ജീവിതത്തിൽ ഇന്നേവരെ അയാൾക്ക് ആരെയും സംശയം തോന്നിയിട്ടില്ല.
ആ പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്.
ഇന്നേവരെയല്ല, ഇന്നലെ വരെ. ഇന്നിതാ അയാൾക്ക് ആദ്യമായി ഒരാളെ സംശയം തോന്നിയിരിക്കുന്നു. അതും അയാളുടെ ഭാര്യയായ മെറിനെ.
മെറിന് ഏതോ ഒരുത്താനുമായി അടുപ്പമുണ്ട് എന്നാണ് അയാളുടെ സംശയം. അയാൾ എന്നാൽ, ജോസഫ് എന്ന ജോസഫ് കുര്യൻ. ചക്കാലക്കൽ വീട്ടിലെ കുര്യന്റെയും ത്രേസ്യായുടെയും മൂന്നാമത്തെ മകൻ. പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് തസ്തികയിൽ കഴിഞ്ഞ അഞ്ച് കൊല്ലമായി ജോലി ചെയത് പോരുന്നു. മെറിൻ സെന്റ് ജോർജ് ഹോസ്പിറ്റലിൽ നഴ്സാണ്. ഇരുവരുടെയും വിവാഹം ആചാരപ്രകാരം പള്ളി അങ്കണത്തിൽ കുടുംബസമേതം 2018 ആഗസ്റ്റിലെ ഒരു വെയിലുള്ള ഞായറാഴ്ച കഴിഞ്ഞതാണ്. അതിന് കർത്താവ് സാക്ഷിയാണ്. ഇക്കാലമത്രയും സന്തോഷത്തോടെ ഇരുവരും ജീവിച്ചു പോന്നു. പേരിന് വല്ലപ്പോഴെങ്കിലും ഒരു ചെറിയ സൗന്ദര്യപിണക്കം ഉണ്ടായാൽ ആയി. അത്ര തന്നെ. ജോസഫ് തീർത്തും ഒരു കുടുംബസ്ഥനാണ്. ജോലി കഴിഞ്ഞാൽ വീട്, വീട് കഴിഞ്ഞാൽ ജോലി, ഞായറാഴ്ച പള്ളി. സമ്പാദ്യത്തിൽ ശ്രദ്ധാലുവാണ്. പത്ത് രൂപ കളഞ്ഞ് പുറമേ നിന്ന് ഒരു ചായയോ കടിയോ കഴിക്കില്ലെന്ന് സാരം. അതുകൊണ്ട് തന്നെ കൂട്ട്ക്കെട്ട് അശേഷം ഇല്ല. ഓഫീസിൽ തന്നെ സഹപ്രവർത്തകരോടും ഒരു കയ്യകലം പാലിച്ചേ ജോസഫ് ഇടപഴകാറുള്ളൂ. അതുകൊണ്ട് തന്നെ പല കളിയാക്കലുകളും ഒളിഞ്ഞും തെളിഞ്ഞും ജോസഫിന് നേരിടേണ്ടി വന്നിട്ടുണ്ട്. കറകളഞ്ഞ ഒരു സത്യക്രിസ്ത്യാനി എന്ന് വേണമെങ്കിൽ പറയാം. അങ്ങനെയുള്ള ജോസഫിനാണ് ഇങ്ങനെയൊരു സംശയം. അതിന് കാരണം ഇന്നയാൾ സെന്റ് ജോർജ് ആശുപത്രിയിൽ പോയിരുന്നു. പോകാൻ കാരണം തലകറങ്ങി വീണ സഹപ്രവർത്തകനെ കാണിക്കാനാണ്. അപ്പോൾ മെറിനെ കാണാമെന്ന് കരുതി തെരക്കിയപ്പോൾ മെറിൻ ലീവാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണല്ലോ, ഇനി വല്ല ആക്സിഡന്റ് എങ്ങാനും, കർത്താവേ.. ജോസഫ് ഉള്ളുരുകി വിളിച്ചു. മൊബൈലെടുത്ത് കുത്തി.
‘എന്താ ജോസഫേ…’
ശ്വാസം നേരെ വീണു. പിന്നെ കാര്യങ്ങൾ ചോദിച്ചു.
