അഡ്വ. കുക്കു ദേവകി/ photo: Prasanth Balachandran

ഹിഡുംബിയെന്നും, താടകയെന്നും, ശൂർപ്പണഖയെന്നും​വിളികേട്ട ബാല്യ കൗമാരങ്ങൾ എനിക്കുണ്ടായിട്ടുണ്ട്

വിടർന്നു ചിരിക്കാൻ ഇഷ്​ടമുള്ള എന്നോട്​ എന്തിനിങ്ങനെ രാക്ഷസച്ചിരി ചിരിക്കുന്നു എന്ന് ചോദിച്ചവരുണ്ട്. ഇതിന്റെയൊക്കെ ടോൺ ‘ഞങ്ങൾ തമാശ പറഞ്ഞതല്ലേ' എന്നാണ്. എങ്ങനെയാണ് മനുഷ്യനെ വേദനിപ്പിച്ച് അത് വെറും തമാശയാണെന്ന് പറയാൻ സാധിക്കുന്നത്?

പ്പിക്കുകളായ മഹാഭാരതത്തിലും രാമായണത്തിലുമുള്ളതുപോലെ ബോഡി ഷെയ്​മിങ്​ വേറെയൊന്നിലും കാണാനാകില്ല. മന്ഥര, ശകുനി, ഘടോൽക്കചൻ, ഭീമൻ, ഹിഡുംബി, താടക, ശൂർപ്പണഖ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. അസുരന്മാർ അഥവാ രാക്ഷസന്മാർ കറുത്തവരും തമോഗുണമുള്ളവരുമാണ്.
മുടന്തനായ ശകുനിയാണ് മഹാഭാരതത്തിലെ ഏറ്റവും ഏഷണിക്കാരനായ കഥാപാത്രം. ഒന്നാലോചിച്ചു നോക്കൂ, മനുഷ്യരിൽ എത്രമേൽ വിഷമാണ് ആ കഥാപാത്രത്തിനാൽ വ്യാസൻ സൃഷ്ടിച്ചിരിക്കുന്നത്.

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത്​, എന്റെ കൂടെ പഠിച്ചവർ പലപ്പോഴും പറഞ്ഞതായി ഓർക്കുന്നുണ്ട്, ‘കാണാൻ അസ്സല് പാണ്ടിയെപ്പോലുണ്ടെന്ന്’. ‘പാണ്ടി’യെന്നാൽ തമിഴത്തി. ഒരേ സമയം തമിഴ് ജനതയും നമ്മളെ തന്നെയും കളിയാക്കുന്ന പ്രവണത.

രാമായണത്തിലെ ‘വാനരന്മാ​’രെ ഞാൻ മനസ്സിലാക്കുന്നത് ദക്ഷിണേന്ത്യക്കാരായ നമ്മൾ ആയാണ്​. ആനന്ദ് പട്​വർധന്റെ രാം കേ നാം എന്ന ഡോക്യുമെന്ററിയിൽ അത് സൂചിപ്പിക്കുന്നുമുണ്ട്. ഇതൊക്കെ പൊതുസമൂഹത്തിൽ ആഴത്തിലാണ് പതിഞ്ഞിരിക്കുന്നത്. ക്രൗഞ്ച മിഥുനപ്പക്ഷികളെ വേട്ടയാടുന്ന കാട്ടാളനെ വിവരിച്ചിരിക്കുന്നത് കറുത്തവനും ക്രൂരനുമായാണല്ലോ. അതിലൊരു കാര്യം മുഴച്ചുനിൽക്കുന്നുമുണ്ട്. കറുത്തവരായ മനുഷ്യർ ക്രൂരന്മാരാവും എന്ന നറേറ്റീവ്. അവരെ തിരുത്താൻ ഏതെങ്കിലും മഹർഷിയോ ബ്രാഹ്മണനോ വേണ്ടി വരും. അത്തരമൊരു ചിന്ത രൂഢമൂലമായി കിടക്കുന്ന സമൂഹമാണ് നമ്മുടേത്.

