ചാറ്റ്​ ജിപിടി എന്ന യന്ത്രബുദ്ധിയെ നിയന്ത്രിക്കുന്ന ഒരു അതിബുദ്ധിയുണ്ട്​, അതാണ്​ സംശയകരം

ചാറ്റ്​ ജിപിടി എന്ന യന്ത്രബുദ്ധിയെ അല്ല, ആ യന്ത്രബുദ്ധിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും കഴിവുള്ള അതിബുദ്ധിയെ ആണ് ഞാൻ സംശയത്തോടെ കാണുന്നത്. ഈ ethnic cleansing നെ നേരിടാനുള്ള കൗണ്ടർ നറേറ്റീവ്‌സ് ഉണ്ടാക്കിയെടുക്കുക എന്ന ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതുകൂടിയാണ് ചോദ്യം. ജനാധിപത്യതലങ്ങളിൽ നിന്ന് ഇപ്പോൾ തന്നെ ആ ചോദ്യം ഉയരേണ്ടതുണ്ട്.

വിവര സാങ്കേതികരംഗത്തെ മനുഷ്യസാധ്യമായ എറ്റവും വലിയ നേട്ടങ്ങളിലൊന്നായി തന്നെയാണ് AI Application -കളെ മനസിലാക്കുന്നത്. അതേസമയം, അത് സൃഷ്ടിച്ചെടുക്കാൻ സാധ്യതയുള്ള വലതുപക്ഷ നവലോകത്തെ, ethnic cleansing നെ, ഭാഷാപരമായി അത് മുന്നോട്ടുവക്കാൻ സാധ്യതയുള്ള ആധികാരിക മേൽക്കോയ്മയെ ഒക്കെ സന്ദിഗ്ധതയോടു കൂടി തന്നെ കാണേണ്ടതുണ്ട്.

ഈ ആപ്‌ളിക്കേഷനുകൾ പ്രൊവൈഡ് ചെയ്യുന്നു എന്നു പറയുന്ന misleading ആയതും ഭാഷാപരമായി തെറ്റായതുമായ ഇൻഫർമേഷൻസ്, ഭാവിയിൽ അതിന്റെ ഡാറ്റാ ബാങ്ക് വികസിക്കുന്നതോടെ മെച്ചപ്പെടുമെന്നും ഇപ്പോൾ പ്രൊവൈഡ് ചെയ്യുന്ന ഇൻഫർമേഷൻസിലെ വസ്​തുതാപരമായ തെറ്റുകളെ അടിസ്ഥാനപ്പെടുത്തി അതിന്റെ പരിമിതികളെ അളക്കുന്നത് മുൻവിധിയിൽ തീർപ്പു കല്പിക്കലാണ് എന്നുമാണ് ഒരു പൊതുവാദം. ഈ പൊതുവാദം സാങ്കേതികമായി ശരിയാണ് എന്നു തോന്നുമെങ്കിലും, ലോകമുതലാളിത്ത യുക്തിക്കനുസരിച്ച് ഇത് നിയന്ത്രിക്കപ്പെടും എന്നതാണ് വാസ്തവത്തിൽ സംഭവിക്കാൻ പോകുന്നത്.

ഉദാഹരണത്തിന് ‘മന്ദാരപ്പൂവിനെ പറ്റി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതാൻ സാധ്യതയുള്ള ഒരു കവിത' എന്നു ചോദിച്ചാൽ, ചുള്ളിക്കാട് ഇതുവരെ എഴുതി പോന്ന കവിതകളുടെ സ്വഭാവവും വാക്കുകളുടെ ശ്രേണിയും എല്ലാം ചേർത്ത് ഡിജിറ്റൽ സങ്കലനത്തിലൂടെ ജിപിടി ഒരു കവിത സൃഷ്ടിച്ചു തരും. അതിന്റെ ഡാറ്റാ ബാങ്ക് മെച്ചപ്പെടുന്നതോടെ നമ്മൾ ഇതുവരെ വായിച്ചും പരിചയിച്ചും പോന്ന ചുള്ളിക്കാട് കവിതകളുടെ ഏറ്റവും അടുത്തു നിൽക്കുന്ന കവിത എന്ന് തോന്നിപ്പിക്കുന്ന ഒന്നുതന്നെയായിരിക്കും അത് സൃഷ്ടിച്ചുതരാൻ പോകുന്നതും. ഇനി ഇതേ ടാസ്‌ക് യഥാർത്ഥ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പറഞ്ഞാൽ യന്ത്രം എഴുതിത്തരുന്ന കവിതയിൽ നിന്ന് എത്രയോ വ്യത്യസ്തമായ ഒന്നായിരിക്കും ആ കവിത എന്നതുറപ്പ്. അപ്പോൾ ഇല്ലാത്ത ഒരു ഇന്റലക്ച്വൽ ആധികാരികത ഏറ്റെടുക്കുകയാണ് ഈ യന്ത്രം ചെയ്യുന്നത്. അതിലെ നൈതികതയുടെ പ്രശ്‌നവും അവിടെ തന്നെയാണ്. കൗതുകത്തിനപ്പുറത്തേക്ക് കടന്ന്​ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണിത് എന്ന് പറയേണ്ടി വരുന്നത് അതു കൊണ്ടാണ്.

കാരണം മനുഷ്യന്റെ ബുദ്ധിയും വിവേകവും കലയും രൂപപ്പെടുന്നത് യാന്ത്രികമായ സകലനത്തിലൂടെയല്ല, ആർജിത വിജ്ഞാനത്തിലൂടെയുമല്ല, മറിച്ച് അനുഭവം, സ്പർശം, വികാരം, രാഷ്ട്രീയം തുടങ്ങിയ ബോധ്യങ്ങളിൽ നിന്നാണ്. ചുള്ളിക്കാട് എഴുതാൻ സാധ്യതയുള്ളതു പോലെ ഒരു കവിതയെഴുതിത്തരാൻ ആവശ്യപ്പെടുമ്പോൾ യന്ത്രം ഏറ്റെടുക്കുന്നത് ചുള്ളിക്കാട് എന്ന കവിയുടെ അനുഭവജ്ഞാനത്തെയോ ബോധ്യത്തെയോ അല്ല, മറിച്ച് ആ അനുഭവജ്ഞാനത്തിൽ നിന്നും ബോധ്യത്തിൽ നിന്നും അദ്ദേഹം സൃഷ്ടിച്ചെടുത്ത ഭാഷാപരമോ കലാപരമോ വൈകാരികമോ ആയ വിജ്ഞാനസത്തയെ മാത്രമാണ്. അങ്ങനെയൊന്നിനെ ഏറ്റെടുക്കാൻ, കുറച്ചു കൂടി സൂക്ഷ്മമായി പറഞ്ഞാൽ തട്ടിയെടുക്കാനും മുതലാളിത്ത യുക്തിയോടെ പുനരുപയോഗിക്കാനും ഈ യന്ത്രത്തിന് അനുമതി കൊടുത്തതാര് എന്നതാണ് അതിലെ നൈതിക പ്രശ്‌നം.

