തിയറി പഠിച്ചതുകൊണ്ട്
നല്ല ഇഡ്ഢലിയുണ്ടാക്കാനാകുമോ?

ശാസ്ത്രരംഗത്തും കൃത്യമായ നൈപുണ്യ വികസനത്തിന്റെ കുറവുണ്ട്. അതിന് വിലങ്ങുതടിയായി നിൽക്കുന്ന വസ്തുതകളെ പറ്റിയുള്ള സമഗ്ര അവലോകനം, പ്രായോഗിക പരിഹാരങ്ങളെക്കുറിച്ചുള്ള അന്വേഷണവും- ഡോ. സച്ചിന്ത് ​​പ്രഭ എഴുതുന്നു.

താത്കാലികാദ്ധ്യാപകനായി പ്രവർത്തിച്ച നാളുകളിലെ ഒരു മോഡൽ പരീക്ഷാകാലം. അന്ന് കെമിസ്ട്രി പ്രാക്ടിക്കൽ മോഡൽ എക്സാം നടത്തുകയായിരുന്നു. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വിശദീകരിച്ചശേഷം മേൽനോട്ടത്തിനായി ലാബിലാകെ ഒന്ന് റോന്ത് ചുറ്റവേയാണ് ഹോട്ട്പ്ലേറ്റിൽ ഒരു ദ്രാവകം തിളച്ചു തുടങ്ങുന്നതായി ശ്രദ്ധയിൽ പെടുന്നത്. അടുത്തു ചെന്ന് നോക്കുമ്പോൾ ആൽക്കഹോളിന്റെ മണം. ഉടൻ അതവിടെ നിന്ന് മാറ്റിവച്ചശേഷം വിദ്യാർത്ഥികളോട് അതിനെ പറ്റി ചോദിച്ചു.

‘‘എഥനോൾ ചൂടാക്കി ആഡ് ചെയ്യണം എന്ന് പ്രൊസീജിയറിലുണ്ട് മാഷേ, അതിനു വേണ്ടി വച്ചതാണ്’’, ഒരു വിദ്യാർത്ഥി വളരെ നിഷ്കളങ്കമായി പറഞ്ഞ മറുപടിയാണ്.

"വെള്ളത്തേക്കാൾ താരതമ്യേന തിളനില കുറഞ്ഞ എഥനോൾ പോലെയുള്ള ദ്രാവകങ്ങൾ ചൂടാക്കുമ്പോൾ ഹോട്ട്പ്ലേറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം അതിന്റെ ഫ്ലേമബിലിട്ടിയാണ്. എഥനോൾ ഹോട്ട്പ്ലേറ്റിൽ നേരിട്ട് ചൂടാക്കുമ്പോൾ വാതകങ്ങൾ എളുപ്പം തീ പിടിച്ചേക്കാം. കൂടാതെ, ഹോട്ട്പ്ലേറ്റിൽ താപം ഒരു പോലെ വിതരണം ചെയ്യാത്തതിനാൽ ചില ഭാഗങ്ങൾ അമിതമായി ചൂടാകുകയും അതിനാൽ അപകടസാധ്യത കൂടുകയും ചെയ്യും. ഇതിനെതിരെ, വാട്ടർബാത്ത് ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാണ്. വാട്ടർബാത്ത് താപനില 100 °C-ൽ താഴെ നിലനിർത്തുകയും, എഥനോളിന്റെ ബോയിലിംഗ് പോയിന്റ് നിയന്ത്രണത്തിലിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു."

ഇതെല്ലാം തിയറി ക്ലാസ്സിൽ പഠിച്ച വിദ്യാർത്ഥികളാണ് വളരെ നിസ്സാരമെന്നു തോന്നിക്കുന്ന- എന്നാൽ അത്യന്തം അപകടകരമായ- ഒരു തെറ്റ് പ്രാക്ടിക്കൽ ക്ലാസ് മുറിയിൽ ചെയ്യുന്നത്. ഇത് കേവലമൊരു ഉദാഹരണം മാത്രം.

