റഷ്യയും നാറ്റോയും നേർക്കുനേർ വരുമോ?

ഷ്യയുടെ യുക്രെയ്ൻ അധിനിവേശം അഞ്ചാം മാസത്തിലേക്ക് കടക്കുകയാണ്. യുക്രെയ്‌ന്റെ ഡോൺബാസ് മേഖലയിൽ റഷ്യ സമ്പൂർണ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. നാറ്റോ സൈനികസഖ്യം നേരിട്ട് യുക്രെയ്‌നിൽ ഇടപെടാൻ പോകുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ളത്. ഇതിന്റെ ഭാഗമായി ഒരു പുതിയ യൂറോ- അറ്റ്‌ലാന്റിക് സെക്യൂരിറ്റി എന്ന ആശയമാണ് അമേരിക്ക മുന്നോട്ടുവക്കുന്നത്. ഒരുപക്ഷെ, നാറ്റോയും റഷ്യയും നേർക്കുനേർ ഏറ്റുമുട്ടുന്നതിലേക്ക് ഇത് നയിച്ചേക്കാം. ഇതോടൊപ്പം, യൂറോപ്പ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. അമേരിക്കയുടെയും അവസ്ഥ ഇതിൽനിന്ന് ഭിന്നമല്ല. യൂറോപ്പിനുചുറ്റും അമേരിക്കയുടെ ചെലവിൽ ഒരു സൈനികസന്നാഹം ഒരുക്കുന്നത് അമേരിക്കയെയും ഗുരുതരമായി ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റുകളായ ചൈനയും ഇന്ത്യയും റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുകയും റഷ്യയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, റഷ്യക്ക് ദീർഘകാലം യുദ്ധം ചെയ്യാൻ വിഷമമുണ്ടാകില്ല. യുക്രെയ്‌നെതിരായ റഷ്യൻ ആക്രമണത്തിന്റെ പരിണാമങ്ങളെക്കുറിച്ച്​ ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. പി.ജെ. വിൻസെന്റ്

Comments