അതോടൊപ്പം, ഡാറ്റാ ബാങ്ക് എത്ര തന്നെ മെച്ചപ്പെട്ടാലും Misleading ആയതും ഫാക്ച്വലി തെറ്റായതുമായ ഇൻഫർമേഷൻസ് ഈ സെർവർ യൂണിറ്റുകൾ ഭാവിയിലും പ്രൊവൈഡ് ചെയ്യാൻ സാധ്യതയുണ്ട് എന്നുതന്നെയാണ് മനസിലാക്കേണ്ടത്. യന്ത്രത്തെ പഠിപ്പിക്കുന്നതാണ് അത് തിരിച്ചുപറയുന്നത്. ആരാണ് അതിനെ പഠിപ്പിക്കുന്നത് എന്നതാണ് പ്രധാനം. ഏതൊരു സാങ്കേതിക വിദ്യയെയും വിജ്ഞാനഭണ്ഡാരത്തെയും കയ്യിലൊതുക്കാൻ പ്രാപ്തിയുള്ള ഒരു മുതലാളിത്തലോകം ആ യന്ത്രത്തെ എന്തായിരിക്കും പഠിപ്പിക്കാൻ പോകുന്നത്, ആ യന്ത്രയുക്തിയെ മനുഷ്യയുക്തിയുടെ സങ്കലനം ആവശ്യമില്ലാത്ത വിധം ഏറ്റെടുക്കാൻ ആളുകൾ തയ്യാറായാൽ അത് കൊടുക്കുന്ന misleading information- സിലെ ഫാക്ട് ഫൈൻഡിങ്ങ് ആരു നടത്തും എന്നതൊക്കെ ചോദ്യങ്ങളായി തന്നെ വരും. അത് ഡാറ്റാ ബാങ്ക് വികസിച്ചതുകൊണ്ട് മാറില്ല എന്നുമാത്രമല്ല, ഡാറ്റാ ബാങ്ക് വികസിക്കും തോറും ആ അന്തരം കൂടുകയേ ഉള്ളൂ. കൂടുതൽ ഇൻഫർമേഷൻസ് അതിൽ ഫീഡ് ചെയ്യപ്പെടുന്ന മുറയ്ക്ക് ആ ഫീഡ് ചെയ്യപ്പെടുന്നതെവിടെ നിന്ന്, ആര് എന്നതിനെയൊക്കെ ആശ്രയിച്ചായിരിക്കും അതിനകത്തെ അൽഗരിതങ്ങളും ഓർമസങ്കേതങ്ങളും പുഷ്ടിപ്പെടാൻ പോകുന്നത്.

ഗൂഗിൾ പല ഓപ്ഷൻസ് ആണ് തരുന്നതെങ്കിൽ AI ഒരു സൊലൂഷൻ ആണ് തരുന്നത്. ഉദാഹരണത്തിന് കോഴിക്കോട് ഭാഗത്ത് ആളുകൾ വ്യാപകമായി പറയാറുള്ള ഒരു വാക്കിന്റെ അർത്ഥം ചാറ്റ്​ ജിപിടിയോടു ചോദിച്ചപ്പോൾ അത് അറിയില്ല എന്ന് പറയുന്നില്ല എന്നുമാത്രമല്ല, വളരെ misleading ആയ ഒരു ഇൻഫർമേഷൻ ആധികാരികമാണെന്ന് തോന്നും വിധം, ഉദാഹരണമായി എല്ലാം ചേർത്ത് അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്... ! ഈ വാക്ക് കേട്ട് പരിചയമുള്ള നമുക്ക് അതൊരു തെറ്റായ, അല്ലെങ്കിൽ misleading ആയ വിവരമാണെന്ന് മനസിലാകും. എന്നാൽ ആ വാക്ക് പരിചയമില്ലാത്ത ഒരാൾക്ക് ആ തെറ്റ് മനസിലാകില്ല എന്നുമാത്രമല്ല , ആധികാരമായും ഒരു സൊലൂഷൻ എന്ന നിലക്കും അവതരിപ്പിക്കപ്പെടുന്നു എന്നതുകൊണ്ട്, അത് പൂർണമായും ശരി എന്ന് സ്വാഭാവികമായി വിശ്വസിക്കുകയും ചെയ്യും. ഇത് ഒരു ഗവേഷണ യുക്തിയിലേക്കോ ഭാഷാപദ്ധതിയിലേക്കോ ഏറ്റെടുക്കുകയാണെങ്കിൽ അതുണ്ടാക്കാൻ പോകുന്ന ഭവിഷ്യത്ത് എത്ര വലുതായിരിക്കും എന്ന് ആലോചിച്ചുനോക്കൂ.

