കേരളത്തിന്റെ ഐ.ടി. ഭൂപടത്തില്‍ അതിശക്തമായ സാന്നിധ്യമായി അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ് കോഴിക്കോട്. നാനൂറില്‍ പരം കമ്പനികളിലായി പതിനായിരത്തോളം ഐ ടി പ്രഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട് കോഴിക്കോട്ട്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കോഴിക്കോട്ടെ ഐടി മേഖല തുറന്നിടുന്നത് വിശാലമായ തൊഴിലവസരങ്ങളും പുതിയ സാധ്യതകളുമാണ്. എന്നാല്‍ ഐടി വികസനത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യത്തിന്റെ അഭാവം ആ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണെന്നാണ് ഐടി മേഖലയിലെ എല്ലാവരും ഒരു പോലെ പറയുന്നത്. എന്തൊക്കെയാണ് ആ അഭാവമെന്നും അതിനെ എങ്ങനെ മറികടക്കാമെന്നും പറയുകയാണ് കോഴിക്കോട്ടെ ഐടി മേഖലയിലെ തൊഴിലാളികളും ഉടമകളും