ഭയമില്ലാത്ത മനുഷ്യരുണ്ടോ? മൃഗങ്ങൾക്കുമുണ്ട് ഭയം. മനുഷ്യപരിണാമത്തിൽ ഭയം പരിണമിച്ചത് എങ്ങനെയാണ്? വ്യക്തിപരമായ ഭയവും സാമൂഹികമായ ഭയവും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? ഭയമെന്ന വികാരത്തിൻ്റെ ശാസ്ത്രം വിവരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി വിഭാഗം അസോസിയറ്റ് പ്രൊഫസറായ ഡോ. ആൽബി ഏലിയാസ്, മനില സി. മോഹനുമായുള്ള അഭിമുഖത്തിൽ. The Fearful Mind: The Psychological Portrait of Our Most Misunderstood Emotion എന്ന പുസ്തകത്തിൻ്റെ രചയിതാവായ ഡോ. ആൽബി ഏലിയാസ്, ഭയം അത്ര ഭയക്കേണ്ട വികാരമല്ല എന്നു പറയുന്നു.
അഭിമുഖം: ഡോ: ആൽബി ഏലിയാസ് / മനില സി. മോഹൻ