ക്ലാസ് മുറിയിൽനിന്നു പഠിച്ച ശാസ്ത്രം പ്രാക്റ്റിക്കൽ ലബോറട്ടറിയിലേക്കും ഗവേഷണ മേഖലയിലേക്കും വ്യവസായശാലകളിലേക്കുമെത്തുമ്പോൾ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കണമെന്ന് തിട്ടമില്ലാത്ത ഒരു വലിയ വിഭാഗം നമുക്കു ചുറ്റിലുമുണ്ട്.
ക്ലാസ് മുറിയിൽനിന്നു പഠിച്ച ശാസ്ത്രം പ്രാക്റ്റിക്കൽ ലബോറട്ടറിയിലേക്കും ഗവേഷണ മേഖലയിലേക്കും വ്യവസായശാലകളിലേക്കുമെത്തുമ്പോൾ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കണമെന്ന് തിട്ടമില്ലാത്ത ഒരു വലിയ വിഭാഗം നമുക്കു ചുറ്റിലുമുണ്ട്.

ക്ലാസ് മുറിയിൽനിന്നു പഠിച്ച ശാസ്ത്രം പ്രാക്റ്റിക്കൽ ലബോറട്ടറിയിലേക്കും ഗവേഷണ മേഖലയിലേക്കും വ്യവസായശാലകളിലേക്കുമെത്തുമ്പോൾ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കണമെന്ന് തിട്ടമില്ലാത്ത ഒരു വലിയ വിഭാഗം നമുക്കു ചുറ്റിലുമുണ്ട്. കേവല പഠനം എന്നതിൽ കവിഞ്ഞ്, മറ്റേതു മേഖലയിലുമെന്നപോലെ, ശാസ്ത്ര രംഗത്തും കൃത്യമായ നൈപുണ്യ വികസനത്തിന്റെ കുറവുണ്ട്. അതിന് വിലങ്ങുതടിയായി നിൽക്കുന്ന വസ്തുതകളെപ്പറ്റിയുള്ള സമഗ്ര അവലോകനവും പ്രായോഗിക പരിഹാരം എന്ത് എന്ന അന്വേഷണത്തിനുമാണ് ഇവിടെ ശ്രമിക്കുന്നത്.

സയൻസിൽ പഠിക്കുന്ന ഓരോ അടിസ്ഥാന ആശയങ്ങൾക്കും നിത്യജീവിതത്തിൽ കൃത്യമായ സ്വാധീനമുണ്ടെന്നിരിക്കെ, അത്തരം കാര്യങ്ങളെ കൃത്യമായി വിദ്യാർത്ഥിയിലേക്കെത്തിക്കാൻ നമ്മുടെ കരിക്കുലം ഡിസൈനിങിന് സാധിക്കുന്നില്ല.

അറിയാം, പക്ഷെ അറിയില്ല.

‘‘നിങ്ങൾ കാറ്ററിങ് സർവീസ് കോഴ്സ് വലിയ മാർക്ക് വാങ്ങി പാസായെന്ന് വിചാരിക്കുക. നിങ്ങൾക്ക് നല്ല രീതിയിലൊരു ഇഡ്ഡലി പോലും ഉണ്ടാക്കാൻ അറിയില്ലെങ്കിൽ എന്താകും സ്ഥിതി? ഇതുതന്നെയാണ് മറ്റൊരർത്ഥത്തിൽ ശാസ്ത്ര രംഗത്തും നടക്കുന്നത്’’, 2024-ൽ മദ്രാസ് ഐ.ഐ.ടിയിലെ രസതന്ത്ര വിഭാഗം കോൺവൊക്കേഷന് മുഖ്യാതിഥിയായി വന്ന ഭാരത് ബയോട്ടെക്ക് എക്‌സിക്യൂട്ടീവ്‌ ചെയർമൻ ഡോ. കൃഷ്ണ യെല്ലയുടെ വാക്കുകളാണിത്. അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ആകമാനവും നിറഞ്ഞുനിന്ന വസ്തുതയും ശാസ്ത്രരംഗത്തെ നൈപുണ്യ വികസനത്തിന്റെ അനിവാര്യതയെ കുറിച്ചായിരുന്നു. പലതും അറിയാം, പക്ഷെ എവിടെ എങ്ങനെ പ്രയോഗിക്കണം എന്നറിയില്ലയെന്നതാണ് ശാസ്ത്രമടക്കം സകല മേഖലയിലെയും ഒരു പൊതു പ്രശ്നം. ഈ വിഷയത്തിൽ നിലവിലുള്ള കരിക്കുലം ഡിസൈനിലെ അപാകതകൾക്ക് കൃത്യമായ പങ്കുണ്ട്. സയൻസിൽ പഠിക്കുന്ന ഓരോ അടിസ്ഥാന ആശയങ്ങൾക്കും നിത്യജീവിതത്തിൽ കൃത്യമായ സ്വാധീനമുണ്ടെന്നിരിക്കെ, അത്തരം കാര്യങ്ങളെ കൃത്യമായി വിദ്യാർത്ഥിയിലേക്കെത്തിക്കാൻ നമ്മുടെ കരിക്കുലം ഡിസൈനിങിന് സാധിക്കുന്നില്ല.
"സൈൻ തീറ്റയും കോസ് തീറ്റയും കൊണ്ട് ജീവിതത്തിലിതുവരെ പ്രയോജനമുണ്ടായിട്ടില്ല’’ തുടങ്ങിയ ട്രോളുകൾക്ക് നിരുപാധിക പിന്തുണ ലഭിക്കുന്നതും ഇതിനാൽ തന്നെയാണ്.

