കഴുകൻ എന്ന പക്ഷിയുടെ ജീവിതം പൊതു മനുഷ്യർക്ക് മനസ്സിലാവുന്നതിനും എത്രയോ ഉയരവും വ്യാപ്തിയുമുള്ളതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളം വലിയ തോതിൽ വംശനാശത്തിന് വിധേയരായ കഴുകൻമാരുടെ സമഗ്രമായ ചരിത്രവും വർത്തമാനവും പറയുന്ന ഈ സംഭാഷണം ജൈവലോകത്ത് ഓരോ ജീവജാലവും എത്രമാത്രം പ്രധാനമാണ് എന്ന് വ്യക്തമാക്കുന്നു. കേരളത്തിൽ വയനാട്ടിൽ മാത്രമാണ് കഴുകൻമാരുളളത്. ദീർഘ സംഭാഷണത്തിൻ്റെ ആദ്യ ഭാഗത്ത് കഴുകൻമാരുടെ പരിണാമ ചരിത്രം, പഴയലോക- പുതിയ ലോക കഴുകൻമാരുടെ വ്യാത്യാസങ്ങൾ, കഴുകൻമാരുടെ ഭക്ഷണ ശീലങ്ങൾ, കഴുകൻമാരുമായി മനുഷ്യരുടെ ബന്ധം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നു.


Summary: A deep conversation on vultures’ evolution, extinction, ecology, and human connection, exploring why every species matters. Kerala’s remaining vultures survive only in Wayanad.


അജയന്‍ പി.എ.

വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോറസ്റ്റ് നേച്ചർ കൺസർവേഷൻ സൊസൈറ്റി എന്ന സംഘടനയുടെ ഭാഗമാണ്. മനുഷ്യനും പ്രകൃതിയും കാടും വന്യജീവികളും പക്ഷികളും പുഴകളും എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 2009 മുതൽ 2019 വരെ സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ വയനാട് ജില്ല കോർഡിനേറ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മുനീര്‍ പി.കെ.

ഒരു ദശാബ്ദത്തിലേറെയായി , വയനാട്ടിലെ വനം വകുപ്പിന്റെയും വിവിധ വിദ്യാലയങ്ങളിലെയും പരിസ്ഥിതി ക്ലാസ്സുകൾ നയിക്കുന്നു. പക്ഷി നിരീക്ഷകനും , ചിത്രശലഭപ്രേമിയും , തുമ്പികളുടെ സൂക്ഷ്മ നിരീക്ഷകനുമാണ്. വയനാട്ടിലെ വെള്ളമലനിരകളിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ തുമ്പി ഇനമായ വർണ നിഴൽ തുമ്പിയെ (Protosticta sexcoloratus) കണ്ടെത്തിയ ഗവേഷക സംഘത്തിലെ അംഗമാണ്. ബാങ്കിങ് മേലെയിൽ ജോലി ചെയ്യുന്നു.

എൻ.ആർ. അനൂപ്

ഗവേഷകൻ. വയനാടിന്റെ പാരിസ്ഥിതിക ചരിത്രവും ആനയും എന്ന വിഷയത്തിൽ ഗവേഷണം നടത്തിയിട്ടുണ്ട്.

മനില സി. മോഹൻ

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ

Comments