ഇന്നത്തെ ഇന്ത്യയില്‍ മതേതരപക്ഷത്ത്
നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല
: കുഞ്ഞാലിക്കുട്ടി
ഇന്നത്തെ ഇന്ത്യയില്‍ മതേതരപക്ഷത്ത് നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല: കുഞ്ഞാലിക്കുട്ടി
അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം രാജ്യമാസകലം ഒരു വലിയ വിഷയമായി ഉയര്‍ന്നുവരുമ്പോള്‍, തങ്ങള്‍ ക്ഷേത്രനിര്‍മാണത്തിനെതിരല്ല എന്ന നിലപാടെടുത്ത് പൊതുബോധത്തെ തൃപ്തിപ്പെടുത്തേണ്ട ഗതികേട് കോണ്‍ഗ്രസിനും വന്നുചേരുകയാണ്.
23 Dec 2022, 06:15 PM
ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതരപക്ഷത്ത് ശക്തമായി നിലയുറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും ഉപപ്രതിപക്ഷ നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ട്രൂകോപ്പി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ സമീപനങ്ങളില്‍ വരേണ്ട മാറ്റങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ യു.പി.എ മുന്നണിയിലും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരോട് നേരിട്ടും തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ശശി തരൂരിനോട് കോണ്‍ഗ്രസിലെ ദേശീയ നേതൃത്വം സ്വീകരിക്കുന്ന സമീപനങ്ങളില്‍ മുസ്‌ലിം ലീഗിനുള്ള വിയോജിപ്പും അദ്ദേഹം അറിയിച്ചു. ശശി തരൂരിനെപ്പോലെ അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ ഒരു നേതാവിനെ കോണ്‍ഗ്രസ് കൂടുതല്‍ വിനിയോഗിക്കേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
ഇന്ത്യയെ ഒരു മതേതര രാജ്യമായി രൂപപ്പെടുത്തിയത് സ്വാതന്ത്ര്യ സമര കാലത്തെ ദേശീയ പ്രസ്ഥാന മുന്നേറ്റങ്ങളും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നെഹ്‌റുവിയന്‍ പാരമ്പര്യവുമെല്ലാമാണ്. ഇന്നും നൂറുമടങ്ങ് ശക്തിയില്‍ ആ പാരമ്പര്യത്തെ മുറുകെ പിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ രാജ്യത്ത് നടക്കുന്ന അമിതമായ വര്‍ഗീയവത്കരണം കൊണ്ട് ബി.ജെ.പി ഇതര മതേതര പാര്‍ട്ടികള്‍ക്ക് പോലും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അവരുടെ ശക്തമായ മതേതര നിലപാട് കയ്യൊഴിയേണ്ടി വരികയാണ്. അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം രാജ്യമാസകലം ഒരു വലിയ വിഷയമായി ഉയര്‍ന്നുവരുമ്പോള്‍, തങ്ങള്‍ ക്ഷേത്രനിര്‍മാണത്തിനെതിരല്ല എന്ന നിലപാടെടുത്ത് പൊതുബോധത്തെ തൃപ്തിപ്പെടുത്തേണ്ട ഗതികേട് കോണ്‍ഗ്രസിനും വന്നുചേരുകയാണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍ പല പരിമിതികളുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാട് സ്വീകരിക്കണമെന്നാണ് ഞങ്ങള്‍ നിരന്തരം അവരോട് ആവശ്യപ്പെടുന്നത്. യു.പി.എ മുന്നണിക്കകത്തും സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടുമൊക്കെ പല തവണ ഇത്തരം പ്രശ്‌നങ്ങള്‍ ഞങ്ങള്‍ സൂചിപ്പിച്ചതുമാണ്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും, ബീഹാറില്‍ ആര്‍.ജെ.ഡിയുമൊക്കെ അതാത് സ്ഥലങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലെ സ്വാധീനത്തിന്റെ കൂടി ബലത്തിലാണ് നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത്. നേരെ മറിച്ച് കോണ്‍ഗ്രസിന് അങ്ങനെയൊരു സവിശേഷ ജനവിഭാഗത്തിന്റെ അടിത്തറയോ പിന്തുണയോ ഇല്ല. കോണ്‍ഗ്രസ് ഇന്ത്യന്‍ പൊതു സമൂഹത്തിന്റെ പ്രതിനിധാനമാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള ആളുകളുടെ പിന്തുണ കോണ്‍ഗ്രസിന് ആവശ്യമുള്ളതിനാല്‍ അവര്‍ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതാണ് പ്രശ്‌നം. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതരപക്ഷത്ത് ശക്തമായി നിലയുറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രശ്‌നം.
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
Think
Mar 11, 2023
3 Minutes Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read