മെറിൻ പറഞ്ഞത് അത്യാവശ്യമായി ഒരു പേഷ്യന്റിനെ നോക്കാൻ ഡോക്ടറുടെ കൂടെ പോയതാണെന്നാണ്. ജോസഫ് അത് വിശ്വസിക്കുകയും ചെയ്തു. തിരിച്ചു ജോലി സ്ഥലത്തേയ്ക്കും അവിടുന്ന് വീട്ടിലേക്കും പോയി. കുളിയും കഴിഞ്ഞ് പ്രാർത്ഥനയും കഴിഞ്ഞ് അത്താഴവും കഴിഞ്ഞ് കിടക്കാൻ നേരം കുരിശും വരച്ചു കഴിഞ്ഞപ്പോഴാണ് ജോസഫിനൊരു സംശയം - ഡോകടറുടെ കൂടെ പേഷ്യന്റിനെ നോക്കാൻ പോയതാണെങ്കിൽ റിസപ്‌ഷനിൽ ചോദിച്ചപ്പോൾ ലീവ് ആണെന്ന് പറഞ്ഞത് എന്ത്കൊണ്ടാകാം..? റിസപ്‌ഷനിലെ ആ പെണ്ണിന് തെറ്റിയതാകുമോ..? ഇനി അതല്ല അവൾ... ഏയ്, സ്വാഭാവികമായും അങ്ങനെ ഒരു സംശയത്തിന് മുള പൊട്ടാൻ സാധ്യതയില്ലാത്തതാണ്, എന്നിരുന്നാലും പൊട്ടി. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. കിടന്നിട്ടുണ്ടോ ഉറക്കം വരുന്നു. മെറിനോട് ചോദിക്കാന്ന് വച്ചാൽ അവൾ നല്ല ഉറക്കത്തിലാണ്. മാത്രമല്ല ഒരു സംശയാലുവായ ഭർത്താവാണ് താനെന്ന് തോന്നിയാൽ അതോടെ ഉള്ള വിലയും പോകും. എന്തായാലും നേരം വെളുക്കട്ടെ.
വെളുത്തു.
പതിവുപോലെ മെറിൻ ആക്റ്റീവയിൽ ഹോസ്പിറ്റലിലേക്കും ജോസഫ് സി.ടി. ഹൺഡ്രഡിൽ പഞ്ചായത്തിലേക്കും പോയി.
ജോസഫ് രാവിലെ മുതലിങ്ങോട്ടുള്ള മെറിന്റെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ തന്റെ ഹാന്റ് ബുക്കിൽ കുറിച്ചുവച്ചു.
പൊട്ടുകുത്തി കണ്ണാടിയുടെ മുൻപിൽ പതിവിലും നേരം ചെലവിട്ടതെന്തിന്..? ഐ ലൈനർ എന്നു മുതലാണ് ഇവൾ ഇടാൻ തുടങ്ങിയത്..? പച്ചക്കല്ലുള്ള മൂക്കുത്തി എന്നാണ് വാങ്ങിയത്..? ഈ കടുംചുമപ്പ് സാരീ ആരാണ് വാങ്ങിക്കൊടുത്തത്..? ഒരു യാത്ര പോലും പറയാതെ ഇത്ര വേഗത്തിൽ അവൾ ആരെ കാണാനാണ് പായുന്നത്..?
ചോദ്യങ്ങൾ അനവധിയാണ്. ഉത്തരങ്ങൾ?!
ഹാൻഡ് ബുക്ക് അടച്ചു പോക്കറ്റിലിട്ടു.
ജോസഫ് തലങ്ങും വിലങ്ങും ആലോചിച്ചു. എന്ത് ചെയ്യും..? എങ്ങനെ കണ്ടുപിടിക്കും..? ആരോടെങ്കിലും ഒരഭിപ്രായം ചോദിച്ചാലോ..?
ആരോട് ചോദിക്കും.? നേരെ മുൻപിൽ ശാരദ ചേച്ചി ബില്ലുകൾ നോക്കുന്നുണ്ട്. അപ്പുറം രമേശൻ, ഇപ്പുറം കാർത്തികേയൻ.
വേണ്ട, ചോദിക്കേണ്ട.
‘‘എന്താ മാഷേ ഒരാലോചന. എന്തെങ്കിലും കളഞ്ഞു പോയോ..?’’
രമേശന്റെ കളിയാക്കിയുള്ള ചോദ്യം ജോസഫിലൊരു ഞെട്ടലുണ്ടാക്കി. ഒന്ന് ചിരിച്ചെന്നു വരുത്തി ഏതോ ഒരു ഡോക്യുമെന്റ് തിരയുന്നത് പോലെ ഭാവിച്ചു.
ഉച്ചക്ക് ശേഷം ജോസഫ് ലീവെടുത്തു. ഇത്തവണ ഞെട്ടിയത് സഹപ്രവർത്തകർ ആണ്. ഹർത്താലിന് പോലും ജോലിക്ക് വരുന്ന ജോസഫ് ആദ്യമായി ലീവെടുക്കുന്നു.
ജോസഫ് നേരെ പോയത് ഹോസ്പിറ്റലിലേക്കാണ്. ഇന്നലത്തെ ചോദ്യം ആ റിസപ്‌ഷനിലെ പെണ്ണിനോട് ആവർത്തിച്ചു. അതേ മറുപടി. ഇന്നും ലീവാണ്. ജോലിക്കാരുടെ പാർക്കിങ്ങിൽ മെറിന്റെ ആക്റ്റീവ ചെരിഞ്ഞിരിക്കുന്നുണ്ട്.
കുറച്ചപ്പുറം മാറി കാത്തിരുന്നു. വരട്ടെ. വരുന്നത് വരെ കാത്തിരിക്കാം. ഇനി അതാണല്ലോ മെയിൻ പണി.
വെളിച്ചം കുറഞ്ഞു വന്നു. പിന്നെ മങ്ങി മങ്ങി ഇരുട്ടി.
ഡ്യൂട്ടി കഴിഞ്ഞു നഴ്‌സുമാർ ഇറങ്ങി തുടങ്ങി. നൈറ്റ് ഡ്യൂട്ടിയ്ക്ക് കയറേണ്ടവർ എത്തിച്ചേരുകയും ചെയ്തു. രോഗികളെ ശുശ്രൂഷിക്കാൻ വന്ന കുറേ അനാഥപ്രേതങ്ങൾ അവിടങ്ങളിൽ അലയുന്നുണ്ട്.
പെട്ടെന്നാണ് ഒരു കാർ വേഗത്തിൽ വന്ന് നിന്നത്. ഡോക്ടറുടെ സിംബൽ ഉള്ള കാർ ആണ്. അതിൽ നിന്ന് ധിറുതിയിൽ മെറിൻ ഇറങ്ങി. യൂണിഫോമിലല്ല, കാലത്തുടുത്ത സാരി തന്നെ. ഡോർ അടച്ചതിന് ശേഷം ഡോക്ടറോട് ചിരിച്ചു കൊണ്ട് നടന്നു പോയി, ആക്റ്റീവയുടെ അടുത്തേക്ക്. ആക്റ്റീവ അവളെയും കൊണ്ട് അവിടെ നിന്നും പോയി. ജോസഫും ഡോക്ടറും അവർക്ക് വേണ്ടപ്പെട്ട ആരോ യാത്ര പറഞ്ഞു പോകുന്നത് പോലെ നോക്കി നിന്നു. അല്പം കഴിഞ്ഞപ്പോ ഡോക്ടറും പോയി. കാറിന് പുറകിൽ എഴുതിയിരിക്കുന്നു - Dr. Sivaprasad.
ഇനി താനാരെ കാതിരിക്കുകയാ.?, അയാൾ സ്വയം ചോദിച്ചു.
പിന്നീട് ജോസഫും അവിടുന്ന് പോയി.
അനാഥപ്രേതങ്ങൾ അപ്പോഴും അവിടെ അലയുന്നുണ്ടായിരുന്നു...
ഇത്ര മധുരമായി ഒരാളോട് ചിരിക്കാൻ മെറിന് അറിയാമായിരുന്നോ..? ഇത്രയും കാലം കൂടെ കഴിഞ്ഞിട്ടും തന്നോട് അങ്ങനെ ഒരു ചിരി ചിരിച്ചിട്ടില്ല. ആലോചിച്ചു നോക്കിയപ്പോ അങ്ങനെ എന്നല്ല, തന്നോട് ചിരിച്ചിട്ടേയില്ല!
അത്രയും തന്റെ ഹാൻഡ് ബുക്കിൽ കുത്തി കുറിച്ചശേഷം ഏതോ ആലോചനയിൽ ആണ്ടു പോയ ജോസഫിനെ ഞെട്ടിയുണർത്തിയത് മെറിന്റെ ശബ്ദമായിരുന്നു.
"നിങ്ങള് കെടുക്കുന്നില്ലേ... അല്ലെങ്കി ഈ നേരാവുമ്പോഴേക്കും ശവം പോലെ വീണിട്ടുണ്ടാകുമല്ലോ.."
ഹാൻഡ് ബുക്ക് അടച്ചു വച്ച് ജോസഫ് മെറിന്റെ അടുത്ത് കിടന്നു. മെറിൻ അപ്പോഴും മൊബൈലിൽ കളിക്കുന്നുണ്ടായിരുന്നു. മെസ്സേജുകൾ വരുന്ന ശബ്ദം ഉറങ്ങി കഴിഞ്ഞിട്ടും ജോസഫിന്റെ ചെവികളിൽ മുഴങ്ങി കേട്ടിരുന്നു.
പിറ്റേന്ന് പതിവ് പോലെ നേരം വെളുത്തു. വെളുക്കണമല്ലോ! നേരം ഒരേ വേഗതയിൽ കടന്നു പോയിക്കൊണ്ടിരുന്നു. ജോസഫിന്റെ സി. ടി. ഹൺഡ്രഡിന്റെ വേഗത വളരെ വളരെ കുറവായിരുന്നു. കയറ്റം ഒന്നും വലിക്കുന്നേയില്ല. അയാൾ അതൊന്നും ശ്രദ്ധിക്കുന്നുമില്ല. ഓഫീസിൽ എത്തിയതും സഹപ്രവർത്തകർ കൊടുമ്പിരി കൊണ്ട ചർച്ചയിലാണ്, ഏതോ സിനിമാ നടിയുടെ സെക്സ് സീൻ ലീക്കായിരിക്കുന്നു. വീഡിയോ ജോസഫിനെ കാണിച്ചു. ഒരു അശ്ലീലം കണ്ടപാടെ ജോസഫ് കണ്ണുകളടച്ചു. സഹപ്രവർത്തകർ ചിരിച്ചു.
‘‘പ്രായം ഇത്രയായില്ലേ മാഷേ.. പോരാത്തതിന് ഒരു പെണ്ണും കെട്ടി.. ഇനിയും ഇതിനോടൊക്കെ ഇങ്ങനെ മുഖം തിരിക്കണോ..?’’
എല്ലാവരും പ്രതീക്ഷിച്ചത് ജോസഫിന്റെ ദേഷ്യത്തോടെയുള്ള ഡയലോഗാണ്. അത് കേട്ട് ചിരിക്കാമെന്ന് വിചാരിച്ച സഹപ്രവർത്തകർ നിരാശരായി. അയാൾ ഒന്നും പറയാതെ അയാളുടെ കസേരയിൽ ചെന്നിരുന്നു. ഏകദേശം ഒരു പത്ത് മിനിറ്റ് കഴിഞ്ഞു കാണും ജോസഫ് എഴുന്നേറ്റ് ഒരൊറ്റ പോക്കങ്ങ് പോയി. എങ്ങോട്ടാണെന്ന് ആരോടും പറഞ്ഞില്ല. പക്ഷെ ഒരു കൊല്ലത്തെ ലോങ്ങ് ലീവ് എഴുതി കൊടുത്താണ് അയാൾ പോയത്.
‘‘ജോസഫ് കുര്യൻ...’’
നഴ്‌സ് വന്ന് വിളിച്ചപ്പോൾ ജോസഫ് നേരെ ഡോക്ടറുടെ മുറിയിലേക്ക് കയറി. മേശയിൽ Dr. Sivaprasad MBBS, MD എന്നെഴുതിരിക്കുന്നു.
ശിവപ്രസാദ് സൗമ്യമായി ചോദിച്ചു, ‘എന്തുപറ്റി..?’
എന്തൊരു മധുരമായ ശബ്ദം. ഉള്ളിൽ എങ്ങനെയോ ഉരുണ്ടു കൂടിയ ദേഷ്യം ആ ചോദ്യത്തിൽ അലിഞ്ഞില്ലാതായി.
