ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial intelligence- AI) എല്ലാ മേഖലകളെയും തകിടം മറിക്കുമെന്നതിൽ ഒരു സംശയവുമില്ല. ഗൂഗിളിൽ പുതുതായി ചെയ്യുന്ന കോഡിംഗിന്റെ 25 ശതമാനത്തിലധികവും ഇപ്പോൾ AI ആണ് ചെയ്യുന്നതെന്ന് സുന്ദർ പിച്ചൈ (Sundar Pichai) മൂന്നാമത്തെ ക്വാർട്ടറിലെ സാമ്പത്തിക റിപ്പോർട്ടിൽ പറയുകയുണ്ടായി. ലോകം മുഴുവൻ കൗതുകത്തോടെ കേട്ട വാർത്തയാണിത്. പ്രോഗ്രാമർമാർ ഒട്ടൊരു ഭീതിയോടെയുമാണ് ഈ വാർത്ത വായിച്ചത്.
സ്വന്തം ബുദ്ധിയും കോഡിംഗ് കഴിവുകളും ഉപയോഗിച്ച് AI നിർമ്മിച്ച പ്രോഗ്രാമർമാരുടെ ജോലികൾ AI ഇല്ലാതാക്കുന്നത് വൈരുദ്ധ്യം തന്നെ. ഇതു പണ്ട് ബാണാസുരന് പരമശിവൻ വരം കൊടുത്തതുപോലെയാണല്ലോ എന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം.
എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ, AI ഈ തൊഴിൽമേഖലയെ നശിപ്പിക്കുകയല്ല, മറിച്ച് ചില നല്ല മാറ്റങ്ങൾ കൊണ്ടുവരുകയാണ് ചെയ്യുന്നത്.
കോഡിംഗ് മേഖലയിൽ, ആവർത്തനസ്വഭാവമുള്ള സാധാരണ ജോലികൾ കൈകാര്യം ചെയ്യാൻ AI ടൂളുകൾക്ക് കഴിയും. ഇത് പ്രോഗ്രാമർമാരെ കൂടുതൽ സങ്കീർണവും സൃഷ്ടിപരവും തന്ത്രപ്രധാനവുമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. ഈ മാറ്റം പലപ്പോഴും ഉയർന്ന ഉത്പാദനക്ഷമതയിലേക്കും പുതിയ കണ്ടുപിടുത്തങ്ങളിലേയ്ക്കും നയിക്കുന്നു. ഗ്രൈന്ററും മിക്സിയും ഡിഷ് വാഷറും വാഷിംഗ് മെഷീനും വീട്ടിലെ ജോലിഭാരം നേർപകുതിയായി കുറയ്ക്കുന്നതുപോലെ തന്നെയാണിത്.

കോഡിംഗിന്റെ ചില വശങ്ങൾ AI ഏറ്റെടുക്കുമ്പോൾ, ഉയർന്നുവരുന്ന ചില പുതിയ റോളുകളുണ്ട്- AI മേൽനോട്ടം, എത്തിക്കൽ AI മാനേജ്മെൻറ് (Ethical AI Management), AI / മെഷീൻ ലാംഗ്വേജ് ട്രെയിനർമാർ, ഡാറ്റ ക്യുറേറ്റർമാർ, പ്രോംപ്റ്റ് എൻജിനീയർമാർ, AI ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയവ AI സൃഷ്ടിക്കുന്ന പുതിയ ജോലികളിൽ ചിലത് മാത്രമാണ്.
AI- യിൽ എത്ര മുന്നേറ്റങ്ങളുണ്ടായാലും, അതൊന്നും മനുഷ്യന്റെ വിവേചനാശക്തി സർഗാത്മകത, പ്രശ്നപരിഹാരശേഷി എന്നിവയ്ക്ക് പകരമാവില്ല.
അങ്ങനെ നോക്കുമ്പോൾ ചില ജോലികൾ ഇല്ലാതാകുമ്പോൾ ആ സ്ഥാനത്ത് പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുന്നു. പുതുതായി സൃഷ്ടിക്കപ്പെട്ട ഈ റോളുകൾക്ക് കോഡിംഗിനെക്കുറിച്ചും AI- യുടെ സവിശേഷതകളെക്കുറിച്ചും ആഴത്തിലുള്ള ധാരണ ആവശ്യമാണ് എന്നുമാത്രം.
മനുഷ്യരേക്കാൾ മികച്ച രീതിയിൽ ചില കമ്പ്യൂട്ടേഷണൽ ടാസ്കുകൾ ചെയ്യാൻ AI ക്ക് കഴിയും. എന്നാൽ ഹ്യൂമൻ കോൺഷ്യസ്നെസ് ഇതിനില്ല. AI- യിൽ എത്ര മുന്നേറ്റങ്ങളുണ്ടായാലും, അതൊന്നും മനുഷ്യന്റെ വിവേചനാശക്തി സർഗാത്മകത, പ്രശ്നപരിഹാരശേഷി എന്നിവയ്ക്ക് പകരമാവില്ല. AI നിർമ്മിക്കുന്ന കോഡിന് ഗുണനിലവാരവും സുരക്ഷയും, ബിസിനസ്സിന് ചേർന്നതാണെന്നും ഉറപ്പാക്കാൻ മനുഷ്യന്റെ മേൽനോട്ടം അത്യാവശമാണ്.

