6 Apr 2022, 04:45 PM
യുക്രെയ്‌നെതിരായ റഷ്യന്‍ യുദ്ധം, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന നിലയില്‍നിന്ന് ആഗോള രാഷ്ട്രീയത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. റഷ്യയില്‍നിന്നുള്ള കല്‍ക്കരി ഇറക്കുമതി നിരോധിച്ചതായി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. കല്‍ക്കരി വില്‍പ്പനയിലൂടെ 30,000 കോടി രൂപയാണ് ഒരു വര്‍ഷം റഷ്യ നേടുന്നത്.
റഷ്യയിലെ പ്രമുഖ ബാങ്കുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലുള്ള ഒരു സാമ്പത്തിക യുദ്ധം കൂടിയായി, റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ സംഘര്‍ഷം നീണ്ടുപോകാന്‍ ആഗ്രഹിക്കുന്ന രാജ്യവും അമേരിക്ക തന്നെയാണ്. ഒരു കോടിയിലേറെ പേര്‍ യുക്രെയ്‌നില്‍നിന്ന് പലായനം ചെയ്തിട്ടും ഒരു പരിഹാരവുമില്ലാതെ ഈ യുദ്ധം തുടരുന്നതിനുപുറകിലെ രാഷ്ട്രീയ- സാമ്പത്തിക താല്‍പര്യങ്ങള്‍ വിശകലനം ചെയ്യുകയാണ് ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. പി.ജെ. വിന്‍സെന്റ്.
ചരിത്ര അധ്യാപകൻ, എഴുത്തുകാരൻ.
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch