ശിലാസ്മരണകൾ

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

വൾ ഫോണിൽ പ്രത്യക്ഷപ്പെട്ടത് മൂക്കും ചുണ്ടുകളും മറയ്ക്കാതെ ആയിരുന്നു. അപ്പോൾ എനിക്കവളെ മനസ്സിലാവാഞ്ഞതിനാൽ ഞാൻ ഒന്നും ചോദിച്ചില്ല. എന്തെങ്കിലും ചോദിച്ചാൽ അതെങ്ങിനെ വ്യാഖ്യാനിക്കപ്പെടും എന്നൊന്നും അറിയാത്തതിനാലാണ് അവളുടെ ചോദ്യങ്ങൾക്ക് ഞാൻ ചിരിച്ച് കൊണ്ട് തലയാട്ടിയതും അവൾ പോലുമറിയാതെ ഫോൺ പെട്ടെന്ന് കട്ട് ചെയ്തതും. അവൾ വീണ്ടും വിളിച്ചെങ്കിലും ഞാൻ ഫോൺ എടുത്തില്ല. തെല്ലിട കഴിഞ്ഞാണ് അവളുടെ ചിത്രം ഞാൻ ഫോണിൽ നോക്കിയത്. ഇതേവരെ കാണാത്ത ചുണ്ടുകളും മൂക്കും. അതീവ സുന്ദരിയായ ഒരു പെൺകുട്ടി. മൊബൈലിലെ ചിത്രത്തിൽ അവളുടെ മൂക്കും ചുണ്ടുകളും മറച്ച് അവളെ കാണാൻ വേണ്ടി, ചലിച്ചു കൊണ്ടിരുന്ന ചിത്രത്തിൽ വിരലിന്റെ അറ്റം കൊണ്ട് തൊട്ടപ്പോഴേക്കും എല്ലാം പല വിധത്തിലങ്ങ് മാഞ്ഞും മറഞ്ഞും പോയി.

ഞാൻ പ്രതീക്ഷിച്ചവിധം അതുകൊണ്ട് അവളുടെ ചിത്രം കാണാൻ സാധിച്ചില്ല.
അവളുടെ കണ്ണുകളേയും നെറ്റിത്തടത്തേയും മറ്റും എനിക്ക് നല്ല പരിചയമുണ്ടായിരുന്നു. എവിടെ വച്ചാണ് അവളെ ഞാൻ കണ്ടത്? ഓഫീസിൽ വെച്ചോ പുറത്ത് എവിടെയെങ്കിലും വെച്ചോ? ഫോണിലൂടെ കേട്ടത് കൊണ്ടാവണം അവളുടെ ശബ്ദവും എനിക്ക് കൃത്യമായി തിരിച്ചറിയാൻ പറ്റിയിരുന്നില്ല. ചിത്രമില്ലാതെ അവളുടെ ശബ്ദംമാത്രം ഫോണിലൂടെ കേട്ടിട്ടും ആളെ മനസിലാക്കാൻ ആയതുമില്ല.

കടവാതിലിന്റെ ഒരു ഭാവത്തിലായിരുന്നു ഞാനപ്പോൾ. കണ്ണുകളില്ലാതെ പറക്കുന്ന ജീവിയുടെ തിരിച്ചറിവുകൾ പോലെ. എന്നിട്ടും എനിക്കൊന്നും നേടാനാവുന്നില്ലായിരുന്നു. മൃഗങ്ങളുടെ തിരിച്ചറിവിന്റെ അടിസ്ഥാനം കാഴ്ചയായിരുന്നില്ലെന്ന് അപ്പോൾ ഞാനോർത്തു. വീട്ടിലെ നായയും പൂച്ചയും ഒന്നും വീട്ടിലുള്ളവരെ തിരിച്ചറിഞ്ഞിരുന്നത് കാഴ്ചയിലൂടെ ആയിരുന്നില്ല. അടുത്തറിയുന്നവർ വളരെ ദൂരെ എവിടെയെങ്കിലും പ്രത്യക്ഷപ്പെടുമ്പോൾ നായയും പൂച്ചയും ഒക്കെ അവയുടെതായ ചലനങ്ങൾ പ്രകടിപ്പിക്കാറാണ് പതിവ്. ആളെ മനസിലാക്കിയാൽ നായ കുരക്കുകയും വാലാട്ടുകയും ചെയ്യും. പൂച്ചയാവട്ടെ വാലുയർത്തി പതുക്കെ കരഞ്ഞ്കൊണ്ട് അവിടെ ചുറ്റിക്കറങ്ങാനും തുടങ്ങും. നായ ഗന്ധത്തിലൂടെയും, പൂച്ച ശബ്ദത്തിലൂടെയുമാണത്രേ തിരിച്ചറിയുക.

മനുഷ്യരിപ്പോൾ എങ്ങിനെയാണ് തിരിച്ചറിയുന്നത്? കാഴ്ചയിലൂടെയാണോ എന്ന് ചോദിച്ചാൽ കാഴ്ചയിലൂടെയാണ്. മുഖം പൂർണ്ണമായി കാണാതെ തിരിച്ചറിയുമ്പോൾ പോലും അത് കാഴ്ചയിലൂടെ തന്നെയാണ്. പക്ഷേ മുഖക്കാഴ്ചകളില്ലാതെ മനുഷ്യർ എങ്ങിനെ മനുഷ്യരെ തിരിച്ചറിയുന്നു? കാഴ്ചിലൂടെ തന്നെ? കണ്ണും നെറ്റിത്തടവും മാത്രവുമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള രൂപം ശിലപോലെയായിരുന്നു ഓരോരുത്തരും കണ്ട് തിരിച്ചറിയുന്നത്.

ഭൂമിയിലെ സകലമാന ജീവജാലങ്ങളും അങ്ങിനെയാണ് പരസ്പരം തിരിച്ചറിഞ്ഞിരിക്കുക. ഇപ്പോൾ മനുഷ്യരും അതേ രൂപത്തിലാണ്. നഷ്ടപ്പെട്ട പ്രധാനപ്പെട്ട അവയവ ചിഹ്നങ്ങളായിരുന്നു മൂക്കും മീശയും മീശയില്ലായ്മയും ചുണ്ടുകളും. എല്ലാവിധ ശിലകളേയും മനുഷ്യർക്ക് ഒരു കാഴ്ചയിലൂടെ തിരിച്ചറിയാർ പറ്റുമായിരുന്നു. ദൈവങ്ങളുടേയും ചെകുത്താന്റെയും ശിലകൾ അതേരീതിയിലാണ് മനുഷ്യരിപ്പോൾ അന്യോന്യം തിരിച്ചറിയുന്നത്. അതെ ആ ഭാവരൂപത്തിൽ മാത്രമേ ആർക്കും അന്യരെ തിരിച്ചറിയാൻ പറ്റുകയുള്ളു.
അവൾ എന്നെ വിളിച്ചപ്പോൾ മുഖംമൂടി ധരിക്കൂ എന്നാലല്ലേ കൃത്യമായി മനസ്സിലാക്കാൻ പറ്റൂഎന്ന് എനിക്കെങ്ങനെ പറയാൻ പറ്റുമായിരുന്നു? യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷ്യപ്പടുന്ന ഒരാളോട് മറ്റൊരു രൂപത്തിലാവാൻ പറയുക നീതിക്ക് നിരക്കാത്തതാവില്ലേ? രോഗം പടരാതിരിക്കാനും, അകൽച്ച പാലിക്കാനും ശ്വാസത്തിന്റെ പരിധി പാലിക്കാനുമായി ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന ഒരാളോട് മറ്റൊരു തരത്തിൽ പ്രത്യക്ഷപ്പെടുവാൻ രൂപം മാറ്റുവാൻ എങ്ങിനെയാണ് പറയുക?
അവളെന്നെ വീണ്ടും വിളിച്ചപ്പോഴും അവളെ തിരിച്ചറിയാൻ പറ്റാത്തത് കൊണ്ട് ഞാൻ ഫോൺ എടുത്തില്ല. അങ്ങിനെ ഒരാളെ, പെട്ടെന്ന് കണ്ട് പരിചയമില്ലാത്ത ഒരു രീതിയിലെത്തുമ്പോൾ ഉണ്ടാവുന്ന അവസ്ഥ അതീവ ദയനീയമാണ്. അവളെന്തിനാണ് ഫോണിൽ പ്രത്യക്ഷപ്പെട്ടത്? എന്തെങ്കിലും അന്വേഷിക്കാനാണോ? അതുമല്ലെങ്കിൽ സ്നേഹത്തിന്റെയോ സൗഹൃദത്തിന്റെയോ പേരിലൊ? ഒന്നും മനസ്സിലാക്കാനാവാതെ പോയ ഒരവസ്ഥയിൽ ഒരു ഒഴിവു ദിവസമായ അന്ന് ഞാൻ അതേപ്പറ്റിത്തന്നെ ആലോചിച്ചിരുന്നു. വേണമായിരുന്നെങ്കിൽ എന്റെ അസ്വസ്ഥതയിൽ നിന്ന് സ്വയം മോചിതനാവാൻ എനിക്കവളെ ഫോണിലൂടെ വിളിക്കാമായിരുന്നു. പക്ഷേ ഇപ്പോൾ ഒരാളെ ഫോണിലൂടെ വിളിക്കുന്നത് ഏത് അവസ്ഥയിലാണ് എത്തിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ? അതും ഒരു സ്ത്രീയെ...

ഇങ്ങിനെയൊക്കെയായിട്ടും, വല്ലാതെ അസ്വസ്ഥനായിട്ടും അവളുടെ ചിത്രം എന്റെ മനസ്സിൽ ഇടയിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. വെറുതെ ഇരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഉറക്കത്തിൽ പോലും. ഉറക്കത്തിൽ കണ്ട പലവിധ ചിത്രങ്ങളിലൂടെ അവൾ പലതും സംസാരിച്ചു. സ്വപ്നത്തിൽ അവളുടെ കൂടെ വന്നവരൊയൊക്കെ എനിക്ക് നല്ല പരിചയം ഉണ്ടായിരുന്നു. പക്ഷേ അവളെ മാത്രം സ്വപ്നത്തിൽ പോലും അങ്ങിനെ തിരിച്ചറിയാൻ പറ്റിയിരുന്നില്ല. ഉറക്കിന്റെ ഉണർച്ചയുടെയും അറ്റങ്ങളിൽ വെച്ച് പോലും അപ്പോഴും അവൾ എന്നോട് പലതും ചോദിച്ചു. എനിക്ക് പക്ഷേ ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല. എന്റെ മൗനം പിന്നീട് എന്നെ സ്വപ്നത്തിലും വേട്ടയാടിക്കൊണ്ടിരുന്നു.

പിറ്റേന്ന് കുറച്ച് നേരത്തെയാണ് ഞാൻ ഓഫീസിൽ എത്തിയത് അവിടെ അപ്പോൾ രണ്ട് പേർ ഉണ്ടായിരുന്നു. ഒരാൾ എന്റെ കൂടെ ഉണ്ടാവാറുള്ള ചെറുപ്പക്കാരൻ. മറ്റെയാൾ അവിടെയുള്ള കാവൽക്കാരൻ. മധ്യവയസ്‌കനായ അയാൾ മിലിട്ടറിയിൽ നിന്ന് പിരിഞ്ഞ ഒരാളായിരുന്നു. ഓഫീസിലെത്തുന്നവർക്ക് കൈകളിൽ സാനിറ്റൈസർ ഇറ്റിച്ച് കൊടുക്കുകയും അവരുടെ ഫോൺ നമ്പർ എഴുതി വെക്കലും ആയിരുന്നു അയാളുടെ ജോലി. അയാളോട് ഞാൻ ഫോൺ നമ്പർ പറഞ്ഞാൽ അയാൾക്ക് അവളെ തിരിച്ചറിയാൻ പറ്റുമോ? ഇല്ല. ഒരു ദിവസം എത്ര പേർ വരുന്നു. പോവുന്നു ഇവിടെ വെച്ച് തന്നെയാണോ ഞാനവളെ കണ്ടിരുന്നത്? ഇന്നലെ ട്രൂ കോളറിൽ നമ്പറടിച്ച് നോക്കിയപ്പോൾ കണ്ടത് പെൺകുട്ടിയുടെ പേരായിരുന്നില്ല ഒരു പുരുഷന്റെ പേരായിരുന്നു. അത് അവളുടെ അച്ഛനോ, ചേട്ടനോ, ഭർത്താവോ ആരുമാവാം. അപ്പോൾ പിന്നെ കാവൽക്കാരനോട് അതേപ്പറ്റി പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലെന്നറിഞ്ഞ് ഞാൻ അകത്തേക്ക് കടന്ന് സി.സി.ടി.വി നോക്കി അതിലൂടെ കുറച്ച് ദിവസങ്ങൾ പിറകോട്ട് പോയി. അവിടെ കണ്ട ചിത്രങ്ങളിൽ വെച്ചും എനിക്കവളെ തിരിച്ചറിയാൻ പറ്റിയില്ല. എല്ലാം മുഖംമൂടി ധരിച്ചവരായിരുന്നു. എന്നിട്ടും അവളുടെ ചിത്രം നിരന്തരം എന്നെ മഥിച്ചുകൊണ്ടേയിരുന്നു. കാരണം അവൾ അത്രമാത്രം എന്നെ ആകർഷിക്കുകയും എന്റെ മനസ്സിൽ വേരുറപ്പിക്കുകയും ചെയ്തിരുന്നു. ഒരു പക്ഷേ സി.സി.ടി.വിയിൽ ഞാനവളെ കണ്ടിരിക്കാം. പക്ഷേ എനിക്ക് തിരിച്ചറിയാൻ പറ്റിയിരുന്നില്ല.

ദിവസങ്ങൾ അങ്ങിനെ പോയി. ഇടക്ക് ഓഫീസിൽ നിന്ന് ഞാൻ ചുറ്റിലും നോക്കി. മാസ്‌കുകൾ ധരിച്ച് പുറത്ത് കൂടിയവർക്കിടയിലൂടെ അകലം പാലിച്ച് കൊണ്ട് ഞാൻ ഓരോരുത്തരെയും സൂക്ഷിച്ചു നോക്കി നടന്നു. പക്ഷേ എന്റെ അത്തരം ചെയ്തികൾ കൊണ്ടൊന്നും ഒന്നും നടന്നില്ല. പിന്നീട് ഓർമ്മയെ ഇല്ലാതാക്കുകയേ നിവർത്തിയുള്ളു എന്ന് ഞാൻ തീരുമാനിച്ച നേരത്താണ് അവൾ വീണ്ടും മുന്നിൽ വന്നത്."സാർ അതെന്തേ കഴിഞ്ഞാഴ്ച ഞാൻ ഫോൺ വിളിച്ചിട്ട് സാർ ഒന്നും പറഞ്ഞില്ല?' അവൾ ചോദിച്ചു
ഞാനൊന്ന് നടുങ്ങിപ്പോയി. അവളുടെ മൂക്കും ചുണ്ടുകളും പൊതിഞ്ഞ രൂപത്തിൽ കണ്ടപ്പോഴുള്ള അവളുടെ ശബ്ദം കേട്ടപ്പോഴാണ് എനിക്കവളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ തിരിച്ചറിയാൻ പറ്റില്ലായിരുന്നു. രണ്ട് തവണയേ ഞാനവളെ മുൻപ് കണ്ടിട്ടുള്ളു. ആദ്യം അവൾ ഓഫീസിൽ വന്നത് അവളുടെ അമ്മയോടൊപ്പമാണ്. അന്ന് അവൾ അരമണിക്കൂറോളം കുറച്ചകലെ മാറിനിന്ന്കൊണ്ട് എന്നെ നോക്കി നിന്നു. നിത്യജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു അവളുടെ അമ്മ വന്നത്. ആദ്യം ഫോണിൽ വിളിച്ച് പറഞ്ഞപ്പോൾ നേരിട്ട് ഹാജരാകാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ. അപ്പോഴും ഓഫീസിൽ നല്ല തിരക്കായിരുന്നു. അവളെക്കുറിച്ച് ഞാൻ അമ്മയോട് ചോദിക്കുന്നതിനിടയിലാണ് അവൾ എന്റെ അടുത്തേക്ക് വന്നത്. എന്നോട് കുറച്ചുനേരം എന്തൊക്കയോ സംസാരിച്ചു. ഇടയിൽ എന്റെ പേരും ചോദിച്ചിരുന്നു. അവളുടെ അമ്മ അപ്പോൾ എന്നെ താൽപര്യത്തോടെ നോക്കി. അവരുടെ കണ്ണുളിലെ സ്നേഹം ഞാനപ്പോൾ മനസ്സിലാക്കിയിരുന്നു. ലാളന നിറഞ്ഞ നോട്ടമായിരുന്നു അവളുടേത്.

അവളുടെ മൂക്കോ ചുണ്ടുകളോ ഒന്നും അന്നേരം കണ്ടിരുന്നില്ലെങ്കിലും ആ ശിലാരൂപം എന്നിൽ വർധിച്ച താൽപര്യം ഉണ്ടാക്കിയിരുന്നു. അവളുടെ മുഖം ഒന്ന് കാണണം എന്ന് വരെ അപ്പോൾ തോന്നിയിരുന്നു. പക്ഷേ മുഖത്തെ മാസ്‌ക് മാറ്റുവാനും കാണണമെന്നും പറയാൻ പറ്റുമായിരുന്നില്ലല്ലോ? എന്നിട്ടും അവളുടെ ചിത്രം മനസ്സിൽ അങ്ങിനെ തങ്ങിനിന്നു.

ആഴ്ചകളോളം ആ ചിത്രം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു. എല്ലാം മറക്കണം എന്ന് നിശ്ചയിച്ച ദിവസം അവൾ വീണ്ടും എന്റെയടുത്ത് വന്നു. അത് അവളുടെ അമ്മയോടൊപ്പമായിരുന്നില്ല. അവളുടെ ഒരു സുഹൃത്തിനോടൊന്നിച്ചായിരുന്നു. സുഹൃത്തിന്റേതും ഓഫീസുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളായിരുന്നു. അപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്ന് ഞാൻ മാത്രം കേൾക്കാവുന്ന വിധം എന്നോട് പറഞ്ഞു.

"പ്രകാശേട്ടാ... എന്തൊരു പ്രകാശമാണ് നിങ്ങളുടെ കണ്ണുകൾക്ക്?'
ഞാനന്നേരം അവളുടെ കണ്ണുകളിലേക്ക് തറപ്പിച്ച് നോക്കി. എന്ത് മാത്രം ധൈര്യത്തോടെയാണ് അവളെന്നോട് അങ്ങിനെ സംസാരിച്ചത്? അവളുടെ കണ്ണുകൾ ചിരിച്ചപ്പോൾ ഞാൻ അവളുടെ മൂക്കും ചുണ്ടുകളും എന്റെ സ്വപ്നത്തിൽ വരഞ്ഞു. (അന്ന് ഞാൻ വരഞ്ഞവിധമായിരുന്നില്ല അവളുടെ മൂക്കും ചുണ്ടുകളും. ഫോണിൽ കണ്ട മൂക്കിനും ചുണ്ടുകൾക്കും അതിനേക്കാൾ എത്രയോ ഇരട്ടി ഭംഗിയുണ്ടായിരുന്നു). അവളുടെ സുഹൃത്തിന്റെ ജീവിത പ്രതിസന്ധികളൊക്കെ കേട്ട്, അതിനു വേണ്ടവിധം പരിഹാരം നിർദ്ദേശിച്ച് ചില കാര്യങ്ങൾ നെറ്റിലൂടെ ചെയ്തു കൊണ്ടിരിക്കവെ അവൾ പതുക്കെ എന്നോട് പറഞ്ഞു."ഇനി ഞാൻ പ്രകാശേട്ടനെ ഫോണിൽ വിളിച്ചാൽ എടുക്കണമേ' "ഓ കെ. ഞാൻ എടുക്കും' ഞാൻ പറഞ്ഞു.
അവളുടെ കണ്ണുകൾ തിളങ്ങി. പിന്നീട് കുറേ ദിവസങ്ങൾക്ക് ശേഷമാണ് അവളെന്നെ വിളിച്ചത്. മുഖംമൂടി ധരിച്ചായിരുന്നു അവൾ വിളിച്ചിരുന്നതെങ്കിൽ എനിക്കവളെ അന്നേരം മനസ്സിലാവുമായിരുന്നു. അത്രയും ആഴത്തിൽ അവളുടെ ആരൂപമായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അവൾ അതേ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു"ഫോണിലൂടെ അപ്പോൾ എന്തെങ്കിലും പറയാൻ പറ്റുമായിരുന്നു? ഇല്ല. എല്ലാം ഫോണിൽ റെക്കോഡ് ചെയ്യപ്പെടില്ലേ?'"അത്കൊണ്ടല്ലേ പ്രകാശേട്ടാ ഞാൻ വിളിക്കുമെന്ന് ആദ്യമേ പറഞ്ഞത്?' "സോറി ഞാനത് ഓർത്തിരുന്നില്ല' ഞാൻ പറഞ്ഞു
അവളപ്പോൾ ഉച്ചത്തിൽ ഒന്ന് ചിരിച്ചു. എന്റെ മുന്നിൽ കുറെപ്പേരുടെ ഒരു നീണ്ട ക്യൂ ഉണ്ടായിരുന്നു. ആ വരിയിൽ നിന്ന് എവിടെ നിന്നോ അപ്പോൾ ഒരാൾ വിളിച്ച് പറഞ്ഞു.
സാർ വിശദമായി സംസാരിക്കാൻ അവളുടെ ഫോൺ നമ്പർ വാങ്ങുക. ഞങ്ങൾ കാത്തിരുന്നു കാൽ കടയുന്നു സാർ.
അത് ആരെന്ന് മനസ്സിലാക്കാനായി ഞാൻ ആ വരിയിലേക്ക് നോക്കി. എങ്ങിനെ മനസ്സിലാവാൻ? അവളപ്പോൾ എന്നോട് പറഞ്ഞു.
"ഞാൻ ഇന്ന് വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കരുതേ.'
"തീർച്ചയായും എടുക്കും' ഞാൻ പറഞ്ഞു
അവർ ഇരുവരും ഇവിടെനിന്ന് പോവുമ്പോൾ, അന്നത്തെപോലെ അവൾ വിളിക്കുമ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയിലായിരുന്നു ഞാൻ. മുഖംമൂടി മാറ്റി അവളെ ഇപ്പോഴൊന്നു കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. പക്ഷേ ഈ സമയത്ത് മുഖംമൂടി ഒന്ന് മാറ്റാൻ എങ്ങിനെ പറയും.
കാത്തിരുന്ന് കാൽ കടയുന്നൂവെന്ന് പറഞ്ഞയാളെ നോക്കിയാവണം ക്യൂവിലേക്ക് തറപ്പിച്ച് കൊണ്ടായിരുന്നു അകലം പാലിച്ച് അവർ ഇരുവരും നടന്നിരുന്നത്. എന്തൊരു ലോകമാണ് മുഖംമൂടികൾ തീർത്തത് എന്നോർത്ത് ഞാൻ ഒരോ അപേക്ഷകൾ എടുത്ത് ഓരോരുത്തരെയായി വിളിച്ചു.

വീട്ടിലെത്തി മുറിയിൽ തനിച്ചിരിക്കുമ്പോൾ രാത്രി അവൾ വിളിച്ചു. അവളപ്പോഴും മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. എന്നിട്ടും എനിക്കവളെ പെട്ടെന്ന് മനസ്സിലായത് അവൾ നേരത്തെ പറഞ്ഞത് കൊണ്ടാണ്. ഞാനും മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. അവൾ ആദ്യം വിളിച്ചപ്പോഴും വീട്ടിലിരിക്കയായിരുന്ന ഞാൻ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. ഇപ്പൊഴാണ് ഞാനതോർത്തത്.
"പ്രകാശേട്ടാ...'അവൾ വിളിച്ചു
അവളെ കേട്ടുകൊണ്ട് തുറന്ന ചിരിയോടെ ഞാനവളുടെ മൂക്കും ചുണ്ടുകളും നോക്കി. എന്ത് മാത്രം സുന്ദരിയാണവൾ. അവളും ഒരു മുറിയിൽ തനിച്ചിരിക്കയാണ്. ട്യൂബ് ലൈറ്റിന്റെ വെളിച്ചം മുറിയാകെ നിറഞ്ഞിരുന്നു. മുറിയുടെ ചുവരിൽ അങ്ങിങ്ങ് ഭംഗിയാർന്ന കുറെ ചിത്രങ്ങൾ ഉണ്ടായിരുന്നു. എല്ലാ ചിത്രങ്ങളേക്കാളും ഭംഗി അവൾക്ക് തന്നെയായിരുന്നു."എന്റെ പേര് പ്രകാശേട്ടന് അറിയുമോ?' "അതെന്ത് ചോദ്യമാണ് സുഭദ്രാ?' അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവൾ ചോദിച്ചു "ഞാനതിന് ഒരു പേപ്പറും നിങ്ങൾക്ക് തന്നിരുന്നില്ലല്ലോ? ഈ ഫോൺ നമ്പർ തന്നെ ഏട്ടന്റെയാണ്. പിന്നെങ്ങനെ എന്റെ പേര് മനസ്സിലായി?' "ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവില്ല സുഭദ്രാ...'"ങഹും. അത് ശരിയാണ്. ചില ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാവുകയില്ല. ഇല്ലേ?' "അങ്ങിനെ ഒരു ചോദ്യത്തെക്കുറിച്ച് ഞാനിതുവരെ ഓർത്തിട്ടില്ല സുഭദ്രാ...' "മുഖങ്ങളില്ലാത്ത ഈ സമയം ഇത്തരം ചോദ്യങ്ങളെക്കുറിച്ച് ഓർക്കണം പ്രകാശേട്ടാ. ഉത്തരം ഇല്ലാത്ത ചോദ്യത്തിന് ഉത്തരം ഇല്ല എന്ന് തന്നെ നിശ്ചയമായും ഉത്തരം പറയണം.' "അതെന്താ അങ്ങിനെ?' "നമ്മുടെ ലോകത്തിപ്പോൾ സ്വകാര്യതയുള്ള എന്താണുള്ളത്? ഒന്നുമില്ലല്ലോ! അത് കൊണ്ടാണ് ഞാൻ പറഞ്ഞത്.' "സ്വകാര്യത ഉണ്ടല്ലോ സുഭദ്രാ...' "എവിടെയാണ് പ്രകാശേട്ടാ സ്വകാര്യത?' "വോട്ടിംഗ് വേളയിൽ. വോട്ടിംഗ് സമ്പ്രദായത്തിന് സ്വകാര്യതയില്ലെങ്കിൽ ആരൊക്കെ വോട്ടിന് ശേഷം ജീവിക്കും എന്നുറപ്പിക്കാൻ പറ്റുമോ? ഇല്ല . അത് കൊണ്ടല്ലേ വോട്ടിംഗ് സ്വകാര്യത. അത് കൊണ്ട് നമുക്ക് പൂർണ്ണമായും സ്വകാര്യതയില്ല എന്ന് പറായാനാവുമോ സുഭദ്രാ.'

അവൾ തലയിളക്കിക്കൊണ്ട് ചുവരിലെ കലണ്ടറിൽ നോക്കി. ഏതോ ദിവസമോ തിയ്യതിയോ ആവും അവൾ നോക്കിയിരിക്കുക. ചുവരിലെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു കൊണ്ട് അവൾ ശാന്തമായി ചോദിച്ചു?"ഞാനിതേവരെ അങ്ങിനെ ആലോചിച്ചിരുന്നില്ല. അത് ശരിയാണ്. പ്രകാശേട്ടാ മനുഷ്യരുടെ രതിചിത്രങ്ങളുടെ സ്വകാര്യതയോ? '
അത്തരത്തിലുള്ള ഒരു ചോദ്യം ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ ആരിൽ നിന്നും എങ്ങിനെയുള്ളതുമായ ചോദ്യം പ്രതീക്ഷിക്കാം. ആര് എന്ത് പറയുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്ന വിധമാവില്ല പ്രതികരണങ്ങളും വ്യാഖ്യാനങ്ങളും. ഈ അടുത്ത് വാട്സാപ്പിൽ ഒരാൾ എനിക്ക് ഒരു പക്ഷിയുടെ ചിത്രം അയച്ച് അതിന്റെ നിറം എന്തെന്ന് ചോദിച്ചു. അയാൾ അങ്ങിനെ ചോദിച്ചത് കൊണ്ട് കുറച്ച് നേരം നോക്കി ഉറപ്പിച്ച ശേഷം ആണ് നീല നിറം എന്ന് പറഞ്ഞത്. അപ്പോൾ അയാൾ പറഞ്ഞു. രണ്ട് പേർക്കെങ്കിലും അയച്ച് കൊടുത്ത് അത് കൺഫേം ചെയ്യുക എന്ന്. ഞാൻ അയച്ച് കൊടുത്തത് അഞ്ച് പേർക്കായിരുന്നു. ആ പക്ഷിയുടെ നിറം മൂന്നു പേർക്ക് വെള്ള നിറമായിരുന്നു. രണ്ട് പേർക്ക് നീല നിറവും അപ്പോൾ കാഴ്ചയിലെ നിറവ്യത്യാസങ്ങൾ പോലും വൈവിധ്യമാർന്നതാണെന്ന് മനസ്സിലാക്കുകയായിരുന്നു ഞാൻ. ഇപ്പോൾ അവൾ ചോദിച്ചത് രതിചിത്രങ്ങളുടെ സ്വകാര്യതയെപറ്റിയാണ്. ശരിയാണത്. പരസ്പരം വിശ്വസിക്കാർ പറ്റാതെയാണ് എന്തും എവിടെയും സംഭവിക്കുന്നത് അങ്ങിനെയല്ലാതെ രതിചിത്രങ്ങൾ പുറത്തേക്ക് വരാൻ സാധ്യതയില്ലല്ലോ? ഇത്തരം ചിത്രങ്ങൾ പുറത്തേക്ക് വരുമ്പോൾ അതിൽ പങ്കാളികളായവർ തന്നെ അത് അറിഞ്ഞിരിക്കണമെന്നില്ല. മനുഷ്യന്റെ ഏറ്റവും സ്വകാര്യതയുള്ളതെന്ന് കരുതുന്ന രതി പോലും ഇപ്പോൾ സ്വകാര്യമാണോ? അല്ല."ശരിയാണ് സുഭദ്രാ ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ഇല്ലേ?' "അങ്ങിനെയും വ്യാഖ്യാനിച്ചു കൂടാ. ഇത്തരമൊരു ചിത്രം ഇരുവരും കാണാതെ മൂന്നാമതൊരാൾ കട്ടെടുത്ത് പ്രദർശിപ്പിക്കുകയാണെങ്കിലോ? ' "സുഭദ്രാ നീ പറഞ്ഞത് ശരിയാണ്. നിന്നെ എനിക്ക് പൂർണ്ണമായും വിശ്വാസമാണ്. നിന്നെ എനിക്ക് വളരെ വളരെ ഇഷ്ടമാണ്. ആദ്യം കണ്ടത് മുതൽ... അപ്പോൾ മൂക്കും ചുണ്ടുകളും മാത്രമായിരുന്നല്ലോ? അന്നുമുതൽ തന്നെ'

"അപ്പോൾ പിന്നെ പ്രകാശേട്ടൻ എന്നെ പിന്നെ ഫോണിൽ കണ്ട നേരത്ത് എന്നെ മനസ്സിലായിരുന്നോ? ഇല്ല . എനിക്കതറിയാം. അപ്പോൾ നിങ്ങൾ പറഞ്ഞതൊക്കെ ഞാനെങ്ങനെ വിശ്വസിക്കും? പക്ഷേ പ്രകാശേട്ടനെ എനിക്ക് ഇഷ്ടമാണ്. ഇഷ്ടത്തിന്റെ ഇഷ്ടം...നഷ്ടമല്ല'"സുഭദ്രാ നീ പറഞ്ഞത് നമുക്കിടയിലെ രോഗം സൃഷ്ടിച്ച ഭീതിയുടെ അവസ്ഥയാണ്. അതാണ് ഇപ്പോഴത്തെ നമ്മുടെ ലോകം. ചിത്രങ്ങളിൽ നിറയെ മുഖങ്ങൾ നിറഞ്ഞപ്പോൾ തുടങ്ങിയ പ്രകൃതിക്ഷോഭം കൊണ്ടാവും ഒരു പക്ഷെ മുഖങ്ങളാകെ മൂടപ്പെട്ടത്.'"ശരിയായിരിക്കാം. ശരിയല്ലാതെയുമാവാം. എന്തും നമുക്ക് എങ്ങിനെയും വ്യാഖ്യാനിക്കാമല്ലോ? പ്രകാശേട്ടനെ എനിക്ക് ഇഷ്ടമാണ്. ഇപ്പോൾ നമുക്കിടയിൽ അകൽച്ചയുള്ള ഒരു അടുപ്പം മാത്രം പോരെ?' "അതെന്താണ് സുഭദ്രാ നീ ഉദ്ദേശിക്കുന്നത്?'
അവൾ തെല്ലിട എന്നെത്തന്നെ നോക്കിയിരുന്നു. ഞാനവളെയും. അവൾ ഈ ചിത്രങ്ങൾ കോപ്പിചെയ്യാനുള്ള സാധ്യത തള്ളിക്കളയാതെ ഞാനും അവളുടെ ചിത്രങ്ങൾ കോപ്പിചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇത്രയും ഗാഡമായി സ്വകാര്യതയെക്കുറിച്ച് സംസാരിച്ചിട്ട് പോലും..."എനിക്ക് നിന്നെ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ട് സുഭദ്രാ' ഞാൻ പറഞ്ഞു.
അവളപ്പോൾ ഉച്ചത്തിൽ ചിരിച്ചു. അവളുടെ ചിരിക്ക് വല്ലാത്ത സൗന്ദര്യമുണ്ടായിരുന്നു. അതിനിടെ കുറച്ച് കറുത്ത നിറമുള്ള പാറ്റകൾ അവളുടെ മുഖത്തിന് മുന്നിലൂടെ പറന്ന് ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് നീങ്ങി."സുഭദ്രാ ഈ പാറ്റകൾ എവിടുന്നാണ് വരുന്നത്?' "അറിയില്ല പ്രകാശേട്ടാ. മനുഷ്യർക്കല്ലാതെ മറ്റു ജീവികൾക്കൊന്നും നമുക്കിടയിൽ രോഗം പരത്താൻ പറ്റില്ലല്ലോ അത് കൊണ്ട് അതൊന്നും ഞാനിപ്പോൾ ശ്രദ്ധിക്കാറേയില്ല.'
താഴേക്ക് പറക്കുന്ന ചില പാറ്റകളെ മുകളിലേക്കുയർത്താനെന്ന വിധം അവളൊന്ന് കുനിഞ്ഞപ്പോൾ അവളുടെ ചുമലിലെ ഷാൾ താഴേക്ക് വീണു. അവളതെടുക്കാനായി നോക്കവേ അവളുടെ മാറിടത്തിലെ വിടവ് ഞാൻ കണ്ടു. എനിക്കന്നേരം എന്തെന്നില്ലാത്ത വികാരം തോന്നി. എന്തോരു സൗന്ദര്യമാണവൾക്ക്... എന്ത് നിറവും ഭംഗിമുമാണവൾക്ക്...? അപ്പോൾ അവളെ അപ്പാടെ ഒന്ന് കെട്ടിപ്പിടിച്ച് ചുംബിക്കുവാൻ ഞാൻ കൊതിച്ചു."സുഭദ്രാ' എന്റെ ശബ്ദത്തിന് നേരിയ വിറയൽ ഉണ്ടായിരുന്നു"എന്താ പ്രകാശേട്ടാ' അതേ ഭാവത്തിലായിരുന്നു അവളുടെ ശബ്ദവും"ഞാനൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു സുഭദ്രാ...' "ആ ആഗ്രഹം എനിക്കുമുണ്ട്. നിങ്ങൾ പറയാതെ തന്നെ അതെന്തെന്ന് എനിക്കറിയാം'"എന്ത്?' "നിങ്ങൾ എന്നെ സ്നേഹിക്കുന്നതിലപ്പുറം എന്നെ ആഗ്രഹിക്കുന്നൂവെന്ന് '
അവളുടെ വർത്തമാനം എനിക്ക് സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാത്തതായിരുന്നു.

"അതേ സുഭദ്രാ അത് തന്നെ' ഞാൻ പറഞ്ഞു."ഈ അവസ്ഥയിൽ ഞാൻ നിങ്ങൾക്കോ നിങ്ങൾ എനിക്കോ സ്നേഹത്തിന് പകരം മരണം തരിക എന്നാർക്കാണ് ഉറപ്പിക്കാൻ കഴിയുക?' "സ്നേഹം എപ്പോഴും മരണതുല്യമായിരിക്കണം സുഭദ്രാ' ഞാൻ പറഞ്ഞു"പാടില്ല പ്രകാശേട്ടാ. എന്റെ മരണ സമയത്ത് പോലും നിങ്ങളുടെ ജീവിതത്തിനാവും ഞാൻ പ്രാർത്ഥിക്കുക. അതാണെന്റെ സ്നേഹസങ്കൽപം.' "സുഭദ്രാ' "ഈ ഏകാന്തതയിൽ പ്രകാശേട്ടന് മറ്റെന്തെങ്കിലും തോന്നുന്നുണ്ടോ?'
എന്ത് പറയും എന്നറിയാതെ ഞാൻ അവളെ മിഴിച്ച് നോക്കിയപ്പോൾ അവൾ പറഞ്ഞു"എന്ത് തോന്നുന്നെങ്കിലും പറയാം. മടിയില്ലാതെ...'
എന്റെ കണ്ണുകളിലെ ജിഞ്ജാസയും അത്ഭുതവും തിരിച്ചറിഞ്ഞ് കൊണ്ടാവണം പതുക്കെ കണ്ണുകൾ ഇറുക്കി അവൾ പറഞ്ഞു"പറയൂ പ്രകാശേട്ടാ...എന്തായാലും പറഞ്ഞോളു'"നിന്നെ ഒന്ന് കെട്ടിപ്പിടിക്കണമെന്നും ചുംബിക്കണമെന്നും എനിക്കിപ്പോൾ തോന്നുന്നു.'

അവളപ്പോൾ ബ്ലൗസിന്റെ കുടുക്കുകൾ ഒന്നൊന്നായി അഴിച്ചു കൊണ്ട് പറഞ്ഞു"പ്രകാശേട്ടൻ പറഞ്ഞതൊന്നും ഈ ദുരന്തങ്ങൾക്കിടയിൽ വെച്ച് പ്രാക്ടിക്കലായി നടക്കില്ലല്ലോ? പക്ഷേ കാണാം. സ്നേഹിക്കാം. ഞാനതിന് തയ്യാറായാൽ പോരെ?'"അവിടെ ആരുമില്ലേ' ഞാൻ ചോദിച്ചു"ഉണ്ട്. അമ്മ അടുത്ത മുറിയിൽ ഉണ്ട്. അച്ഛനുമായി ഫോണിൽ സംസാരിക്കയാവും. ഇപ്പോൾ ഞാൻ ഫോണിൽ മാത്രമേ മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെടാറുള്ളു. മുഖംമൂടിവെച്ച് ഫോണിലൂടെ സംസാരിക്കാറുമില്ല. അപ്പോൾ എവിടെ വെച്ച് നമ്മെ ആർക്കൊക്കെ തിരിച്ചറിയാൻ പറ്റും എന്നറിയില്ലല്ലോ?'
അവൾ ബ്ലൗസ് പതുക്കെ അഴിച്ചപ്പോൾ വിവരിക്കാനാവാത്ത വികാരഭാവത്തോടെ മനസാ ഞാനവളെ പുണർന്നു. അവളുടെ മുലഞെട്ടുകളിൽ നിന്ന് ചുണ്ടുകളിലേക്കും ചുണ്ടുകളിൽ നിന്ന് അടി വയറ്റിലേക്കും ഒക്കെ എന്റെ മനസ്സ് നീങ്ങിക്കൊണ്ടിരിക്കവേ അവൾ പറഞ്ഞു"പ്രകാശേട്ടനും എന്നപ്പോലെയാവൂ'
എനിക്കപ്പോൾ നേരിയ നാണം തോന്നിയെങ്കിലും ഞാൻ വസ്ത്രങ്ങൾ ഓരോന്നായി പതുക്കെ അഴിക്കവെ തികഞ്ഞ ജിഞ്ജാസയോടെ അവളുടെ കണ്ണുകൾ എന്നിലേക്ക് നീങ്ങി. അവൾ മനസാ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഞാനവളെ ചേർത്ത് പിടിച്ച് കൊണ്ട് അവളെ വിളിച്ചു."സുഭദ്രാ' "പ്രകാശേട്ടാ'
പതുക്കെ എന്റെ മനസ്സിൽ നിറഞ്ഞ അവളുടെ ചിത്രത്തിൽ നിന്ന് എന്റെ അത്മസംതൃപ്തിക്കായി ഞാനെന്റെ ലിംഗം പതുക്കെ എടുത്തുയർത്തി. അത് ഉയർന്ന് നിന്നപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി. അവളുടെ വിരലുകൾ അവളുടെ അടിവയറ്റിൽ നിന്നും പതുക്കെ പതുക്കെ താഴോട്ട് തുടകൾക്കിടയിലേക്ക് ഇറങ്ങി.
ഞാനും അവളും പിന്നെ അന്യോന്യം അറിഞ്ഞ്, അന്യോന്യം സ്നേഹിച്ച്, അന്യോന്യം പരിരംഭണം ചെയ്ത് ഞങ്ങളുടെതായ ലോകങ്ങളിലേക്ക് ഇറങ്ങി. ഒരു രോഗവും പടർത്താത്ത ഒന്നും സംഭവിക്കാത്തതുമായ ആത്മസംതൃപ്തിയാൽ നിർവൃതമായ സ്വകാര്യലോകങ്ങളിലേക്ക്.
അവൾ ചിത്രത്തിൽ ചിരിച്ചു."ഇതാണ് പ്രകാശേട്ടാ ആത്മലോകം. ഈ ഡിജിറ്റൽ വേൾഡിൽ മാത്രമേ നമുക്കിപ്പോൾ ജീവിക്കാൻ പറ്റൂ. ഈ ഡിജിറ്റൽ ദാമ്പത്യം മതി നമുക്കിപ്പോൾ. പരസ്പരം വിശ്വസിച്ച് സ്വകാര്യത പുലർത്തും വരെ.'
അവൾ വിരലുകൾ ഉയർത്തിക്കൊണ്ട് പറഞ്ഞു. അപ്പോൾ അവളുടെ വിരലുകൾ നനഞ്ഞിരുന്നു."അതേ സുഭദ്രാ എനിക്ക് നിന്നെ പൂർണ്ണമായും ഇഷ്ടമായി. പൂർണ്ണമായും.'
എന്റെ കൈപ്പടവും അപ്പോൾ നനഞ്ഞിരുന്നു.▮


Comments