മനുഷ്യരേക്കാൾ മികച്ച രീതിയിൽ ചില കമ്പ്യൂട്ടേഷണൽ ടാസ്കുകൾ ചെയ്യാൻ AI ക്ക് കഴിയും. എന്നാൽ ഹ്യൂമൻ കോൺഷ്യസ്നെസ് ഇതിനില്ല.
അതുകൊണ്ട്, ഈ സാഹചര്യത്തിൽ അല്പം വൈരുദ്ധ്യമുണ്ടെങ്കിലും, ഇത് പൂർണ്ണമായ തൊഴിലില്ലായ്മയിലേക്കല്ല പോകുന്നത്.
സാങ്കേതികരംഗത്തെ ചരിത്രം പരിശോധിച്ചാൽ, Disruptive Technologies എല്ലാക്കാലത്തും മനുഷ്യരിൽ നിന്ന് പഴയ ജോലികൾ എടുത്തുമാറ്റുകയും അതേസമയം അവർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വരുമാനം വർധിപ്പിക്കുക, ചെലവ് കുറയ്ക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നീ വ്യക്തമായ ഉദ്ദേശ്യങ്ങളോടെ തന്നെയാണ് കമ്പനികളും സർക്കാരുകളും AI പോലുള്ള പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത്. ഇത് മാറാൻ പോകുന്നില്ല.
പുതിയ സാങ്കേതികവിദ്യകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്ന മുൻനിര വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ A16Z, അക്കൗണ്ടിംഗിൽ AI-യ്ക്ക് വലിയ സാദ്ധ്യതകളുണ്ടെന്ന് വിശ്വസിക്കുന്നു.
ഈ പ്രതിഭാസം പ്രോഗ്രാമർമാർക്ക് മാത്രമല്ല ബാധകം- മെഡിക്കൽ രംഗത്തും വിദ്യാഭ്യാസ മേഖലയിലും റോബോട്ടിക്സിലും കസ്റ്റമർ സർവീസിലും മാനുഫാക്ചറിംഗിലും സൈബർ സെക്യൂരിറ്റിയിലും ഒക്കെ AI ആധിപത്യം സ്ഥാപിച്ചുതുടങ്ങി.
ഉദാഹരണത്തിന്, മെഡിക്കൽ ഫീൽഡിൽ- അൽഷേമേഴ്സ്, കാൻസർ എന്നീ രോഗനിർണ്ണയങ്ങളിൽ AI ഉപയോഗിക്കപ്പെടുന്നുണ്ട്. സൈബർ സെക്യൂരിറ്റി മേഖലയിൽ, പുറത്തുനിന്നുള്ള ഭീഷണിയും ആക്രമണവും മുൻകൂട്ടി അറിയാൻ AI സഹായിക്കുന്നുണ്ട്.
നിലവിൽ റോബോട്ടിക്സ് ഉപയോഗിക്കുന്ന ഫാക്ടറികളിൽ ഇത്രയും നാൾ മനുഷ്യർ മാത്രം ചെയ്തിരുന്ന ജോലികൾ AI ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. ബാങ്കിംഗ് രംഗത്ത് ഫ്രോഡ് പ്രിവൻഷൻ ചെയ്യുന്നതിനും AI ഉപയോഗിക്കുന്നുണ്ട്. ഇതുവരെ AI അധികം കടന്നുചെന്നിട്ടില്ലാത്ത അക്കൌണ്ടിങ് പോലുള്ള മേഖലകളിലേയ്ക്കും ഇപ്പോൾ നിക്ഷേപകശ്രദ്ധ എത്തിത്തുടങ്ങിയിട്ടുണ്ട്.

പുതിയ സാങ്കേതികവിദ്യകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്ന മുൻനിര വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ A16Z, അക്കൗണ്ടിംഗിൽ AI-യ്ക്ക് വലിയ സാദ്ധ്യതകളുണ്ടെന്ന് വിശ്വസിക്കുന്നു. അക്കൗണ്ടിംഗിൽ AI വ്യാപകമായി സ്വീകരിക്കപ്പെടുമ്പോൾ, പല സാധാരണ, ആവർത്തന ജോലികളും ഓട്ടോമേറ്റഡ് ആക്കാൻ സാധിക്കും. ഇത് പരമ്പരാഗത ബുക്ക്കീപ്പിംഗ്, ഡാറ്റ എൻട്രി, ക്ലറിക്കൽ സ്ഥാനങ്ങൾ, അക്കൗണ്ട്സ് പേയബിൾ/റിസീവബിൾ ക്ലർക്കുമാർ, അടിസ്ഥാന നികുതി തയ്യാറാക്കൽ, കംപ്ലയൻസ് ജോലികൾ, എൻട്രി ലെവൽ ഓഡിറ്റ് അസിസ്റ്റന്റുമാർ തുടങ്ങിയ റോളുകളുടെ ആവശ്യകത കുറയ്ക്കും. ഈ മാറ്റം പുതിയ അവസരങ്ങളും സൃഷ്ടിക്കും. ഉയർന്നുവരുന്ന എല്ലാ പുതിയ റോളുകളെയും കുറിച്ച് നമുക്ക് പ്രവചിക്കാൻ കഴിയില്ലെങ്കിലും, അക്കൗണ്ടന്റുമാർ സാമ്പത്തിക വിശകലനം, AI സിസ്റ്റം മേൽനോട്ടം, ഉപദേശക സേവനങ്ങൾ എന്നിവയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കാം.
ഇനി പറയൂ, തൊഴിൽ നഷ്ടത്തെക്കുറിച്ച് പരാതിപ്പെട്ട് വക്കത്ത് ഇരിക്കുകയാണോ വേണ്ടത് അതോ നാം ഈ മുന്നേറ്റത്തിൽ പങ്കാളികളായി അതിന്റെ നേട്ടങ്ങൾ കൊയ്യാനാണോ ശ്രമിക്കേണ്ടത്?