കേരളത്തിന് പഠിക്കാം,
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി
അമേരിക്കയെ കീഴടക്കിയ കഥ

ക്ലൗഡ് ക്യാപിറ്റലിസത്തിൻ്റെ പവർ ഡൈനാമിക്സ് ലോകം ഭരിക്കുകയാണ്. അപ്പോൾ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലോക ക്യാപിറ്റലിസത്തിൻ്റെ തലസ്ഥാനമായ അമേരിക്കയിൽ നടത്തുന്ന അധിനിവേശം ലോകമാകെ ചർച്ച ചെയ്യുകയാണ്. ലാർജ് ലാംഗ്വേജ് മോഡലും പുതിയ ക്യാപിറ്റലിസവും തൊഴിൽ രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടതുപോലെ കേരളീയ സമൂഹം അടിത്തട്ടിൽ ചർച്ച തുടങ്ങേണ്ടതുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിപ്ലവത്തോടെ, മാനുവൽ ലേബറിൽ നിന്നും നോളജ് ലേബറിലേക്കുള്ള മാറ്റം ഉണ്ടാക്കുന്ന സാമൂഹിക - രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് പ്രശസ്ത ഇൻ്റർനാഷണൽ മാനേജ്മെൻ്റ് വിദഗ്ധനും ടാറ്റാ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ഇൻ്റർനാഷണൽ ബിസിനസ് മുൻ വൈസ് പ്രസിഡൻ്റും ഹെഡുമായ രാജീവ് സുനു, കമൽറാം സജീവുമായുള്ള ദീർഘസംഭാഷണത്തിൽ.

Comments