Good Evening Friday- 9
ആകെ അഞ്ചു പേർക്കാണ് ഒന്നിൽ കൂടുതൽ തവണ നോബൽ പ്രൈസ് കിട്ടിയിട്ടുള്ളത്. അതിൽ നാലു പേർ Marie Curie, John Bardeen, Frederick Sanger, Karl barry Sharpless എന്നിവരാണ്.
Marie curie- യാണ് ആദ്യമായി നോബൽ പ്രൈസ് കിട്ടുന്ന വനിത. ഭർത്താവ് Pierre Curie- ക്കും, ഫ്രഞ്ച് ഫിസിസ്റ്റ് Henri Becquerel- നും ഒപ്പമാണ് 1903- ൽ ഫിസിക്സിനുള്ള നോബൽ പ്രൈസ് Marie Curie- ക്ക് കിട്ടിയത്. 1911-ൽ കെമിസ്ട്രിക്കുള്ള നോബൽ പ്രൈസ് Marie Curie- ക്കായിരുന്നു. Marie curie- യുടെ മൂത്ത മകളായ Irène Joliot Curie യും ഭർത്താവ് Frédéric Joliot Curie- യും ചേർന്ന് 1935- ൽ കെമിസ്ട്രിക്കുള്ള നോബൽ പ്രൈസ് നേടി.
ആറ് ദമ്പതികൾക്ക് ഇതുവരെ നോബൽ പ്രൈസ് കിട്ടിയിട്ടുണ്ടെങ്കിലും Marie Curie- യുടെ നൊബേൽ ചരിത്രം വ്യത്യസ്തമായി നിൽക്കുന്നു.
1965-ൽ യൂണിസെഫിനെ സമാധാനത്തിനുള്ള നോബൽ പ്രൈസിന് തിരഞ്ഞെടുത്തപ്പോൾ ഡയറക്ടർ എന്ന നിലക്ക് പ്രൈസ് സ്വീകരിച്ച Henry Labouisse Jr- ന്റെ പങ്കാളി, Marie Curie- യുടെ രണ്ടാമത്തെ മകൾ Ève Curie- യായിരുന്നു.
ആറ് ദമ്പതികൾക്ക് ഇതുവരെ നോബൽ പ്രൈസ് കിട്ടിയിട്ടുണ്ടെങ്കിലും Marie Curie- യുടെ നൊബേൽ ചരിത്രം വ്യത്യസ്തമായി നിൽക്കുന്നു.
ഫിസിക്സിൽ രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടിയ ഒരേ ഒരാൾ John Bardeen നാണ്.
കെമിസ്ട്രിയിൽ രണ്ട് പ്രാവശ്യം നോബൽ പ്രൈസ് കിട്ടിയിട്ടുള്ളവരാണ് Frederick Sanger, Karl Barry Sharpless എന്നിവർ. ഇവർ മൂന്നുപേരും മറ്റുള്ളവർക്കൊപ്പം പ്രൈസ് പങ്കിടുകയായിരുന്നു.
ഇത്രയും ത്രില്ലർ സീൻസ്.
എന്നാൽ നോബൽ പ്രൈസ് ചരിത്രത്തിൽ ചില ഡാർക്ക് സീനുകളുമുണ്ട്.
അണുസ്‌ഫോടനത്തിന്റെ (nuclear fission) കണ്ടുപിടുത്തതിൽ പ്രധാന പങ്ക് വഹിച്ച ആളാണ് Lise Meitner. പക്ഷേ നോബൽ പ്രൈസ് കൊടുത്തത് Lise- ന്റെ കൂടെ ഗവേഷണം നടത്തിയ Otto Han- നുമാത്രം. റേഡിയം കൂടുതൽ വിശദമായി പരിശോധിക്കാനും യുറേനിയത്തിന്റെ ന്യൂക്ലിയസ് ശിഥിലമാകാൻ സാധ്യതയുണ്ടെന്നും ഹാനിനോട് പറഞ്ഞത് മൈറ്റ്നർ ആയിരുന്നു. മൈറ്റ്നറുടെ സഹകരണമില്ലാതെ യുറേനിയം ന്യൂക്ലിയസ് പകുതിയായി വിഭജിക്കാൻ കഴിയുമെന്ന് ഹാൻ കണ്ടെത്തുമായിരുന്നില്ല.
