന്ന സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനുമപ്പുറം

Jan 28, 2023

12 Minutes Read

thankam

Film Review

റിന്റുജ ജോണ്‍

തങ്കം: ജീവിത യാഥാർഥ്യങ്ങളിലൂടെ വേറിട്ട ഒരു ഇൻവെസ്​റ്റിഗേഷൻ

Jan 28, 2023

4 Minutes Watch

ck muraleedharan

Interview

സി.കെ. മുരളീധരന്‍

മലയാളത്തില്‍ എന്തുകൊണ്ട് സിനിമ ചെയ്തില്ല?

Jan 27, 2023

29 Minutes Watch

adani

Capital Thoughts

കെ. സഹദേവന്‍

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്, അദാനിക്കെതിരെയുള്ള ഗൂഢാലോചനയോ?

Jan 27, 2023

3 Minutes Read

Next Article

ദിലീപ്​ പ്രതിയായ കേസിൽ മാധ്യമവിചാരണ തുടരുക തന്നെ വേണം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster