മാധ്യമങ്ങളുടെ ഈ മൗനം
ജനാധിപത്യസമൂഹത്തിന് ഹാനികരമാണ്
മാധ്യമങ്ങളുടെ ഈ മൗനം ജനാധിപത്യസമൂഹത്തിന് ഹാനികരമാണ്
അടിയന്തരാവസ്ഥക്കാലത്ത് കുനിയുവാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറഞ്ഞത്. അപ്പോള്‍ അവര്‍ മുട്ടിലിഴഞ്ഞു എന്ന് അദ്വാനി പറഞ്ഞു. എന്നാല്‍ ഇന്ന് മുട്ടിലിഴയാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറയുന്നത്. അപ്പോള്‍ മാധ്യങ്ങള്‍ ഇഴയുക മാത്രമല്ല, ഇനിയൊരിക്കലും നിവര്‍ന്ന് നില്‍ക്കില്ല എന്നുപറഞ്ഞ് തങ്ങളുടെ നട്ടെല്ല് തന്നെ ഊരിയെടുത്ത് അധികാരികള്‍ക്കുമുന്നില്‍ കാഴ്ചവെക്കുന്ന രംഗങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
10 Mar 2023, 10:16 AM
ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും തൊഴിലാളി കര്‍ഷക മുന്നേറ്റങ്ങളുടെയും ജീവവായു ശ്വസിച്ചാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉയര്‍ന്നുവന്നത്. ദേശീയത, ഭാഷാബോധം, മതനിരപേക്ഷത, എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, തുല്യത, നീതി തുടങ്ങിയ കാറ്റഗറികള്‍ക്കൊപ്പം അവയുടെ പര്യായം എന്ന നിലയിലായിരുന്നു മാധ്യമങ്ങള്‍ നിലനിന്നിരുന്നത്.
പക്ഷെ ഇന്ന് കാര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം രാജ്യത്ത് ആഭ്യന്തര ശത്രുക്കളെ കണ്ടെത്തുകയും അവരുടെ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഒരാള്‍ പ്രധാനമന്ത്രിയായിത്തീര്‍ന്നതോടുകൂടി പഴയ അര്‍ത്ഥത്തിലുള്ള ഇന്ത്യ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യ എന്നത് നമുക്ക് മുഖം നോക്കാനുള്ള കണ്ണാടി ആയിരുന്നു. ആ കണ്ണാടിയാണ് ഉടഞ്ഞുപോയിരിക്കുന്നത്.
തൊഴില്‍ നഷ്ടപ്പെട്ട് വഴിയാധാരമാകുമോ, ആക്രമിക്കപ്പെടുമോ, കേസില്‍ കുടുങ്ങുമോ, ജയിലിലടക്കപ്പെടുമോ, ജീവന്‍ തന്നെയും നഷ്ടപ്പെടുമോ, എന്ന ഭയാശങ്കളാണ് മാധ്യമപ്രവര്‍ത്തകരെ അലോസരപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിത മാര്‍ഗം സെല്‍ഫ് സെന്‍സര്‍ഷിപ്പ് തന്നെയാണ്. അതായത് മിണ്ടാതെ ഇരിക്കുക.
പക്ഷെ ഈ മൗനം അത് പാലിക്കുന്ന മാധ്യമങ്ങള്‍ക്ക് ഒരു രക്ഷാമാര്‍ഗ്ഗമാണെങ്കിലും ജനാധിപത്യസമൂഹത്തിന് ഹാനികരമായാണ് ഭവിക്കുക. ശബ്ദിക്കുന്ന മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ ജീവവായു; പൊതുമണ്ഡലത്തിന്റെ അടിത്തറ. ആധുനിക മാധ്യമങ്ങളുടെ ചരിത്രം ആരംഭിക്കുന്നതുതന്നെയും ഈ അടിത്തറയില്‍ നിന്നാണ്.
അടിയന്തരാവസ്ഥക്കാലത്ത് കുനിയുവാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറഞ്ഞത്. അപ്പോള്‍ അവര്‍ മുട്ടിലിഴഞ്ഞു എന്ന് അദ്വാനി പറഞ്ഞു. എന്നാല്‍ ഇന്ന് മുട്ടിലിഴയാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറയുന്നത്. അപ്പോള്‍ മാധ്യങ്ങള്‍ ഇഴയുക മാത്രമല്ല, ഇനിയൊരിക്കലും നിവര്‍ന്ന് നില്‍ക്കില്ല എന്നുപറഞ്ഞ് തങ്ങളുടെ നട്ടെല്ല് തന്നെ ഊരിയെടുത്ത് അധികാരികള്‍ക്കുമുന്നില്‍ കാഴ്ചവെക്കുന്ന രംഗങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
സെല്‍ഫ് സെന്‍സറിംഗ് അഥവാ സ്വയം അടിച്ചേല്‍പ്പിക്കുന്ന മൗനം ഒരുതരം സീറോ ഡിഗ്രി സെല്‍ഷ്യസ് ആണ്. ഒരര്‍ത്ഥത്തില്‍ അതില്‍ ഒരു നിസ്സഹായത, ഇരയാക്കപ്പെടല്‍ ഉണ്ട് എന്നുപറയാം. പക്ഷെ മാധ്യമങ്ങള്‍ അവിടെ നിന്നും താഴോട്ടേക്ക്, മൈനസിലേക്ക് പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ മാധ്യമലോകത്തെ വിമതപക്ഷത്തെ ഏറെക്കുറെ പരിപൂര്‍ണമായി നിശ്ശബ്ദമാക്കുന്നതില്‍ മോദിവാഴ്ച വിജയിച്ചുകൊണ്ടിരിക്കുകയാണ്. എന്‍.ഡി.ടി.വിയെ പരിപൂര്‍ണമായി ഇല്ലാതാക്കാന്‍ ഭരണവര്‍ഗ്ഗത്തിന് കഴിഞ്ഞു. ന്യൂസ് ക്ലിക്ക്, എ.ബി.പി ന്യൂസ്, ഔട്ട് ലുക്ക്, ദ വീക്ക്, ആള്‍ട്ട് ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ ഭരണകൂടവേട്ടക്കും ഭീഷണിക്കും വിധേയമായി. ഏതറ്റംവരെ പോയാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവാണ് ബി.ബി.സിക്കുനേരെ തിരിയാന്‍ സംഘപരിവാരത്തിന് ആത്മവിശ്വാസം നല്‍കിയത്.
ഇന്ത്യന്‍ സോഷ്യല്‍ മീഡിയ മാധ്യമരംഗത്തെ പ്രതിരോധത്തിന്റെ അവസാനത്തെ തുരുത്താണ്. ഫാഷിസത്തെ അതിന്റെ മൈക്രോലെവലില്‍ നേരിടാനുള്ള സാധ്യത സോഷ്യല്‍ മീഡിയ തുറന്നിടുന്നുണ്ട്. പക്ഷെ, മെയിന്‍സ്ട്രീം മീഡിയയിലേതിനേക്കാള്‍ വേഗത്തിലുള്ള ഒരു കീഴടങ്ങലാണ് സോഷ്യല്‍ മീഡിയയെ കാത്തിരിക്കുന്നത്. അങ്ങനെ വന്നാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 118 ല്‍

എഴുത്തുകാരൻ, ദേശാഭിമാനി വാരികയുടെ അസിസ്റ്റന്റ് എഡിറ്റർ
Truecopy Webzine
Mar 13, 2023
2 minutes Read
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
Think
Mar 11, 2023
3 Minutes Read
കെ.കെ. കൊച്ച്
Mar 09, 2023
3 Minutes Read
Truecopy Webzine
Mar 08, 2023
3 Minutes Read
കെ.ജെ. ജേക്കബ്
Mar 04, 2023
3 Minutes Read