ഓപ്പൺ എ ഐ, കോ-ഫൗണ്ടർ സാം ആൾട്ട്മാൻ യൂണിവേഴ്സൽ ബേസിക് ഇൻകം, തൊഴിൽ സാധ്യതകൾ എന്നൊക്കെ പറയുമ്പോൾ മാർക്സിസത്തിന്റെ ഭാഷ ക്യാപിറ്റലിസ്റ്റുകൾ എത്ര മനോഹരമായാണ് കൈകാര്യം ചെയ്യുന്നത് എന്നു തോന്നാം. പെട്ടെന്നല്ലെങ്കിലും തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങളാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ ക്ലൗഡ് ക്യാപിറ്റലിസം കൊണ്ടുവരാൻ പോകുന്നത്.
എന്നാൽ, അമേരിക്കയിലെയും ചൈനയിലെയും തൊഴിൽ മേഖലയിൽ ഉണ്ടാവാൻ പോകുന്ന മാറ്റങ്ങൾ പോലെ ആയിരിക്കില്ല ഇന്ത്യയിൽ സംഭവിക്കുക. വിദ്യാഭ്യാസ മേഖല തൊട്ട് തൊഴിൽ പരിശീലരീതികളിൽ വരെ എന്തൊക്കെ കരുതലുകളും മുന്നൊരുക്കങ്ങളുമാണ് കേരളത്തിൽ ഉൾപ്പെടെ ഉടനടി നടപ്പിലാവേണ്ടത് ?
അമേരിക്കയിലെ ടെക്സാസിൽ വയർലെസ് കമ്യൂണിക്കേഷൻസിൽ, അഡ്വാൻസ്ഡ് ആർ ആൻ്റ് ഡിയിൽ റിസർച്ച് എഞ്ചിനീയറും എഴുത്തു കാരനുമായ അമൽ ഇക്ബാലുമായി കമൽറാം സജീവ് സംസാരിക്കുന്നു.