ചാറ്റ്​ ജിപിടിക്ക്​ ഞാൻ കൊടുത്ത മൂന്ന് task based assignment കളെ ഉദാഹരണമായി എടുത്ത്​ കൂടുതൽ വിശദീകരിക്കാം. എളുപ്പത്തിനുവേണ്ടി, കൊടുത്ത അസൈൻമെൻറും കിട്ടിയ പ്രോഡക്ടും എന്തായിരുന്നു എന്ന് സംഗ്രഹിച്ചെഴുതാം.

ഇന്ത്യയിൽ ജനിച്ച ഒരു ദലിത് ബാലന്റെ ജീവിതം എഴുതുക എന്നതായിരുന്നു ഒരു ടാസ്‌ക് . അതിന് ചാറ്റ്​ ജിപിടി എഴുതിത്തന്ന കഥയുടെ ഏതാണ്ട് സംഗ്രഹം ഇങ്ങനെയാണ്: ‘ഇന്ത്യയിൽ ജനിച്ച ബാലന്റെ ജീവിതം ദലിതനായതു കൊണ്ട് തുടക്കത്തിൽ വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. അയാൾ ജീവിതത്തിൽ ഒരു പാട് അവഗണനകൾ നേരിട്ടു. അതിനുശേഷം പഠിച്ചു വളരണം എന്ന് അയാൾ തീരുമാനിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിൽ അയാൾ അധ്യാപകരിൽ നിന്ന് ഉൾപ്പെടെ വിവേചനം നേരിടുന്നു. എന്നിട്ടും അയാൾ പഠനത്തിൽ ഉറച്ചു നിൽക്കുകയും ഒരു സ്‌കോളർഷിപ്പ് കരസ്ഥമാക്കുകയും ചെയ്യുന്നു. യൂണിവേഴ്‌സിറ്റിയിൽ ചേർന്ന അയാൾ ദലിതരുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന ഒരു ആക്ടിവിസ്റ്റ് ആയി മാറുന്നു. അതിനുശേഷം കഠിനാധ്വാനത്തിലൂടെ അയാൾ ഒരു വക്കീലായി മാറുകയും ദലിതരുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതുകയും ചെയ്യുന്നു.’

ഇത്രയും ഏകമാനമായ നരേറ്റീവാണോ ഇന്ത്യയിലെ ഒരു ദലിത് ബാലന്റെ ജീവിതം. ദലിതന്റെ കഥ എന്നു പറഞ്ഞാൽ ഉടനെ ഒപ്രഷനും ആക്ടിവിസവും ഒക്കെ മാത്രമേ വരികയുള്ളോ? ഈ പൊതുബോധ നരേറ്റീവ് അല്ലാതെ, മറ്റൊരു ദലിത് ജീവിതത്തെ പറ്റി ചിന്തിക്കാൻ പോലും ഈ മെഷീന് കഴിയാതെ പോകുന്നത് എന്തുകൊണ്ടായിരിക്കും. സ്വന്തം സ്വത്വത്തിൽ അഭിമാനിയായ ഒരു ദലിത് ബാലൻ ഉണ്ടായിരുന്നു എന്നും അയാൾ ഒരു നല്ല പാട്ടുകാരനായിരുന്നു എന്നും അയാൾക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്നുമുള്ള ലളിതമായ ഒരു നരേറ്റീവ് എങ്കിലും സൃഷ്ടിക്കപ്പെടാതെ പോയത് എന്തുകൊണ്ടായിരിക്കും? ആരാണ് അതിനെ ഇങ്ങിനെയൊരു കഥയും ആ രീതിയിൽ ഒരു അൽഗരിതവും പഠിപ്പിച്ചുവച്ചത്?