‘‘രണ്ട് ദിവസമായി മേലാശകലം ഒരു ചൂട്. ഉള്ളിൽ പനി ഇണ്ട്..’’
സ്‌തെതസ്കോപ്പെടുത്ത് ജോസഫിന്റെ നെഞ്ചിലും വയറ്റത്തും വച്ചു നോക്കി. ശ്വാസം വലിച്ചു വിടാൻ ആവശ്യപ്പെട്ടു. മുല്ലപ്പൂവിന്റെ സുഗന്ധം ജോസഫ് ആവോളം ഉള്ളിലേക്ക് വലിച്ചു. ശിവപ്രസാദ് പറഞ്ഞതുപ്രകാരമെല്ലാം ജോസഫ് ചെയ്തു. തൊട്ടടുത്ത ബെഡിൽ കിടക്കാൻ പറഞ്ഞു. നഴ്‌സ് തെർമോമീറ്റർ ജോസഫിന്റെ വായിൽ വച്ചു.
ഒരു മിനിറ്റിന് ശേഷം നഴ്‌സ് പറഞ്ഞു, ‘‘ടെംപറേച്ചർ നോർമൽ ആണ് ഡോക്ടർ’’.
ശിവപ്രസാദ് ജോസഫിന്റെ നേരെ തിരിഞ്ഞു, ‘‘മേല് വേദനയുണ്ടോ..?’’
‘‘ഇല്ല ഡോക്ടർ’’.
‘‘തൽക്കാലം ഞാൻ ഒരു ഗുളിക കുറിക്കാം. അത് കഴിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞ് ഒന്ന് കാണിക്ക്’’.
ജോസഫ് തലയാട്ടി. ശേഷം കുറിപ്പും കൊണ്ട് പുറത്തേക്ക് കടന്നു.
എന്തൊരു മണമാണ് ശിവപ്രസാദിനെ, എന്തൊരു വൃത്തിയാണ് അയാളുടെ കൈകൾക്ക്, എന്തൊരു തെളിച്ചമാണ് അയാളുടെ മുഖത്തിന്! ശരിക്കും പറഞ്ഞാൽ ഒരു സുന്ദരൻ!
ഹോസ്പിറ്റലിൽ നിന്ന് പുറത്ത് കടക്കുന്നതിന് മുൻപേ മെറിൻ ജോസഫിനെ പിടികൂടി. നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകരാതെ ജോസഫ് കാത്തു. ഈ സത്യക്രിസ്ത്യാനികൾ ഇടക്കെല്ലാം നുണ പറയുമല്ലോ! നെറ്റിയിൽ തൊട്ടു നോക്കി കൊണ്ട് മെറിൻ പറഞ്ഞു, ‘ചൂടില്ലല്ലോ…’
ജോസഫ് ഒന്നും പറഞ്ഞില്ല.
“ശിവപ്രസാദ് ഡോകടറെയാണ് കണ്ടതല്ലേ..”
ജോസഫ് തലയാട്ടി.
“ഈ ഹോസ്പിറ്റലിലെ ഏറ്റവും നല്ല ഡോക്ടറാണ്..”
പിന്നെ ജോസഫ് അവിടെ നിന്നില്ല. പാർക്കിങ്ങിൽ കാത്ത് നിന്നു. ചുറ്റും അന്നത്തെ പോലെ അനാഥപ്രേതങ്ങൾ അണിനിരന്നു. ശിവപ്രസാദിന്റെ കാറിനെ പിന്തുടർന്ന് കൊണ്ട് ഡിറ്റക്ടീവ് സിനിമകളിൽ കാണുന്നത് പോലെ ജോസഫ് സി. ടി. ഹൺഡ്രഡിൽ സ്പീഡ് കൂട്ടിയും കുറച്ചും സഞ്ചരിച്ചു കൊണ്ടിരുന്നു. ഒടുവിൽ വീട് കണ്ടു പിടിച്ചു. ഏകദേശം 3000 സ്ക്വയർ ഫിറ്റ് വരും. 1 കോടിയ്ക്ക് മുകളിൽ. നികുതിയായി തന്നെ ഒരു സംഖ്യ വരുമല്ലോ! വീട്ടിൽ നിന്ന് രാത്രി ശിവപ്രസാദ് മറ്റൊരു സ്ഥലത്തേക്കും യാത്ര തിരിച്ചു. അവിടേക്കും ജോസഫ് പിന്തുടർന്നു. പിന്നീട് തന്റെ വീട്ടിലേക്ക് തിരിച്ചെത്തി. നോക്കുമ്പോൾ മെറിൻ നല്ല ഉറക്കത്തിലാണ്. ജോസഫ് തന്റെ ഹാന്റ് ബുക്കിൽ കുറിച്ചു: ഡോക്ടർ ശിവപ്രസാദ്, വെളുത്ത നിറം, ആറടിയോളം ഉയരം, മാരീഡ്. താമസിക്കുന്ന വീടിന് പുറമെ ഒരു പേർസണൽ ഫ്ലാറ്റ് ഉണ്ട്.
