"ജോലി പോവാനോ ജയിലില്‍ പോകാനോ ഉള്ള സാധ്യതയെ പ്രവാസി സംഘപരിവാറുകാർ ഇപ്പോള്‍ ഭയപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ഗള്‍ഫില്‍ ഇന്ത്യാ വിരുദ്ധ വികാരം പടരുന്നത് മോദി സര്‍ക്കാറിനെ ഭയപ്പെടുത്തുന്നത്? ലോകത്ത് മുഴുവന്‍ വിശിഷ്യാ പശ്ചാത്യമാധ്യമങ്ങളില്‍, കടുത്തവിമര്‍ശനങ്ങള്‍ വന്നപ്പോഴും കൂസാത്തവര്‍ എന്തുകൊണ്ടാണ് ഗള്‍ഫിലെ പ്രതികരണങ്ങളെ പേടിക്കുന്നത്?"
24 Apr 2020, 03:36 PM
ഗള്‍ഫ് പ്രായേണ രാഷ്ട്രീയ നിരപേക്ഷമായ ഒരു മേഖലയാണ്. രാജഭരണ പ്രദേശങ്ങളായതിനാല്‍ പൊതുവെ ജനക്ഷേമവിഷയങ്ങളും സാമ്പത്തിക കാര്യങ്ങളുമാണ് ഗള്‍ഫ് പൗരന്മാരുടെ മുഖ്യചര്‍ച്ചാ വിഷയങ്ങളാകാറുള്ളത്. അന്തര്‍ദേശീയ രാഷ്ട്രീയവും അമേരിക്കന്‍ നയങ്ങളും ചില പ്രത്യേക സാഹചര്യങ്ങളില്‍ പൊതുചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കാറുണ്ട്. ഏതെങ്കിലുമൊരു രാജ്യത്തെ ആന്തരിക രാഷ്ട്രീയം ഗള്‍ഫ് പൗരന്മാര്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നത് അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ.
ഈ പ്രവണതയ്ക്ക് ഇപ്പോള്‍ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. അതിന് കാരണമായത് അമിതാവേശം ബാധിച്ച, സംഘപരിവാരമനോഭാവമുള്ള ചില പ്രവാസി ഇന്ത്യക്കാരാണെന്നത് രസകരമായ ഒരു സംഗതിയാണ്. മോദി പലവട്ടം ഗള്‍ഫ് സന്ദര്‍ശനം നടത്തിയപ്പോളോ യു.എ.ഇ നേതാക്കളടക്കം ഗള്‍ഫ് ഭരണാധിപര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോളോ ഒന്നും ഇന്ത്യയുടെ ആന്തരിക രാഷ്ട്രീയമോ മോദിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയമോ സാധാരണ അറബികളുടെ ശ്രദ്ധയില്‍ വന്നിരുന്നില്ല. മോദി യു.എ.ഇയില്‍ വമ്പിച്ച സ്വീകരണമേറ്റുവാങ്ങുമ്പോഴുള്ള എന്റെ നിര്‍വികാരത പല യു.എ.ഇ സുഹൃത്തുക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്. "നിങ്ങളുടെ സമുന്നതനായ നേതാവിനെ ഞങ്ങള്‍ സാവേശം ആദരിക്കുന്നു. പക്ഷേ നിങ്ങളുടെ മുഖത്ത് ഒരു സന്തോഷവുമില്ലല്ലോ!' ജര്‍മ്മനിയിലെ ജൂതന് ഹിറ്റ്‌ലറുടെ ഉയര്‍ച്ചയില്‍ അഭിമാനമല്ല ഭീതിയാണ് തോന്നിയിരുന്നതെന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കാന്‍?!
പ്രകോപനങ്ങള്‍
ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ ഇന്ത്യയുടെ സമകാലിക മഹത്വം മനസ്സിലാക്കാനിടയാക്കിയ പ്രധാന സംഗതി ഗള്‍ഫില്‍ ജീവിക്കുന്ന ചില സംഘപരിവാറുകാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ്. അതോടൊപ്പം താരതമ്യേന ഉന്നതോദ്യോഗങ്ങളിലിരിക്കുന്ന ചില സംഘപരിവാറുകാരുടെ തനിനിറം പുറത്തുവന്ന ചില സംഭവങ്ങളുമുണ്ടായി. ജോലിക്കപേക്ഷ അയച്ച ഒരു ഇന്ത്യന്‍ മുസ്‌ലിം യുവാവിന് ദുബായിലെ ഒരു കമ്പനിയുടെ എച്ച്.ആര്‍ വകുപ്പിന്റെ തലവനായ സംഘപരിവാറുകാരന്‍ മറുപടി അയച്ചത് "തനിക്ക് പാക്കിസ്താനില്‍ പോയിക്കൂടേ?' എന്നായിരുന്നു. ഇങ്ങനെയുള്ള ചില സംഭവങ്ങള്‍ "ഗള്‍ഫ് ന്യൂസ്' പോലുള്ള പത്രങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇവയൊന്നും പക്ഷേ ഗള്‍ഫ് സ്വദേശികളുടെ ശ്രദ്ധയില്‍ അധികം പെട്ടിരുന്നില്ല.
ജോലിക്കപേക്ഷ അയച്ച ഒരു ഇന്ത്യന്‍ മുസ്‌ലിം യുവാവിന് ദുബായിലെ ഒരു കമ്പനിയുടെ എച്ച്.ആര്‍ വകുപ്പിന്റെ തലവനായ സംഘപരിവാറുകാരന്‍ മറുപടി അയച്ചത് "തനിക്ക് പാക്കിസ്താനില്‍ പോയിക്കൂടേ?' എന്നായിരുന്നു.
അതിനിടയിലാണ് ഇന്ത്യയില്‍ കൊറോണ വൈറസും വര്‍ഗ്ഗീയ വൈറസും തമ്മിലുള്ള മത്സരയോട്ടം തുടങ്ങുന്നത്. കൊറോണയെ ഇസ്‌ലാമിലേക്ക് മാര്‍ക്കം കൂട്ടിയതിന്റെ അനുരണനങ്ങള്‍ ഗള്‍ഫിലുള്ള സംഘപ്രവാസികളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കൊറോണയെ ഉപയോഗിച്ച് മുസ്‌ലിം വിരോധം വര്‍ധിപ്പിക്കാനുള്ള വ്യാജ രാജ്യസ്‌നേഹികളുടെ തത്രപ്പാട് കണ്ട ഗള്‍ഫിലെ സംഘപരിവാറുകാരും "അണ്ണാറക്കണ്ണനും തന്നാലായതെ'ന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വിഷവ്യാപനം നടത്തുകയും അത് അവിടുത്തെ പത്രങ്ങള്‍ വെണ്ടക്ക നിരത്തുകയും ചെയ്തു. വലിയ ജോലിത്തിരക്കൊന്നുമില്ലാതെ എല്ലാവരും വീട്ടിലിരിക്കുന്ന കൊറോണക്കാലമായത് കൊണ്ടാവണം ഇത് പലരുടേയും ശ്രദ്ധയാകര്‍ഷിച്ചു.
വിഷം വമിപ്പിക്കാനിറങ്ങിത്തിരിച്ച ഗള്‍ഫ് സംഘപരിവാറുകാരില്‍ പലര്‍ക്കും ജോലി പോകുകയും ചിലര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ പ്രവാസി സംഘപരിവാറുകാരോട് ഐക്യദാര്‍ഢ്യവുമായി വാസി സംഘപരിവാറുകാരുടെ ട്രോള്‍ കൂട്ടങ്ങള്‍ രംഗത്തിറങ്ങി. ഇസ്‌ലാമിനേയും മുസ്‌ലീംകളേയും കൂടാതെ അറബികളേയും അറബ് ഗള്‍ഫ് നാടുകളേയും കൂടി ചീത്തപറയാന്‍ തുടങ്ങി സംഘട്രോളുകള്‍. യു.എ.ഇയെ സാമ്പത്തികമായി ബഹിഷ്‌കരിക്കാനുള്ള ട്വിറ്ററാഹ്വാനങ്ങള്‍ വരെ ഉണ്ടായി.
ഗള്‍ഫിലിരുന്ന് മുസ്‌ലിം വിരുദ്ധ വിഷം വമിച്ചിരുന്ന പല സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലും ഒരല്പം ജാഗ്രതയും മര്യാദയും ഇപ്പോള്‍ ദൃശ്യമാകുന്നുണ്ട്. ജോലി പോവാനോ ജയിലില്‍ പോകാനോ ഉള്ള സാധ്യതയെ പ്രവാസി സംഘപരിവാറുകാർ ഇപ്പോള്‍ ഭയപ്പെടുന്നുണ്ട്.
വാസി സംഘപരിവാറുകാരുടെ ആവേശപ്പുറപ്പാടില്‍ രോമാഞ്ചകഞ്ചുകമണിഞ്ഞ ചില പ്രവാസി സംഘപരിവാറുകാർ തലമറന്നെണ്ണ തേയ്ക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ പിടിവിട്ടത്. ഗള്‍ഫ്, രാജ്യങ്ങള്‍ കെട്ടിപ്പടുത്തത് തന്നെ ഹിന്ദുക്കളാണെന്ന മട്ടിലുള്ള ഗീര്‍വ്വാണം നടത്തിയാണ് ഒരു സംഘപരിവാർ വിദ്വാന്‍ ആത്മത്യാഗം നടത്തിയത്! ദുബായില്‍ വര്‍ഷങ്ങളോളം ബിസിനസ്സ് നടത്തി സമ്പാദിച്ച പണവും മോദിയുടെ സൂപ്പര്‍മാന്‍ പരിവേഷത്തിലുള്ള അമിതമായ വിശ്വാസവുമായിരിക്കണം കക്ഷിയെ ദുബായിലിരുന്നുകൊണ്ട് തന്നെ അത്തരമൊരു ഗീര്‍വ്വാണം നടത്താന്‍ പ്രേരിപ്പിച്ചത്. അറിയാന്‍ കഴിഞ്ഞിടത്തോളം പുള്ളിയുടെ കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞിട്ടുണ്ട്.
കാര്യങ്ങള്‍ ഇത്രത്തോളമായപ്പോഴാണ് പ്രമുഖരായ ചില അറബ് വ്യക്തിത്വങ്ങള്‍ പരസ്യമായി രംഗത്ത് വന്നത്. ഷാര്‍ജ രാജകുടുംബാംഗമായ ശൈഖ ഹിന്ദ് അല്‍ഖാസിമിയായിരുന്നു അവരില്‍ ഏറ്റവും പ്രമുഖ. താനിത്രകാലവും സ്‌നേഹിക്കുകയും അറിയുകയും ചെയ്ത ഇന്ത്യ എങ്ങനെയാണ് വംശീയ വിദ്വേഷത്തിന്റേയും മതവെറിയുടേയും കേന്ദ്രമായി മാറിയതെന്ന് അവര്‍ അത്ഭുതം കൂറി. കുവൈറ്റിലും സൗദിയിലുമൊക്കെയുള്ള മറ്റു ചിലരും സമാനപ്രതികരണങ്ങളുമായി വന്നതോടെ വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ചില പത്രങ്ങള്‍ ശക്തമായ പത്രാധിപക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഇതൊരു തലവേദനയായി മാറുന്നത് തിരിച്ചറിഞ്ഞ ഇന്ത്യന്‍ ഗവണ്‍മെന്റും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും "ഡാമേജ് കണ്‍ട്രോളി'നുള്ള പ്രയത്‌നം ആരംഭിച്ചു. കൊറോണയ്ക്ക് മതത്തിന്റെ പേരില്‍ വിവേചനം നടത്താനറിയില്ലെന്നും വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്നുമൊക്കെപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി 'ലിങ്ക്ഡ് ഇന്നി'ല്‍ പ്രസ്താവനയിറക്കുന്നത് ഈ സാഹചര്യത്തിലാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ബലത്തില്‍ സമാനവികാര പ്രകടനങ്ങളുമായി ഇന്ത്യന്‍ സ്ഥാനപതിമാരും രംഗത്തെത്തി. ഗള്‍ഫിലിരുന്ന് മുസ്‌ലിം വിരുദ്ധ വിഷം വമിച്ചിരുന്ന പല സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലും ഒരല്പം ജാഗ്രതയും മര്യാദയും ഇപ്പോള്‍ ദൃശ്യമാകുന്നുണ്ട്. ജോലി പോവാനോ ജയിലില്‍ പോകാനോ ഉള്ള സാധ്യതയെ പ്രവാസി സംഘപരിവാറുകാർ ഇപ്പോള്‍ ഭയപ്പെടുന്നുണ്ട്.
എന്തുകൊണ്ടാണ് ഗള്‍ഫില്‍ ഇന്ത്യാ വിരുദ്ധ വികാരം പടരുന്നത് മോദി സര്‍ക്കാറിനെ ഭയപ്പെടുത്തുന്നത്? ലോകത്ത് മുഴുവന്‍ വിശിഷ്യാ പശ്ചാത്യമാധ്യമങ്ങളില്‍, കടുത്തവിമര്‍ശനങ്ങള്‍ വന്നപ്പോഴും കൂസാത്തവര്‍ എന്തുകൊണ്ടാണ് ഗള്‍ഫിലെ പ്രതികരണങ്ങളെ പേടിക്കുന്നത്? ഊര്‍ജ്ജ സുരക്ഷയും സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ട ഉത്കണ്ഠകളാണിതിന്റെ പ്രധാനകാരണം. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജോലിയേയും ബിസിനസ്സുകളേയും ഇത് ബാധിക്കാമെന്ന ആശങ്ക തീര്‍ച്ചയായും മറ്റൊരു പ്രധാന ഘടകമാണ്. അവയേക്കാളേറെ പ്രധാനം ഇന്ത്യാവിരുദ്ധവികാരം ഗള്‍ഫില്‍ ശക്തിപ്പെട്ടാല്‍ അതിന്റെ പ്രാഥമിക ഗുണഭോക്താവ് പാക്കിസ്താനായിരിക്കുമെന്ന തിരിച്ചറിവാണ്. പാക്കിസ്താന്റെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളെ പരസ്യമായും രഹസ്യമായും നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചു വന്നിട്ടുള്ളത്. മാത്രവുമല്ല, അറിബികള്‍ക്ക് ഇന്ത്യക്കാരേയാണ് പാക്കിസ്താനികളേക്കാള്‍ കൂടുതല്‍ ഇഷ്ടവും വിശ്വാസവും. ഗള്‍ഫിലെ വെള്ളം കലങ്ങിയാല്‍ മീന്‍പിടിക്കാന്‍ പാക്കിസ്താന്‍ സര്‍വ്വസന്നാഹങ്ങളോടെ തുനിഞ്ഞിറങ്ങുമെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. അതാണ് ഏതാനും അറബ് പ്രമുഖരുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ വന്നപ്പോഴേക്ക് മതസൗഹാര്‍ദ്ദ പ്രസ്താവനയിറക്കാന്‍ മോദിയെ പ്രേരിപ്പിച്ച പ്രധാന സംഗതി.
അലി akbar
26 Apr 2020, 04:11 PM
😲😲😲😲
Sudheer A M
25 Apr 2020, 01:51 PM
wellwritten
Mo Hus
25 Apr 2020, 01:29 PM
Modi's statement .. it came in twitter, right ?
അബ്ദുൽ ജലീൽ
24 Apr 2020, 09:03 PM
പുതിയതായി വന്ന വാർത്ത ഇന്ത്യൻ ഇസ്ലാമോഫോബിയ പാകിസ്ഥാൻ സൃഷ്ടിയാണന്നെണല്ലോ.... !
ഷാജഹാന്‍ മാടമ്പാട്ട്
Jan 08, 2021
20 Minutes Watch
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Think
Nov 24, 2020
35 Minutes Read
hamza
27 Apr 2020, 11:38 AM
Evaluatory thoughts with objectivity. Excellent!