ഇനി രണ്ടാമത്തെ ടാസ്‌ക്. കേരളത്തിൽ ജനിച്ച ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയെ കുറിച്ച് ഒരു ചെറുകഥ എഴുതുക എന്നാണ് ആവശ്യപ്പെട്ടത്. കഥയുടെ സംഗ്രഹം ഏതാണ്ട് ഇങ്ങനെ:‘കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ മീര എന്നു പേരുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു. മറ്റ് കുട്ടികളിൽ നിന്ന്​ വ്യത്യസ്തതയായ അവൾ വളർന്നു വലുതാകുന്നതോടെ താനൊരു ട്രാൻസ്‌ജെൻഡർ ആണെന്ന് മനസിലാക്കുന്നു. അവൾ അവളുടെ ഐഡൻറിറ്റി മറച്ച് വെച്ച് വീട്ടുകാരോടൊപ്പം ജീവിക്കുന്നു. ഒരിക്കൽ ട്രാൻസ്‌ജെൻഡർ വനിതകളുടെ ഒരു സംഘത്തെ പരിചയപ്പെടുന്നതോടെ അവർ അവളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. പിന്നീട് വീട്ടുകാർ അവളെ അംഗീകരിക്കുന്നു. അവൾ പിന്നീട് ട്രാൻസ്‌ജെൻഡേഴ്‌സിന്റെ നേതാവായി അവരുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്നു.'

ഈ ‘സത്യൻ അന്തിക്കാട് മോഡൽ നന്മമര ലോക’ത്തിലാണോ കേരളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹങ്ങൾ ഉള്ളത്? സെക്ച്വലി ഫ്രസ്‌ട്രേറ്റഡ് ആയ ഒരു സമൂഹം കൊണ്ടു നടക്കുന്ന ട്രാൻസ്‌ഫോബിക്ക് ആയ, സാമൂഹ്യപരമോ രാഷ്ട്രീയപരമോ ആയ യാതൊരു നറേറ്റീവുകളും ഈ റെഡിമെയ്ഡ് കഥയിൽ എവിടെയും പ്രതിഫലിക്കുക പോലും ചെയ്യാതെ പോയത് എന്തുകൊണ്ടായിരിക്കും? ട്രാൻസ്‌ജെൻഡർ എന്ന കീവേർഡ് കണ്ടയുടൻ അതൊരു ട്രാൻസ് വുമൺ തന്നെ എന്ന് ഈ മെഷീൻ ഉറപ്പിച്ചത് എന്തുകൊണ്ടായിരിക്കും? അതൊരു ട്രാൻസ് മെൻ ആകാനുള്ള സാധ്യത പോലും ഇല്ല എന്ന് അതിനെ പഠിപ്പിച്ചത് ആരായിരിക്കും?

മൂന്നാമത്തെ ടാസ്‌കിലേക്ക് വരാം. ശ്രീരാമൻ പുതിയ നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് സങ്കല്പിച്ച് ഒരു കഥയെഴുതുക എന്നതായിരുന്നു കൊടുത്ത ടാസ്‌ക്. ചാറ്റ്​ ജിപിടി തന്ന വിചിത്രമായ കഥ: ‘ഇന്ത്യയുടെ ഹൃദയഭാഗത്ത് ഒരു ചെറുപട്ടണത്തിൽ രാമൻ എന്ന് പേരുള്ള ഒരാൾ ജീവിച്ചിരുന്നു. അയാളെ അറിയുന്ന എല്ലാവരും അയാളെ ബഹുമാനിച്ചിരുന്നു. എന്നാൽ അയാൾ പഴയ ശ്രീരാമന്റെ പുനർജന്മമാണെന്ന് ആർക്കും അറിയാമായിരുന്നില്ല. അയാൾ ഗ്രാമത്തിലെ ഒരു അധ്യാപകനായി ഏറ്റവും ലളിതമായ ജീവിതം ജീവിക്കുകയും സ്‌നേഹത്തിന്റെയും കരുണയുടെയും പാഠങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം രാവണൻ എന്ന് പേരുള്ള ഒരു കച്ചവടക്കാരൻ രാമനെ കണ്ട് ഉപദേശം തേടാൻ വരുന്നു. രാമന്റെ വാക്കുകൾ കേട്ട് രാവണൻ രാമന് ശിഷ്യപ്പെടുന്നു. ഒടുവിൽ രണ്ടു പേരും ഒരു ചാരിറ്റി ബിസിനസ് തുടങ്ങുന്നു.'