19 തവണ കെമിസ്ട്രിക്കും, 30 തവണ ഫിസിക്സിനും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടും പ്രഖ്യാപനസമയത്ത് Lise Meitner- ന് നോബൽ പ്രൈസ് നിഷേധിക്കപ്പെട്ടു. മരണശേഷം ഏതാണ്ട് മുപ്പത് വർഷങ്ങൾ കഴിഞ്ഞ്, 109-ാമത്തെ മൂലകത്തിന് meitnerium എന്ന് പേരിട്ടത് Lise Meitner നോടുള്ള പ്രായശ്ചിത്തമായിരുന്നു.
DNA കണ്ടുപിടിച്ചതിന് നോബൽ സമ്മാനം കിട്ടിയവരിൽ ഒരാളായ James Watson- നും ഈ രോഗം പിടിപെട്ടു. ഒരു തെളിവുമില്ലാതെ, തൊലി കറുത്താൽ ബുദ്ധി കുറയുമെന്നും, ലൈംഗിക ഉത്തേജനം കൂടുമെന്നും പറഞ്ഞുനടക്കുകയാണ് വാട്സൺ 2000- മുതൽ
Barbara Mcclintock 1940- കളിൽ ജീനുകളുടെ സ്ഥാനചലനസ്വഭാവം കണ്ടുപിടിച്ചു. ജീനുകൾ സ്ഥാനങ്ങളിൽ നിന്ന് വ്യതിചലിക്കുകയില്ലെന്നായിരുന്നു അതുവരെയുള്ള നിഗമനം. Barbara Mcclintock- ന്റെ കണ്ടുപിടുത്തം ശരിയാണെന്ന് മനസ്സിലാക്കിയത് മൂന്ന് ദശകങ്ങൾ കഴിഞ്ഞാണ്. Barbara Mcclintock- ന്റെ പഠനങ്ങളെ തിരസ്കരിക്കാനുള്ള ഒരു കാരണം, സ്ത്രീകൾക്ക് ജനിതകവിഷയങ്ങൾ പഠിക്കാനുള്ളത്ര കഴിവില്ല എന്ന മുൻവിധിയായിരുന്നു. 1982- ൽ നോബൽ കമ്മിറ്റി Barbara Mcclintock- യെ അംഗീകരിക്കാൻ നിർബന്ധിതമായി എന്നതും ചരിത്രം.
Rosalind Franklin തയാറാക്കിയ ഡാറ്റ ഉപയോഗിച്ചാണ് Watson and Crick ഡി.എൻ.എ കണ്ടെത്തുന്നതും 1962- ൽ അതിന്റെ പേരിൽ നോബൽ പ്രൈസിന് അർഹത നേടുന്നതും. അകാലത്തിൽ മരിച്ചുപോയ Rosalind Franklin- ന് അതിന്റെ പേരിൽ ഒരു അംഗീകാരവും ജീവിച്ചിരിക്കുമ്പോൾ ലഭിച്ചില്ല.
Jocelyn Bell- നാണ് ബഹിരാകാശത്ത് കാണപ്പെടുന്ന Pulsar (നക്ഷത്രങ്ങളിൽ നിന്നുള്ള ഇലെക്ട്രോ മാഗ്നെറ്റിക് വേവ്സ്) കണ്ടുപിടിച്ചത്. 1974- ൽ ഈ കണ്ടുപിടുത്തത്തിന് നോബൽ പ്രൈസ് കൊടുത്തത് jocelyn- ന്റെ സീനീയറായിരുന്ന Antony Hewish- നും. അതിനുള്ള പരിഹാരമെന്നോണം 2018- ൽ Jocelyn- ന് മൂന്ന് മില്യൺ ഡോളറിന്റെ 'special breakthrough prize in fundamental physics' നൽകി. Jocelyn ആ തുക കൊണ്ട് ശാസ്ത്രഗവേഷണരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വനിതകൾക്കും, അഭയാർത്ഥി സമൂഹത്തിലെ വിദ്യാർത്ഥികൾക്കും വേണ്ടി ഒരു ഫണ്ട് രൂപീകരിച്ചു.
