ഡിജിറ്റലായ കാലം, ഡിജിറ്റലാകാത്ത യാത്ര

ഓട്ടോ, ബസ് തുടങ്ങിയ പൊതുയാത്രാ സംവിധാനങ്ങളിലൊന്നും യു പി ഐ മുഖേന പണമിടപാട് നടത്താൻ സംവിധാനങ്ങളില്ല.

ഡിജിറ്റൽ പണമിടപാട് രംഗത്ത് ഇന്ത്യയും കേരളവും വലിയ വളർച്ച നേടിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ യു.പി.ഐ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ പൊതു ഗതാഗത സംവിധാനങ്ങളിലേക്ക് എത്രമാത്രം എത്തിയിട്ടുണ്ട്? ഓട്ടോ, ബസ് തുടങ്ങിയ പൊതുയാത്രാ സംവിധാനങ്ങളിലൊന്നും യു പി ഐ മുഖേനയുള്ള പണമിടപാട് നടത്താൻ സംവിധാനങ്ങളില്ല. സംവിധാനങ്ങളുണ്ടെങ്കിലും ഡ്രൈവർമാരിൽ പലരും ഡിജിറ്റൽ ട്രാൻസാക്ഷന് മുതിരുന്നുമില്ല. പണമിടപാടിന് യു.പി.ഐയെ മാത്രം ആശ്രയിക്കുന്ന, പണം കയ്യിൽ കൊണ്ടുനടക്കാത്ത ഒരു തലമുറക്ക് ഇത് ചെറുതല്ലാത്ത ബുദ്ധിമുട്ടുമാണ്. ഓട്ടോ- ബസ് തൊഴിലാളികളിൽ പ്രായമായവരുൾപ്പടെയുള്ളവർക്ക് ഡിജിറ്റൽ പണമിടപാട് സംവിധാനത്തിലുള്ള പരിചയക്കുറവും പ്രതിസന്ധിയാണ്.

Comments