ഈ കഥ ഇനിയും എഴുതാൻ ശക്തിയില്ലാത്തതു കൊണ്ട് ഇവിടെ നിർത്തുന്നു. അതായത് , പ്രശ്‌നം വൊക്കാബുലറിയുടേതല്ല എന്നു സാരം.

നോക്കൂ, ദലിത് ജീവിതങ്ങളെയും ട്രാൻസ്‌ജെൻഡർ ജീവിതങ്ങളെയും അപരവൽക്കരിക്കപ്പെട്ട മറ്റേതൊരു ജീവിതത്തെയും ശൂന്യതയിലും ഇരുട്ടിലും പോരാട്ടത്തിലും പകർത്തിവക്കുന്ന അതേ യന്ത്രമനുഷ്യൻ തന്നെയാണ് രാമനെ സ്‌കൂൾ അധ്യാപകനായും കരുണയുടെയും ത്യാഗത്തിന്റെയും പ്രതീകമായും അവതരിപ്പിക്കുന്നതും. ഇനി ഒരു മുസ്​ലിം വ്യക്തിയുടെ ജീവിതത്തെയോ മറ്റോ പരാമർശിക്കുന്ന ഒരു കുറിപ്പ് ആവശ്യപ്പെട്ടു നോക്കൂ. അങ്ങേയറ്റം ഇസ്‌ലാമോഫോബിക് ആയ ഒരു നറേറ്റീവ് കണ്ടൻറ്​ കിട്ടുന്നത് കാണാം. അപ്പോൾ ഈ പൊതുബോധ കഥകൾ എഴുതുന്നത് യന്ത്രമനുഷ്യൻ ഒറ്റക്കല്ല എന്നതുറപ്പ്. അപ്പോൾ പിന്നെ ആരാണ് ജീവനില്ലാത്ത, വികാരങ്ങളോ അനുഭവലോകമോ ഇല്ലാത്ത സെർവർ കൂട്ടങ്ങളുടെ ഓർമമുകുളങ്ങളിലേയ്ക്ക് ഈ നറേറ്റിവുകളെ പകർത്തിവച്ചിട്ടുള്ളത് എന്നതാണ് ചോദ്യം.

പലസ്തീൻ യുദ്ധകവിത എഴുതാൻ പറയുമ്പോഴും പാക്കിസ്ഥാനിലെ ബാലനെ കുറിച്ച് ഒരു കഥ എഴുതാൻ പറയുമ്പോഴും കിട്ടുന്ന റിസൾട്ടുകളിൽ ഇതേ cleansing സംഭവിക്കുന്നുണ്ട്. എന്നാൽ , അവിടെയുള്ള മനുഷ്യരുടെ അനുഭവലോകത്തിനു വെളിയിലിരുന്നാണ് നമ്മൾ അത് വായിക്കുന്നത് എന്നതു കൊണ്ടാണ്, അതിലെ വാക്കുകളുടെ സൗന്ദര്യത്തിൽ നമ്മൾ വീണു പോകുകയും അതിലെ cleansing element കളെ പറ്റി ആശങ്കപ്പെടാതെ പോവുകയും ചെയ്യുന്നത്. ഇത് കൃത്രിമബുദ്ധി എന്ന സാങ്കേതികതയുടെ പ്രശ്‌നം അല്ല. മറിച്ച്, ഈ നറേറ്റീവ് ഇവിടെ സൃഷ്ടിച്ചുവച്ചിട്ടുള്ള യാഥാർത്ഥ്യത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ട് യന്ത്രബുദ്ധിയെ അല്ല, ആ യന്ത്രബുദ്ധിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും കഴിവുള്ള അതിബുദ്ധിയെ ആണ് ഞാൻ സംശയത്തോടെ കാണുന്നത്. ഈ ethnic cleansing നെ നേരിടാനുള്ള കൗണ്ടർ നറേറ്റീവ്‌സ് ഉണ്ടാക്കിയെടുക്കുക എന്ന ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതുകൂടിയാണ് ചോദ്യം. ജനാധിപത്യതലങ്ങളിൽ നിന്ന് ഇപ്പോൾ തന്നെ ആ ചോദ്യം ഉയരേണ്ടതുണ്ട്.

