truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 02 February 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 02 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
saji

Editorial

സജി ചെറിയാൻ

മന്ത്രി സജി ചെറിയാന്‍
മാപ്പ് പറയണം,
രാജി വെക്കണം

മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണം, രാജി വെക്കണം

5 Jul 2022, 04:49 PM

മനില സി.മോഹൻ

ഇന്ത്യൻ ഭരണഘടനയെ പരിഹസിച്ചു കൊണ്ട് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഭരണഘടനാ വിരുദ്ധമാണ്, സത്യപ്രതിജ്ഞാ ലംഘനമാണ്, വിവരക്കേടും അധാർമ്മികവുമാണ്. ചരിത്രബോധമോ രാഷ്ട്രീയ ബോധമോ ഇല്ലാത്ത ഒരു ജനപ്രതിനിധിയുടെ അഹങ്കാരം. സജി ചെറിയാൻ മാപ്പു പറയുകയും രാജി വെയ്ക്കുകയുമാണ് ചെയ്യേണ്ടത്. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ഇന്ത്യൻ ഭരണഘടന കുന്തവും കൊടച്ചക്രവുമല്ല. ബ്രിട്ടീഷുകാർ പറഞ്ഞ് എഴുതിച്ചതുമല്ല. അതിന്റെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം സോഷ്യലിസം എന്നെല്ലാം എഴുതി വെച്ചിരിക്കുന്നതുമല്ല. യു.പി.സ്കൂൾ കുട്ടികളുടെ സാമൂഹിക പാഠം പുസ്തകമെങ്കിലും വായിച്ചു നോക്കണം സാംസ്കാരിക മന്ത്രിയായ സജി ചെറിയാൻ. 

ALSO READ

സജി ചെറിയാന്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞത് കേട്ട് സംഘപരിവാർ ഉള്ളില്‍ സന്തോഷിക്കും

ഇടതുപക്ഷത്തിരുന്നു കൊണ്ട്, സംഘരിവാറിന്റെ ഭാഷയിലും സംഘ പരിവാറിന്റെ ആശയത്തിലും താങ്കൾ നടത്തിയ പരിഹാസങ്ങൾ ഒരു തരത്തിലും ന്യായീകരിക്കപ്പെടേണ്ടതല്ല. ഭരണഘടനയെയല്ല വിമർശിച്ചതെന്നും ഭരണകൂടത്തിന്റെ നടപടികളെയാണ് വിമർശിച്ചതെന്നുമുള്ള താങ്കളുടെ മുഖ്യമന്ത്രിയോടുള്ള വിശദീകരണം നിലനിൽക്കുന്നതല്ല. വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണ് എന്ന് സജി ചെറിയാൻ പറയുന്നു. ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അതും നിലനിൽക്കുന്നതല്ല. പബ്ലിക് ഡൊമൈനിൽ ലഭ്യമായ പ്രസംഗം കേട്ട ഇന്ത്യക്കാർക്ക് അർത്ഥം മനസ്സിലാക്കാൻ താങ്കളുടെ വിശദീകരണക്കുറിപ്പിന്റെ ആവശ്യമൊന്നുമില്ല. ഇന്ത്യയെന്ന സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആധാരശിലയായ, മനോഹരവും ജൈവികവും തുറന്നതുമായ ഭരണഘടനയെയാണ് താങ്കൾ നിരുത്തരവാദപരമായി ആക്രമിച്ചിരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളാണ് ജനാധിപത്യവും മതേതരത്വവും. ആ ആശയങ്ങളുടെ ബലത്തിലാണ് ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ രാഷ്ട്രം വൈവിധ്യത്തോടെ നിലനിൽക്കുന്നത്. കേരളത്തിലെ സാംസ്കാരിക മന്ത്രിയുടെ വിടുവായത്തത്തിന് മറുപടി പറയാനായി ഏഴാം ക്ലാസിലെ സാമൂഹിക പാഠപുസ്തകം ഉദ്ധരിക്കേണ്ടി വരുന്നത് നാണക്കേടാണ്.

