Photo: Shafeeq Thamarassery

ജാതിസെൻസസ് നടക്കട്ടെ,
തകർന്നുവീഴും ഈ ‘കേരള മോഡൽ’

ഭൂപരിഷ്കരണം നടന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം. എല്ലാ സാമൂഹ്യ വിഭവങ്ങളുടെയും ഉടമസ്ഥാവകാശം എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന യാഥാർത്ഥ്യം വെളിച്ചത്തുവരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാതിസെൻസസ് കാലഘട്ടത്തിന്റെ അനിവാര്യതയാണ്- ബിജു ഗോവിന്ദ് എഴുതുന്നു.

മത്വം എന്ന ആശയത്തെക്കുറിച്ചുള്ള സംവാദം പോലും ഇന്ത്യയിൽ ചിലരുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് സൂരജ് യെങ്​ഡേയുടെ (Suraj Yengde) അഭിപ്രായം. അനീതികളെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടിവരുന്നത് നീതിയില്ലാത്ത സാമൂഹ്യക്രമം നാട്ടിൽ നിലനിൽക്കുന്നതുകൊണ്ടാണ്. സാമൂഹ്യ അസമത്വങ്ങൾ ഇന്നും നിലനിൽക്കുന്നത്, കാലോചിതമായും ജനാധിപത്യപരമായും സമൂഹത്തിൽ നടക്കേണ്ട സമഗ്രമായ ഉടച്ചുവാർക്കലുകൾ നടക്കാത്തതിനാലും സാമൂഹ്യ പരിഷ്കരണ പദ്ധതികളെല്ലാം ഉപരിപ്ളവമായ മിനുക്കൽ പരിപാടികളായി മാത്രം മാറുന്നതുകൊണ്ടുകൂടിയാണ്.

ആയിരക്കണക്കിന് ചെറുതും വലുതുമായ ജാതികളുടെ കൂട്ടായ്മയാണ് നമ്മുടെ രാജ്യം. ജാതിയെന്നത് രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യ യാഥാർത്ഥ്യവും പൗരരുടെ അടിസ്ഥാന അസ്തിത്വവുമാണ്. അതുകൊണ്ടുതന്നെ ജാതി തിരിച്ചുള്ള കണക്കുകൂടി ഉൾപ്പെടുന്ന സമഗ്രമായൊരു സാമൂഹ്യ - സാമ്പത്തിക സർവ്വെ വർത്തമാനകാലത്തിന്റെ സാമൂഹ്യ പുരോഗതിയുടെ അനിവാര്യതയാണ്. ശരീരത്തിന്റെ പൊതു ആരോഗ്യസ്ഥിതി അറിയാൻ ഹെൽത്ത് ചെക്കപ്പ് നടത്തുന്നതുപോലെ, രാജ്യത്തിന്റെ ആരോഗ്യസ്ഥിതി അറിയാനുള്ള മാർഗ്ഗമാണ് ജാതിസെൻസസ്.

സമത്വം എന്ന ആശയത്തെക്കുറിച്ചുള്ള സംവാദം പോലും ഇന്ത്യയിൽ ചിലരുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് സൂരജ് യെങ്​ഡേ പറയുന്നു.
സമത്വം എന്ന ആശയത്തെക്കുറിച്ചുള്ള സംവാദം പോലും ഇന്ത്യയിൽ ചിലരുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് സൂരജ് യെങ്​ഡേ പറയുന്നു.

ജനാധിപത്യവൽക്കരിക്കപ്പെടാത്ത സമ്പത്ത്

സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയത്തെ കുറച്ചൊക്കെ ജനാധിപത്യവത്ക്കരിക്കാൻ നമുക്ക് കഴിഞ്ഞുവെങ്കിലും ഭൂമിയും പൊതുവിഭവങ്ങളുമടക്കമുള്ള സമ്പത്തിനെ ജനാധിപത്യവത്ക്കാൻ ഇനിയും സാധിച്ചിട്ടില്ല. വിഭവങ്ങളെന്നത് അധികാരത്തിന്റെ കൂടി ഭാഗമാണ്. വിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിലൂടെ മാത്രമേ സാമൂഹ്യനീതി പുലരുകയുള്ളൂ.

രാജ്യത്ത് ദശവാർഷികമായി നടക്കേണ്ട സെൻസസ് ഇപ്പോൾ മൂന്നു വർഷത്തിലധികമായിട്ടും നടന്നിട്ടില്ല. കോവിഡിന്റെ സാമൂഹ്യ സാഹചര്യമാണ് സെൻസസ് പ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ തടസ്സമായതെങ്കിലും ജാതിസെൻസസിലെ അനിശ്ചിതത്വമാണ് ഇത്രയും നീളുന്നതിന് ഇടവരുത്തിയത്.

ജാതിസെൻസസ് എന്ന ആശയം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയർന്നുവരുമ്പോൾ, രാഹുൽ ഗാന്ധിയെപ്പോലുള്ള ചില ദേശീയ നേതാക്കളൊഴികെ ഭൂരിപക്ഷം നേതാക്കളും ഭരണകൂടങ്ങളും മുഖ്യധാര കയ്യാളുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തന്ത്രപരമായ മൗനം പിന്തുടരുകയാണ്.

പത്തുവർഷത്തിലൊരിക്കൽ നടക്കേണ്ട സെൻസസ് മൂന്നു വർഷം വൈകി, ഇപ്പോഴാണ് നടപടി തുടങ്ങുന്നത് / Representational Image, CSR India
പത്തുവർഷത്തിലൊരിക്കൽ നടക്കേണ്ട സെൻസസ് മൂന്നു വർഷം വൈകി, ഇപ്പോഴാണ് നടപടി തുടങ്ങുന്നത് / Representational Image, CSR India

നിലനിൽക്കുന്ന വലിയ സാമൂഹ്യ യാഥാർത്ഥ്യമാണ് ജാതിയും ജാതിവ്യവസ്ഥയുമെങ്കിലും, ജാതിയ്ക്കെതിരെ പ്രത്യയശാസ്തവ്യക്തത വരുത്തി നിലകൊണ്ട പുരോഗമന പ്രസ്ഥാനങ്ങൾപോലും കാലാന്തരത്തിൽ ജാതിവഴിയിൽ ലയിച്ചുചേർന്നുവെന്നത് ദൃശ്യമായൊരു സാമൂഹ്യ യാഥാർത്ഥ്യമാണ്. ജാതിമേൽക്കോയ്മ ഇല്ലാതാക്കാനും സമത്വാധിഷ്ഠിതമായ സാമൂഹ്യക്രമം കെട്ടിപ്പെടുത്തുന്നതിനും ശ്രമിക്കേണ്ടവർ ജാതിയ്ക്കെതിരെയും നീതിയ്ക്കുവേണ്ടിയുള്ളതുമായ പോരാട്ടങ്ങളെ കണ്ടില്ലെന്നുനടിച്ച് അസമത്വം ഉല്പാദിപ്പിക്കുന്നവരുടെ സമഗ്രാധിപത്യങ്ങൾക്ക് കുട പിടിക്കുകയാണ്.

ജാതി തിരിച്ചുള്ള കണക്കു കൂടി ഉൾപ്പെടുന്നതാവണം സെൻസസ് എന്ന ആവശ്യത്തിന് രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട്. വർത്തമാനകാലത്ത് സാമൂഹ്യനീതിയുടെ ആ ശബ്ദം ഇന്ത്യയിലെമ്പാടും അലയടിക്കുകയാണ്. സാമൂഹ്യമായി പാർശ്വവത്കൃതരായവരും ബഹിഷ്കൃതരായവരുമായ ജനസമൂഹങ്ങളിൽപ്പെട്ടവരാണ് ഈ ആവശ്യത്തിനായി മുറവിളി കൂട്ടുന്നവരിലധികവും. കാരണം, ഇനിയും ലഭിക്കാത്ത നീതിയെക്കുറിച്ചുള്ള അവരുടെ ബോധ്യപ്പെടലിന്റെ പ്രതിഫലനമാണത്.

കേരളത്തിലെ മറ്റു പിന്നാക്ക സമുദായങ്ങളായ വിശ്വകർമ്മജർ, വണിക വൈശ്യർ, ധീവരർ തുടങ്ങി അനേകം വിഭാഗങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. നാട്ടിലെ ജനാധിപത്യ പ്രക്രിയയിൽ എവിടെയാണ് ഈ വിഭാഗങ്ങളുടെ ഇടം?

ജാതിസെൻസെസ് എന്നത് സാമൂഹ്യമായൊരു പഠനം കൂടിയാണ്. പക്ഷെ ആ പഠനത്തെപ്പോലും എതിർക്കുകയാണ് ഇന്ത്യയിലെ വരേണ്യ വർണ്ണാധികാരശക്തികൾ. മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങൾ അവർക്കുചുറ്റും ബഫർ സോണായി പ്രവർത്തിക്കുന്നു.

1990- കൾക്കുശേഷം നടപ്പാക്കപ്പെട്ട സാമ്പത്തിക ഉദാരവത്കരണത്തെ പിൻപറ്റി സ്വകാര്യമേഖലയെ പരിപോഷിപ്പിക്കുകയെന്നത് കക്ഷിഭേദമന്യേ ഭരണകൂടങ്ങളുടെ പൊതുനയമായി. അത്തരത്തിൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമ്പോൾ രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ഉൾപ്പെടെ പൊതുമുതൽ ലഭ്യമാക്കുന്നിടത്ത് പട്ടിക വിഭാഗങ്ങൾക്ക് എന്തുപങ്കാളിത്തമാണ് ലഭിച്ചത് എന്ന കാര്യം ഭരണകൂടങ്ങൾ വ്യക്തമാക്കേണ്ടതാണ്. അത്തരം ഇടങ്ങളിൽ പ്രാതിനിധ്യം ലഭിക്കാൻ യാതൊരു പരിരക്ഷകളും നിയമംമൂലം നിഷ്കർഷിക്കുന്നില്ല. തൊണ്ണൂറുകൾ മുതൽ ഇത്തരം സ്ഥാപനങ്ങളിൽ സമഗ്രമായ സാമൂഹ്യ സർവ്വെ നടക്കേണ്ടതായിരുന്നു. ഭരണകൂടങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ സമൂഹ്യനീതിയുടെ പക്ഷം നിൽക്കേണ്ടതാണ്. നിർഭാഗ്യവശാൽ അതുണ്ടാകുന്നില്ല.

തുല്യത ലഭിക്കാത്തവരും സംഘടിതരല്ലാത്തവരുമായ എല്ലാ പാർശ്വവത്കൃതരുടെയും നീതിയുമായി ബന്ധപ്പെട്ടാണ് ജാതിസെൻസസിനെ കാണേണ്ടത്. / Photo: Well-Bred Kanan
തുല്യത ലഭിക്കാത്തവരും സംഘടിതരല്ലാത്തവരുമായ എല്ലാ പാർശ്വവത്കൃതരുടെയും നീതിയുമായി ബന്ധപ്പെട്ടാണ് ജാതിസെൻസസിനെ കാണേണ്ടത്. / Photo: Well-Bred Kanan

ജാതിസെൻസസ് വിഷയം പട്ടിക വിഭാഗങ്ങളുടെ മാത്രം ആവശ്യമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തുല്യത ലഭിക്കാത്തവരും സംഘടിതരല്ലാത്തവരുമായ എല്ലാ പാർശ്വവത്കൃതരുടെയും നീതിയുമായി ബന്ധപ്പെട്ടാണ് ജാതിസെൻസസിനെ കാണേണ്ടത്. കേരളത്തിലെ മറ്റു പിന്നാക്ക സമുദായങ്ങളായ വിശ്വകർമ്മജർ, വണിക വൈശ്യർ, ധീവരർ തുടങ്ങി അനേകം വിഭാഗങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. നാട്ടിലെ ജനാധിപത്യ പ്രക്രിയയിൽ എവിടെയാണ് ഈ വിഭാഗങ്ങളുടെ ഇടം?
എത്ര ജനപ്രതിനിധികളുണ്ട് ഈ വിഭാഗങ്ങൾക്ക് നമ്മുടെ ജനപ്രാതിനിധ്യ സഭകളിൽ.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ധീവര സമുദായക്കാരനായ നേതാവിന് നിലവിലുണ്ടായിരുന്ന സീറ്റുകൂടി നിഷേധിച്ചുകൊണ്ടാണ് കോൺഗ്രസ് ജനാധിപത്യത്തെ കൂടുതൽ വർണ്ണാഭമാക്കിയത്.

പുറത്തുവരാത്ത
കണക്കുകൾ

1891- ലാണ് ബ്രിട്ടീഷിന്ത്യയിൽ ആദ്യമായി സെൻസസ് നടക്കുന്നത്. അവിടം മുതലിങ്ങോട്ടുള്ള സെൻസസിൽ ജാതി തിരിച്ചുള്ള കണക്കെടുപ്പുകളും നടന്നിരുന്നു. 1931 വരെ അത് നീണ്ടു. ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ജാതി സെൻസസ് നടത്തുന്നതിന് ഭരണകൂടങ്ങൾക്ക് തുടക്കംമുതലേ താല്പര്യം കുറവായിരുന്നു. അധികാരത്തിന്റെ സകല മേഖലകളിലും വിഭവങ്ങളുടെ പരമാധികാരത്തിലും അമർന്നിരിക്കുന്ന സവർണ്ണാധിപത്യത്തിന്റെ മൂലക്കല്ലിളക്കാൻ ജാതിസെൻസസ് വഴിവെയ്ക്കുമെന്ന് അവർ അന്നേ ഭയപ്പെട്ടു.

1979- ൽ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയാണ് ഇന്ത്യയിലെ പിന്നാക്ക (OBC) വിഭാഗങ്ങളുടെ സർക്കാർ സർവ്വീസിലെ പ്രതിനിധ്യത്തിന്റെ കണക്കെടുക്കാൻ ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തിൽ മണ്ഡൽ കമീഷൻ രൂപീകരിച്ചത്. നിർഭാഗ്യവശാൽ കണക്കുപുറത്തു വരുമ്പോഴേക്കും മൊറാർജി ദേശായി പ്രധാനമന്ത്രിപദത്തിന് പുറത്തായിരുന്നു. തുടർന്നുവന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പത്തു വർഷക്കാലത്തിലധികം മണ്ഡൽ റിപ്പോർട്ടിനെ അട്ടത്തുവച്ചു.

1979- ൽ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയാണ് ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെ സർക്കാർ സർവ്വീസിലെ പ്രതിനിധ്യത്തിന്റെ കണക്കെടുക്കാൻ ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തിൽ മണ്ഡൽ കമീഷൻ രൂപീകരിച്ചത്.
1979- ൽ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയാണ് ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെ സർക്കാർ സർവ്വീസിലെ പ്രതിനിധ്യത്തിന്റെ കണക്കെടുക്കാൻ ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തിൽ മണ്ഡൽ കമീഷൻ രൂപീകരിച്ചത്.

1990- കളിൽ അധികാരത്തിൽ വന്ന, പിന്നാക്ക ജനതയുടെ മിശിഹയെന്നൊക്കെ വാഴ്ത്തപ്പെട്ട വി.പി. സിംഗിന്റെ ഭരണകാലത്ത് മണ്ഡൽ ശുപാർശ നടപ്പാക്കാൻ ശ്രമിച്ചത്. അന്ന് ഇന്ത്യയിലുണ്ടായ സവർണ്ണ കലാപം അധികാരും മറക്കാൻ സാധ്യതയില്ല. വി. പി. സിംഗ് സർക്കാരിന്റെ പതനത്തിലേക്ക് അത് വഴിവെച്ചുവെങ്കിലും മറ്റു പിന്നാക്ക വിഭാഗ ജനതക്ക് കേന്ദ്ര സർവ്വീസിൽ 27 ശതമാനം സംവരണം നടപ്പാക്കപ്പെട്ടു.

വി.പി. സിംഗിന്റെ ഭരണകാലത്ത് ഒരു സാമൂഹ്യ - സാമ്പത്തിക - ജാതി കണക്കെടുപ്പുകൂടി നടന്നിരുന്നുവെങ്കിൽ ഇന്ത്യയിലെ സമസ്ത മേഖലകളിലും മാറ്റങ്ങൾക്കത് വഴിവെയ്ക്കുമായിരുന്നു. സത്താപരമായി ഇന്ത്യൻ സമൂഹമെന്താണെന്നും അധികാരവും വിഭവങ്ങളും ആരിലൊക്കെയാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പുറംലോക മറിഞ്ഞേനെ.

ഇന്ത്യയിലെ പൊതു വിഭവങ്ങളുടെ 60 ശതമാനവും കൈയ്യാളുന്നത് 5 ശതമാനം മാത്രം വരുന്നവരാണ്. ആ 5 ശതമാനം പേരും ബ്രാഹ്മണ - സവർണ്ണ വിഭാഗങ്ങളിൽപ്പെട്ടവരാണ്.

1996- ൽ അധികാരത്തിൽ വന്ന എ.ബി. വാജ്പേയിയോ ഇന്നത്തെ മോദി സർക്കാരോ ജാതി സെൻസസ് എന്ന വിഷയത്തിൽ യാതൊരുവിധ താല്പര്യവുമില്ലാത്ത രീതിയിൽ ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. ഹിന്ദു ഐക്യമെന്ന മിത്തിനെ പൊളിക്കുന്നതാവും ജാതിസെൻസസും വിഭവങ്ങളിലെ പങ്കാളിത്ത കണക്കുമെന്ന് അവർക്ക് നന്നായി അറിയാം. മുസ്‍ലിമിനെ ശത്രുസ്ഥാനത്ത് നിർത്തിയുള്ള അവരുടെ രാഷ്ട്രീയം പറയുന്നിടത്ത് മാത്രമേ ഹിന്ദു ഐക്യം ചർച്ച ചെയ്യപ്പെടൂ. ദലിതർ മുതൽ ബ്രാഹ്മണർ വരെയുള്ളവരുടെ സാമൂഹ്യ അവസ്ഥകൾ തരംതിരിച്ച് ചർച്ചയാകുന്നത് അവരുടെ രാഷ്ട്രീയത്തിന് ഗുണകരമാകില്ലല്ലോ. അവരിൽ ആരോപിക്കുന്ന വരേണ്യതയുടെ പുറം ദൃശ്യത കൂടിയാണ് ഈ നിലപാട്. ചിലവാതിലുകൾ എക്കാലത്തും അടച്ചിടുന്നതിലാണ് അവർക്ക് താല്പര്യം.

2011- ൽ ഡോ. മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സർക്കാർ സാമൂഹ്യ - സാമ്പത്തിക - ജാതി സെൻസസ് (SECC) നടത്തിയതാണ്. പക്ഷെ കയ്യിൽ കിട്ടിയ റിപ്പോർട്ട് പുറത്തുവിടാതെ പൂഴ്ത്തിവച്ചു. അതിന്നും ചാരംമൂടി കിടപ്പാണ്.

എന്തുകൊണ്ടെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് പിന്നിട്ട കാലത്തും ഇന്ത്യയുടെ സാമൂഹ്യ - സാമ്പത്തിക സ്ഥിതിവിവര കണക്ക് പുറത്തുവിടാതിരിക്കാൻ ആ സർക്കാരിനെ നിർബന്ധിച്ച കാരണങ്ങളെക്കുറിച്ച് അന്നേ അടക്കം പറച്ചിലുകളുണ്ട്. ഇന്ത്യയിലെ പൊതു വിഭവങ്ങളുടെ 60 ശതമാനവും കൈയ്യാളുന്നത് 5 ശതമാനം മാത്രം വരുന്നവരാണ്. ആ 5 ശതമാനം പേരും ബ്രാഹ്മണ - സവർണ്ണ വിഭാഗങ്ങളിൽപ്പെട്ടവരാണ്.

രാജ്യത്ത് ആദ്യമായി ജാതിസെൻസസ് നടന്നത് കർണ്ണാടകയിലാണ്. ആദ്യ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത്. പക്ഷെ ആ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
രാജ്യത്ത് ആദ്യമായി ജാതിസെൻസസ് നടന്നത് കർണ്ണാടകയിലാണ്. ആദ്യ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത്. പക്ഷെ ആ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

രാജ്യത്തെ നൂറു രൂപയിൽ പത്തു പൈസ മാത്രമാണ് ആദിവാസിക്ക് ലഭിക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിലിനെ ഇതുമായി ചേർത്തുവായിക്കേണ്ടതാണ്.
ഇത്തരമൊരു സാമൂഹ്യ യാഥാർത്ഥ്യം പുറത്തു വന്നാൽ ബഹുഭൂരിപക്ഷം ദലിത് - ആദിവാസി - പിന്നാക്ക വിഭാഗങ്ങൾക്ക് ഈ രാജ്യത്തിനുമേൽ എന്തവകാശമാണുള്ളതെന്ന സ്വാഭാവിക ചോദ്യം ഉയരുകതന്നെ ചെയ്യും.
ആ ചോദ്യത്തെ ഭരണകൂടം ഭയപ്പെടുന്നു. മൻമോഹൻ സിംഗിന്റെ കാലത്തെ സാമൂഹ്യ - സാമ്പത്തിക - ജാതി സർവ്വെ റിപ്പോർട്ട് പൂഴ്ത്തപ്പെട്ടതിന്റെ കാരണവും ഇതേ ഭയപ്പാടാണ്.

രാജ്യത്ത് ആദ്യമായി ജാതിസെൻസസ് നടന്നത് കർണ്ണാടകയിലാണ്. ആദ്യ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത്. പക്ഷെ ആ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഇപ്പോഴത്തെ സർക്കാരും റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ ഒളിച്ചുകളിക്കുന്നു. റിപ്പോർട്ട് വെളിച്ചം കാണാതിരിക്കാതിരിക്കാൻ കർണ്ണാടകയിലെ ഭരണ - പ്രതിപക്ഷ കക്ഷികളിലെ മുന്നാക്ക എം എൽ എ മാർ സംയുക്തമായി സർക്കാരിനെ സമ്മർദ്ദത്തിലാക്കിയത് നാം കണ്ടതാണ്. വരേണ്യ വർണ്ണാധികാര ശക്തികളുടെ ഭീഷണിയിൽ ജനാധിപത്യ സർക്കാരുകൾക്ക് മുട്ടിടിക്കുകയാണ്.

മുന്നാക്കരിലെ ദരിദ്രരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡം പരിശോധിച്ചാൽ, ആ കണക്കിൽ ഒരു ദരിദ്രൻ പോലുമാകാൻ കഴിയാത്തവരാണ് ദലിതരും ആദിവാസികളുമെന്നാണ് പുന്നല ശ്രീകുമാർ പറഞ്ഞത്.

ഇപ്പോൾ ഇന്ത്യയിൽ ജാതിസെൻസസ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം ബീഹാറാണ്. ആ സെൻസസ് റിപ്പോർട്ട്, സാമൂഹ്യനീതിക്ക് തുരങ്കം വയ്ക്കുന്ന വരേണ്യ വർണ്ണാധികാര ശക്തികളെ ഭ്രാന്തു പിടിപ്പിച്ചു. 36 ശതമാനം അതി പിന്നാക്കക്കാരും 27.12 ശതമാനം പിന്നാക്കക്കാരും ചേർന്ന് 63 ശതമാനം ഒ ബി സികളും 21 ശതമാനം ദലിത് - ആദിവാസി ജനതയുമുൾപ്പെടെ 84 ശതമാനം പേരും ജാതിവ്യവസ്ഥയിൽ പിന്നാക്കം നിൽക്കുന്നവരാണ് ബീഹാറിൽ. അത് ഇന്ത്യയുടെ ശരാശരി പരിഛേദമാണ്. ഇതോടെ ഇന്ത്യയിലെ സവർണ്ണാധിപത്യം ഭയപ്പാടിലായി. ജാതി സെൻസസിനെ വക്രീകരിച്ച് പ്രചരിപ്പിക്കാനും, സാമൂഹ്യഐക്യം തകർക്കപ്പെടുമെന്നൊക്കെയുള്ള സവർണ ദേശീയ പൊള്ളവാദങ്ങൾ ഉയർത്തിയും ഒളിഗാർഗികളുടെ ജാത്യാധിപത്യത്തിനായുള്ള പ്രചാരണങ്ങൾക്ക് അവർ ആക്കം കൂട്ടി. പതിറ്റാണ്ടുകളായി മതം തിരിച്ചുള്ള കണക്കെടുപ്പ് നടക്കുന്ന രാജ്യത്താണ് പ്രചണ്ഡമായ ഇത്തരം നുണകളുടെ ഘോഷയാത്രയെന്നോർക്കണം.