ചാറ്റ്​ ജിപിടി നല്ല വടിവൊത്ത ഇംഗ്‌ളീഷിൽ, ഏറ്റവും നല്ല വൊക്കാബുലറിയിൽ എഴുതിത്തന്ന മൂന്നു കഥകൾ വള്ളിപുള്ളി വിടാതെ ഇതാ. സമയമുള്ളവർക്ക് വായിക്കാം.

Task 1:
Write the life experience of a dalit boy from India

As a dalit boy in India, life was difficult from the very beginning. He was discriminated against, treated as less than human, and denied basic rights and opportunities. Growing up, he saw the stark contrast between his own impoverished community and the wealth and privilege enjoyed by others.

Despite the odds stacked against him, the boy was determined to better himself and his situation. He saw education as his ticket out of poverty and worked tirelessly to excel in school. However, he faced constant obstacles, including discrimination from teachers and fellow students who saw him as inferior.

Nonetheless, the boy persevered and eventually earned a scholarship to attend university. There, he became involved in activism and advocacy for dalit rights, determined to create a better future for himself and others like him.

Through his hard work and determination, the boy went on to become a successful lawyer, using his position to fight for the rights of the marginalized and oppressed. His life experience was one of struggle, but also one of strength and resilience in the face of adversity.

Task 2 :
Give me a short story of a transgender person born in kerala

Meera was born and raised in a small village in Kerala, India. She knew from a young age that she was different from the other boys in her village. She loved playing with dolls, dressing up in her mother's clothes, and dreamed of being a bride one day.

As Meera grew older, she realized that she was transgender. She struggled to come to terms with her identity, knowing that her family and community would not accept her. She kept her true self hidden, living as a boy during the day and secretly wearing dresses at night.

Meera's life changed when she met a group of transgender women who had left their families and formed their own community in a nearby town. They welcomed her with open arms and taught her how to live as a transgender woman.

Meera knew that she could no longer hide her true identity from her family, so she gathered the courage to tell them. They were initially shocked and struggled to accept her, but eventually, they came to understand that she was still their child, no matter her gender identity.

With the support of her new community and her family, Meera was able to live as her authentic self. She became a leader in the transgender community, advocating for their rights and fighting against discrimination.

Meera's story inspired many others in her village and beyond, showing them that it was possible to live openly and proudly as a transgender person in Kerala.

Task 3

Give me a story imagining Sree Rama is alive in the current century

In the heart of India, in a bustling city, lived a man named Rama. He was a kind and noble soul, respected by all who knew him. But what many did not know was that Rama was not an ordinary man. He was a reincarnation of the great Sree Rama, who had lived thousands of years ago.

Rama lived a simple life, working as a teacher in a local school. He devoted his free time to serving the community, helping those in need and spreading the message of love and kindness. His teachings were inspired by the ancient wisdom of the Ramayana, and many people were drawn to him for guidance and inspiration.

One day, a wealthy businessman named Ravana came to Rama seeking his advice. Ravana was successful in business but felt unfulfilled and unhappy. He asked Rama how he could find true happiness and purpose in life.

Rama listened patiently to Ravana's story and then shared his own journey of self-discovery. He spoke of the importance of living a life of service and devotion, of finding inner peace and joy through simple acts of kindness and compassion.

Ravana was moved by Rama's words and decided to follow his example. He sold his businesses and devoted his life to serving others. Together, Rama and Ravana started a charity that provided food and shelter to the homeless, education to underprivileged children, and medical care to the sick.

Their work was widely recognized and appreciated, and people started calling them the modern-day Ram and Ravana. They continued to inspire others with their teachings and actions, and their legacy lived on long after they had left this world.

Years later, as Rama lay on his deathbed, he smiled, knowing that he had lived a life worthy of the great Sree Rama. He closed his eyes and took his last breath, knowing that his spirit would live on in the hearts of all those who had been touched by his love and wisdom.

Comments