NB : ജോസഫ് എന്നയാളുടെ ഭാര്യയുമായി റിലേഷനിലാണ്.
ഇത്രയും കുറിച്ച ശേഷം ജോസഫ് ആ ഹാൻഡ് ബുക്കിലെ പേജുകൾ ഓരോന്നും പുറകിലോട്ട് തിരിച്ചു. മറിഞ്ഞ് മറിഞ്ഞ് 24-11-2024 ൽ എത്തി നിന്നു. അയാൾ അതിലൂടെ കണ്ണോടിച്ചു.
ഉള്ളി - 250 g
പച്ചമുളക് - 100 g
നേന്ത്രപ്പഴം - 1 kg
പഞ്ചസാര -1 kg
വെളിച്ചെണ്ണ - 1 kg
വറ്റൽ മുളക് - 1 pkt
പപ്പടം - 1 pkt
പെട്ടന്നാണ് അരി കഴിഞ്ഞ വിവരം ജോസഫ് ഓർത്തത്. കർത്താവേ! ആ വിളി ഉള്ളിൽ നിന്നും പുറത്തേക്ക് കടക്കും മുൻപേ ഒരു സുഗന്ധം ജോസഫിന്റെ മനസ്സിനെ പിടിച്ചടക്കി.
മുല്ലപ്പൂവിന്റെ സുഗന്ധം.
മുറിയാകെ മുല്ലപ്പൂവിന്റെ സുഗന്ധം.
എവിടെ നിന്നാണ് ഈ സുഗന്ധം വരുന്നത്..?
കട്ടിലിന്റെ അടിയിൽ, ബാത്ത്റൂമിൽ, അലമാരയ്ക്കുള്ളിൽ, മേശ വലിപ്പിൽ, അങ്ങനെ എല്ലായിടത്തും തെരഞ്ഞു.
അല്ല, അവിടെ നിന്നൊന്നുമല്ല ഈ സുഗന്ധം വരുന്നത്. ആ മുല്ലപ്പൂവിന്റെ സുഗന്ധം മെറിന്റെ ഉള്ളിൽ നിന്നാണ് വരുന്നത്. ജോസഫ് മെറിനെ നോക്കി. അവളുടെ മയക്കം നോക്കി. അപ്പോഴാണ് മെറിന്റെ ഫോണിൽ ഒരു മെസ്സേജിൻ്റെ ശബ്ദം. ശിവപ്രസാദിന്റെ വാട്‌സ് അപ്പ് മെസ്സേജ് ആണ്. അതെടുത്തു നോക്കി.
‘‘നാളെ നൈറ്റ് ഇവിടെ സ്റ്റേ ചെയ്യാംട്ടോ ഡിയർ..❤️😘’’
രണ്ടാമതൊന്നാലോചിക്കാതെ ജോസഫ് ആ മെസ്സേജിന് റിപ്ലെ കൊടുത്തു, ‘‘ഷുവർ മൈ ഡിയർ..❤️😘"
ശേഷം മൊബൈൽ മേശയിൽ വച്ചു. അപ്പോൾ അയാളുടെ ഉള്ളിൽ ഗൂഢമായൊരു ചിരി നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു. പിന്നെ അവളുടെ അടുത്ത് കിടന്ന് എപ്പോഴോ അയാളും ഉറങ്ങി പോയി.
രാവിലെ ജോസഫ് എഴുന്നേറ്റപ്പോൾ കണ്ണാടിയിൽ നോക്കി പൊട്ടു കുത്തുന്ന മെറിനെയാണ് കണ്ടത്.
