Google Dreambeans, ഡിജിറ്റൽ സ്പേസ് എ.ഐക്ക് തുറന്നുകൊടുക്കുമ്പോൾ...

നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്, എന്താണ് തിരയുന്നത്, ഏതൊക്കെ ചിത്രങ്ങളാണ് ഫോണിൽ സൂക്ഷിക്കുന്നത്, എവിടേക്കാണ് യാത്ര പോകുന്നത്, എന്തൊക്കെയാണ് കാണാൻ ഇഷ്ടപ്പെടുന്നത്... ഇതെല്ലാം ഒരുമിച്ച് വിശകലനം ചെയ്ത് നിങ്ങളുടെ താൽപര്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് കഥകളും നിർദേശങ്ങളും തയ്യാറാക്കാൻ ഒരു എ.ഐ സംവിധാനത്തിന് കഴിഞ്ഞാലോ? കേൾക്കുമ്പോൾ സൗകര്യപ്രദമെന്ന് തോന്നാം. എന്നാൽ അതിനായി നമ്മുടെ ഡിജിറ്റൽ സ്പേസിന്റെ എത്ര ഭാഗമാണ് ഒരു സാങ്കേതികവിദ്യയ്ക്ക് മുന്നിൽ തുറന്നുകൊടുക്കേണ്ടിവരുന്നത്? വ്യക്തിപരമായ വിവരങ്ങൾ ഇത്തരത്തിൽ കൂട്ടിച്ചേർത്ത് വിശകലനം ചെയ്യപ്പെടുമ്പോൾ അതിന്റെ നിയന്ത്രണം യഥാർഥത്തിൽ ആരുടെ കൈകളിലായിരിക്കും?

ഗൂഗിൾ ലാബ്സ് അവതരിപ്പിച്ച പരീക്ഷണാത്മക എ.ഐ ആപ്ലിക്കേഷനായ ഡ്രീംബീൻസ് (Dreambeans) ഉയർത്തുന്ന ആശങ്കകൾ പലതാണ്. അനന്തമായ സോഷ്യൽ മീഡിയ സ്ക്രോളിങ്ങിന് പകരം ഉപയോക്താവിന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ചെറിയൊരു കഥാശേഖരം ദിവസേന തയ്യാറാക്കുകയാണ് ആപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ അതിനായി ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്, യൂട്യൂബ്, കലണ്ടർ, സെർച്ച് ഹിസ്റ്ററി, ജെമിനൈ തുടങ്ങിയ സേവനങ്ങളിൽനിന്നുള്ള വിവരങ്ങൾ ബന്ധിപ്പിച്ച് ഉപയോഗിക്കുകയാണ് ഇവിടെ. ഒരാളുടെ ഡിജിറ്റൽ സ്പേസിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിവരങ്ങളെ ഒരിടത്ത് കൂട്ടിച്ചേർത്ത് അയാളെക്കുറിച്ച് കൂടുതൽ സമഗ്രമായൊരു ചിത്രം രൂപപ്പെടുത്താൻ ഈ സംവിധാനത്തിന് കഴിയും.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന ദീർഘകാല ഉറപ്പിൽനിന്ന് പിന്നോട്ടുപോകുകയാണ് ഗൂഗിൾ. പുതിയ പ്രൈവസി നയത്തിലൂടെ കമ്പനി മുന്നോട്ടുവെക്കുന്നത് വലിയൊരു സ്വകാര്യതാ ആശങ്ക കൂടിയാണ്. നമ്മുടെ വ്യക്തിപരമായ ഡിജിറ്റൽ ഇടങ്ങൾ എത്രത്തോളം സുരക്ഷിതമാണ്?

2026 ജൂണിൽ അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഡ്രീംബീൻസ് നവംബർ മൂന്നിന് ഇന്ത്യയിലുമെത്തി. അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യ വിപണിയാണ് ഇന്ത്യ. 18 വയസ്സ് പൂർത്തിയായവർക്കായി ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ആപ്പ് മലയാളം ഉൾപ്പെടെ 14 ഭാഷകളിൽ പ്രവർത്തിക്കും. എന്നാൽ പുതിയൊരു എ.ഐ ആപ്ലിക്കേഷന്റെ വരവ് എന്നതിലുപരി, വ്യക്തിഗത വിവരങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കാണ് ഈ അവതരണം വഴിതുറക്കുന്നത്.

ഒക്ടോബർ 16 ഓടെ പ്രാബല്യത്തിൽ വന്ന ഗൂഗിളിന്റെ പുതിയ സ്വകാര്യതാ നയവും പറഞ്ഞുവെക്കുന്നത് ഇതൊക്കെ തന്നെയാണ്. പുതുക്കിയ നയപ്രകാരം, ജി- മെയിൽ (G-mail), ഗൂഗിൾ ഫോട്ടോസ് (Google Photos), ഗൂഗിൾ ഡ്രൈവ് (Google Drive) എന്നിവയിലെ ഉള്ളടക്കങ്ങൾ ഉപയോക്താക്കൾ കാണുന്ന പരസ്യങ്ങളെ സ്വാധീനിക്കാൻ ഉപയോഗിക്കും. ജി-മെയിലും ഗൂഗ്ൾ ഫോട്ടോസും ഡ്രൈവുമെല്ലാം ഓൺലൈൻ ഉപയോക്താക്കളുടെ ഏറ്റവും വ്യക്തിപരമായ ഇടങ്ങളാണെന്ന കാര്യം തർക്കമില്ലാത്തതാണ്. അവിടെയാണ് ഇടപെടലുണ്ടാവുന്നത്.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന ദീർഘകാല ഉറപ്പിൽനിന്ന് പിന്നോട്ടുപോകുകയാണ് ഗൂഗിൾ. പുതിയ പ്രൈവസി നയത്തിലൂടെ കമ്പനി മുന്നോട്ടുവെക്കുന്നത് വലിയൊരു സ്വകാര്യതാ ആശങ്ക കൂടിയാണ്. നമ്മുടെ വ്യക്തിപരമായ ഡിജിറ്റൽ ഇടങ്ങൾ എത്രത്തോളം സുരക്ഷിതമാണ്?

അനന്തമായ സോഷ്യൽ മീഡിയ സ്ക്രോളിങ്ങിന് പകരം ഉപയോക്താവിന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ചെറിയൊരു കഥാശേഖരം ദിവസേന തയ്യാറാക്കുകയാണ് ഗൂഗിൾ ലാബ്സ് അവതരിപ്പിച്ച പരീക്ഷണാത്മക എ.ഐ ആപ്ലിക്കേഷനായ ഡ്രീംബീൻസ് ആപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം.
അനന്തമായ സോഷ്യൽ മീഡിയ സ്ക്രോളിങ്ങിന് പകരം ഉപയോക്താവിന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ചെറിയൊരു കഥാശേഖരം ദിവസേന തയ്യാറാക്കുകയാണ് ഗൂഗിൾ ലാബ്സ് അവതരിപ്പിച്ച പരീക്ഷണാത്മക എ.ഐ ആപ്ലിക്കേഷനായ ഡ്രീംബീൻസ് ആപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം.

പഠനങ്ങൾ പ്രകാരം ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് 2025-ൽ പരസ്യങ്ങളിലൂടെ മാത്രം 300 ബില്യണിലധികം ഡോളറും, മെറ്റ 190-ലേറെ ബില്യൺ ഡോളറും നേടിയിട്ടുണ്ട്. ആഗോള ഡിജിറ്റൽ പരസ്യവരുമാനത്തിന്റെ പകുതിയിലധികവും ഗൂഗ്ൾ, മെറ്റ എന്നീ കമ്പനികളിലേക്ക് മാത്രമായി ചുരുങ്ങുന്നു. ആഗോള ഇന്റർനെറ്റ് സെർച്ച് മാർക്കറ്റിന്റെ 90 ശതമാനവും ഗൂഗിളിന്റെ കൈകളിലാണെങ്കിൽ, ആഗോള സോഷ്യൽ മീഡിയ പരസ്യവിപണിയുടെ 65 ശതമാനവും നിയന്ത്രിക്കുന്നത് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ്. 

സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ഓരോ ഡിജിറ്റൽ സേവനത്തിലും ജീവിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ രേഖപ്പെടുത്തപ്പെടുന്നുണ്ട്. അവയെല്ലാം പരസ്പരം ബന്ധിപ്പിക്കുമ്പോൾ ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള നിഗമനങ്ങളിലെത്താൻ കഴിയും. ഇതാണ് ഡ്രീംബീൻസിന്റെ പ്രവർത്തനരീതിയിലെ നിർണായകമായ വശം. ഉപയോക്താവ് പ്രത്യേകം ചോദിക്കാതെ തന്നെ വിവിധ സേവനങ്ങളിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് അയാൾക്ക് താൽപര്യമുണ്ടാകുമെന്ന് കരുതുന്ന വിഷയങ്ങൾ കണ്ടെത്തുകയാണ് ആപ്പ് ചെയ്യുന്നത്. ഗൂഗിളിന്റെ പേഴ്സണൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ് ഇതിന് അടിസ്ഥാനം.

ഡ്രീംബീൻസ് ഉപയോഗിക്കാൻ എല്ലാ ഗൂഗിൾ സേവനങ്ങളും ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് ഗൂഗിൾ പറയുന്നത്. ജിമെയിൽ, കലണ്ടർ, ഫോട്ടോസ്, യൂട്യൂബ്, സെർച്ച്, ജെമിനൈ എന്നിവയിൽ ഏതൊക്കെ സേവനങ്ങളാണ് ബന്ധിപ്പിക്കേണ്ടതെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാം. കുറഞ്ഞത് ഒരു സേവനമെങ്കിലും ബന്ധിപ്പിക്കണം. ആവശ്യമെങ്കിൽ പിന്നീട് സേവനങ്ങൾ വിച്ഛേദിക്കാനും ആപ്പിലെ വിവരങ്ങൾ നീക്കം ചെയ്യാനും കഴിയും.

ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിബന്ധനകൾ വായിക്കാതെ അനുമതികൾ നൽകുന്നത് സാധാരണമായ ഡിജിറ്റൽ ശീലമാണ്. ദൈനംദിന ഉപയോഗത്തിലെ സൗകര്യവും വേഗവും പലപ്പോഴും സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകളെ മറികടക്കുന്നു. ഡ്രീംബീൻസ് പോലുള്ള ആപ്പുകളുടെ കാര്യത്തിൽ ഈ പ്രശ്നം കൂടുതൽ ഗൗരവമുള്ളതാണ്. കാരണം, ഉപയോക്താവ് പങ്കുവെക്കുന്നത് ഒരു ഫോട്ടോയോ ഒരു ഇമെയിലോ മാത്രമല്ല വ്യത്യസ്ത സേവനങ്ങളിലെ വിവരങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്ന അനുമതിയാണ്.

സോഷ്യൽ മീഡിയയിലെ അനന്തമായ സ്ക്രോളിങ്ങിന് ബദലാകുക എന്നതാണ് ഡ്രീംബീൻസിന്റെ പ്രധാന വാഗ്ദാനം. കുറച്ച് പ്രസക്തമായ കഥകൾ മാത്രം നൽകി ഉപയോക്താവിനെ വീണ്ടും സ്വന്തം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് ഗൂഗിൾ പറയുന്നു.

ഗൂഗിൾ പറയുന്നതനുസരിച്ച്, ഉപയോക്താവിന് ഏത് സേവനങ്ങളാണ് ബന്ധിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാം. അവ വിച്ഛേദിക്കാം. ഡ്രീംബീൻസിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ നീക്കം ചെയ്യാനും കഴിയും. ബന്ധിപ്പിച്ച സേവനങ്ങളിൽനിന്ന് വിവരങ്ങൾ നീക്കം ചെയ്താൽ അവയെ ആശ്രയിച്ചുള്ള വ്യക്തിഗതവൽക്കരണവും പുതുക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉപയോക്താവിന്റെ വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടുന്നുവെന്നാണ് കമ്പനിയുടെ നിലപാട്.

ഡ്രീംബീൻസ് ഉപയോഗിക്കാൻ എല്ലാ ഗൂഗിൾ സേവനങ്ങളും ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് ഗൂഗിൾ  പറയുന്നത്. ജിമെയിൽ, കലണ്ടർ, ഫോട്ടോസ്, യൂട്യൂബ്, സെർച്ച്, ജെമിനൈ  എന്നിവയിൽ ഏതൊക്കെ സേവനങ്ങളാണ് ബന്ധിപ്പിക്കേണ്ടതെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാം.
ഡ്രീംബീൻസ് ഉപയോഗിക്കാൻ എല്ലാ ഗൂഗിൾ സേവനങ്ങളും ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് ഗൂഗിൾ പറയുന്നത്. ജിമെയിൽ, കലണ്ടർ, ഫോട്ടോസ്, യൂട്യൂബ്, സെർച്ച്, ജെമിനൈ എന്നിവയിൽ ഏതൊക്കെ സേവനങ്ങളാണ് ബന്ധിപ്പിക്കേണ്ടതെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാം.

സോഷ്യൽ മീഡിയയിലെ അനന്തമായ സ്ക്രോളിങ്ങിന് ബദലാകുക എന്നതാണ് ഡ്രീംബീൻസിന്റെ പ്രധാന വാഗ്ദാനം. കുറച്ച് പ്രസക്തമായ കഥകൾ മാത്രം നൽകി ഉപയോക്താവിനെ വീണ്ടും സ്വന്തം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് ഗൂഗിൾ പറയുന്നു. എന്നാൽ അനന്തമായ ഉള്ളടക്കത്തിന് പകരം വ്യക്തിഗതമാക്കിയ ഉള്ളടക്കം നൽകുന്നതുകൊണ്ട് മാത്രം ഡിജിറ്റൽ അടിമത്തത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല.

ഉപയോക്താവിന് എന്താണ് താൽപര്യമെന്ന് ഒരു എ.ഐ സംവിധാനം നിരന്തരം പഠിക്കുകയും അതിനനുസരിച്ചുള്ള ഉള്ളടക്കം നൽകുകയും ചെയ്യുമ്പോൾ അവർക്ക് പരിചിതമായ വിഷയങ്ങളിലേക്കു മാത്രമായി ചുരുങ്ങാനുള്ള സാധ്യതയുണ്ട്. ഉപയോക്താവിന് പ്രസക്തമെന്ന് കരുതുന്ന കാര്യങ്ങൾ മാത്രം നിരന്തരം മുന്നിലെത്തിക്കുമ്പോൾ, അവർ അറിയാതെ തന്നെ എന്താണ് കാണുന്നത്, എന്താണ് കാണാതെ പോകുന്നത് എന്നതും അൽഗോരിതങ്ങൾ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകാം.

ഡ്രീംബീൻസ് ഒരു പുതിയ സാങ്കേതിക പരീക്ഷണമാണ്. വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് വിവരങ്ങൾ ക്രമീകരിക്കാനും ഡിജിറ്റൽ തിരച്ചിലിന്റെ സമയം കുറയ്ക്കാനും പുതിയ ആശയങ്ങൾ കണ്ടെത്താനും ഇതിന് കഴിഞ്ഞേക്കാം. എന്നാൽ ഇത്തരം സൗകര്യങ്ങൾക്കായി ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളുടെ വ്യാപ്തിയും അവയുടെ ഉപയോഗവും ഗൗരവമായി പരിശോധിക്കപ്പെടണം.

Comments