അനവധി സാധ്യതകളുടെ മീഡിയ

‘‘അറിവിന്റെയും വിനിമയത്തിന്റെയും ബൃഹത്തായൊരു പങ്കാളിത്ത സാധ്യതയാണ് സാമൂഹ്യമാധ്യമങ്ങൾ തുറന്നിട്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങൾക്കും അവയുടേതായ ദോഷങ്ങളുണ്ടെന്നതുകൊണ്ട് അവയുടെ സാധ്യതകളെ ഏകപക്ഷീയമായി കുറ്റപ്പെടുത്താനോ തള്ളിക്കളയാനോ കഴിയില്ല’’- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

നാധിപത്യത്തിന്റെ സംവാദഇടങ്ങളായി കണ്ടിരുന്ന സാമൂഹ്യമാധ്യമങ്ങൾ കുറ്റകൃത്യങ്ങളുടെയും വിദ്വേഷപ്രചരണങ്ങളുടെയും ഇടങ്ങളായി മാറിയിരിക്കുന്നു. ആഗോള മൂലധനതാൽപര്യങ്ങളും അതിന്റെ അതിജീവനശ്രമങ്ങളുമാണ് ഇന്ന് ലോകത്തെല്ലായിടത്തും ഇൻ്റർനെറ്റിനെയും സാമൂഹ്യമാധ്യമശൃംഖലകളെയും നിർണ്ണയിക്കുന്നതെന്നതാണ് വസ്​തുത.

പൊതുസമൂഹത്തിലുള്ള എല്ലാതരം വിയോജിപ്പുകളെയും വിമർശനങ്ങളെയും ഇല്ലാതാക്കുക എന്നതാണ് കോർപ്പറേറ്റ് മൂലധനതാൽപര്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന മറ്റെല്ലാ മാധ്യമങ്ങളെയുംപോലെ സാമൂഹ്യമാധ്യമങ്ങളുടെയും ആത്യന്തിക ലക്ഷ്യം. സാമൂഹ്യമാധ്യമങ്ങളെ സംബന്ധിച്ച പഠനങ്ങൾ ഇൻ്റർനെറ്റ് യുഗത്തിലെ പാപപങ്കിലമായ മൂലധനപ്രവർത്തനങ്ങളെയും അതിന് സാമൂഹ്യമാധ്യമം വഹിക്കുന്ന പങ്കിനെയും സംബന്ധിച്ച് ഗൗരവാവഹമായ നിരീക്ഷണങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

എല്ലാറ്റിനും മുകളിൽ മൂലധനശക്തികൾ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന ഒരു ലോകക്രമത്തിനകത്ത് സാമൂഹ്യമാധ്യമങ്ങളും പ്രവർത്തിക്കുന്നത് മൂലധനതാൽപര്യങ്ങളിൽ നിന്ന് വേർപെട്ടല്ലെന്നകാര്യം പ്രധാനമായും പരിഗണിക്കേണ്ടതുണ്ട്.

സിനാൻ ആറെൽ എഴുതിയ ദി ഹൈപ് മെഷീൻ എന്ന പുസ്​തകം എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങൾ സമ്പദ് വ്യവസ്ഥയിലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും നമ്മുടെ ആരോഗ്യവ്യവസ്​ഥയിലും ഇടപെടുന്നതെന്ന് പരിശോധിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങൾ എങ്ങനെയാണ് നമ്മുടെ മസ്​തിഷ്കത്തെ ബാധിക്കുന്നതെന്നത് സംബന്ധിച്ച് ന്യൂറോ സയൻസിന്റെ വളർച്ചയുടെ പശ്ചാത്തലത്തിലുള്ള വിശകലനവും ഈ കൃതി നടത്തുന്നുണ്ട്. ഡിജിറ്റൽ ഇക്കണോമിയുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളുടെ ഇടപെടലുകളെയാണ് പ്രധാനമായും ആറെൽ പരിശോധനാവിധേയമാക്കിയിട്ടുള്ളത്.

അതേപോലെ സാമൂഹ്യമാധ്യമങ്ങളുടെ അത്യന്തം സാമൂഹ്യവിരുദ്ധമായ സ്വഭാവത്തെ, ഫെയ്സ്​ബുക്കിനെ കേന്ദ്രമാക്കി, ശിവ വൈദ്യനാഥ് നടത്തിയ പഠനവും ശ്രദ്ധേയമാണ്. അതീവ പ്രതിലോമപരമായ രീതിയിൽ ഫെയ്സ്​ബുക്ക് നമ്മുടെയും നമുക്ക് വേണ്ടപ്പെട്ടവരുടെയും താൽപര്യങ്ങൾ ചൂഴ്ന്നെടുക്കുന്ന നിരീക്ഷണയന്ത്രമായി പ്രവർത്തിക്കുന്നുവെന്നാണ് ശിവ വൈദ്യനാഥൻ വിശദീകരിക്കുന്നത്.

സിനാൻ ആറെൽ എഴുതിയ ദി ഹൈപ് മെഷീൻ എന്ന പുസ്​തകം എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങൾ സമ്പദ് വ്യവസ്ഥയിലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും നമ്മുടെ ആരോഗ്യവ്യവസ്​ഥയിലും ഇടപെടുന്നതെന്ന് പരിശോധിക്കുന്നുണ്ട്.
സിനാൻ ആറെൽ എഴുതിയ ദി ഹൈപ് മെഷീൻ എന്ന പുസ്​തകം എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങൾ സമ്പദ് വ്യവസ്ഥയിലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും നമ്മുടെ ആരോഗ്യവ്യവസ്​ഥയിലും ഇടപെടുന്നതെന്ന് പരിശോധിക്കുന്നുണ്ട്.

ഹിന്ദുത്വ ഇന്ത്യയിൽ ഓൺലൈൻ ലോകത്തെ ഗുണ്ടകളായ ട്രോളർമാരെ ഉപയോഗിച്ച് ബി.ജെ.പി–ആർ.എസ്​.എസ് എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങളെ ഇൻ്റർനെറ്റ് ശാഖകളാക്കി മാറ്റുന്നതെന്ന് വിശദീകരിക്കുന്ന സ്വാതിചതുർവേദിയുടെ അയാം എ ട്രോളർ എന്ന പുസ്​തകവും ഫാഷിസത്തിന്റെ വിദ്വേഷ നിർമ്മാണ ഫാക്ടറികളായി സാമൂഹ്യമാധ്യമങ്ങൾ മാറുന്നതിനെക്കുറിച്ചാണ് പറയുന്നത്.

പൊതുവെ തീവ്രവലതുപക്ഷശക്തികൾ നുണകൾ ഉൽപാദിപ്പിക്കുന്നതിനെയും അപവാദപ്രചരണങ്ങളുടെ പരമ്പരകൾ സൃഷ്ടിക്കുന്നതിനെയും അതുപയോഗിച്ച് തങ്ങൾക്കനഭിമതരായ പ്രസ്​ഥാനങ്ങളെയും വ്യകതികളെയും ഇല്ലാതാക്കുന്നതിനെയും സംബന്ധിച്ച് നിരവധി പഠനങ്ങൾ നമ്മുടെ മുന്നിലുണ്ട്.

സാമൂഹ്യമാധ്യമങ്ങൾക്ക് അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എല്ലാറ്റിനും മുകളിൽ മൂലധനശക്തികൾ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന ഒരു ലോകക്രമത്തിനകത്ത് സാമൂഹ്യമാധ്യമങ്ങളും പ്രവർത്തിക്കുന്നത് മൂലധനതാൽപര്യങ്ങളിൽ നിന്ന് വേർപെട്ടല്ലെന്നകാര്യം പ്രധാനമായും പരിഗണിക്കേണ്ടതുണ്ട്. കമ്പ്യൂട്ടറി​ന്റെയും ഇൻ്റർനെറ്റിന്റെയും പൊതുവെ ഉപഗ്രഹസാങ്കേതികവിദ്യയുടെയും വികാസമാണ് ഇൻഫോർമെറ്റിക്സിന്റേതായ ഈ വിനിമയലോകത്തെ നിർണ്ണയിക്കുന്നത്. നിയോലിബറൽ മൂലധനത്തിന്റെ ലോകക്രമമെന്നത് ഇൻഫർമേഷൻ ടെക്നോളജിയുമായി ചേർന്നതു കൂടിയാണ്. സാമൂഹ്യമാധ്യമങ്ങൾ വർത്തമാന സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സ്വാധീനിക്കുന്ന മാധ്യമമായി മാറിക്കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും മറ്റെല്ലാത്തിനുമെന്നപോലെ സാമൂഹ്യമാധ്യമങ്ങൾക്കും അവയുടേതായ നല്ലതും ചീത്തയുമായ സ്വാധീനം രാഷ്ട്രീയത്തിലും സംസ്​കാരത്തിലും മനുഷ്യജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളിലും ചെലുത്താൻ കഴിയുന്നുമുണ്ട്.

വിവരവിനിമയത്തിന്റെ അതിവേഗ സാധ്യതകൾ എല്ലാവരിലേക്കും എത്തിക്കാൻ സാമൂഹ്യമാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. വാർത്തകൾ, വിവരങ്ങൾ, വാണിജ്യം, വിദ്യാഭ്യാസം, സംരംഭകത്വം തുടങ്ങിയവയുടെയെല്ലാം പ്ലാറ്റ്ഫോറമായി സാമൂഹ്യമാധ്യമങ്ങൾ മാറിക്കഴിഞ്ഞു. ഒരർത്ഥത്തിൽ അറിവിന്റെയും വിനിമയത്തിന്റെയും ബൃഹത്തായൊരു പങ്കാളിത്ത സാധ്യതയാണ് സാമൂഹ്യമാധ്യമങ്ങൾ തുറന്നിട്ടിരിക്കുന്നത്. മനുഷ്യരാശിയുടെ വളർച്ചയുടെയും പുരോഗതിയുടെയും ചരിത്രത്തിൽ മറ്റെല്ലാ കണ്ടുപിടുത്തങ്ങളെയും സാങ്കേതികവിദ്യകളെയും പോലെ സാമൂഹ്യമാധ്യമങ്ങൾക്കും അവയുടേതായ ദോഷങ്ങളുണ്ടെന്നതുകൊണ്ട് അത്തരമൊരു മാധ്യമസാധ്യതയെ ഏകപക്ഷീയമായി കുറ്റപ്പെടുത്താനോ തള്ളിക്കളയാനോ കഴിയില്ല.

ഹിന്ദുത്വ ഇന്ത്യയിൽ ഓൺലൈൻ ലോകത്തെ ഗുണ്ടകളായ ട്രോളർമാരെ ഉപയോഗിച്ച് ബി.ജെ.പി–ആർ.എസ്​.എസ് എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങളെ ഇൻ്റർനെറ്റ് ശാഖകളാക്കി മാറ്റുന്നതെന്ന് വിശദീകരിക്കുന്നതാണ് സ്വാതിചതുർവേദിയുടെ അയാം എ ട്രോളർ എന്ന പുസ്​തകം.
ഹിന്ദുത്വ ഇന്ത്യയിൽ ഓൺലൈൻ ലോകത്തെ ഗുണ്ടകളായ ട്രോളർമാരെ ഉപയോഗിച്ച് ബി.ജെ.പി–ആർ.എസ്​.എസ് എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങളെ ഇൻ്റർനെറ്റ് ശാഖകളാക്കി മാറ്റുന്നതെന്ന് വിശദീകരിക്കുന്നതാണ് സ്വാതിചതുർവേദിയുടെ അയാം എ ട്രോളർ എന്ന പുസ്​തകം.

തെറ്റായ വിവരങ്ങൾ നൽകി സമൂഹത്തിൽ ആശയക്കുഴപ്പവും വെറുപ്പും ക്ഷുദ്രവികാരങ്ങൾ ഇളക്കിവിടുന്നതിനുമൊക്കെ നിയോഫാഷിസ്റ്റുകൾക്കും തീവ്രവലതുപക്ഷശകതികൾക്കും സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കാൻ കഴിയുന്നു. അഭ്യൂഹങ്ങളും നുണപ്രാചരണങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് രാഷ്ട്രീയ എതിരാളികളെ അപകീർത്തിപ്പെടുത്താനും തകർക്കാനുമായി വലിയ രീതിയിൽ തന്നെ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. അങ്ങേയറ്റം പുരുഷാധിപത്യപരമായ മൂല്യങ്ങളും മതവംശീയവെറിയുടേതായ രാഷ്ട്രീയവും തീവ്രവലതുപക്ഷശക്തികൾ പ്രധാനമായും പ്രചരിപ്പിക്കുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളെ ഉപയോഗിച്ചാണ്.

നമ്മുടെ ജീവിതത്തിൽ സാമൂഹ്യമാധ്യമങ്ങൾ പലകാര്യങ്ങൾ ചെയ്യുന്ന രീതിയിലാണ്, അതായത് മൾട്ടിടാസ്​കിംഗ് തരത്തിലാണ്, ഇപ്പോൾ സർവ്വസാധാരണമായി കഴിഞ്ഞിരിക്കുന്നത്. ഇന്ന് തൊഴിലും പഠനവും വ്യക്തിജീവിതവും സാമൂഹ്യജീവിതവുമെല്ലാം സ്​മാർട്ട്ഫോണുകളെ ആശ്രയിച്ചുള്ളതായി കഴിഞ്ഞിട്ടുണ്ട്. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഇൻ്റർനെറ്റും സാമൂഹ്യമാധ്യമവും ഒഴിവാക്കാനാവാത്തവിധം ദൈനംദിനകാര്യങ്ങളിലെ അനിവാര്യതയായി കഴിഞ്ഞിരിക്കുന്നു.

തെറ്റായ വിവരങ്ങൾ നൽകി സമൂഹത്തിൽ ആശയക്കുഴപ്പവും വെറുപ്പും ക്ഷുദ്രവികാരങ്ങൾ ഇളക്കിവിടുന്നതിനുമൊക്കെ നിയോഫാഷിസ്റ്റുകൾക്കും തീവ്രവലതുപക്ഷശകതികൾക്കും സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കാൻ കഴിയുന്നു.

ലോകതലത്തിലും നമ്മുടെ രാജ്യത്തും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം അതിവേഗം കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽവേണം സാമൂഹ്യമാധ്യമങ്ങളുടെ ഗുണദോഷങ്ങളെ പരിശോധനാ വിധേയമാക്കേണ്ടത്. ഇരുമ്പിന്റെ കണ്ടുപിടുത്തം കൃഷിയുടെ വ്യാപനത്തിനും മനുഷ്യന്റെ സാമൂഹ്യവും സാംസ്​കാരികവുമായ കുതിച്ചുചാട്ടത്തിനും വഴിവെച്ചപ്പോൾ തന്നെ ഇരുമ്പ് ഉപയോഗിച്ചുണ്ടാക്കിയ ആയുധങ്ങൾ ഭ്രാതൃഹത്യയുടെ നിഷ്ഠൂരതകളിലേക്ക് മനുഷ്യനെ തള്ളിവിടുകയും ചെയ്തിട്ടുണ്ട്. ചക്രം മനുഷ്യന്റെ തൊഴിൽഭാരവും യാത്രയും ലഘൂകരിച്ചപ്പോൾ തന്നെ അതുപയോഗിച്ചുണ്ടാക്കിയ തേരുകളും പീരങ്കികളും യുദ്ധോത്സുകതയുടേതായ ഒരു നിഷേധാത്മക സംസ്​കാരത്തെ സൃഷ്​ടിക്കുകയും ചെയ്തു.

