മലയാളി ഇന്ന്
സോഷ്യൽ മീഡിയ
നിരീക്ഷണത്തിലാണ്…

‘‘ആൾക്കൂട്ട ശക്തിപ്രകടനങ്ങൾക്കു മുൻപിൽ വ്യക്തികൾ ഭയന്നൊളിക്കുന്ന കാലം. വ്യക്തിത്വം നഷ്ടപ്പെടുന്ന കാലം. മുഖമില്ലാത്ത, വ്യാജ മുഖങ്ങളുടെ കാലം. പണ്ടത്തെ ഫാഷിസം പുനർജനിക്കുകയാണ്, ഡിജിറ്റൽ രൂപത്തിലാണെന്ന് മാത്രം’’- കുഞ്ഞുണ്ണി സജീവ് എഴുതുന്നു.

പൊതുജനമെന്ന ആശയം ഒരു ഭാവനയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളുടെ മധ്യസ്ഥതയിൽ നമ്മുടെ ചിന്തകളിൽ കടന്നുകൂടിയ ഒരു ഭാവന. പൊതുജനം അഭിപ്രായപ്പെടുന്നു, പൊതുജനം വിമർശിക്കുന്നു, പൊതുജനം ചോദ്യം ചെയ്യുന്നു എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുമ്പോൾ ‘പൊതുജനം’ വ്യക്തത നൽകാത്ത ഒരു വമ്പൻ ആൾക്കൂട്ടമാകുന്നുണ്ട്. വ്യക്തിയുടെ ശബ്ദം മുക്കിത്താഴ്ത്തുന്ന ഒരു വമ്പൻ ആൾക്കൂട്ടം. ജനാധിപത്യത്തിൻ്റെ ഭാഗമാണീ ആൾക്കൂട്ടം. എണ്ണത്തിൽ കൂടുതലുള്ള, എണ്ണത്തിൽ കൂടുതലുണ്ടെന്ന് തോന്നിപ്പിക്കുന്നവരുടെ രാഷ്ട്രീയ ആയുധം. പലവിധ ചിന്തകളുള്ള മനുഷ്യരെ മെരുക്കി വരുതിയിലാക്കുന്ന, ആൾക്കൂട്ടത്തിൻ്റെ ഭാഗമാക്കുന്ന അബ്സ്ട്രാക്ഷൻ.

മാധ്യമങ്ങളിലൂടെ, സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ സാധ്യമാകുന്ന അബ്‌സ്ട്രാക്ഷനിൽ വ്യക്തിത്വം നഷ്ടപ്പെടുന്നവർ അനേകമാണ്, ആൾക്കൂട്ടത്തിൻ്റെ ഭാഗമാകാതെ മൗനം സ്വീകരിക്കുന്നവർ അതിലുമേറെപേർ. വ്യക്തികൾ ഉൾവലിയുന്ന, ആൾക്കൂട്ടങ്ങൾ മാത്രമുള്ള ജനാധിപത്യ വ്യവസ്ഥയെയാണ് ഫാഷിസ്റ്റ് എന്ന് പറയുക. സ്വതന്ത്ര ചിന്തയുടെ അന്ത്യവും ആൾക്കൂട്ട വിശ്വാസങ്ങളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കപ്പെടുന്ന വ്യവസ്ഥിതിയാണത്. ക്യാമറകളും, വ്യാജ ആഖ്യാനങ്ങളും, സാമൂഹിക മാധ്യമ സ്വാധീനങ്ങളും ചേർന്ന് തീർക്കുന്ന ഫാഷിസ്റ്റ് വ്യവസ്ഥയാണ് നമ്മുടേത്. ആൾക്കൂട്ട ശക്തിപ്രകടനങ്ങൾക്കു മുൻപിൽ വ്യക്തികൾ ഭയന്നൊളിക്കുന്ന കാലം. വ്യക്തിത്വം നഷ്ടപ്പെടുന്ന കാലം. മുഖമില്ലാത്ത, വ്യാജ മുഖങ്ങളുടെ കാലം. പണ്ടത്തെ ഫാഷിസം പുനർജനിക്കുകയാണ്, ഡിജിറ്റൽ രൂപത്തിലാണെന്ന് മാത്രം. 

ഭൂരിപക്ഷരാഷ്ട്രീയം ജനാധിപത്യങ്ങളിൽ പ്രവർത്തിക്കുക പൊതുജനത്തിൻ്റെയും പൊതുജന അഭിപ്രായത്തിൻ്റെയും നിർമാണത്തിലൂടെയാണ്. ഇന്ന് ഒരു വ്യക്തിയ്ക്ക്‌ സ്വന്തമായി ഒരു അഭിപ്രായമുണ്ടെങ്കിൽ അത് സ്വന്തമായാൽ മാത്രം പോരാ, ‘പൊതുജന’ത്തിൻ്റെ കൂടി അഭിപ്രായമാകേണ്ടതുണ്ട്. എങ്കിലേ ആ അഭിപ്രായത്തിന് സാധുതയുള്ളൂ.

 പൊതുജനം അഭിപ്രായപ്പെടുന്നു, പൊതുജനം വിമർശിക്കുന്നു, പൊതുജനം ചോദ്യം ചെയ്യുന്നു എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുമ്പോൾ ‘പൊതുജനം’ വ്യക്തത നൽകാത്ത ഒരു വമ്പൻ ആൾക്കൂട്ടമാകുന്നുണ്ട്.
പൊതുജനം അഭിപ്രായപ്പെടുന്നു, പൊതുജനം വിമർശിക്കുന്നു, പൊതുജനം ചോദ്യം ചെയ്യുന്നു എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുമ്പോൾ ‘പൊതുജനം’ വ്യക്തത നൽകാത്ത ഒരു വമ്പൻ ആൾക്കൂട്ടമാകുന്നുണ്ട്.

സോറെൻ കീർക്കെഗാഡ് 180 വർഷം മുൻപ് എഴുതിയത് ഇന്നും പ്രതിധ്വനിക്കുന്നു. “Now everyone can have an opinion, but in having it, they have to join forces numerically”, പൊതുജനാഭിപ്രായമാണ് അംഗീകരിക്കപ്പെടുന്ന, ശാസിക്കപ്പെടുന്ന അഭിപ്രായം. ഒന്നുകിൽ ആ അഭിപ്രായത്തിൻ്റെ ഭാഗമാകുക, അല്ലെങ്കിൽ അതിനെതിരെ നിൽക്കുന്ന ആൾക്കൂട്ടത്തെ തേടിപ്പിടിച്ച് അവരുടെ അഭിപ്രായം നമ്മുടെ അഭിപ്രായമായി മാറ്റുക.

ജനാധിപത്യസംവാദമെന്നാൽ മനുഷ്യർ തമ്മിലുള്ള സംഖ്യാനുപാത മത്സരമായി നാമിന്ന് മനസിലാക്കുന്നു. അംബേദ്കറൈറ്റ്, ഇടതുപക്ഷം, കോൺഗ്രസ്, ബി.ജെ.പി, തീവ്ര വലതുപക്ഷ ഹിന്ദുത്വം എന്നിങ്ങനെ ജനസഞ്ചയത്തെ സംഖ്യാനുപാത തിരിവുകൾക്ക് സാധ്യതകൾ ഒരുക്കുന്ന കാലമാണ് നമ്മുടേത്. ഓരോ പ്രത്യയശാസ്ത്ര വിശ്വാസങ്ങൾക്കും തമ്മിൽ പരസ്പരവിരോധവും, ശത്രുതയും നിലനിൽക്കുന്നു. മതാത്മക വിശ്വാസം വെച്ചുപുലർത്തുന്ന അബ്‌സ്ട്രാക്റ്റ് ആൾക്കൂട്ടങ്ങൾ. ഇടതുപക്ഷ- വലതുപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട് സൈബർ പോരാളികളായി മാറിയ സുഹൃത്തുക്കൾ പറയാറുള്ളത്, ഇത് ചേരിതിരിഞ്ഞുള്ള യുദ്ധമെന്ന നിലയ്ക്കാണ്. ആക്രമണ- പ്രത്യാക്രമണങ്ങൾ നടക്കുന്ന വാർ സോൺ. അവിടെ വിജയം മാത്രമാണ് ലക്ഷ്യം. എതിരെ നിൽക്കുന്ന മനുഷ്യരുടെ കുടുംബമുൾപ്പെടെ ആക്രമണങ്ങൾക്ക് വിധേയരാകും.

ഡിജിറ്റൽ ലോകത്ത് നിർമിച്ചെടുക്കുവാൻ കഴിയുന്ന ആഖ്യാനത്തെ മുൻനിർത്തി രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമ്പോൾ സങ്കീർണതകൾ നഷ്ടമാകുന്നു, തൽസ്ഥാനത്ത് യുദ്ധോന്മുഖമായ വൈരം കടന്നുവരുന്നു. പണ്ട് പത്ര- ദൃശ്യ മാധ്യമങ്ങൾ നിർമിച്ചിരുന്ന പൊതുജനാഭിപ്രായം ഇന്ന് സാമൂഹിക മാധ്യമങ്ങൾ കൂടിചേർന്ന് നിർമ്മിക്കുന്നു എന്നതാണ് ഇന്നിൻ്റെ പ്രത്യേകത. ആൾക്കൂട്ടത്തെ നിർമിച്ചും, ആൾക്കൂട്ടത്തിൻ്റെ അഭിപ്രായം നിർമിച്ചും സാമൂഹിക മാധ്യമങ്ങൾ വളരുമ്പോൾ അൽഗോരിതമെന്ന തടവിൽ പെടുന്ന ചിന്തകരാണ് നാമോരോരുത്തരും.

ഇത്ര ഈഴവ വോട്ട്, ഇത്ര ക്രിസ്ത്യൻ വോട്ട്, ഇത്ര മുസ്ലിം വോട്ട് എന്നിങ്ങനെ തിരിക്കുന്ന സംഖ്യാനുപാത ജനാധിപത്യ മത്സരം അവസാനമില്ലാതെ തുടരും, ഡിജിറ്റൽ സഹായത്തോടെ.

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ സംഖ്യങ്ങളുടെ, കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇന്ന് നമുക്ക് മനസിലാക്കുവാൻ സാധിക്കുക. ഇത്ര ഈഴവ വോട്ട്, ഇത്ര ക്രിസ്ത്യൻ വോട്ട്, ഇത്ര മുസ്ലിം വോട്ട് എന്നിങ്ങനെ തിരിക്കുന്ന സംഖ്യാനുപാത ജനാധിപത്യ മത്സരം അവസാനമില്ലാതെ തുടരും, ഡിജിറ്റൽ സഹായത്തോടെ.

എസ്.എൻ.ഡി.പിയും, എൻ.എസ്.എസും തമ്മിലുള്ള ഐക്യ ചർച്ചകളെ പ്രൈം ടൈം ഡിബേറ്റ് ആക്കി സമയം കളയുമ്പോഴും ചാനലുകളുടെ ടി.ആർ.പി റേറ്റിംഗ് ഉയർന്നുതന്നെ. സമുദായ വൈരങ്ങളും സൗഹൃദവും ‘ഓഗ്മെൻഡെഡ് റീയാലിറ്റിയായി’ അവർ അവതരിപ്പിക്കും. എല്ലാ വാർത്തയും പൊലിപ്പിക്കപ്പെട്ട (ഓഗ്മെൻഡെഡ്) വസ്തുതകളാണ്, വൈകാരിക പ്രതികരണങ്ങൾ ഉണ്ടാക്കുവാൻ നിർമ്മിക്കുന്ന ഡ്രാമ. കാലങ്ങൾ കഴിഞ്ഞും മതവിശ്വാസങ്ങളിൽ അണുവിട മാറ്റം വരുത്തുവാൻ തയ്യാറാവാത്ത മതനേതാക്കൾക്ക് സംസാരിക്കാൻ അവസരങ്ങൾ ലഭിക്കുമ്പോൾ ‘റേജ്ജ് ബൈയ്റ്റി’നുള്ള സാധ്യതകൾ ഒരുങ്ങുന്നു.

എസ്.എൻ.ഡി.പിയും, എൻ.എസ്.എസും തമ്മിലുള്ള ഐക്യ ചർച്ചകളെ പ്രൈം ടൈം ഡിബേറ്റ് ആക്കി സമയം കളയുമ്പോഴും ചാനലുകളുടെ ടി.ആർ.പി റേറ്റിംഗ് ഉയർന്നുതന്നെ. സമുദായ വൈരങ്ങളും സൗഹൃദവും ‘ഓഗ്മെൻഡെഡ് റീയാലിറ്റിയായി’ അവർ അവതരിപ്പിക്കും.
എസ്.എൻ.ഡി.പിയും, എൻ.എസ്.എസും തമ്മിലുള്ള ഐക്യ ചർച്ചകളെ പ്രൈം ടൈം ഡിബേറ്റ് ആക്കി സമയം കളയുമ്പോഴും ചാനലുകളുടെ ടി.ആർ.പി റേറ്റിംഗ് ഉയർന്നുതന്നെ. സമുദായ വൈരങ്ങളും സൗഹൃദവും ‘ഓഗ്മെൻഡെഡ് റീയാലിറ്റിയായി’ അവർ അവതരിപ്പിക്കും.

സമുദായ വൈരവും സ്ത്രീവിരുദ്ധതയും അണപൊട്ടിയൊഴുകുന്ന സംവാദങ്ങൾ സംഘടിപ്പിച്ച് ടി.ആർ.പി റേറ്റിംഗ് കൂട്ടുന്ന മാധ്യമങ്ങൾക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്വവും ഇല്ലെന്ന് മാത്രമല്ല, സമൂഹത്തെ പരമാവധി വിഘടിപ്പിച്ച് നിർത്തി, അതിൽ ലാഭം കൊയ്യുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും മനസിലാക്കാം. സമുദായ നേതാക്കളായി സ്വയം കരുതുന്ന വർഗീയ വിഷങ്ങളുടെ വാക്കുകൾക്ക്‌ സ്‌ക്രീൻ ടൈം കൊടുക്കുന്ന മാധ്യമപ്രവർത്തനം ‘റേജ്ജ് ബൈയിറ്റിനുള്ള’ ഒരവസരവും പാഴാക്കാറില്ല. വർഗീയച്ചുവ കലർന്ന വാക്കുകൾ കാത്തുനിൽക്കുന്ന പാർട്ടിഅണികൾ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും വർഗീയത പ്രചരിപ്പിക്കും, ആൾക്കൂട്ടങ്ങളെ നിർമിക്കും. വൈകാരിക പ്രതികരണങ്ങളുണ്ടാക്കി ‘റീച്ച്’ നേടുന്ന സാമൂഹിക മാധ്യമയുക്തി, ന്യൂസ് ചാനലുകളേയും സ്വാധീനിക്കുന്നു. പ്രാസമൊപ്പിച്ച് മരണവർത്തകളെയും സ്ത്രീപീഡനവാർത്തകളെയും അവതരിപ്പിക്കുന്ന അവതാരകർ ‘ന്യൂസ് സ്റ്റോറി’ അവതരിപ്പിക്കുന്നത് വിനോദത്തിനുവേണ്ടി മാത്രമാണ്.

ക്രൈം ഇന്നൊരു വാർത്ത മാത്രമല്ല, ഒരു വിനോദോപാധി കൂടിയാണ്. സംഗീതത്തിൻ്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ക്രൈം ഫയലുകൾ പ്രസ്തുത കേസുകളിൽ പെട്ട് ജീവിതം തകർന്നിരിക്കുന്ന മനുഷ്യരോട് തരിമ്പും എമ്പതി കാട്ടാറില്ല. രാഷ്ട്രീയ വിഷയങ്ങളിൽ തുടങ്ങി ക്രൈം വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ വരെ വിനോദം കുത്തി നിറയ്ക്കുന്ന മാധ്യമങ്ങൾ പ്രേക്ഷകരുടെ രാഷ്ട്രീയ ബോധ്യത്തെയും, വ്യക്തിത്വത്തെ തന്നെയും മാറ്റിമറിക്കാറുണ്ട്.

രാഷ്ട്രീയത്തിൻ്റെയും ജീവിതത്തിൻ്റെയും സൗന്ദര്യവൽക്കരണവും വിനോദവൽക്കരണവുമാണ് ഫാഷിസം, ഡിജിറ്റൽ ലോകത്തും ആവർത്തിക്കപ്പെടുന്നത് അത് തന്നെയാണ്.

അനുനിമിഷം മാറുന്ന വിഷയങ്ങളും, ചർച്ചകളും, ബഹളങ്ങളും ചേർന്ന് തീർക്കുന്ന ലോകത്ത് പരസ്പര ബഹുമാനത്തോടെയുള്ള സംവാദത്തിന് സാധ്യതയുണ്ടോ?. ജനാധിപത്യത്തിന് സാധ്യതയുണ്ടോ?. സംശയമാണ്. വൈകുന്നേരമുള്ള ചാനൽചർച്ചകളിൽ തുടങ്ങി ഫേസ്ബുക്കിൽ എഴുതപ്പെടുന്ന കുറിപ്പുകൾ വരെ ആൾക്കൂട്ടബഹളങ്ങളുടെ ഭാഗം മാത്രമായി ചുരുങ്ങുകയാണ്. എന്തെങ്കിലും ഒരു വിഷയത്തിൽ തുടർച്ചയായ ചർച്ചകൾ നാം എന്നെങ്കിലും നടത്തിയിട്ടുണ്ടോ?. ഒരു വിഷയത്തിൽ നിന്ന് മറ്റൊരു വിഷയത്തിലേക്ക് ‘ഡോപ്പമൈൻ റഷ്’ നേടി കുതിക്കുന്ന ആൾക്കൂട്ടം രാഷ്ട്രീയത്തിലും, സാമൂഹിക പ്രശ്നങ്ങളിലും തേടുന്നത് ഒരേ കാര്യം തന്നെയാണ്: വിനോദം.

ഫാഷിസത്തെ പലരും വിശദീകരിക്കുന്നതിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഫാഷിസ്റ്റ് സമൂഹങ്ങളിൽ കാണാറുള്ള ‘എല്ലാം വിനോദമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ’, രാഷ്ട്രീയം മുതൽ കൊലപാതകം വരെ അവിടെ വിനോദമാണ്. ഡിജിറ്റൽ ലോകത്തെ ഫാഷിസവും വിനോദത്തിന് പ്രധാന സ്ഥാനം നൽകുന്നു. രാഷ്ട്രീയത്തിൻ്റെയും ജീവിതത്തിൻ്റെയും സൗന്ദര്യവൽക്കരണവും വിനോദവൽക്കരണവുമാണ് ഫാഷിസം, വാൾട്ടർ ബെഞ്ചമിൻ്റെ വാക്കുകളിൽ. ഡിജിറ്റൽ ലോകത്തും ആവർത്തിക്കപ്പെടുന്നത് അത് തന്നെയാണ്, രാഷ്ട്രീയം മുതൽ കൊലപാതകം വരെയുള്ള വിഷയങ്ങളുടെ സൗന്ദര്യവൽക്കരണവും, വിനോദവൽക്കരണവും.

പൊതു ഇടങ്ങളിൽ തുടങ്ങി മനുഷ്യർ പെരുമാറുന്ന എല്ലായിടത്തും എഴുതപ്പെടുന്ന വെളിപാടാണ്, “നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്” എന്നത്.
പൊതു ഇടങ്ങളിൽ തുടങ്ങി മനുഷ്യർ പെരുമാറുന്ന എല്ലായിടത്തും എഴുതപ്പെടുന്ന വെളിപാടാണ്, “നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്” എന്നത്.

ദൃശ്യങ്ങളുടെ, പ്രത്യേകിച്ച് പൊതു ഇടങ്ങളിലെ ക്യാമറകൾ മുതൽ മൊബൈൽ ക്യാമറകൾ വരെയുള്ള ക്യാമറാനിരീക്ഷണങ്ങളുടെ കാലം കൂടിയാണിത്. പൊതു ഇടങ്ങളിൽ തുടങ്ങി മനുഷ്യർ പെരുമാറുന്ന എല്ലായിടത്തും എഴുതപ്പെടുന്ന വെളിപാടാണ്, “നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്” എന്നത്. ഭരണകൂടനിരീക്ഷണം മുതൽ ആൾക്കൂട്ടങ്ങൾ വ്യക്തിക്കുമേൽ നടത്തുന്ന നിരന്തരമായ നോട്ടം വരെ ഈ നിരീക്ഷണത്തിൽ പെടുന്നു. സ്ത്രീകൾ എല്ലായിടത്തും നേരിടുന്ന ചൂഴ്ന്നുനോട്ടവും മറ്റൊരു നിരീക്ഷണമാണ്. വ്യക്തികളെ മെരുക്കുന്നതിനും, ആൾക്കൂട്ടമനോഭാവത്തിന് വിധേയമാക്കുന്നതിനും വേണ്ടിയുള്ള ചൂഴ്ന്നുനോട്ടങ്ങൾ. വ്യക്തികൾ ആൾക്കൂട്ടം നിർമിച്ച നിരീക്ഷണക്യാമറകളുടെ നിരീക്ഷണത്തിലാണ്.

ജെറെമി ബെൻതാം എന്ന ന്യായാധിപൻ നിർമിച്ച ഏറ്റവും ഉദാത്തമായ തടവറ ‘പാനോപ്പ്ട്ടികോൺ’, ഒരൊറ്റ വാച്ച്മാൻ ഒരിടത്തിരുന്നുതന്നെ പരമാവധി തടവുപുള്ളികളെ നിരീക്ഷിക്കുന്ന രീതി. വർഷങ്ങൾക്കുശേഷം മുതലാളിമാർ ഇതേ നിരീക്ഷണരീതികൾ ഫാക്ടറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ പരീക്ഷിച്ചു. അന്നൊക്കെ ‘പാനോപ്പ്ട്ടിക്കോണി’ലൂടെ അധികാരമായിരുന്നു നിരീക്ഷിച്ചിരുന്നത്. എന്നാലിന്ന് നീരീക്ഷണം നടത്തുന്നത് ആൾക്കൂട്ടമാണ്, വ്യക്തിയുടെ മേൽ, സ്വതന്ത്ര ചിന്തയുടെ മേൽ.

മലയാളി ഇന്ന് ആൾക്കൂട്ട നിരീക്ഷണം നേരിടുകയാണ്, ഫാഷിസ്റ്റ് ആൾക്കൂട്ട നിരീക്ഷണം.

Comments