ഇതിന്റെയൊക്കെ പിൻതുടർച്ചയെന്നോണമാണ് ഇപ്പോൾ ചാനലുകൾ തോറുമുള്ള കോമഡി പരിപാടികൾ, അവ എത്രമേൽ ബോഡി ഷെയ്​മിങ്​ ആണ്. ആ പരിപാടികളിലൊക്കെ കറുത്തവരെയും തടിച്ചവരേയും പല്ലുന്തിയവരെയും മുടന്തരേയും ബുദ്ധിവികാസം പ്രാപിക്കാത്തവരേയും ഒരു ദാക്ഷിണ്യവുമില്ലാതെ കളിയാക്കുന്നതുകണ്ട് കൈകൊട്ടിച്ചിരിക്കുന്ന മനുഷ്യരാണ് ചുറ്റും. എങ്ങനെയാണ് ശരീരകേന്ദ്രീകൃതമായി മനുഷ്യരെ കളിയാക്കാൻ സാധിക്കുക? അതിന്റെ അടിസ്ഥാനം നമുക്ക് കിട്ടിയത്​ ഈ എപ്പിക്കുകളിൽ നിന്നാണ്.

അമ്മയൊടൊപ്പം അഡ്വ. കുക്കു ദേവകി
അമ്മയൊടൊപ്പം അഡ്വ. കുക്കു ദേവകി

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത്​, എന്റെ കൂടെ പഠിച്ചവർ പലപ്പോഴും പറഞ്ഞതായി ഓർക്കുന്നുണ്ട്, ‘കാണാൻ അസ്സല് പാണ്ടിയെപ്പോലുണ്ടെന്ന്’. ‘പാണ്ടി’യെന്നാൽ തമിഴത്തി. ഒരേ സമയം തമിഴ് ജനതയും നമ്മളെ തന്നെയും കളിയാക്കുന്ന പ്രവണത.

പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്‌, നല്ല കടുത്ത നിറങ്ങളുപയോഗിക്കുന്ന കറുത്തവരെ കളിയാക്കുന്നത്. ‘കണ്ണടിച്ചു പോകും' എന്നൊക്കെ പറഞ്ഞിട്ടാണ് ആക്ഷേപം.

ചെറുപ്പത്തിൽ ഏൽക്കുന്ന പല ഷെയ്​മിങ്ങുകളും പലർക്കും മൈന്റൽ ട്രോമ വരെ ഉണ്ടാക്കാറുണ്ട്. അതിനെയെല്ലാം മറികടക്കാൻ അസാധ്യമായ അതിജീവന ബോധം വേണം. സാധാരണയിൽ സാധാരണക്കാരായ മനുഷ്യർക്ക് അതിന് സാധിച്ചെന്നുവരില്ല. എന്തിനാണ് മറ്റൊരാളുടെ ശരീരത്തിൽ ഇത്ര ഇടപെടുന്നത്?. എന്താണ്‌ നമ്മളെയതിന് പ്രേരിപ്പിക്കുന്നത്? കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന രീതി അതായതുകൊണ്ടാണോ? ഒരു പരിധിവരെ, അടിസ്ഥാനപരമായി നമ്മൾ നിൽക്കുന്നത് പുരാണാതിഹാസ ചിന്തകളിലാണ്. അതിനെയെടുത്തു കളയേണ്ടിയിരിക്കുന്നു. രാമായണത്തിലെ മന്ഥര കൂനിയാണ്. അവരാണ് രാമായണ കഥയിൽ കൈകേയിയ്ക്ക് രാമനെ കാട്ടിലയ്ക്കാനും മറ്റുമുള്ള ചിന്ത പകർന്നുനൽകുന്നത്. ഇവരെ ആരാധിക്കുന്ന മനുഷ്യരിൽ കൂനുള്ളവരെ കാണുന്നത്​ എന്ത് വികാരമാണുണ്ടാവുക?

വിടർന്നു ചിരിക്കാൻ ഇഷ്​ടമുള്ള എന്നോട്​ എന്തിനിങ്ങനെ രാക്ഷസച്ചിരി ചിരിക്കുന്നു എന്ന് ചോദിച്ചവരുണ്ട്. ഇതിന്റെയൊക്കെ ടോൺ ‘ഞങ്ങൾ തമാശ പറഞ്ഞതല്ലേ' എന്നാണ്. എങ്ങനെയാണ് മനുഷ്യനെ വേദനിപ്പിച്ച് അത് വെറും തമാശയാണെന്ന് പറയാൻ സാധിക്കുന്നത്? അത്തരം തമാശകൾ ഒരിക്കൽ പോലും അനുവദിച്ചുകൊടുക്കാൻ സാധിക്കാത്തതാണ്. ഒരാളുടെ കോങ്കണ്ണ് എങ്ങനെ നമ്മളിൽ ചിരിയുണർത്തും? അല്ലെങ്കിൽ കൂന്, മുടന്ത്, കറുപ്പ് ... ഇവയെല്ലാം ചിരിയുണർത്തുന്നതെങ്ങനെ?

photo: Prasanth Balachandran
photo: Prasanth Balachandran

ശരീരം നിങ്ങളിൽ ചിരിയുണർത്തുന്നുണ്ടെങ്കിൽ എന്തോ കാര്യമായ കുഴപ്പം നിങ്ങൾക്കുണ്ടെന്ന് കരുതിക്കോളൂ. പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്‌, നല്ല കടുത്ത നിറങ്ങളുപയോഗിക്കുന്ന കറുത്തവരെ കളിയാക്കുന്നത്. ‘കണ്ണടിച്ചു പോകും' എന്നൊക്കെ പറഞ്ഞിട്ടാണ് ആക്ഷേപം. കറുത്ത ശരീരമുള്ളയാൾ കടുത്ത നിറം ഉപയോഗിച്ചാലെന്താണ്​? കടും മഞ്ഞ, ചുവപ്പ്, പച്ച ഇതെല്ലാം കറുപ്പായി ചേരില്ല എന്ന് ആരാണിവിടെ അലിഖിത നിയമമാക്കിയിരിക്കുന്നത്? ഒരു വിഭാഗത്തിന്റേതു മാത്രമാണോ നിറങ്ങൾ?

ആകർഷകമായ പല ഇടങ്ങളിലും കറുത്തവരെ കാണുക അപൂർവമാണ്. നമ്മുടെ സിനിമകളിൽ കറുത്ത നായികമാർ വിരളമല്ലേ? ടി.വിഷോകൾ നയിക്കുന്ന അവതാരകർ വെളുത്തിട്ടല്ലേ? അങ്ങനെ പല തെളിച്ചമുള്ള ഇടങ്ങളും കറുത്തവർക്ക് നഷ്ടമാകുന്നില്ലേ.

ഒരു കാര്യം മനസ്സിലാക്കണം. എല്ലാ നിറവും എന്തിനോടും ചേരും. കറുപ്പും അതുപോലൊരു നിറമാണ്, എല്ലാത്തിനോടും യോജിക്കുന്ന ഒന്ന്.
അതുപോലെ ആഴത്തിൽ പതിഞ്ഞ ഒരു ചൊല്ലാണ് ‘കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്​’ എന്നത്​. ശരീരപ്രകൃതിയനുസരിച്ച് ഒരു മനുഷ്യനെ വിശ്വസിക്കരുതെന്നുപറയാൻ എന്തവകാശം? അതുണ്ടാക്കുന്ന ഇംപാക്​റ്റ്​ വളരെ വലുതാണ്. പണ്ട് ഒരു പരസ്യം ഉണ്ടായിരുന്നു, ‘നിങ്ങളുടെ ശരീരം മെലിഞ്ഞുണങ്ങിയതാണോ! എങ്കിൽ ഈ പ്രൊഡക്​റ്റ്​ കഴിക്കൂ’ എന്നു പറഞ്ഞ് ഒരു പ്രൊഡക്റ്റ് ചൂണ്ടിക്കാണിക്കുന്നു. നിരന്തരം സ്വീകരണമുറിയിൽ കാണുന്ന മെലിഞ്ഞുണങ്ങിയ ആൾക്കുണ്ടാകുന്ന പ്രശ്‌നം ചെറുതല്ല.
അതുപോലെ കറുത്ത പെൺകുട്ടി കോളേജിൽ ചെല്ലുമ്പോൾ അവളെ അവിടെയുള്ള ആൺകുട്ടികൾ നോക്കുന്നില്ല. അതവൾക്ക് വളരെ വലിയ വിഷമമാണുണ്ടാക്കുന്നത്. അപ്പോഴെയ്ക്കും ഫെയർ ആൻറ്​ ലൗലി എത്തുന്നു. അത് തേച്ച് വന്നാൽ മതി, ആൺസുഹൃത്ത് റെഡിയാകുമെന്ന് പറയുന്നു. കറുത്തവൾ വെളുത്താൽ മാത്രമേ നല്ലൊരു ജീവിതം സാധ്യമാവൂ എന്ന ചിന്തയാണ് ഇത്തരം ഉൽപ്പന്നങ്ങളുണ്ടാക്കുന്നത്​.

ആകർഷകമായ പല ഇടങ്ങളിലും കറുത്തവരെ കാണുക അപൂർവമാണ്. നമ്മുടെ സിനിമകളിൽ കറുത്ത നായികമാർ വിരളമല്ലേ? ടി.വിഷോകൾ നയിക്കുന്ന അവതാരകർ വെളുത്തിട്ടല്ലേ? അങ്ങനെ പല തെളിച്ചമുള്ള ഇടങ്ങളും കറുത്തവർക്ക് നഷ്ടമാകുന്നില്ലേ. കറുത്തവർ അതൊക്കെ ആഗ്രഹിക്കുന്നത് വലിയ തെറ്റാണെന്നതുപോലുള്ള ബോധം ഇവിടെ സർവസാധാരണമാണ്. ഹിഡുംബിയെന്നും, താടകയെന്നും, ശൂർപ്പണഖയെന്നും വിളികേട്ട ബാല്യ കൗമാരങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. എത്ര വൃത്തികേടായിട്ടാണ് ആ കഥാപാത്രങ്ങൾ നമ്മളിൽ വർത്തിയ്ക്കുന്നതെന്ന് ഒന്നാലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. എത്ര മനോഹരമായ കഥാപാത്രങ്ങളാണ് അവരെല്ലാം. എന്നിട്ടും അക്കാലത്തെ ബോഡി ഷെയ്​മിങ്​ വിദ്വാൻമാർ അവരെ അത്തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഉന്തിയ പല്ലാണ്​ എന്ന കാരണം പറഞ്ഞ്​ ഒരു ആദിവാസി യുവാവിന്​ ജോലി നിഷേധിക്കപ്പെട്ട സംഭവം ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ടല്ലോ. പി.എസ്.സിയോ സർക്കാരോ ഇതിൽ നിന്ന്​ കൈ കഴുകുന്നത് ശരിയല്ല. യൂണിഫോംഡ് ജോലിയിൽ ‘നിരയൊപ്പിച്ച പല്ലുകൾ' എന്ന നിയമം ഉണ്ടെങ്കിൽ അത് കാലഹരണപ്പെട്ടതാണെന്നും അത്​ തിരുത്തി പുതിയ നിയമങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടതെന്നും അധികാരികൾ മനസ്സിലാക്കണം. അല്ലാതെ അത്രമേൽ പ്രത്യക്ഷമായ ബോഡി ഷെയ്​മിങ്ങിനെ ഊട്ടിയുറപ്പിക്കുകയല്ല വേണ്ടത്.

പെണ്ണ് വെളുത്തതാണോ കറുത്തതാണോയെന്ന എൻക്വയറി എത്രമേൽ അനീതിയാണ്. ഓരോ ശരീരവും അത്രമേൽ സുന്ദരമാണ് എന്നു മാത്രം ഞാൻ പറഞ്ഞുവെയ്ക്കുന്നു.

ഈയൊരു കാലത്തും ന്യൂജൻ ചിന്തകളിൽ അഭിരമിക്കുന്ന പുതുതലമുറയെങ്കിലും ഇത്തരം ബോഡി ഷെയ്​മിങ്ങിൽനിന്ന്​ മാറിനിൽക്കേണ്ടതാണ്. വിവാഹം അന്വേഷിക്കുന്നവർ പെണ്ണിന്റെ കാല്, കൈ, കണ്ണ്, നിറം എന്നു വേണ്ട എല്ലാം പരിശോധിക്കുന്നത് ഒരു തരത്തിൽ ബോഡി ഷെയ്​മിങ്​ തന്നെയാണ്. കണ്ണ്, കോങ്കണ്ണ് ആണെന്ന് നോക്കണം എന്ന് പറയുന്നതേ ഒരു മനുഷ്യനോട് ചെയ്യുന്ന നീതികേട് തന്നെയാണ്. പെണ്ണ് വെളുത്തതാണോ കറുത്തതാണോയെന്ന എൻക്വയറി എത്രമേൽ അനീതിയാണ്. ഓരോ ശരീരവും അത്രമേൽ സുന്ദരമാണ് എന്നു മാത്രം ഞാൻ പറഞ്ഞുവെയ്ക്കുന്നു. ബോഡി ഷെയ്​മിങ്​ എന്ന മനുഷ്യത്വവിരുദ്ധത വിട്ട് നല്ലൊരിടത്തേയ്ക്ക് നമ്മുടെ ചിന്തകളെ ഉയർത്തനാകട്ടെ. ▮


അഡ്വ. കുക്കു ദേവകി

അഭിഭാഷക, സ്​ത്രീപ്രവർത്തക. മോഡലിംഗ് ചെയ്യുന്നു. മുതിർന്ന സ്ത്രീകൾക്കായി ഡാൻസ് ക്ലാസ്​ നടത്തുന്നു.

Comments