Manhattan project- ൽ ആറ്റംബോംബ് നിർമാണത്തിലേക്ക് നയിച്ച അണുപരീക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ രണ്ടു പേരായിരുന്നു Maria Goeppert Mayer, Chien-Shiung wu എന്നിവർ. മരിയക്ക് നോബൽ സമ്മാനം കിട്ടി, ചൈനീസ്-അമേരിക്കക്കാരിയായ Chien-Shiung-ന് കാര്യമായ അംഗീകാരങ്ങളൊന്നും ലഭിച്ചില്ല. ഇവർ രണ്ടു പേരും ഒപ്പൺ ഹെയ്മറിനൊപ്പം പണിയടുത്തവരാണ്. പക്ഷേ സിനിമയിൽ അവരെ കാണിച്ചില്ല.
അങ്ങനെ കഴിവുള്ള ഒരുപാട് പേർ അവഗണിക്കപ്പെട്ടിട്ടുണ്ട്, ശാസ്ത്രലോകത്തും. യഥാർത്ഥത്തിൽ അവരെ കുറിച്ച് പറയാനല്ല ഇന്ന് പുറപ്പെട്ടത്, വഴി ഒന്ന് മാറിപ്പോയി.
HIV കൊണ്ടല്ല എയിഡ്‌സ് ഉണ്ടാകുന്നതെന്നും, ഉപദ്രവകാരികളല്ലാത്ത അണുജീവികൾ പെരുകുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഒരു അവസ്ഥ മാത്രമാണ് എയ്ഡ്സ് എന്നൊക്കെയുള്ള Kary Mullis- ന്റെ ഉപദേശം കേട്ട് ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് Thabo Mbeki എടുത്ത തെറ്റായ നയങ്ങൾ കാരണം മൂന്ന് ലക്ഷം ആളുകൾക്കാണ് എയ്‌ഡ്‌സ് മൂലം ആ രാജ്യത്ത് മരണം സംഭവിച്ചത്.
നേരത്തെ പറഞ്ഞ അഞ്ചുപേരിലെ അഞ്ചാമനെ പറ്റിയാണ് പറയേണ്ടിയിരുന്നത്. അയാൾ രണ്ടു പ്രാവശ്യം, അതും, ഒറ്റക്ക് നോബൽ സമ്മാനം നേടിയ ആളാണ്. ക്വാണ്ടം കെമിസ്ട്രിയും മോളിക്യുലർ ബയോളജിയും രൂപപ്പെട്ടത് അയാളുടെ ഗവേഷണഫലങ്ങളിൽ നിന്നാണ്. ഒരു പ്രത്യേക കണ്ടുപിടുത്തതിനായിരുന്നില്ല, കെമിസ്ട്രി എന്ന ശാസ്ത്രശാഖക്ക് നൽകിയ മൊത്തം സംഭാവനകൾക്കാണ് 1954- ലെ നോബൽ സമ്മാനം അയാൾക്ക് നൽകിയത്. യുദ്ധങ്ങൾ ഒഴിവാക്കാനും, അണ്വായുധവ്യാപനം തടയാനും അയാൾ നടത്തിയ പ്രവർത്തനങ്ങൾക്കാണ് 1962- ലെ സമാധാനത്തിനുള്ള നോബൽ പ്രൈസിന് തിരഞ്ഞെടുത്തത്.
One of the most influential scientists of the 20th century who made significant contributions to various fields of science- അതാണ് ലിനസ് പോളിംഗ്.
