ആമ്പൽപ്പാടത്തെ ചങ്ങാടം - കഥ

രീരത്തിന്റെ ചുമട് താങ്ങി നീന്താൻ ശേഷിയില്ലാത്തതിനാലാണ് ജോർജ് കുട്ടി ചങ്ങാടത്തിൽ അക്കരെ കടക്കാൻ തീരുമാനിച്ചത്.
ക്ലീറ്റസിന്റെ ചങ്ങാടമാണ്. വാഴപ്പിണ്ടിയും കമുകിൻ തടിയും പൂവരശിൻ പത്തലുമൊക്കെ കൂട്ടി വരിഞ്ഞ് കട്ടിലിന്റെ വീതിയുള്ള ചങ്ങാടം. കടത്തുകാരൻ ടോമി പത്തരയ്ക്ക് കടത്ത് പൂട്ടി പോയാൽ എടത്വായിൽ നിന്ന് വരുന്ന ക്ലീറ്റസ് അക്കരെ കടക്കാൻ ഉണ്ടാക്കിയ താൽക്കാലിക ചങ്ങാടമാണ്. 10 മണിക്ക് വേണാട്ടുകാടിലേക്ക് പോകുന്ന എ- 52 ബോട്ടിലാണ് എടത്വായിലെ ജോലി കഴിഞ്ഞ് ക്ലീറ്റസ് പുല്ലങ്ങടി വിളക്കുമരം ജെട്ടിയിൽ വന്നിങ്ങുന്നത്. മറുകരയിൽ ജെട്ടിയില്ലാഞ്ഞിട്ടല്ല. അക്കരെ ആശ്രമം ജെട്ടിയിലിറങ്ങിയാൽ അരമണിക്കൂർ ക്ലീറ്റസിന് വീട്ടിലേക്ക് നടക്കേണ്ടി വരും. ആ ആയാസകരമായ നടത്തം ഒഴിവാക്കാനാണ് ക്ലീറ്റസ് ഇക്കരെ വിളക്കുമരം ജെട്ടിയിലിറങ്ങുന്നത്. വിളക്കുമരം ജെട്ടിക്ക് നേരെ അക്കരയാണ് ക്ലീറ്റസിന്റെ വീട്. ജെട്ടിയിലിറങ്ങി ടോമിയുടെ കടത്തിൽ വീട്ടു കടവിൽ തന്നെ ക്ലീറ്റസിന് ഇറങ്ങാം. ബോട്ട് താമസിച്ചു പോയാൽ അക്കരയ്ക്കു പോകാൻ ക്ലീറ്റസ് ഉണ്ടാക്കിയ താൽക്കാലിക ചങ്ങാടമാണ് അത്.
എ- 52 ബോട്ടിൽ ക്ലീറ്റസ് ജെട്ടിയിൽ വന്നിറങ്ങാത്ത ദിവസമായിരുന്നു അത്.

Comments