ALSO READ

ഭരണഘടനയെ അർഥശൂന്യമാക്കുകയാണ്​, അതിനെ നിലനിർത്തിക്കൊണ്ടുതന്നെ

ഭരണഘടന വിമർശനാതീതമല്ല എന്ന വാദങ്ങൾ കൊണ്ട് ന്യായീകരിക്കപ്പെടേണ്ടതല്ല സജി ചെറിയാൻ നടത്തിയ പരിഹാസങ്ങൾ. ഭരണഘടനയോട് നിർവ്യാജമായ കൂറുപുലർത്തിക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്തു എന്നതുകൊണ്ടു മാത്രമല്ല സജി ചെറിയാന്റെ പരിഹാസം വിമർശിക്കപ്പെടേണ്ടത്. കാലത്തിനും രാഷ്ട്രീയത്തിനും സത്യത്തിനും നിരക്കാത്ത പരിഹാസങ്ങളാണ് മന്ത്രി നടത്തിയത്. ഭരണഘടനയുടെ അന്തഃസത്തയോട്, ഭരണഘടനയെന്ന ആശയത്തോട് തന്നെ  എല്ലാ കാലത്തും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും എതിരിടുന്നവരാണ് സംഘപരിവാർ. ആ രാഷ്ട്രീയം ഏറ്റെടുത്ത് പറയാൻ കേരളത്തിലെ ഒരു സി.പി.എം മന്ത്രിയ്ക്ക് ആശയപരമായി സാധിക്കുന്നു എന്നത് ഭയപ്പെടേണ്ട വസ്തുതയാണ്. അത് തിരുത്തേണ്ട ബാധ്യത മുഖ്യമന്ത്രിയ്ക്കും ഭരണ സംവിധാനത്തിനുമാണ്. 

സാമ്രാജ്യം കത്തിയെരിയുമ്പോൾ തൊഴിലാളി വർഗ്ഗത്തിന്റെ ചെലവിൽ സൈദ്ധാന്തികതയുടെ വികല സംഗീതം വായിക്കുന്നവരായി മാറുന്ന സി.പി.എം. നേതാക്കൾ അത്തരം പാടലുകൾ നിർത്തിവെയ്ക്കണം., സജി ചെറിയാൻ രാജി വെയ്ക്കണം.

മനില സി.മോഹൻ  

എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.

  • Tags
  • #Indian Constitution
  • #Manila C. Mohan
  • #Saji cherian
  • #Kerala Politics
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
bbc

National Politics

പ്രമോദ് പുഴങ്കര

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടര്‍ച്ചയാണ്, അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

Jan 26, 2023

9 Minutes Read

p m arathi

Twin Point

അഡ്വ. പി.എം. ആതിര

തെരുവിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്ന നമ്മുടെ ഭരണഘടന

Jan 26, 2023

22 Minutes Watch

k kannan

UNMASKING

കെ. കണ്ണന്‍

അരികുകളിലെ മനുഷ്യരാല്‍ വീണ്ടെടുക്കപ്പെടേണ്ട റിപ്പബ്ലിക്

Jan 26, 2023

6 Minutes Watch

 Sasi-Tharur.jpg (

Kerala Politics

ഡോ. രാജേഷ്​ കോമത്ത്​

കോൺഗ്രസ്​, ഇടതുപക്ഷം, ന്യൂനപക്ഷം: ചില തരൂർ പ്രതിഭാസങ്ങൾ

Jan 25, 2023

8 Minutes Read

c balagopal

Economy

സി. ബാലഗോപാൽ

വ്യവസായം കേരളത്തില്‍ നടക്കില്ല എന്ന് പറയുന്നവരോട്  ഞാന്‍ 50 കമ്പനികളുടെ ഉദാഹരണം പറയും

Jan 24, 2023

2 Minutes Read

C K Muralidharan, Manila C Mohan Interview

Interview

സി.കെ. മുരളീധരന്‍

ഇന്ത്യൻ സിനിമയുടെ ഭയം, മലയാള സിനിമയുടെ മാർക്കറ്റ്

Jan 19, 2023

29 Minute Watch

john brittas

Interview

ജോണ്‍ ബ്രിട്ടാസ്

മോദി - ഷാ കൂട്ടുകെട്ടിനെ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് ബി.ജെ.പി. എം.പിമാര്‍

Jan 16, 2023

35 Minutes Watch

rn ravi

Federalism

പി.ഡി.ടി. ആചാരി

കേന്ദ്രത്തിന്റെ രാഷ്​ട്രീയലക്ഷ്യം നിറവേറ്റുന്ന ഗവർണർമാർ

Jan 11, 2023

3 Minutes Read

Next Article

ഒരു വൈൽഡ് കാർഡ് എൻട്രിയാകേണ്ട കളിക്കാരനല്ല സഞ്ജു സാംസൺ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster