‘വിടർന്നു ചിരിക്കാൻ ഇഷ്​ടമുള്ള എന്നോട്​ എന്തിനിങ്ങനെ രാക്ഷസച്ചിരി ചിരിക്കുന്നു എന്ന് ചോദിച്ചവരുണ്ട്’

വിടർന്നു ചിരിക്കാൻ ഇഷ്​ടമുള്ള എന്നോട്​ എന്തിനിങ്ങനെ രാക്ഷസച്ചിരി ചിരിക്കുന്നു എന്ന് ചോദിച്ചവരുണ്ട്. ഇതിന്റെയൊക്കെ ടോൺ ‘ഞങ്ങൾ തമാശ പറഞ്ഞതല്ലേ' എന്നാണ്. എങ്ങനെയാണ് മനുഷ്യനെ വേദനിപ്പിച്ച് അത് വെറും തമാശയാണെന്ന് പറയാൻ സാധിക്കുന്നത്? ഒരാളുടെ കോങ്കണ്ണ് എങ്ങനെ നമ്മളിൽ ചിരിയുണർത്തും? അല്ലെങ്കിൽ കൂന്, മുടന്ത്, കറുപ്പ് ... ഇവയെല്ലാം ചിരിയുണർത്തുന്നതെങ്ങനെ? അഡ്വ. കുക്കു ദേവകി എഴുതുന്നു

പ്പിക്കുകളായ മഹാഭാരതത്തിലും രാമായണത്തിലുമുള്ളതുപോലെ ബോഡി ഷെയ്​മിങ്​ വേറെയൊന്നിലും കാണാനാകില്ല. മന്ഥര, ശകുനി, ഘടോൽക്കചൻ, ഭീമൻ, ഹിഡുംബി, താടക, ശൂർപ്പണഖ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. അസുരന്മാർ അഥവാ രാക്ഷസന്മാർ കറുത്തവരും തമോഗുണമുള്ളവരുമാണ്.
മുടന്തനായ ശകുനിയാണ് മഹാഭാരതത്തിലെ ഏറ്റവും ഏഷണിക്കാരനായ കഥാപാത്രം. ഒന്നാലോചിച്ചു നോക്കൂ, മനുഷ്യരിൽ എത്രമേൽ വിഷമാണ് ആ കഥാപാത്രത്തിനാൽ വ്യാസൻ സൃഷ്ടിച്ചിരിക്കുന്നത്.

കോളേജിൽ പഠിക്കുന്ന കാലത്ത്​, എന്റെ കൂടെ പഠിച്ചവർ പലപ്പോഴും പറഞ്ഞതായി ഓർക്കുന്നുണ്ട്, ‘കാണാൻ അസ്സല് പാണ്ടിയെപ്പോലുണ്ടെന്ന്’. ‘പാണ്ടി’യെന്നാൽ തമിഴത്തി. ഒരേ സമയം തമിഴ് ജനതയും നമ്മളെ തന്നെയും കളിയാക്കുന്ന പ്രവണത.

ചെറുപ്പത്തിൽ ഏൽക്കുന്ന പല ഷെയ്​മിങ്ങുകളും പലർക്കും മൈന്റൽ ട്രോമ വരെ ഉണ്ടാക്കാറുണ്ട്. അതിനെയെല്ലാം മറികടക്കാൻ അസാധ്യമായ അതിജീവന ബോധം വേണം. സാധാരണയിൽ സാധാരണക്കാരായ മനുഷ്യർക്ക് അതിന് സാധിച്ചെന്നുവരില്ല. എന്തിനാണ് മറ്റൊരാളുടെ ശരീരത്തിൽ ഇത്ര ഇടപെടുന്നത്?. എന്താണ്‌ നമ്മളെയതിന് പ്രേരിപ്പിക്കുന്നത്? കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന രീതി അതായതുകൊണ്ടാണോ? ഒരു പരിധിവരെ, അടിസ്ഥാനപരമായി നമ്മൾ നിൽക്കുന്നത് പുരാണാതിഹാസ ചിന്തകളിലാണ്. അതിനെയെടുത്തു കളയേണ്ടിയിരിക്കുന്നു. രാമായണത്തിലെ മന്ഥര കൂനിയാണ്. അവരാണ് രാമായണ കഥയിൽ കൈകേയിയ്ക്ക് രാമനെ കാട്ടിലയ്ക്കാനും മറ്റുമുള്ള ചിന്ത പകർന്നുനൽകുന്നത്. ഇവരെ ആരാധിക്കുന്ന മനുഷ്യരിൽ കൂനുള്ളവരെ കാണുന്നത്​ എന്ത് വികാരമാണുണ്ടാവുക?

വിടർന്നു ചിരിക്കാൻ ഇഷ്​ടമുള്ള എന്നോട്​ എന്തിനിങ്ങനെ രാക്ഷസച്ചിരി ചിരിക്കുന്നു എന്ന് ചോദിച്ചവരുണ്ട്. ഇതിന്റെയൊക്കെ ടോൺ ‘ഞങ്ങൾ തമാശ പറഞ്ഞതല്ലേ' എന്നാണ്. എങ്ങനെയാണ് മനുഷ്യനെ വേദനിപ്പിച്ച് അത് വെറും തമാശയാണെന്ന് പറയാൻ സാധിക്കുന്നത്? അത്തരം തമാശകൾ ഒരിക്കൽ പോലും അനുവദിച്ചുകൊടുക്കാൻ സാധിക്കാത്തതാണ്. ഒരാളുടെ കോങ്കണ്ണ് എങ്ങനെ നമ്മളിൽ ചിരിയുണർത്തും? അല്ലെങ്കിൽ കൂന്, മുടന്ത്, കറുപ്പ് ... ഇവയെല്ലാം ചിരിയുണർത്തുന്നതെങ്ങനെ?

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം, കേൾക്കാം

ഹിഡുംബിയെന്നും, താടകയെന്നും, ശൂർപ്പണഖയെന്നും
വിളികേട്ട ബാല്യ കൗമാരങ്ങൾ എനിക്കുണ്ടായിട്ടുണ്ട്/അഡ്വ. കുക്കു ദേവകി

ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 108

Comments