truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
ukraine-crisis-

International Politics

റഷ്യ - യുക്രെയ്ന്‍ യുദ്ധം ;
ചൈനയേയും ഇന്ത്യയേയും
എങ്ങനെ ബാധിക്കും

റഷ്യ - യുക്രെയ്ന്‍ യുദ്ധം ; ചൈനയേയും ഇന്ത്യയേയും എങ്ങനെ ബാധിക്കും

27 Feb 2022, 10:15 AM

Truecopy Webzine

കമൽറാം സജീവ് : ഈ ആക്രമണം രൂക്ഷമാവുന്നതിനൊപ്പം ആഗോളതലത്തില്‍ തന്നെ ഈ ആക്രമണം ചൈനയുടെ ലോക സാധ്യതകളെ എങ്ങനെയാണ് മാറ്റിപ്പണിയാന്‍ പോകുന്നത്? ചേരിചേരാ നയം എന്ന നിലയില്‍ നിന്ന ഇന്ത്യക്ക് , ആഫ്റ്റര്‍ സോവിയറ്റ് യൂണിയന്‍ ഉണ്ടായിട്ടുള്ള uncertain നിലപാടുകളെ ഈ യുദ്ധം / അധിനിവേശം എങ്ങനെയാണ് ബാധിക്കുക?

സ്​റ്റാൻലി ജോണി : തന്ത്രപരമായ വീക്ഷണത്തില്‍ നോക്കിയാല്‍ ചൈനയെ സംബന്ധിച്ച് ഈ യുദ്ധം അനുകൂലമായ നീക്കമാണ്. കാരണം അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി, ഗ്ലോബല്‍ ജിയോപൊളിറ്റിക്സിന്റെ ശ്രദ്ധാകേന്ദ്രം ഇന്‍ഡോ പസിഫിക് ആകുമെന്നും അവിടെ ചൈനയും അമേരിക്കയും തമ്മിലുള്ള മത്സരം കൂടുതല്‍ ശക്തമാകുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് പുടിന്‍ ഗ്ലോബല്‍ ജിയോപൊളിറ്റിക്സിന്റെ ക്ലോക്ക് 30 വര്‍ഷം പുറകോട്ട് തിരിച്ചുവെക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വന്‍ശക്തി മത്സരം എന്നത് ഇപ്പോള്‍ വീണ്ടും യൂറോപ്പിലേക്ക്​ മാറി. അത് തത്കാലത്തേയ്ക്കായിരിക്കാം. ദീര്‍ഘകാലത്തേയ്ക്ക് നിലനില്‍ക്കണമെന്നില്ല. പക്ഷെ പുടിന്റെ യുക്രെയിനിലെ സൈനികനടപടിക്കുശേഷം തത്കാലത്തേയ്ക്കെങ്കിലും അന്താരാഷ്​ട്രതലത്തിലെ പ്രാഥമിക ജിയോ പൊളിറ്റിക്കല്‍ തര്‍ക്കം യൂറോപ്പിലേയ്ക്ക് മാറിയിരിക്കുന്നു. 
ചൈനയെ സംബന്ധിച്ച് അമേരിക്കന്‍ സമ്മര്‍ദം ചൈനയില്‍ നിന്ന് മാറുന്നു. ചൈനയയ്ക്ക് സാമ്പത്തികവും സൈനികവുമായ വളര്‍ച്ചയില്‍ കുറേക്കൂടി ശ്രദ്ധിക്കാന്‍ സാധിക്കും. കാരണം, മുമ്പ് അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പെട്ടുകിടന്നപ്പോള്‍ ചൈനയുടെ ശ്രദ്ധ അവരുടെ സാമ്പത്തികവും സൈനികവുമായ വളര്‍ച്ചയിലായിരുന്നു. അങ്ങനെയൊരു സാധ്യതയാണ് ഒന്ന്

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

രണ്ടാമത്തേത് യുക്രെയിന്‍ ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ എങ്ങനെ നേരിടുന്നു എന്നത് ചൈനയെ സംബന്ധിച്ച്​ ഒരു പാഠമായിരിക്കും. കാരണം ആത്യന്തികമായി ചൈനയ്ക്ക് തായ്​വാനെ വീണ്ടെടുക്കണം. തായ്‌വാന്‍ ഇംപീരിയല്‍ ചൈനയുടെ ഭാഗമായിരുന്നു. പിന്നീട് ജപ്പാന്റെ കോളനിയായി മാറുകയും പിന്നെ സ്വയംഭരണ ദ്വീപായി മാറുകയുമാണ് ചെയ്തത്. 100 വര്‍ഷത്തെ അപമാനം അവസാനിക്കുന്നത് തായ്​വാനെ വീണ്ടെടുക്കുന്നതിലൂടെയായിരിക്കുമെന്നാണ് ചൈനയുടെ നിലപാട്. പക്ഷെ ചൈന തായ്‌വാനെ വീണ്ടെടുക്കുകയാണെങ്കില്‍ അതിന് പലതരം അന്താരാഷ്ട്ര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണല്ലോ അമേരിക്കയും മറ്റുള്ളവരുമൊക്കെ പറയുന്നത്. ഇവര്‍ ഇങ്ങനെ പറയുമ്പോള്‍, ‘നാറ്റോ’യുടെ മൂക്കിനുതാഴെ പുടിന്‍ യുക്രെയിനെ വീണ്ടെടുക്കുമ്പോള്‍ ‘നാറ്റോ’ എന്തുചെയ്തു, അമേരിക്ക എന്തുചെയ്തു അല്ലെങ്കില്‍ എന്താണ് അവര്‍ക്ക് ചെയ്യാന്‍ കഴിയുക എന്ന ചോദ്യം നിലനില്‍ക്കുന്നു. അത്തരം പ്രതികരണങ്ങള്‍ ഒരുപക്ഷെ ചൈനയുടെ ഭാവിതീരുമാനങ്ങളെക്കൂടി ബാധിച്ചേക്കാം

