ശാസ്ത്രബോധമില്ലാത്ത സാങ്കേതികതകൊണ്ടെന്ത് കാര്യം !

അഗ്നി കോണിൽ വീടുവെച്ചാൽ അപകടമാണ്. ശരി! ആ അഗ്നിമൂല വേറൊരാൾക്കു വിറ്റാലോ? അത് അപകടമല്ല പോലും. അഗ്നി കോണിന് റജിസ്‌ട്രേഷൻ ഓഫീസുമായുള്ള ഈ ബന്ധമാണ് അന്ധവിശ്വാസങ്ങൾക്കും അവയെ ശാസ്ത്രീയമായി വിശദീകരിക്കാൻ ശ്രമിക്കുന്നവർക്കും തമ്മിലുള്ളത്.
ശാസ്ത്ര ബോധം സാമൂഹിക ബോധമായി വളരുമ്പോൾ അന്ധവിശ്വാസങ്ങൾ ഇല്ലാതാവുമെന്നാണ് പാശ്ചാത്യ ലോകങ്ങളിലെ അനുഭവം. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല സംഭവിക്കുന്നത്. ശാസ്ത്രാധിഷ്ഠിതമായ സാങ്കേതിക വിദ്യയുടെ, ഏറ്റവും വലിയ ഗുണഭോക്താക്കളായിരിക്കുമ്പോൾത്തന്നെ, അന്ധവിശ്വാസം പടർത്താനുള്ള എളുപ്പമാർഗ്ഗമായി സാങ്കേതിക വിദ്യയെ മാറ്റുന്ന വിചിത്ര കാഴ്ചയാണ് ഇവിടുള്ളത്. ശാസ്ത്ര പ്രചാരകനായ പ്രൊഫസർ കെ.പാപ്പുട്ടി സംസാരിക്കുന്നു

Comments