ആരോഗ്യ മേഖലയിലും ആരോഗ്യ തൊഴിൽ രംഗത്തും ആർടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വമ്പൻ കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. അപ്രതീക്ഷിതമായ മാറ്റങ്ങൾ ആരോഗ്യ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്, രോഗനിർണയത്തിലും ഹോസ്പിറ്റലുകളുടെ പ്രവർത്തനത്തിലും ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടുന്ന വിശാലമായ തൊഴിൽ മേഖലയിലും കാണെക്കാണെ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? ലണ്ടനിലെ, ഗ്രെയ്റ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രണിൽ ഡാറ്റാ സയന്റിസ്റ്റും ലണ്ടനിലെ ഗോൾഡ്സ്മിത് യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടേഷണൽ കൊഗ്നീറ്റീവ് ന്യൂറോ സയൻസിൻ മാസ്റ്റേഴ്സ് ബിരുദധാരിയുമായ സെബിൻ സാബുവുമായി കമൽറാം സജീവ് സംസാരിക്കുന്നു.