യാഥാർത്ഥ്യം പുറത്തുവന്നാൽ ബഹുഭൂരിപക്ഷം ദലിത് - ആദിവാസി - പിന്നാക്ക വിഭാഗങ്ങൾക്ക് ഈ രാജ്യത്തിനുമേൽ എന്തവകാശമാണുള്ളതെന്ന സ്വാഭാവിക ചോദ്യം ഉയരുകതന്നെ ചെയ്യും.  /  Photo: Well-Bred Kannan
യാഥാർത്ഥ്യം പുറത്തുവന്നാൽ ബഹുഭൂരിപക്ഷം ദലിത് - ആദിവാസി - പിന്നാക്ക വിഭാഗങ്ങൾക്ക് ഈ രാജ്യത്തിനുമേൽ എന്തവകാശമാണുള്ളതെന്ന സ്വാഭാവിക ചോദ്യം ഉയരുകതന്നെ ചെയ്യും. / Photo: Well-Bred Kannan

കോൺഗ്രസ് ദേശീയ നേതൃത്വം ജാതിസെൻസസിന് അനുകൂലമായി വാചാലമാകുമ്പോഴും ഹിമാചൽ പ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി പരസ്യമായി ജാതിസെൻസെസിനെതിരെ രംഗത്തുവന്നിരുന്നു. രാജ്യം ഭരിക്കുന്ന ബി ജെ പിക്കും ഇടതുപക്ഷ കക്ഷികൾക്കും ഈ വിഷയത്തിൽ ഒരു വ്യക്തതയുമില്ല. പക്ഷെ തെക്കേയിന്ത്യയിൽ സാമൂഹ്യനീതിയുടെ പക്ഷത്ത് ചേരുന്ന സർക്കാരുകളുടെ എണ്ണം കൂടിവരുന്നത് ആശ്വാസകരമാണ്. ആന്ധ്രാപ്രദേശും തെലങ്കാനയും ജാതിസെൻസസ് ആരംഭിച്ചു കഴിഞ്ഞു. ദേശീയ തലത്തിൽ ജാതിസെൻസസ് നടപ്പാക്കണമെന്ന് തമിഴ് നാട് സർക്കാരും ആവശ്യപ്പെട്ടുകഴിഞ്ഞു. പക്ഷെ കേരളം ഉമ്മറത്തിങ്ങനെ അറച്ചുനിൽപ്പാണ്.

ഒരു ‘കേരള മോഡലി’ന്റെ കഥ

രാജ്യത്ത് മുന്നാക്ക സംവരണം നടപ്പാക്കപ്പെട്ടത് ഏതെങ്കിലും തരത്തിൽ തെരുവുകൾ പ്രക്ഷോഭ ഭരിതമായിട്ടല്ല. ഭരണകൂടങ്ങൾ ജാത്യാധിപത്യത്തിന് വിധേയപ്പെട്ടപ്പോഴാണ്. അടിസ്ഥാന ജനതയുടെ ആവലാതികളെ സാമാന്യവത്കരിക്കുന്ന സർക്കാരുകൾ, സോഷ്യൽ പ്രിവിലേജുകളിൽ അഭിരമിക്കുന്നവരുടെ ആധിപത്യങ്ങളെ അരക്കിട്ടുറപ്പിക്കുന്നു.

മുപ്പതിനായിരത്തിലധികം കോളനികളിൽ ദലിതരും ആദിവാസികളും തളയ്ക്കപ്പെട്ടിരിക്കുന്ന, എല്ലാത്തരം അസമത്വങ്ങളും നിറഞ്ഞ സാമൂഹ്യ പരിസരങ്ങളുള്ള സംസ്ഥാനത്തെക്കുറിച്ചാണ് നമ്പർ വണ്ണെന്നും ലോകോത്തരമെന്നുമൊക്കെയുള്ള വാഴ്ത്തുപാട്ട് നടക്കുന്നത്.

പാർലമെൻ്റ് പാസ്സാക്കിയ മുന്നാക്ക സംവരണം ഇന്ത്യയിലാദ്യമായി നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.
യാതൊരു സാമൂഹ്യപഠനങ്ങളുടേയും പിൻബലമില്ലാതെയാണ്, അതിന്റെ പരമാവധി അളവിൽ കേരളത്തിലത് നടപ്പാക്കിയത്. പക്ഷെ ജാതിസെൻസസ് നടപ്പാക്കണമെന്ന ആവശ്യത്തിൻമേൽ അതേ സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നു.

മുന്നാക്ക സംവരണം നടപ്പാക്കാൻ 'വന്ദേ ഭാരതിന്റെ' വേഗതയായിരുന്നു എന്നത് ഓർക്കണം. മുന്നാക്കരിലെ ദരിദ്രരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡം പരിശോധിച്ചാൽ, ആ കണക്കിൽ ഒരു ദരിദ്രൻ പോലുമാകാൻ കഴിയാത്തവരാണ് ഈ സംസ്ഥാനത്തെ ദലിതരും ആദിവാസികളുമെന്നാണ് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞത്. ഇത്തരം യാഥാർഥ്യങ്ങളെ മറച്ചുപിടിച്ചാണ് മുന്നാക്ക സംവരണം നടപ്പാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട മുപ്പതിനായിരത്തിലധികം കോളനികളിൽ ദലിതരും ആദിവാസികളും തളയ്ക്കപ്പെട്ടിരിക്കുന്ന, എല്ലാത്തരം അസമത്വങ്ങളും നിറഞ്ഞ സാമൂഹ്യ പരിസരങ്ങളുള്ള സംസ്ഥാനത്തെക്കുറിച്ചാണ് നമ്പർ വണ്ണെന്നും ലോകോത്തരമെന്നുമൊക്കെയുള്ള വാഴ്ത്തുപാട്ട് നടക്കുന്നത്.

മുന്നാക്കരിലെ ദരിദ്രരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡം പരിശോധിച്ചാൽ, ആ കണക്കിൽ ഒരു ദരിദ്രൻ പോലുമാകാൻ കഴിയാത്തവരാണ് ഈ സംസ്ഥാനത്തെ ദലിതരും ആദിവാസികളുമെന്നാണ് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞത്.
മുന്നാക്കരിലെ ദരിദ്രരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡം പരിശോധിച്ചാൽ, ആ കണക്കിൽ ഒരു ദരിദ്രൻ പോലുമാകാൻ കഴിയാത്തവരാണ് ഈ സംസ്ഥാനത്തെ ദലിതരും ആദിവാസികളുമെന്നാണ് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞത്.

കേരളത്തിലെ ക്രൈസ്തവരുടെ ജാതിശ്രേണിയിൽ മുന്നാക്കരായ സിറിയൻ ക്രൈസ്തവർ കഴിഞ്ഞാൽ എണ്ണത്തിൽ രണ്ടാം സ്ഥാനം ദലിത് ക്രൈസ്തവരാണെന്ന് സാമൂഹ്യ നിരീക്ഷനായ ഡോ. വിനിൽ പോൾ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നു. പക്ഷെ കേരളത്തിന്റെ സാമൂഹ്യഘടനയിൽ ദലിത് ക്രിസ്ത്യാനിയുടെ ഇടം എവിടെയാണ്? ‘നക്കാപിച്ച’ വാർഷിക ഫണ്ട് മാത്രം ലഭിക്കുന്ന പരിവർത്തിത ക്രൈസ്തവ കോർപ്പറേഷൻ അല്ലാതെ എന്താണ് അവർക്കുള്ളത്? 1960- ൽ പി. ചാക്കോ എന്ന ഒരാളെയല്ലാതെ വേറെയാരെയെങ്കിലും കേരള നിയമസഭ കാണിച്ചിട്ടുണ്ടോ, മൂന്ന് നേരം മുടങ്ങാതെ ജനാധിപത്യവും പുരോഗമനവും വിപ്ലവവും വിളമ്പുന്ന കേരളത്തിലെ രാഷട്രീയപാർട്ടികൾ?

2018- നാണ് കേന്ദ്ര സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കിയത്. പാർലമെൻറിൽ ബില്ല് പാസ്സായതിനു പിന്നാലെ അത് ആദ്യമായി നടപ്പാക്കിയത് കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. കേരളത്തിലെ മുന്നാക്കക്കാരിൽ എത്രപേർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നുവെന്നതിനെക്കുറിച്ച് സമഗ്രമായ ഒരു റിപ്പോർട്ടിന്റെ പോലും പിൻബലമില്ലാതെയാണ് കേരളം മുന്നാക്ക സംവരണം, അതിന്റെ പരമാവധി അളവിൽ നടപ്പിലാക്കിയത്.

സംസ്ഥാനത്തെ മന്ത്രിസഭാ പ്രാതിനിധ്യംപോലും എല്ലാ അർത്ഥത്തിലും സാമൂഹ്യനീതിയെ അട്ടിമറിക്കുന്നതാണ്. 50 ശതമാനത്തോളം മന്ത്രിമാർ ഒരു സമുദായത്തിൽപ്പെട്ടവരാകുമ്പോൾ പട്ടിക വിഭാഗങ്ങളിൽ നിന്ന് പേരിനൊരാൾ മാത്രം.

ഇന്ന് ജാതി സെൻസസ് നടത്തണമെന്ന ആവശ്യമുയരുമ്പോൾ കേരള സർക്കാർ വ്യക്തമായ അഭിപ്രായംപോലും പറയുന്നില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളെയെല്ലാം മൊത്തമായി എതിർക്കുന്ന പ്രതിപക്ഷത്തിനും ജാതി സെൻസെസിൽ അഭിപ്രായമില്ല. ദേശീയ തലത്തിൽ ജാതിസെൻസസിനായി ശബ്ദമുയർത്തുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിയാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് നാം മറക്കരുത്. മുന്നാക്ക സംവരണത്തിലും ജാതിസെൻസസിലും ഇവിടത്തെ ഭരണ - പ്രതിപക്ഷ കക്ഷികൾ കൈക്കൊള്ളുന്ന നിലപാട് ജാതിഅധികാരങ്ങൾക്ക് വഴിപ്പെട്ടതും സാമൂഹ്യ നീതിയുടെ നിഷേധവുമാണെന്ന് നിസ്സംശയം പറയാം.

സംസ്ഥാനത്തെ മന്ത്രിസഭാ പ്രാതിനിധ്യംപോലും എല്ലാ അർത്ഥത്തിലും സാമൂഹ്യനീതിയെ അട്ടിമറിക്കുന്നതാണ്. 50 ശതമാനത്തോളം മന്ത്രിമാർ ഒരു സമുദായത്തിൽപ്പെട്ടവരാകുമ്പോൾ പട്ടിക വിഭാഗങ്ങളിൽ നിന്ന് പേരിനൊരാൾ മാത്രം. 1957- ലെ ഇ എം എസ് മന്ത്രിസഭയിലും ഇപ്പോഴത്തെ രണ്ടാം പിണറായി മന്ത്രിസഭയിലും പട്ടിക വിഭാഗക്കാർ ഒന്നായി മാത്രം ചുരുങ്ങുന്നതിന്റെ സാമൂഹ്യരസതന്ത്രമെന്താണ്?

സമഗ്രമായ ഒരു റിപ്പോർട്ടിന്റെ പോലും പിൻബലമില്ലാതെയാണ് കേരളം മുന്നാക്ക സംവരണം, അതിന്റെ പരമാവധി അളവിൽ നടപ്പിലാക്കിയത്.
സമഗ്രമായ ഒരു റിപ്പോർട്ടിന്റെ പോലും പിൻബലമില്ലാതെയാണ് കേരളം മുന്നാക്ക സംവരണം, അതിന്റെ പരമാവധി അളവിൽ നടപ്പിലാക്കിയത്.

38,863 ച. കി. മീറ്ററാണ് നമ്മുടെ സംസ്ഥാനത്തിന്റെ വിസ്തീർണ്ണം. ഐക്യകേരള രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടിലേക്ക് അടുക്കുകയാണ് നമ്മൾ. ഭൂമിയുടെ ഉടമസ്ഥാവകാശം ആരുടെയൊക്കെ കൈകളിലാണ്? സാമൂഹ്യ - സാമ്പത്തിക രംഗത്തെക്കുറിച്ചും പൊതുവിഭവങ്ങളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും ഒരു ബ്ലൂപിൻറ് അനിവാര്യമാണ്. രാഹുൽ ഗാന്ധിയുടെ ഭാഷയിൽ പറഞ്ഞാൽ സമൂഹത്തിന്റെ ഒരു സമ്പൂർണ എക്സ്റേ. ഭൂപരിഷ്കരണം നടന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം. എല്ലാ സാമൂഹ്യ വിഭവങ്ങളുടെയും ഉടമസ്ഥാവകാശം എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന യാഥാർത്ഥ്യം വെളിച്ചത്ത് വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാതിസെൻസസ് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിച്ച് പുരോഗമന സർക്കാരെന്ന് മേനി നടിക്കുന്നവർ സാമൂഹ്യ അസന്തുലിതാവസ്ഥക്ക് ആഴം കൂട്ടുകയാണ്. വലിയ രീതിയിലെ അസന്തുലിതാവസ്ഥയും അസംതൃപ്തിയും ഭാവിയിൽ സാമൂഹ്യസംഘർഷങ്ങൾക്ക് വഴിവെച്ചേയ്ക്കാം. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുവികസനത്തിന് അത് വലിയ തടസ്സമാകും.
രാജ്യം വലിയ പുരോഗതിയിലേക്ക് പോകുമ്പോഴും തിരസ്കൃതരാക്കപ്പെട്ടവർ, പ്രത്യേകിച്ച് ദലിത് - ആദിവാസി വിഭാഗങ്ങൾ, പരിമിത വൃത്തത്തിനുള്ളിലായി ഒതുക്കപ്പെടുന്നു. വികസനത്തിന്റെ മുഖ്യധാരാ കാഴ്ചപ്പാടിൽ ദലിതരും ആദിവാസികളും എന്നും പുറത്താണ്. തുല്യതയും നീതിയില്ലാത്ത ഒരു സാമൂഹ്യഘടനയുടെ മുഖംമൂടി മാത്രമായി ജനാധിപത്യം അവശേഷിച്ചിരിക്കുന്നു. മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷതയാണിത്.

Comments