എന്ത് പഠിക്കുന്നു എന്നതിനൊപ്പം എന്തിനു പഠിക്കുന്നു എന്നതുകൂടി കരിക്കുലത്തിന്റെ ഭാഗമായാൽ മാത്രമേ അതിന്റെ പ്രായോഗികതയെ പറ്റി ചിന്തിക്കേണ്ടതുള്ളൂ
എന്ത് പഠിക്കുന്നു എന്നതിനൊപ്പം എന്തിനു പഠിക്കുന്നു എന്നതുകൂടി കരിക്കുലത്തിന്റെ ഭാഗമായാൽ മാത്രമേ അതിന്റെ പ്രായോഗികതയെ പറ്റി ചിന്തിക്കേണ്ടതുള്ളൂ

എന്ത് പഠിക്കുന്നു എന്നതിനൊപ്പം എന്തിനു പഠിക്കുന്നു എന്നതുകൂടി കരിക്കുലത്തിന്റെ ഭാഗമായാൽ മാത്രമേ അതിന്റെ പ്രായോഗികതയെ പറ്റി ചിന്തിക്കേണ്ടതുള്ളൂ. അതുവരെയ്ക്കും, എൻട്രോപ്പി പോസിറ്റീവ് ആയിടത്ത് നെഗറ്റീവ് ഇട്ട കുട്ടി മാർക്കിനായി തല്ലു കൂടും, അറീനിയസ് ഇക്വേഷനിലെ എക്സ്പൊനെൻഷ്യലിന് നെഗറ്റീവ് ഇടാത്തത് വിദ്യാർത്ഥിക്ക് വലിയൊരു പിഴവായി തോന്നാതെ വരും, ഇന്റഗ്രേഷനും ഡിഫറൻസിയേഷനും കൊണ്ട് ലോകത്തിൽ ആർക്കെന്ത് പ്രയോജനം എന്ന ട്രോൾ കണ്ടന്റിനു പരിഹാസച്ചിരിയുടെയും പിന്തുണയുടെയും എണ്ണം നാൾക്കുനാൾ ഏറിവരും.

ഭാവനയുടെ പരിമിതികൾ

മാനവിക വിഷയങ്ങളിൽ കണ്ടന്റിനോടൊപ്പം ഭാവനയ്ക്കും സങ്കല്പങ്ങൾക്കും കൃത്യമായ പ്രാധാന്യമുണ്ട്. പക്ഷെ, ശാസ്ത്രവിഷയങ്ങളിൽ പലപ്പോഴും ഭാവനയ്ക്ക് പരിമിതികളുണ്ട്. ഉദാഹരണത്തിന്, ഇൻസ്ട്രുമെന്റേഷനും അതിന്റെ പ്രവർത്തന തത്വങ്ങൾ മനസ്സിലാക്കലും ശാസ്ത്ര ബിരുദ പഠനത്തിന്റെ അടിസ്ഥാനമാണ്. പക്ഷെ, കേരളത്തിലെ ഒട്ടുമിക്ക കോളേജുകളിലും സിലബസിൽ ഉൾപ്പെട്ട അടിസ്ഥാന ഉപകരണ സൗകര്യങ്ങൾ പോലും ലഭ്യമല്ല. UV - Visible സ്പെക്ട്രോമീറ്ററിനെ കുറിച്ച് അദ്ധ്യാപകർ ക്ലാസിൽ പഠിപ്പിക്കുമ്പോൾ ഇന്നേവരെ അത് കണ്ടിട്ടു പോലുമില്ലാത്ത വിദ്യാർത്ഥി എങ്ങനെയാണ് അതിന്റെ പ്രായോഗികസാധ്യതകളെ പറ്റി മനസിലാക്കുക? ഇന്റർനെറ്റ് വിപ്ലവത്തിന് ശേഷമുള്ള കാലത്ത് വീഡിയോകൾ വഴി ഒരു പരിധി വരെ ഇത്തരം പരിമിതികൾ നികത്താൻ സാധിക്കുന്നുണ്ടെങ്കിലും ഹാൻഡ്‌സ്- ഓൺ-എക്സ്പീരിയൻസ് കൊണ്ടുമാത്രം നമുക്ക് ലഭിക്കുന്ന തഴക്കവും പഴക്കവും ബിരുദവും ബിരുദാന്തരബിരുദവും പൂർത്തിയാക്കുമ്പോഴും ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ലഭിക്കുന്നില്ല.

സ്റ്റേറ്റ് സിലബസിലെ എം.എസ്സി പ്രാക്ടിക്കൽ ക്ലാസുകളടക്കം ഇപ്പോഴും പതിറ്റാണ്ടുകൾക്ക് മുന്നേ കാലഹരണപ്പെട്ട സാൾട്ട് അനാലിസിസിനും ഗ്രാവിമെട്രിക്കും ചുറ്റും വട്ടം കറങ്ങുമ്പോൾ, പ്രായോഗിക ഗവേഷണ സാധ്യതയുള്ള ഉപകരണങ്ങൾ കാണാനും ഉപയോഗിക്കാനുമുള്ള അവസരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അണ്ടർ ഗ്രാജ്വറ്റ് വിദ്യാർത്ഥിക്കു പോലും ലഭിക്കുന്നു.

ഇത്തരം സന്ദർഭങ്ങളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും യൂണിവേഴ്സിറ്റി സെന്ററുകളിലെയും വിദ്യാർത്ഥികൾ നേരിയൊരു മുൻകൈ നേടുന്നുമുണ്ട്. ഒട്ടുമിക്ക ഇൻസ്‌ട്രുമെന്റുകളും അവൈലബിളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും മറ്റും പ്രാക്ടിക്കൽ ലാബുകളുടെ സിലബസ് ഡിസൈൻ ചെയ്തിരിക്കുന്നത് ഗവേഷണം കൂടി മുൻനിർത്തിയാണ്. അതിനാൽ തന്നെ സിലബസിൽ പറയുന്ന ഏറെക്കുറെ ഉപകരണങ്ങളെല്ലാം ഉപയോഗിച്ചുനോക്കാനും സാധ്യതകൾ മനസിലാക്കാനും അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാധിക്കുന്നു.

സ്റ്റേറ്റ് സിലബസിലെ എം.എസ്സി പ്രാക്ടിക്കൽ ക്ലാസുകളടക്കം ഇപ്പോഴും പതിറ്റാണ്ടുകൾക്ക് മുന്നേ കാലഹരണപ്പെട്ട സാൾട്ട് അനാലിസിസിനും ഗ്രാവിമെട്രിക്കും ചുറ്റും വട്ടം കറങ്ങുമ്പോൾ, പ്രായോഗിക ഗവേഷണ സാധ്യതയുള്ള ഉപകരണങ്ങൾ കാണാനും ഉപയോഗിക്കാനുമുള്ള അവസരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അണ്ടർ ഗ്രാജ്വറ്റ് വിദ്യാർത്ഥിക്കു പോലും ലഭിക്കുന്നു. വരും നാളുകളിൽ ഏറ്റവുമധികം സാധ്യതകളുള്ള ‘കംപ്യൂട്ടേഷണൽ സയൻസ്’ തിയറി സിലബസിന്റെ ഒരു കോണിൽ വെറും പേരിനു വയ്ക്കുന്നുവെന്നല്ലാതെ പ്രാക്ടിക്കൽ ക്ലാസുകളോ, ആ മേഖലയിൽ ഗവേഷണത്തിനുതകും വിധമുള്ള ആപ്‌ളിക്കേഷൻ ലെവൽ കോഴ്സ് ഡിസൈനോ നിലവിൽ സ്റ്റേറ്റ് സിലബസിൽ നടപ്പാക്കിയിട്ടില്ല. ഈ വ്യത്യാസം, വിദ്യാർത്ഥികളുടെ ജോലി സാധ്യതകളെയും തൊഴിലിടങ്ങളിലെ നൈപുണ്യത്തെയും കൃത്യമായി സ്വാധീനിക്കുകയും ചെയ്യുന്നു.

ഗവേഷണ ബിരുദത്തിനു
മാത്രമായൊരു ഗവേഷണം

ഇന്ത്യ ടുഡേയിൽ അടുത്ത കാലത്ത് വന്ന ഒരു ആർട്ടിക്കിൾ പ്രകാരം, ഇന്ത്യയിൽ ശരാശരി ഒരു വർഷം 25,000 -നടുത്ത് ഗവേഷണ ബിരുദധാരികൾ ഉണ്ടാകുന്നുണ്ട്. ഇത് ആഗോള തലത്തിൽ തന്നെ നാലാമത്തെ വലിയ സംഖ്യയാണെന്നാണ് കണക്ക്. പക്ഷെ അതിനനുസൃതമായ ഭ്രമാത്മകമായ വികാസം നമ്മുടെ ശാസ്ത്ര- സാങ്കേതിക രംഗത്തുണ്ടാവുന്നുമില്ല. അതിനു പ്രധാന കാരണം, പല ഗവേഷണ പ്രബന്ധങ്ങളും ബിരുദമെന്ന കേവല ലക്ഷ്യത്തെ മുൻനിർത്തി മാത്രം ഉണ്ടാകുന്നതാണ് എന്നതുതന്നെയാണ്. പ്രായോഗികമായ പരിമിതികളും, വിഭാവനം ചെയ്ത ഗവേഷണ ആശയം നടപ്പിലാക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയുമടക്കം പലതും ഇതിന്റെ കാരണങ്ങളായി ഉയർത്തിക്കാട്ടാം. പക്ഷെ, ഇതെല്ലാം ഒരു പരിധിവരെ പ്രാപ്തമായ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന് പോലും പുറത്തിറങ്ങുന്ന ഗവേഷണ ഫലങ്ങളിൽ എത്രയെണ്ണം പ്രായോഗിക തലത്തിൽ ഫലവത്താണെന്ന ചോദ്യമുണ്ട്.

റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന്  പുറത്തിറങ്ങുന്ന ഗവേഷണ ഫലങ്ങളിൽ എത്രയെണ്ണം പ്രായോഗിക തലത്തിൽ ഫലവത്താണെന്ന ചോദ്യമുണ്ട്.
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന് പുറത്തിറങ്ങുന്ന ഗവേഷണ ഫലങ്ങളിൽ എത്രയെണ്ണം പ്രായോഗിക തലത്തിൽ ഫലവത്താണെന്ന ചോദ്യമുണ്ട്.

ഗവേഷണം എന്നത് എല്ലായിപ്പോഴും വ്യാവസായികതയോടോ എക്കണോമിയോടൊ ചേർത്തുവയ്‌ക്കേണ്ട വിഷയമല്ല. ബേസിക് സയൻസ് ഡവലപ്മെന്റ് തൊട്ട്, ഒരു വിഷയത്തെ കുറിച്ചുള്ള ഡാറ്റാബേസ് ഉണ്ടാക്കലും, തിയററ്റിക്കൽ സ്റ്റഡിയുമെല്ലാം വളരെ പ്രസക്തമായ ഗവേഷണങ്ങളാണ്. പക്ഷെ, പ്രായോഗിക സാധ്യതകളുള്ള ടൈറ്റിലിൽ വരുന്ന പല ഗവേഷണ ഫലങ്ങളും ലബോറട്ടറി തലത്തിൽ മാത്രം ഒതുങ്ങുന്നതാണ് ഇവിടുത്തെ വിഷയം. ഇൻഡസ്ട്രിയും അക്കാദമിയയും തമ്മിലുള്ള ദൂരം ഇപ്പോഴും കുറഞ്ഞിട്ടില്ലയെന്നുതന്നെയാണ് ഈ കണക്കുകളിൽ നിന്ന് വായിച്ചെടുക്കേണ്ടത്. ഇന്ത്യയിലെ ഗവേഷണ കോഴ്‌സുകൾ ഡിസൈൻ ചെയ്തിരിക്കുന്ന രീതിയും ഗവേഷക വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സാമ്പത്തിക പിന്തുണയുടെ അപര്യാപ്തതയും ഇത്തരമൊരവസ്ഥയ്ക്ക് ഒരു പരിധിവരെ കാരണമാണ്. ബിരുദാനന്തര ബിരുദവും മത്സരപരീക്ഷകളും ഇന്റർവ്യൂവും കടന്ന് ഗവേഷണം ചെയ്യാനെത്തുന്ന വിദ്യാർത്ഥിയെ വീണ്ടും കോഴ്സ് വർക്കും ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പും അടക്കമുള്ള അക്കാദമിക് നൂലാമാലകളിലേക്ക് ഉന്തിതള്ളുന്നത്, സ്വതേ പരിമിതമായ അഞ്ചു വർഷത്തെ റിസർച്ച് ബിരുദ കാലാവധിയെ പിന്നെയും പരിമിതപ്പെടുത്തുന്നു. ഇതോടൊപ്പം, ലഭിക്കുന്ന സ്റ്റൈപെൻഡ് താരതമ്യേന കുറവാണെന്ന് കൂടി വരുമ്പോൾ ഗവേഷണ ബിരുദം കിട്ടാനുള്ള മിനിമം യൂണിവേഴ്സിറ്റി ക്രൈറ്റീരിയ തീർത്ത് എങ്ങനെയെങ്കിലും പുറത്തുചാടുക എന്ന മനഃസ്ഥിതിയിലേക്ക് ഗവേഷക വിദ്യാർത്ഥികൾ എത്തിച്ചേരുന്നത് തികച്ചും സ്വാഭാവികം. അങ്ങനെ ബേസിക്ക് സയൻസിനെ അപ്ലൈഡ് സയൻസിലേക്ക് പരിവർത്തനപ്പെടുത്താൻ ബാധ്യസ്ഥരായ ഒരു വിഭാഗം ഗവേഷകർക്ക് അതിനു സാധിക്കാതെ പോകുന്നുണ്ടെങ്കിൽ അതിന്റെ മൂല കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയും, കൂടുതൽ ഇൻഡസ്ട്രി- അക്കാദമിയ ബ്രിഡ്ജുകൾ ഉണ്ടാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ പ്രായോഗികതലത്തിലേക്ക് ശാസ്ത്രപഠനത്തെ ഉപയുക്തമാക്കാനുള്ള ശ്രമങ്ങൾ വിജയിക്കുകയുള്ളൂ.

തിങ്കിങ് സ്കില്ലും പ്രാക്ടിക്കൽ സ്കില്ലും സമാന്തരമായി വളർത്താനുതകുന്ന തരത്തിലുള്ള കരിക്കുലം ഡിസൈൻ അത്യന്താപേക്ഷിതമാണ്.
തിങ്കിങ് സ്കില്ലും പ്രാക്ടിക്കൽ സ്കില്ലും സമാന്തരമായി വളർത്താനുതകുന്ന തരത്തിലുള്ള കരിക്കുലം ഡിസൈൻ അത്യന്താപേക്ഷിതമാണ്.

പരിഹാരങ്ങൾ എവിടം തൊട്ട്..?

മേൽപറഞ്ഞ വിഷയങ്ങളുടെയെല്ലാം മൂലകാരണം ചികയുമ്പോൾ നാം എത്തിച്ചേരുന്നത് അടിസ്ഥാന വിദ്യാഭ്യാസ വ്യവസ്ഥയിലെ പാകപ്പിഴകളിലേക്കാണ്. തിങ്കിങ് സ്കില്ലും പ്രാക്ടിക്കൽ സ്കില്ലും സമാന്തരമായി വളർത്താനുതകുന്ന തരത്തിലുള്ള കരിക്കുലം ഡിസൈൻ അത്യന്താപേക്ഷിതമാണ്. അതിനുതകംവിധം അധ്യാപകരെ ആദ്യം മോൾഡ് ചെയ്തെടുക്കുക എന്നതാണ് പ്രധാന കാര്യം.

നിലവിലുള്ള കരിക്കുലം വ്യവസ്ഥയ്ക്ക് ബദലായി വിദ്യാർത്ഥികളെ കൂടി ഭാഗഭാക്കാകുന്ന വ്യവസ്ഥിതി വളർന്നുവരേണ്ടതുണ്ട്. ‘മോണ്ടെസോറി സ്കൂളിംഗ്’ അത്തരമൊരു വ്യവസ്ഥയ്ക്ക് ഉദാഹരണമാണ്. മറിയാ മോണ്ടെസോറി വികസിപ്പിച്ച ഈ വിദ്യാഭ്യാസ രീതിയിൽ കുട്ടികളുടെ സ്വതന്ത്രമായ പഠനത്തെയും അവരവരുടെ ഇഷ്ടാനുസൃതമായ വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് പിന്തുടരുന്നത്. ഇത്തരം രീതികൾ വരുകയാന്നെകിൽ സ്വാഭാവികമായും നൈപുണ്യ വികസനം സാമാന്യ വിദ്യാഭ്യാസത്തിന്റെ ഭാഗമാവുകയും അതിന്റെ ഗുണഫലങ്ങൾ സമൂഹത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. സയൻസിലെ തിയറികളും അതിന്റെ പ്രായോഗിക ഗുണങ്ങളും വിദ്യാർത്ഥികളെ മനസ്സിലാക്കിയെടുക്കാൻ ‘റിവേഴ്‌സ് ടീച്ചിങ്’ ഒരു പരിധിവരെ ഗുണം ചെയ്‌തേക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആദ്യം തിയറി പഠിച്ച് പിന്നീട് അതുമായി ബന്ധപ്പെട്ട പ്രാക്ടിക്കലുകൾ ചെയ്യുന്ന സാമ്പ്രദായിക രീതിക്കുപകരം, ആദ്യം പരീക്ഷണങ്ങൾ ചെയ്ത് നിരീക്ഷണങ്ങളിൽ എത്തിപ്പെടാൻ, ബേസ് ആയ തിയറിയെ പറ്റി ആഴത്തിൽ പഠിക്കുന്ന രീതി ഒരു മാറ്റത്തിന് കാരണമായേക്കാം.

കോളേജുകളിലെ ഇൻഫ്രാ സ്ട്രക്ച്ചറിലുള്ള കുറവുകൾ നികത്താനും ഹാൻഡ്സ് ഓൺ എക്സ്പീരിയൻസ് നൽകുന്നതിനും താത്കാലിക പരിഹാരമായി ‘മദർ ഇൻസ്റ്റിറ്റ്യൂട്ട്’ സംവിധാനം കൊണ്ടുവരുന്നത് ചിന്തനീയമാണ്. ഒരു യൂണിവേഴ്‌സിറ്റിക്കു കീഴെയുള്ള കോളേജുകളെ സോണുകളാക്കി തിരിച്ച് ഓരോ സോണിലും അടിസ്ഥാന ഉപകരണ സൗകര്യങ്ങളുള്ള ഒരു സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനത്തെ മദർ ഇൻസ്റ്റിറ്റ്യൂട്ടായി മാറ്റി പ്രവർത്തിച്ചാൽ ഇത്തരം പ്രായോഗിക അനുഭവങ്ങൾ ഒരുപരിധിവരെയെങ്കിലും നമ്മുടെ വിദ്യാർത്ഥികൾക്ക് സ്വായത്തമാകും. ഗവേഷണ രംഗത്ത് നിലവിലുള്ള സാങ്കേതിക- ഭൗതിക-സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തി അത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. സ്വതന്ത്രമായ ഗവേഷണവും, അതോടൊപ്പം അർഹമായ സാമ്പത്തിക ഭദ്രതയും സിസ്റ്റം ഓഫർ ചെയ്യാൻ തയ്യാറായാൽ, കേവലം ബിരുദം നേടുകയെന്നതിൽ നിന്ന് മാറി പ്രായോഗിക തലത്തിൽ പ്രാവർത്തികമാകുന്ന ദിശയിലേക്ക് ഗവേഷണചിന്തകൾ വളരുമെന്നതിലും അതിനായി കൂടുതൽ സമയം ഗവേഷകർ മാറ്റിവയ്ക്കുമെന്നതിലും സംശയമേതുമില്ല.

Comments