ALSO READ

പുടിന്‍ ഒരു ഭ്രാന്തനാണ്, യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് ആന്ദ്രേ കുര്‍ക്കോവ് സംസാരിക്കുന്നു

ഇന്ത്യയെ സംബന്ധിച്ച് ഇതൊരു ധര്‍മസങ്കടമാണ്. ഒരുഭാഗത്ത് ഇന്ത്യ എല്ലാകാലത്തും എടുത്തിരുന്ന തത്വാധിഷ്ഠിത നിലപാടാണ് എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയും പരമാധികാരവും പിന്തുണയ്ക്കുന്നു എന്നത്. അത് ഇന്റര്‍നാഷണല്‍ ഓര്‍ഡറിന്റെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നാണ് നമ്മള്‍ പറയുന്നത്. പക്ഷെ യുക്രെയിന്റെ കാര്യത്തില്‍ അത് പാലിക്കപ്പെടുന്നില്ല. ക്രൈമിയ യുക്രെയിന് നഷ്ടപ്പെട്ടു, ഡോണ്‍ബാസ് നഷ്ടപ്പെട്ടു. ഇപ്പോള്‍ റഷ്യന്‍ സൈനികര്‍ അവിടെയുണ്ട്. അപ്പോള്‍ എന്ത് നിലപാടാണ് എടുക്കേണ്ടതെന്ന ഒരു ധര്‍മസങ്കടമുണ്ട് ഒരുഭാഗത്ത്. മറുഭാഗത്ത് എല്ലാ രാജ്യങ്ങളും അവരുടെ സ്വന്തം താത്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകളാണല്ലോ എടുക്കുന്നത്. അതായത് പലസ്തീനിയന്‍ അധിനിവേശത്തിന്റെ ഭാഗമായി ഇസ്രായേലുമായുള്ള ബന്ധം ഇല്ലാതാക്കാനൊന്നും ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറല്ലല്ലോ. ഒരുഭാഗത്ത് തത്വാധിഷ്ടിത നിലപാട് എടുക്കുകയും മറുഭാഗത്ത് ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് ഇന്ത്യ എടുക്കുന്നത്. 2003-ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയതിനുശേഷം അമേരിക്കയ്ക്കെതിരെ ഉപരോധം വേണമെന്നോ അല്ലെങ്കില്‍ അമേരിക്കയുമായിട്ടുള്ള ബന്ധം വിച്ഛേദിക്കണമെന്നോ ഒന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല. അമരിക്കയുമായ ബന്ധത്തില്‍ യാതൊരു വിള്ളലുമുണ്ടായിട്ടില്ല. 2003-ലെ യുദ്ധത്തിന് രണ്ടുവര്‍ഷത്തിനുശേഷമാണ് ഇന്ത്യ അമേരിക്കയുമായിട്ടുള്ള ആണവ കരാറുമായി മുന്നോട്ടുപോകുന്നത്. 

ഇത്തരം അധിനിവേശങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്, അത് ഇന്ത്യയുടെ തത്വാധിഷ്ടിത നിലപാടിന് വിരുദ്ധമായതായിട്ടുപോലും ഇന്ത്യ ഒരു റിയല്‍ പൊളിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള നിലപാടാണ് എടുത്തിട്ടുള്ളത്. അത്തരം നിലപാടാണ് ഇന്ത്യ ഇത്തവണയും എടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇതുവരെയുള്ള കാര്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. പ്രശ്നമെന്താണെന്നുവെച്ചാല്‍ കൂടുതല്‍ ശക്തമായ നിലപാട് റഷ്യക്കെതിരെ എടുക്കാന്‍ ഇന്ത്യ വലിയ സമ്മര്‍ദം നേരിടുന്നുണ്ട്, പ്രത്യേകിച്ചും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന്. എന്നാൽ, റഷ്യ ഇന്ത്യയുടെ പരമ്പരാഗത പങ്കാളിയാണ്, ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയാണ്.

