കാബറേ വിരുദ്ധ സമരത്തെക്കുറിച്ച് വീണ്ടുവിചാരത്തോടെ സിവിക് ചന്ദ്രൻ

എൺപതുകളിൽ കേരളത്തിൽ ജനകീയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ അരങ്ങേറിയ കാബറേ വിരുദ്ധ സമരത്തെയും സദാചാര വിചാരങ്ങളെയും സ്വയംവിമർശനത്തോടെ തിരിഞ്ഞുനോക്കുന്നു സിവിക് ചന്ദ്രൻ.

Truecopy Webzine

‘‘ക്ഷുബ്ധ യൗവനത്തിന്റെ സാംസ്‌കാരിക രാഷ്ടീയ ജിഹ്വയായിരുന്ന ജനകീയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള അവസാന പ്രക്ഷോഭങ്ങളിലൊന്നാണ് ചൂതാട്ടത്തിനും കാബറേക്കുമെതിരെ എൺപതുകളുടെ ആദ്യം നടന്നത്. ചൂതാട്ട ഗുണ്ടകളുടെ കൈകളാൽ കണ്ണൂരിൽ രാമശൻ കൊല്ലപ്പെടുകയും ചെയ്തത് ചരിത്രത്തിന്റെ ഓർമ''- കാബറേ വിരുദ്ധ സമരത്തെ പുതിയ കാലത്തുനിന്ന് വിമർശനാത്മകമായി തിരിഞ്ഞുനോക്കുകയാണ് സിവിക് ചന്ദ്രൻ, ട്രൂ കോപ്പി വെബ്‌സീനിലൂടെ.

‘‘അക്കാലത്ത് രാഷ്ടീയമായി ഏറ്റവും ശരിയെന്ന് കരുതപ്പെട്ടിരുന്ന ജനകീയ സാംസ്‌കാരിക വേദിയുടെ സാംസ്‌കാരിക വിചാരങ്ങൾക്കു പുറത്ത് മറ്റൊരു സദാചാര സംവാദം നടക്കുന്നുണ്ടായിരുന്നു. പരിവർത്തനവാദികളും അവരെ നയിച്ചിരുന്ന എം. എ. ജോണും മുഖപ്രസിദ്ധീകരണമായിരുന്ന 'നിർണയ'വും ലൈംഗികതയോടും സദാചാരത്തോടും ഉദാരവും തുറന്നതമായ നിലപാട് സ്വീകരിക്കണമെന്ന പക്ഷക്കാരായിരുന്നു. ജീൻ പോൾ സാർത്രും സിമോൺ ദ് ബൊവേറും തമ്മിലുണ്ടായിരുന്ന തുറന്ന ബന്ധത്തിന്റെ ഫ്രഞ്ച് മാതൃക ഉയർത്തിപ്പിടിക്കയായിരുന്നു അവർ.''

‘‘തങ്ങൾക്കു പുറത്ത് നടക്കുന്ന, സാംസ്‌കാരികമായി തങ്ങളിൽ നിന്ന് വ്യത്യസ്തമായ സംവാദത്തെ സമ്പൂർണമായും അവഗണിച്ചായിരുന്നു ഞാനുൾപ്പെടുന്ന ജനകീയ സാംസ്‌കാരിക വേദിക്കാർ അന്ന് സദാചാര വിചാരങ്ങളിലിടപെട്ടത്. പിന്നീട് കേരളത്തിന്റെ സർഗമാന്ദ്യത്തിനും ധൈഷണികമായ തുറവിയില്ലായ്മക്കും കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യൻ- കമ്യൂണിസ്റ്റ് സദാചാര സഖ്യം പ്രകടമായി വെളിപ്പെട്ട സന്ദർഭമായിരുന്നു എൺപതുകളിൽ കേരളത്തിൽ നടന്ന കാബറേ വിരുദ്ധ സമരം.'

കാബറേ വിരുദ്ധ സമരം: ഒരു വീണ്ടുവിചാരം
സിവിക് ചന്ദ്രൻ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 72

Comments