സോഷ്യൽ മീഡിയ ഫീഡിൽ എത്തുന്ന ഓരോ ഉള്ളടക്കത്തിനും പിന്നിൽ പ്രവർത്തിക്കുന്നത് ശക്തമായ അൽഗോരിതങ്ങളാണ്. നമ്മൾ എന്ത് കാണണം, എന്ത് വീണ്ടും കാണണം, ഏത് അക്കൗണ്ടുകളുടെ ഉള്ളടക്കത്തിന് കൂടുതൽ പ്രാധാന്യം നൽകണം എന്നതിൽ ഈ അൽഗോരിതങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നു. നമ്മൾ നേരിട്ട് തിരഞ്ഞെടുത്തതല്ലാത്ത നിരവധി പോസ്റ്റുകളും വീഡിയോകളും വാർത്തകളും പരസ്യങ്ങളും ഫീഡിൽ പ്രത്യക്ഷപ്പെടുന്നതിന് പിന്നിലും ഇതേ സംവിധാനമാണ് പ്രവർത്തിക്കുന്നത്.
ഉപയോക്താവിന്റെ താൽപര്യങ്ങൾ, മുമ്പ് കണ്ട വീഡിയോകൾ, ലൈക്ക് ചെയ്ത പോസ്റ്റുകൾ, പിന്തുടരുന്ന അക്കൗണ്ടുകൾ, തിരഞ്ഞ വാക്കുകൾ, പ്ലാറ്റ്‌ഫോമിൽ ചെലവഴിക്കുന്ന സമയം തുടങ്ങി നിരവധി വിവരങ്ങൾ വിശകലനം ചെയ്താണ് അൽഗോരിതങ്ങൾ ഓരോരുത്തർക്കും അനുയോജ്യമെന്ന് കരുതുന്ന ഉള്ളടക്കം നിർദേശിക്കുന്നത്. ഇതിലൂടെ വ്യക്തിഗതമായ സോഷ്യൽ മീഡിയ അനുഭവം ലഭിക്കുന്നുണ്ടെങ്കിലും, അതിന്റെ മറുവശത്ത് അപകടകരമായ ഉള്ളടക്കങ്ങൾ അതിവേഗം ഉപയോക്താക്കളിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെന്ന ആശങ്കയും ശക്തമാണ്.
‘My Feed, My Way’ എന്ന ആശയമാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ പദ്ധതിയുടെ കേന്ദ്രബിന്ദു. അൽഗോരിതം തീരുമാനിക്കുന്ന ഫീഡിന് പകരം ഉപയോക്താവിന് സ്വന്തം ഫീഡ് നിയന്ത്രിക്കാനുള്ള അവസരം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നിലവിൽ മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഉപയോക്താവ് പിന്തുടരുന്ന അക്കൗണ്ടുകളുടെ പോസ്റ്റുകൾ മാത്രം കാണുന്നതല്ല ഫീഡിന്റെ രീതി.
ഈ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയ അൽഗോരിതങ്ങളുടെ സ്വാധീനത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകാനുള്ള നിർണായക നീക്കവുമായി ഓസ്‌ട്രേലിയൻ സർക്കാർ മുന്നോട്ടുവരുന്നത്. അൽഗോരിതം നിർദേശിക്കുന്ന ഉള്ളടക്കത്തിൽ നിന്ന് ഒഴിവാകാനും തങ്ങൾ നേരിട്ട് തിരഞ്ഞെടുത്ത അക്കൗണ്ടുകളുടെ പോസ്റ്റുകൾ മാത്രം കാണാനും ഉപയോക്താക്കൾക്ക് അവസരം നൽകുകയാണ് പുതിയ നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്.
‘My Feed, My Way’ എന്ന ആശയമാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ പദ്ധതിയുടെ കേന്ദ്രബിന്ദു. അൽഗോരിതം തീരുമാനിക്കുന്ന ഫീഡിന് പകരം ഉപയോക്താവിന് സ്വന്തം ഫീഡ് നിയന്ത്രിക്കാനുള്ള അവസരം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നിലവിൽ മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഉപയോക്താവ് പിന്തുടരുന്ന അക്കൗണ്ടുകളുടെ പോസ്റ്റുകൾ മാത്രം കാണുന്നതല്ല ഫീഡിന്റെ രീതി. ഉപയോക്താവ് നേരിട്ട് പിന്തുടരാത്ത അക്കൗണ്ടുകളുടെ വീഡിയോകളും പോസ്റ്റുകളും ശുപാർശകളും ഫീഡിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഉപയോക്താവിന്റെ താൽപര്യം മനസ്സിലാക്കി കൂടുതൽ സമയം പ്ലാറ്റ്‌ഫോമിൽ തുടരാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇത്തരം ഉള്ളടക്കങ്ങൾ പലപ്പോഴും തിരഞ്ഞെടുക്കപ്പെടുന്നത്.
പുതിയ സംവിധാനത്തിൽ അൽഗോരിതം നിർദേശിക്കുന്ന ഇത്തരം ഉള്ളടക്കങ്ങളിൽ നിന്ന് ഒഴിവാകാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ലഭിക്കും. അങ്ങനെ തിരഞ്ഞെടുക്കുന്നവർക്ക് തങ്ങൾ നേരിട്ട് പിന്തുടരുന്ന വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കം മാത്രമായിരിക്കും ഫീഡിൽ ലഭിക്കുക.അതിനാൽ, സോഷ്യൽ മീഡിയ ഫീഡിന്റെ നിയന്ത്രണം പ്ലാറ്റ്‌ഫോമിന്റെ അൽഗോരിതത്തിൽ നിന്ന് ഉപയോക്താവിലേക്ക് മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ആശയം.

പുതിയ നിയമപ്രകാരം 16 വയസിന് മുകളിലുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് അൽഗോരിതം നിയന്ത്രിക്കുന്ന ഉള്ളടക്കത്തിൽ നിന്ന് ഒഴിവാകാനുള്ള സംവിധാനം ലഭിക്കും. ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് ഫീഡ് എങ്ങനെയായിരിക്കണമെന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകും.
ഇത് സോഷ്യൽ മീഡിയ ഉപയോഗത്തിൽ ഉപയോക്തൃ സ്വാതന്ത്ര്യത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കമായാണ് സർക്കാർ അവതരിപ്പിക്കുന്നത്. സർക്കാർ നേരിട്ട് എന്ത് കാണണമെന്ന് തീരുമാനിക്കുന്നതിനുപകരം, ഉപയോക്താവിന് തന്നെ തന്റെ ഫീഡ് നിയന്ത്രിക്കാനുള്ള അവസരമാണ് നൽകുന്നതെന്നാണ് പ്രധാനമന്ത്രി ആന്തണി അൽബനീസ് വ്യക്തമാക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ അൽഗോരിതം നിയന്ത്രണത്തിനെതിരെ ഓസ്ട്രേലിയ നടത്തുന്ന ഈ നീക്കം ആഗോള ബിഗ് ടെക്കിനും പുതിയ വെല്ലുവിളിയാകുകയാണ്.സോഷ്യൽ മീഡിയ കമ്പനികൾ, വ്യവസായ സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷം ഈ വർഷം തന്നെ കരട് നിയമം പാർലമെന്റിൽ അവതരിപ്പിക്കാനാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ നീക്കം.
18 വയസിന് താഴെയുള്ളവരുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ‘ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ’ നിയമവും നടപ്പാക്കും. ഓൺലൈൻ ഗെയിമുകൾ, ആപ്പുകൾ, എ.ഐ. ചാറ്റ്ബോട്ടുകൾ തുടങ്ങിയ ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ഇത് വഴിയൊരുക്കും
അവയിൽ അശ്ലീലം, സ്ത്രീവിരുദ്ധ ഉള്ളടക്കം, കുറ്റകൃത്യങ്ങളെയോ ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തികളെയോ മഹത്വവൽക്കരിക്കുന്ന ഉള്ളടക്കം, ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഉള്ളടക്കം എന്നിവ ഉൾപ്പെടും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഓസ്‌ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണർക്ക് സോഷ്യൽ മീഡിയ കമ്പനികളോട് ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകാനുള്ള അധികാരവും ലഭിക്കും. ഓൺലൈൻ തടയാൻ സ്വീകരിച്ച നടപടികളുടെ രേഖകൾ സൂക്ഷിക്കാനും പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാകും.
സോഷ്യൽ മീഡിയയിലെ അൽഗോരിതം നിയന്ത്രണത്തിനെതിരെ ഓസ്ട്രേലിയ നടത്തുന്ന ഈ നീക്കം ആഗോള ബിഗ് ടെക്കിനും പുതിയ വെല്ലുവിളിയാകുകയാണ്. സോഷ്യൽ മീഡിയ കമ്പനികൾ, വ്യവസായ സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷം ഈ വർഷം തന്നെ കരട് നിയമം പാർലമെന്റിൽ അവതരിപ്പിക്കാനാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ നീക്കം.