എന്നാൽ അയാൾ പിന്നീട് അശാസ്ത്രീയമായ വഴികളിലേക്ക് തിരിഞ്ഞു. ഒരു തെളിവുമില്ലാതെ, മനുഷ്യന്റെ ഒട്ടു മിക്ക രോഗങ്ങൾക്കുമുള്ള ഒറ്റമൂലി വിറ്റമിൻസ് ആണെന്ന് (megavitamin therapy) ലിനസ് പ്രചരിപ്പിച്ചു. വിറ്റാമിൻ c കൊണ്ട് ജലദോഷം മുതൽ കാൻസർ വരെ തടയാമെന്നും, ചികിൽസിക്കാമെന്നും കാണിച്ച് ലിനസ് പ്രബന്ധങ്ങൾ തയ്യാറാക്കി. ദിനംപ്രതി 3 ഗ്രാം വിറ്റാമിൻ c കഴിക്കുക എന്നതാണ് കോമൺ കോൾഡ് വരാതിരിക്കാനുള്ള ഉപാധിയെന്ന നിലയിൽ അയാൾ നടത്തിയ പ്രചാരണത്തിന്റെ ഇംപാക്റ്റ് ഇന്നും നിലനിൽക്കുന്നു, ആളുകൾ രോഗം വരാതിരിക്കാൻ വിറ്റമിൻസ് കഴിച്ചുകൊണ്ടേയിരിക്കുന്നു. 2020- ലെ കണക്കനുസരിച്ച് വിറ്റമിൻ സപ്ലിമെന്റ്സിന്റെ മൊത്തം മാർക്കറ്റ് ഏതാണ്ട് 120 ബില്യൺ ഡോളറാണ്.
എന്താണ് ലിനസിനെ പോലൊരു സയന്റിസ്റ്റ് ഈ രീതിയിലാവാൻ കാരണം?
അതാണ് 'nobel disease or nobelitis'.
ചില നോബൽ സമ്മാന ജേതാക്കൾ, പിന്നീടുള്ള ജീവിതത്തിൽ വിചിത്രമോ അശാസ്ത്രീയമോ ആയ ആശയങ്ങൾ സ്വീകരിക്കുന്നതാണ് നൊബേൽ രോഗം അല്ലെങ്കിൽ നൊബെലിറ്റിസ്.
ലിനസ് ആ കാര്യത്തിൽ ഒറ്റക്കല്ല.
DNA കണ്ടുപിടിച്ചതിന് നോബൽ സമ്മാനം കിട്ടിയവരിൽ ഒരാളായ James Watson- നും ഈ രോഗം പിടിപെട്ടു. ഒരു തെളിവുമില്ലാതെ, തൊലി കറുത്താൽ ബുദ്ധി കുറയുമെന്നും, ലൈംഗിക ഉത്തേജനം കൂടുമെന്നും പറഞ്ഞുനടക്കുകയാണ് വാട്സൺ 2000- മുതൽ. ഈ അടുത്ത കാലത്ത് അയാൾ ചില apology- യൊക്കെ നടത്തിയിരുന്നു. കോവിഡ് വന്നതിനുശേഷം പ്രസിദ്ധി നേടിയ PCR ടെസ്റ്റ് കണ്ടുപിടിച്ചത് Kary Mullis. അയാൾക്ക് അതിന് 1993-ൽ നോബൽ പ്രൈസും കിട്ടി. അതിന് ശേഷം തലതിരിഞ്ഞു.
അമ്മയുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും കുറവ് കൊണ്ടാണ് ഓട്ടിസം ഉണ്ടാകുന്നതെന്ന, ഒരു സയന്റിഫിക് തെളിവുമില്ലാത്ത 'refrigerator mother theory' യുടെ സ്പോൺസർ ആയി മാറിയത്, 1973- ൽ മെഡിസിനുള്ള നോബൽ പ്രൈസ് നേടിയ അതേ Nikolaas Tinbergen ആണ്.
പിന്നീട്, മുത്തച്ഛന്റെ പ്രേതത്തിനൊപ്പം ഇരുന്ന് താൻ സ്മാൾ അടിച്ചിട്ടുണ്ടെന്ന് വരെ മൂപ്പർ തന്റെ ആത്മകഥയിൽ എഴുതിവെച്ചു.
HIV കൊണ്ടല്ല എയിഡ്‌സ് ഉണ്ടാകുന്നതെന്നും, ഉപദ്രവകാരികളല്ലാത്ത അണുജീവികൾ പെരുകുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഒരു അവസ്ഥ മാത്രമാണ് എയ്ഡ്സ് എന്നൊക്കെയുള്ള Kary Mullis- ന്റെ ഉപദേശം കേട്ട് ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് Thabo Mbeki എടുത്ത തെറ്റായ നയങ്ങൾ കാരണം മൂന്ന് ലക്ഷം ആളുകൾക്കാണ് എയ്‌ഡ്‌സ് മൂലം ആ രാജ്യത്ത് മരണം സംഭവിച്ചത്.
Nikolaas Tinbergen- അടക്കം മൂന്ന് പേർക്കായിരുന്നു 1973- ൽ മെഡിസിനുള്ള നോബൽ പ്രൈസ്. മൃഗങ്ങളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം അഥവാ modern ethologyയുടെ ഉപജ്ഞാതാവാണ് നിക്കോളാസ്. അമ്മയുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും കുറവ് കൊണ്ടാണ് ഓട്ടിസം ഉണ്ടാകുന്നതെന്ന, ഒരു സയന്റിഫിക് തെളിവുമില്ലാത്ത 'refrigerator mother theory' യുടെ സ്പോൺസർ ആയി മാറിയതും ഇതേ നിക്കോളാസ് തന്നെ.
നോബൽ ഡിസീസ് പിടിപെട്ടവരുടെ ലിസ്റ്റ് ഇവിടെ പൂർണ്ണമാകുന്നില്ല.
പക്ഷേ beware,
ഇനി 'പ്രമുഖന്മാർ' പൊട്ടത്തരം പറയുമ്പോൾ ഓർക്കുക, നോബൽ ഡിസീസിന്റെ വകഭേദമായിരിക്കും.
പശ്ചാത്തലം:
ഇംഗ്ലീഷ് ആൽഫബെറ്റിൻ്റെ ആദ്യ മൂന്നക്ഷരങ്ങളിൽ തുടങ്ങുന്ന ഒരു മലയാളം യുട്യൂബ് ചാനൽ എം.ടി യെ പറ്റി ചില തള്ളൽ വിദഗ്ദരെ ഉപയോഗിച്ച് നടത്തുന്ന നിരന്തര ചർച്ചകൾ കാണാനിടയതാണ്. വൈക്കം മുഹമ്മദ് ബഷീർ മുതൽ നിക്കോസ് കസൻദ്സക്കിസ് വരെയുള്ളവരുടെ ഇല്ലാവചനങ്ങൾ ഉദ്ധരിച്ച് എം.ടിയെ തേജോവധം ചെയ്യാൻ പരാമാവധി ശ്രമിക്കുന്നുണ്ട് ‘sofists’ എന്ന വിഭാഗത്തിൽ പെടുന്ന ഇവർ. തങ്ങൾക്ക് അറിവോ, കഴിവോ വൈദ്ഗധ്യമോ ഇല്ലാത്ത മേഖലകളിൽ അതൊക്കെയുണ്ടെന്ന നാട്യം പേറുന്ന ഡണിംഗ് ക്രൂഗർ ഇഫക്ട് പേഴ്സാണിലിറ്റി (Dunning- Kruger effect personality) യാണ് ഇവരുടേത്.
‘Nobelitis’ ഉണ്ടാക്കുന്ന വമ്പൻ അപരാധങ്ങളുള്ള ഈ ലോകത്തെ കുഞ്ഞൻ പരാദങ്ങൾ.
Cheers…