അതേപോലെ ഇൻ്റർനെറ്റ് വ്യാപനവും വിവരവിനിമയത്തിന്റെയും ആശയസംവാദത്തിന്റെയും അനന്ത സാധ്യതകൾ തുറന്നുതന്നപ്പോൾ തന്നെ മുമ്പ് അചിന്തനീയങ്ങളായ ഒരുപാട് കുറ്റകൃത്യങ്ങളുടെയും പ്രതിലോമപരതയുടെയും സാധ്യതകൾകൂടി തുറന്നിട്ടിരിക്കുകയാണ്. നമ്മെ ഭയപ്പെടുത്തുന്ന തരത്തിൽ ഇൻ്റർനെറ്റ് ഉപയോഗങ്ങളുടെ ദോഷഫലങ്ങൾ സമൂഹത്തിൽ ഇന്ന് പ്രകടമാണ്. ഇതിനെക്കുറിച്ച് സാമൂഹ്യവും മനഃശാസ്​ത്രപരവുമായ പഠനങ്ങളും പ്രതിരോധവും അത്യാവശ്യമാണുതാനും.

നമ്മെ ഭയപ്പെടുത്തുന്ന തരത്തിൽ ഇൻ്റർനെറ്റ് ഉപയോഗങ്ങളുടെ ദോഷഫലങ്ങൾ സമൂഹത്തിൽ ഇന്ന് പ്രകടമാണ്. ഇതിനെക്കുറിച്ച് സാമൂഹ്യവും മനഃശാസ്​ത്രപരവുമായ പഠനങ്ങളും പ്രതിരോധവും അത്യാവശ്യമാണുതാനും.
നമ്മെ ഭയപ്പെടുത്തുന്ന തരത്തിൽ ഇൻ്റർനെറ്റ് ഉപയോഗങ്ങളുടെ ദോഷഫലങ്ങൾ സമൂഹത്തിൽ ഇന്ന് പ്രകടമാണ്. ഇതിനെക്കുറിച്ച് സാമൂഹ്യവും മനഃശാസ്​ത്രപരവുമായ പഠനങ്ങളും പ്രതിരോധവും അത്യാവശ്യമാണുതാനും.

അമേരിക്കയിലെ മതവംശീയ വർണവെറിയൻ ഗ്രൂപ്പുകൾ ഇൻ്റർനെറ്റ് വഴിയാണ് സംഘാടനവും പ്രവർത്തനങ്ങളുടെ ഏകോപനവും നടത്തുന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഡെൻവർ നഗരത്തിലെ ഒരു സ്​കൂളിൽ ‘ട്രെഞ്ച്കോട്ട് മാഫിയ’ എന്ന രഹസ്യസംഘടനയിലെ അംഗങ്ങളായ രണ്ട് വിദ്യാർത്ഥികൾ നടത്തിയ കൂട്ടക്കൊലകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസികൾ വംശീയഭീകരതയിലേക്ക് പുതുതലമുറയെ പിടിച്ചെടുക്കുന്ന ഇൻ്റർനെറ്റ് വഴിയുള്ള പ്രചരണങ്ങളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. 17–ഉം 18–ഉം വയസ്സുള്ള യുവാക്കളെയും വിദ്യാർത്ഥികളെയും ഈ സംഘടന ഇൻ്റർനെറ്റ് വഴിയാണുപോലും തങ്ങളുടെ വംശീയപ്രത്യയശാസ്​ത്രത്തിന്റെ സ്വീകർത്താക്കളും അനുയായികളുമാക്കി മാറ്റുന്നത്.

വിവരവിപ്ലവത്തിന്റെ നട്ടെല്ലായ ഇൻ്റർനെറ്റ് മതമൗലികവാദികളുടെയും വംശീയവാദികളുടെയും സുവിശേഷപ്രചാരണത്തിനുള്ള കണ്ണികളാവുകയാണ്. ആഗോളവൽക്കരണം സൃഷ്​ടിക്കുന്ന ഉപഭോഗതൃഷ്ണയുടെയും ആനന്ദലഹരിയുടെയും പ്രധാന വാഹകശകതിയും വിവരവിനിമയശൃംഖലകൾതന്നെ. മതതീവ്രവാദം മുതൽ ലൈംഗിക കുറ്റകൃത്യം വരെ പടർത്തുന്നതിൽ ഓൺലൈൻ സംവിധാനങ്ങളെ ആഗോള മൂലധനബന്ധമുള്ള പ്രത്യയശാസ്​ത്രകേന്ദ്രങ്ങൾ ആസൂത്രിതമായിതന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്.

അംബാനി–അദാനിമാർക്ക് അനുകൂലമായ വൻകിട മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുക എന്ന തരത്തിലാണ് ഓൺലൈൻ പത്രങ്ങളും യുട്യൂബ് ചാനലുകളുമെല്ലാം ജനാധിപത്യവാദികളായ മാധ്യമപ്രവർത്തകരുടെ മുൻകൈയിൽ ഉയർന്നുവന്നത്.

വർഗീയ- വംശീയ വികാരങ്ങളും അപരമതവിദ്വേഷ സംസ്​കാരവും പടർത്തുന്നതിൽ ഇൻ്റർനെറ്റ് വലിയ പങ്കാണ് വഹിക്കുന്നത്. എല്ലാ പ്രതിലോമകാരികളും സൈബർ ഇടങ്ങളെ സാംസ്​കാരിക സംഘർഷത്തിന്റെ പ്രചാരണ വേദിയാക്കുകയാണ്. ക്രൂരതയെ ജീവിതമൂല്യമാക്കാൻ പഠിപ്പിക്കുന്ന വർഗീയത മനുഷ്യസംസ്​കൃതിയുടെ എല്ലാ നല്ല മൂല്യങ്ങളെയുമാണ് നിരാകരിക്കുന്നത്. ഊഷ്മളമായ എല്ലാ ബന്ധവ്യവഹാരങ്ങളെയും അത് നിഷേധിക്കുന്നു. ഭാഷയിലെ സൗഹൃദാർത്ഥങ്ങളെ നഷ്​ടപ്പെടുത്തുകയും സംശയത്തിന്റെയും അപരവിദ്വേഷത്തിന്റെയും സംസ്​കാരത്തെ പൗരജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കടത്തിവിടുകയും ചെയ്യുന്നു. തന്റെ മതമാണ് ശരി, തന്റെ വംശമാണ് ശ്രേഷ്ഠം എന്ന ബോധമാണ് മതവംശീയവാദികൾ മനുഷ്യമനസ്സിൽ കുത്തിക്കയറ്റുന്നത്.

നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പ്രചാരണങ്ങളിലും തെരഞ്ഞെടുപ്പിലും സാമൂഹ്യമാധ്യമങ്ങൾ പ്രധാനമായിക്കഴിഞ്ഞിട്ടുണ്ട്. ഹിന്ദുത്വശകതികൾ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് വിദ്വേഷപ്രചാരണം നടത്തുന്നതും അപരമതവിരോധം എല്ലാതലങ്ങളിലും കടത്തിവിടുന്നതും. ഫെയ്സ്​ബുക്ക് ഉൾപ്പെടെയുള്ള എല്ലാ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളും അവർ ഇതിനായി ഉപയോഗിക്കുന്നു. രവീഷ്കുമാറിനെപോലുള്ള മാധ്യമപ്രവർത്തകർ സാമൂഹ്യമാധ്യമങ്ങൾ ബി.ജെ.പിയുടെ പണക്കൊഴുപ്പിൽ അമർന്നുപോയതായി നിരീക്ഷിക്കുന്നുണ്ട്. തങ്ങൾക്കാവശ്യമായ രീതിയിൽ ആഖ്യാനനിർമ്മിതികൾക്ക് പ്രധാനമായും സാമൂഹ്യമാധ്യമങ്ങളെയാണ് വലതുപക്ഷശകതികൾ ഉപയോഗിക്കുന്നത്. ഇന്നത്തെ ലോകത്തിന്റെയും രാജ്യത്തിന്റെയും അവസ്​ഥ കോർപ്പറേറ്റുകൾ തന്നെ മാധ്യമമുതലാളിമാരായി മാറിക്കൊണ്ടിരിക്കുന്നതാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഘടനാപരമായ സവിശേഷതകൂടിയാണിത്.

ഡെൻവർ നഗരത്തിലെ ഒരു സ്​കൂളിൽ ‘ട്രെഞ്ച്കോട്ട് മാഫിയ’ എന്ന രഹസ്യസംഘടനയിലെ അംഗങ്ങളായ രണ്ട് വിദ്യാർത്ഥികൾ നടത്തിയ കൂട്ടക്കൊലകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസികൾ വംശീയഭീകരതയിലേക്ക് പുതുതലമുറയെ പിടിച്ചെടുക്കുന്ന ഇൻ്റർനെറ്റ് വഴിയുള്ള പ്രചരണങ്ങളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
ഡെൻവർ നഗരത്തിലെ ഒരു സ്​കൂളിൽ ‘ട്രെഞ്ച്കോട്ട് മാഫിയ’ എന്ന രഹസ്യസംഘടനയിലെ അംഗങ്ങളായ രണ്ട് വിദ്യാർത്ഥികൾ നടത്തിയ കൂട്ടക്കൊലകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസികൾ വംശീയഭീകരതയിലേക്ക് പുതുതലമുറയെ പിടിച്ചെടുക്കുന്ന ഇൻ്റർനെറ്റ് വഴിയുള്ള പ്രചരണങ്ങളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

കോർപ്പറേറ്റുകൾ മാധ്യമങ്ങളെ വിലയ്ക്കെടുത്ത് തങ്ങളുടെ താൽപര്യസംരക്ഷണത്തിന് സഹായിക്കുന്നവരെ പാർലമെൻ്റിലേക്ക് കടത്തിവിടാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ അംബാനി–അദാനിമാർക്ക് അനുകൂലമായ വൻകിട മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുക എന്ന തരത്തിലാണ് ഓൺലൈൻ പത്രങ്ങളും യുട്യൂബ് ചാനലുകളുമെല്ലാം ജനാധിപത്യവാദികളായ മാധ്യമപ്രവർത്തകരുടെ മുൻകൈയിൽ ഉയർന്നുവന്നത്. അതൊരുതരത്തിൽ കോർപ്പറേറ്റുകൾ കയ്യടക്കിക്കഴിഞ്ഞ മുഖ്യധാരമാധ്യമങ്ങൾക്ക് എതിരായ ബദൽ സാധ്യതയായാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. രവീഷ്കുമാറിനെയും പ്രബീർപുർകായസ്​ഥയെയും പോലുള്ള നിരവധി പ്രമുഖർ സ്വന്തമായി ഓൺലൈൻ പത്രങ്ങളും യുട്യൂബ് ചാനലുകളും ഉപയോഗിച്ച് ഹിന്ദുത്വ കോർപ്പറേറ്റ് മാധ്യമങ്ങളെ പ്രതിരോധിക്കുകയായിരുന്നു.

നമ്മുടെ രാജ്യത്തെ വ്യത്യസ്​ത ഭാഷകളിൽ മുളച്ചുപൊന്തിയ ആദ്യകാല യൂട്യൂബ് ചാനലുകളെല്ലാം ഗോസിപ്പുകളിലും വിദ്വേഷ പ്രചരണത്തിലും വ്യാജവാർത്ത നിർമ്മിക്കുന്നതിലുമാണ് അഭിരമിച്ചത്. ഇത്തരം ഓൺലൈൻ പോർട്ടലുകളെയും യുട്യൂബ് ചാനലുകളെയും ബി.ജെ.പി– സംഘപരിവാർ ശകതികൾ വാങ്ങിച്ചെടുക്കുകയായിരുന്നു. കേരളത്തിലും അത്യന്തം ക്ഷുദ്രമായ മുസ്ലീം വിരുദ്ധതയും കമ്യൂണിസ്റ്റ് വിരോധവും ഗോസിപ്പുകളും പടർത്തിയ ‘മറുനാടൻ മലയാളി’യെ പോലുള്ള യൂട്യൂബ് ചാനലുകളാണ് വലതുപക്ഷ പ്രചാരകരായി മാറിയത്. ബി.ജെ.പിയും യു.ഡി.എഫും ഒരുപോലെ ഇത്തരം മാധ്യമങ്ങളെയാണ് തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയത്.

Comments