‘‘ഇന്നെന്താ ജോസഫേ ഓഫീസിൽ ഒന്നും പോണ്ടേ..?’’
അന്നേരം ജോസഫ് ശ്രദ്ധിച്ചത് സ്ഥാനം തെറ്റി കിടക്കുന്ന മെറിന്റെ പൊട്ടാണ്. അത് ശരിയാക്കി, അവളുടെ സാരിയുടെ ഞൊറിയൊന്ന് ശരിയാക്കി, അവളെ നോക്കി പുഞ്ചിരിച്ചു. മൊബൈൽ നോക്കി കൊണ്ട് അവളും അയാളെ നോക്കി ചിരിച്ചു. പിന്നെ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ആ നോട്ടം ജോസഫിന് താങ്ങാനായില്ല. അയാൾ നാണം കൊണ്ട് മുഖം മറച്ചു.
അന്ന് രാത്രി സി.ടി ഹൺഡ്രഡിൽ ജോസഫ് ശിവപ്രസാദിന്റെ പേർസണൽ ഫ്‌ളാറ്റ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. തന്റെ ബാഗിലെ ഉപകരണം ജോസഫ് മുറുക്കി പിടിച്ചു.
ഡോക്ടർ ശിവപ്രസാദിന്റെ പേഴ്സണൽ ഫ്ലാറ്റിന്റെ ഓപ്പോസിറ്റ് ബിൽഡിങ്ങിലേക്ക് ജോസഫ് നടന്നു കയറി. കൈയിലെ ബാഗ് കൂട്ടിപിടിച്ചു. തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പിച്ചാണ് അയാൾ നടക്കുന്നത്. തന്റെ കാഴ്ച കൃത്യമായി ശിവപ്രസാദിന്റെ ഫ്ലാറ്റിന് അഭിമുഖമായി കിട്ടിയപ്പോൾ, അവിടെ ജോസഫ് നിലയുറപ്പിച്ചു.
സമയം കടന്നുപോകുംതോറും ജോസഫിന്റെ നെഞ്ചിന്റെ താളം കൂടി കൂടി വന്നു. അപ്പോഴേക്കും ശിവപ്രസാദിന്റെ കാർ ഫ്ലാറ്റിന്റെ ഗേറ്റ് കടന്നു.
ആശ്വാസം!
ജോസഫ് ബാഗ് തുറന്ന് ഉപകരണം പുറത്തെടുത്തു.
ബെഡിലേക്ക് കാഴ്ച തരുന്ന ആ ജനാലയുടെ കർട്ടൺ പൂർണ്ണമായും മെറിൻ തുറന്നിട്ടു. ശേഷം ഒരു നിമിഷം പുറത്തേക്ക് ആരെയോ ലക്ഷ്യമാക്കി നോട്ടമെറിഞ്ഞു. അപ്പോഴേക്കും ശിവപ്രസാദ് മെറിനെ പുറകിൽ നിന്ന് വട്ടം കെട്ടിപിടിച്ചു. പിൻകഴുത്തിൽ അമർത്തി ചുംബിച്ചു. ആ കൈകൾക്കുള്ളിൽ മെറിൻ ഒരു അരുമയെ പോലെ ഒതുങ്ങി. ജോസഫ് ബൈനോക്കുലർ സൂം ചെയ്ത് നോക്കി. അപ്പോൾ കണ്ടു: നഗ്നയായ മെറിന്റെ രണ്ട് കാലും ഷോൾഡറിൽ വച്ച് കൊണ്ട് അയാൾ അവളുടെ ആനന്ദത്തിന് മൂർച്ച കൂട്ടുന്നു.
ഒരു മുല്ലമുട്ട് വിരിയും പോൽ മെറിന്റെ മുഖം.
ഇത്രയും സംതൃപ്തിയോടെ മെറിനെ ജോസഫ് കണ്ടിട്ടേയില്ല. ഒരു നിമിഷം തന്റെ ഉള്ളിലും നിറഞ്ഞു പൊങ്ങുന്ന ആ ആനന്ദത്തെ ജോസഫ് താലോലിച്ചു കൊണ്ട് ബൈനോക്കുലർ ഒന്നുകൂടി സൂം ചെയ്തു.