ഇൻസ്റ്റഗ്രാം പുതിയ തലമുറ ഏറ്റവും സജീവമായി ഇടപെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്. ചെറു കണ്ടന്റുകളെ വലിയ രീതിയിൽ പ്രൊമോട്ട് ചെയ്യുന്നൊരു പ്ലാറ്റ്‌ഫോമായതുകൊണ്ടുതന്നെ അതിൽ വിപുലമായ വിനിമയങ്ങൾ നടക്കാറുണ്ട്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്, ഭരണകൂടത്തിനെതിരെ വിമർശനം ഉന്നയിക്കുന്നു എന്ന കാരണത്താൽ മുന്നറിയിപ്പ് പോലുമില്ലാതെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്ന നടപടി ശരിയായ സമീപനമല്ല. ട്രൂകോപ്പി തിങ്കിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മുന്നറിയിപ്പില്ലാതെ ബ്ലോക്ക് ചെയ്ത സാഹചര്യത്തിൽ റിയാസ് കോമു സംസാരിക്കുന്നു.