കാൾ ഊമാൻ പറഞ്ഞു, പത്തു പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ജീവിക്കുന്നവരേക്കാൾ മരിച്ചവരായിരിക്കും ഫേസ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിലും. ശരീരം മരിച്ചാലും, ഡിജിറ്റൽ സ്പേസിൽ കിടക്കുന്ന ഇൻഫർമേഷൻ ബോഡി. ആത്മാവ് നിലനിൽക്കുന്നു, ശരീരം ഇല്ലാതാവുന്നു! മരിച്ചാൽ നമ്മുടെ ഇമെയിലിന്, വാട്സ് ആപ്പിന്, ഫേസ് ബുക്കിന് എന്തു സംഭവിക്കും എന്ന ചർച്ചയിലാണ് ജേണലിസ്റ്റായ കമൽറാം സജീവും ടെക്നോക്രാറ്റായ മുഹമ്മദ് സിദാനും. പുതിയ പരമ്പര. MIND AND MACHINE.
