സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വികസിച്ചുവന്നതോടെ പലതരം മനുഷ്യർക്ക് ഒരുമിച്ച് സംസാരിക്കാനും യോജിക്കാനും വിയോജിക്കാനുമുള്ള ഇടങ്ങൾ വിപുലമായി. അപ്പോൾ സംവാദങ്ങൾ ബഹുസ്വരവും ജനാധിപത്യപരവുമാകേണ്ടതാണ്. എന്നാൽ, മലയാളിയുടെ സംവാദഭൂമിയിൽ ഇന്ന് എത്രത്തോളം ജനാധിപത്യമുണ്ട്? പലപ്പോഴും അവിടെനിന്ന് ആക്രോശങ്ങളുയരുന്നു, സംഘടിത ആക്രമണങ്ങളുണ്ടാകുന്നു, അതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പുകളുണ്ടാകുന്നു. ദിവസവും മലയാളി പരസ്പരം ‘വെട്ടിമരിച്ചു'കൊണ്ടിരിക്കുന്ന ഒരു പ്ലാറ്റ്‌ഫോമിൽനിന്ന്, സംവാദത്തിൽ വീണ്ടെടുക്കേണ്ട ജനാധിപത്യത്തെയും ബഹുസ്വരതയെയും കുറിച്ച് ആഴത്തിലുള്ള വീണ്ടുവിചാരം
പ്രമുഖർ പങ്കെടുക്കുന്ന ചൂടേറിയ ചർച്ച,
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 32
ജയറാം ജനാർദ്ദനൻ: വലത് രാഷ്ട്രീയബോധ്യങ്ങൾ പൊതുബോധത്തിൽ പൊതിഞ്ഞുകെട്ടി രാഷ്ട്രീയ ചർച്ചകൾ നടത്തുന്നവർ സംവാദ രാഷ്ട്രീയ സാധ്യതകളെ റദ്ദ് ചെയ്യുകയാണ്. മാധ്യമങ്ങളുടെ ഈ ഈ വലതുപക്ഷവത്ക്കരണം പുരോഗമന രാഷ്ട്രീയത്തിന് വലിയ ബാധ്യതയാണ് വരുത്തിവെയ്ക്കുന്നത്. [ വായിക്കൂ ]
ഉമ്മുൽ ഫായിസ: അടിസ്ഥാനപരമായി ഒരു ക്രൈസ്തവ ഇടയ രാഷ്ട്രീയത്തിന്റെ വിപുലീകരണമാണ് പുതിയ കാലത്തെ സാമൂഹികമാധ്യമ രാഷ്ട്രീയം. ഒരു പുതിയ ഇടയ അധികാരമായി അത് മാറുന്നു. [ വായിക്കൂ ]
കെ.എസ്. ഇന്ദുലേഖ: മധ്യവർഗ ഗാർഹികതയുടെയും പാർട്രിയാർക്കൽ സിസ്റ്റത്തിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഉയർന്നുവന്ന ചർച്ചകൾ ജോസഫൈനിലും ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റിലും അവസാനിക്കുന്നത് അത്ര നിഷ്‌കളങ്കമായി കരുതാനാകില്ല. [ വായിക്കൂ ]
പ്രമോദ് പുഴങ്കര: കേരളത്തിൽ ഇപ്പോൾ നടക്കുന്ന നിരവധി തർക്കങ്ങൾ പരിശോധിച്ചാൽ അത് കായികമായ ആക്രമണങ്ങളുടെ രൂപത്തിലെത്താനുള്ള പ്രായോഗിക തടസം കൊണ്ടുമാത്രം അങ്ങനെയാകാത്തതാണ് എന്നുകാണാം.[ വായിക്കൂ ]
ദാമോദർ പ്രസാദ്: ഫാസിസത്തിന്റെ അതേ ഉപായങ്ങളെയും സൂത്രഘടനകളെയും പ്രവർത്തനശീലങ്ങളെയും പിൻപറ്റുന്ന ഇടതുപക്ഷ രാഷ്ട്രീയം വൈകാതെ സോഷ്യൽ ഫാസിസ്റ്റ് രൂപമാർജിക്കുകയും മാഫിയകൾക്ക് നുഴഞ്ഞുകയറാൻ സൗകര്യമൊരുക്കുകയും ചെയ്യും എന്നതാണ് മറ്റൊരു ഭവിഷ്യത്ത്. [ വായിക്കൂ ]
കെ.ഇ.എൻ: പഴയ തെറി അരിച്ചാൽ അതിൽനിന്ന് ആശയങ്ങളുടെ കരടെങ്കിലും കണ്ടെടുക്കാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ തെറിയിൽ ആവിധമുള്ളൊരു ആശയഭാരവുമില്ല. അതൊരാശയമുക്തലോകം തുറക്കുന്നൊരു താക്കോൽ മാത്രമാണ്. [ വായിക്കൂ ]
സുനിൽ പി. ഇളയിടം: മലയാളത്തിലെ സമീപകാല സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക വിചാരങ്ങളിൽ താർക്കികത കൊടിയേറി നിൽക്കുന്നുണ്ട് എന്നാണെന്റെ തോന്നൽ. [ വായിക്കൂ ]
എം. കുഞ്ഞാമൻ: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ചർച്ചയിൽ കുടുംബത്തിന് ഇത്ര പവിത്രത ആവശ്യമുണ്ടോ? എന്ന ചോദ്യമാണുയരേണ്ടത്. കമ്യൂണിസ്റ്റുകാരുപോലും ഫാമിലിയെയും ഭരണകൂടത്തെയും ഉയർത്തിപ്പിടിക്കുന്നു, സ്വത്തുടമസ്ഥതയെ എതിർക്കുന്നു. അവർക്ക് അവിടെ ബാലൻസ്ഡ് ആയ സമീപനമില്ല. [ വായിക്കൂ ]
ജെ. ദേവിക: പ്രതികരിക്കുന്ന സ്ത്രീയെ പണ്ടുചെയ്തിരുന്നതു പോലെ കൂകി വിളിച്ച് നിശബ്ദയാക്കാൻ ഇന്നു കഴിയില്ല എന്നതുകൊണ്ടു തന്നെ അവർക്കതിരെ കൂട്ടായ ആക്രമണം നിരന്തരം നടത്താൻ വ്യവസ്ഥാപിത ശക്തികൾ തുനിയുന്നു. [ വായിക്കൂ ]
ഡോ. കെ.പി. അരവിന്ദൻ: സവർക്കറെയും ഗോഡ്സെയേയും അനുഭാവപൂർവ്വം വീക്ഷിക്കുന്ന യുക്തിവാദവും തൊഴിലാളിയേയും കർഷകനേയും ആദിവാസിക്കെതിരാക്കി ചിത്രീകരിച്ച് തമ്മിലടിപ്പിക്കുന്ന കപട പരിസ്ഥിതി വാദവും പ്രതിലോമകരം തന്നെയാണ്.[ വായിക്കൂ ]