nato

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തിരിച്ചുവന്നശേഷം, ചൈനയുമായിട്ടുള്ള അതിര്‍ത്തി പ്രശ്നത്തിനുശേഷം ഇന്ത്യ കൂറേക്കൂടി കോണ്ടിനെന്റല്‍ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയിലുള്ള വിദേശനയങ്ങളാണ് എടുക്കുന്നത്. ഇന്ത്യയുടെ ഭൂഖണ്ഡ സുരക്ഷയ്ക്ക് റഷ്യയുമായിട്ടുള്ള ബന്ധം വളരെ പ്രധാനമാണ്. അമേരിക്കയുമായും ജപ്പാനുമായും ആസ്ട്രേലിയയുമായും മാരിടൈം സുരക്ഷ നമ്മള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ഭൂഖണ്ഡ സുരക്ഷയും ശക്തിപ്പെടുത്തുന്നുണ്ട്. ഇന്ത്യ എത്രത്തോളം ഒരു മാരിടൈം ശക്തിയാണോ അത്രതന്നെ കോണ്ടിനെന്റല്‍ ശക്തിയുമാണ്. ഇന്ത്യ ജപ്പാന്‍ പോലെയോ ആസ്ട്രേലിയയെ പോലെയോ ദ്വീപല്ല. അമേരിക്കയെപ്പോലെ അറ്റ്​ലാൻറിക്​സമുദ്രത്തിലും പസഫിക് സമുദ്രത്തിലും കിടക്കുന്ന രാജ്യമല്ല. ഇന്ത്യ ഒരു ഏഷ്യന്‍ ഭൂഖണ്ഡ ശക്തിയാണ്. അവിടെ റഷ്യയെ പൂര്‍ണമായി അവഗണിക്കാന്‍ പറ്റിയെന്ന് വരില്ല. ഇത്തരത്തിലുള്ള വിദേശനയ പ്രതിസന്ധികളാണ് ഇന്ത്യ ഇന്ന് നേരിടുന്നത്.

ഇതുവരെയുള്ള ഇന്ത്യയുടെ നടപടി നോക്കിയാല്‍ കൃത്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. കാരണം, ഒരുഭാഗത്ത് അധിനിവേശത്തിനെതിരെ സംസാരിക്കുന്നു, മറുഭാഗത്ത് റഷ്യയെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല.

സ്​റ്റാൻലി ജോണി / കമല്‍റാം സജീവ് അഭിമുഖത്തിന്റെ പൂർണ്ണ രൂപം ട്രൂകോപ്പി വെബ്സീന്‍ ആപ്പില്‍ സൌജന്യമായി വായിക്കാം  

'സമാധാന'ത്തിന്റെ പഴയ നിയമങ്ങള്‍ പയറ്റുന്ന
'സ്‌ട്രോങ്മാന്‍ പൊളിറ്റിക്‌സ്'

 

  • Tags
  • #Russia
  • #Russia-Ukrainian War
  • #Narendra Modi
  • #China
  • #Vladimir Putin
  • #International Politics
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 banner_27.jpg

National Politics

കെ.ടി. കുഞ്ഞിക്കണ്ണൻ

കോൺഗ്രസിന്റെ ചരിത്രം പറയും, അനിൽ ആൻറണിമാർ ഒരപവാദമല്ല

Jan 25, 2023

6 Minutes Read

n e sudheer

Podcasts

എന്‍.ഇ. സുധീര്‍

വിലക്കാനാകില്ല, ഗുജറാത്ത് വംശഹത്യയുടെ ഓര്‍മകളെ

Jan 24, 2023

11 Minutes Listening

AA-Rahim

Opinion

എ. എ. റഹീം

ബി.ബി.സി ഡോക്യുമെൻററി ; കാണരുത്​ എന്നു പറഞ്ഞാൽ കാണും എന്നു പറയുന്നത്​ ഒരു പ്രതിഷേധമാണ്​

Jan 24, 2023

3 Minutes Read

gujarat riots 2002

Book Review

ശ്രീജിത്ത് ദിവാകരന്‍

ഗുജറാത്ത് വംശഹത്യ ; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യം

Jan 20, 2023

14 Minutes Read

kseb

Governance

സല്‍വ ഷെറിന്‍

സ്വകാര്യവൽക്കരണത്തിലൂടെ സാധാരണ ഉപഭോക്താക്കളെ കറന്റടിപ്പിക്കുന്ന കേന്ദ്രം

Jan 15, 2023

21 Minutes Read

V.S. Sanoj

OPENER 2023

വി.എസ്. സനോജ്‌

365 അവനവന്‍ കടമ്പകള്‍

Jan 05, 2023

12 Minutes Read

Taliban_i

International Politics

ഡോ. പി.എം. സലിം

താലിബാന്‍ : വഹാബിസവും ജമാഅത്തെ ഇസ്​ലാമിയും

Dec 26, 2022

4 Minutes Read

China Covid

Covid-19

ഡോ: ബി. ഇക്ബാല്‍

‘സീറോ കോവിഡ്​’: പ്രശ്​നം വഷളാക്കിയ ഒരു ചൈനീസ്​ മോഡൽ

Dec 25, 2022

6 Minutes Read

Next Article

യുദ്ധകാലത്തെ സമാധാന വിചാരം: ഗാന്ധിയുടെ അഹിംസാത്മക യുദ്ധങ്ങള്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster