IN–LAW ഫ്രിക്ഷനും
ചില നാടൻ ജീവിത സന്ദർഭങ്ങളും

വ്യക്തിജീവിതത്തിൽ കടന്നുപോയ ചില നാടൻ സന്ദ‍ർഭങ്ങളെക്കുറിച്ചാണ് ഈ ആഴ്ച Good Evening Friday-യിൽ ഡോ. പ്രസന്നൻ പി.എ എഴുതുന്നത്. ഒപ്പം, അതേക്കുറിച്ച് നടത്തിയ ഗവേഷണത്തിൽ നിന്ന് മനസ്സിലാക്കിയ ചില കണ്ടെത്തലുകളും.

Good Evening Friday - 20

മീന എന്റെ ഒരു ഡിസ്റ്റന്റ് കസിനാണ്. എന്നേക്കാൾ മൂന്നോ നാലോ വയസ്സ് കൂടും. ബന്ധു എന്നതിനുപരി ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ അവളുടെ കല്യാണം നിശ്ചയിച്ചു. അവൾക്കാണെങ്കിൽ തുടർന്ന് പഠിക്കണമെന്നോ, ഒരു ജോലി വേണമെന്നോ എന്നുള്ള ആഗ്രഹമൊന്നുമില്ലായിരുന്നു. തീരുമാനമാകുന്നതിന് മുമ്പ് മീനയുടെ അച്ഛൻ സുകുമാരൻ അഥവാ സുകുമാമൻ ഒരു ദിവസം എന്റെ വീട്ടിൽ വന്നു. സംസാരത്തിനിടയിൽ എന്നെ മാറ്റി നിറുത്തി അപ്രതീക്ഷിതമായ ഒരു കാര്യം ചോദിച്ചു,

"മീനക്ക് വന്ന ആലോചനയെ കുറിച്ച് നിന്റെ അഭിപ്രായമെന്താണ്?"

ആ ചോദ്യത്തിന്റെ ദ്വിമാനമായ പശ്ചാത്തലം;

ഒന്ന്: ഞാൻ മെഡിസിൻ പഠിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആകുന്നു. അത് കൊണ്ട് എനിക്ക് അഭിപ്രായപ്രാപ്തി കൈവന്നിട്ടുണ്ടാവുമെന്ന് മാമൻ കരുതി.

രണ്ട്: മീനക്ക് വന്ന ആലോചനയിലെ പയ്യൻ പ്രേംകുമാറിന്റെ വീട്ടുകാരുടെ സാമ്പത്തികപരിസരം സുകുമാമന്റെതിനേക്കാൾ വളരെ പിന്നിലാണ്. എന്നാൽ പ്രേംകുമാറിന് ഒരു റെപ്യൂട്ടഡ് കമ്പനിയിൽ നല്ല പദവിയും, അതിനൊത്ത ശമ്പളവുമുണ്ട്. എൻജിനീയറാണ്, എംബിഎയുമുണ്ട്. താഴെയുള്ള രണ്ട് സഹോദരന്മാരും പഠിക്കാൻ മിടുക്കന്മാരാണ്. കുറച്ചുകൂടെ കാത്തിരുന്നാൽ പഠിപ്പും, ജോലിയും, സമാനപാരമ്പര്യവുമുള്ള പയ്യനെ കിട്ടില്ലേ എന്നുള്ള ചില മുറുമുറുപ്പുകൾ സുകുമാമനെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. ഒപ്പം പെൻഷൻ പറ്റുന്നതിന് വളരെ മുമ്പ് മകളുടെ കല്യാണം നടത്തണമെന്നത് തഹസിൽദാർ സുകുമാരൻ- ഹെഡ് മിസ്ട്രസ് മാലതി ദമ്പതിമാരുടെ കടുത്ത മോഹവും.

"മാമൻ ചെന്ന് മീനയോട് ചോദിക്ക്"
ഈ കാർന്നോമാരൊന്നും ശരിയല്ല എന്ന നിലപാടായിരുന്നു അന്നെനിക്ക്.

"അവൾക്ക് പ്രേമനെ ഇഷ്ടമായിരിക്കുന്നു"
"പിന്നെന്ത് പ്രശ്നം?"
"അതല്ല.........."
"എന്റെ മാമാ, മീന കല്യാണം കഴിക്കുന്നത് മൊത്തം തറവാടിനെയല്ലല്ലോ, പ്രേമനെയല്ലേ?"

എനിക്ക് പ്രായം പതിനെട്ട് തികഞ്ഞിട്ടില്ല എന്ന കാര്യം ഞാൻ തല്ക്കാലം മറന്നു. എന്നിട്ട്, "സുകുമാരൻ പോയി കല്യാണം കളറാക്ക്" എന്ന് മാമനെ തൃശ്ശൂർ സ്റ്റൈലിൽ പുറത്ത് തട്ടി.

പക്ഷേ ഇതിനൊരു മറുവശമുണ്ടായിരുന്നു.

തൃശ്ശൂർ ഭാഗത്ത് കല്യാണാനന്തരം 'വിരുത്തൂൺ' എന്നൊരു കലാപരിപാടിയുണ്ട്. നവദമ്പതികൾ ഒരുങ്ങി ബന്ധുക്കളുടെ വീട്ടിൽ വിരുന്നുകാരായി ചെല്ലുക, ഊണ് കഴിക്കുക എന്നത് ലോപിച്ചാണ് വിരുത്തൂൺ ആയത്. രണ്ടാം വാരാന്ത്യത്തിൽ മീന പ്രേമനുമായി എന്റെ വീട്ടിൽ വന്നു. ഞാൻ ശ്രദ്ധിച്ചു, മീനക്ക് പണ്ടത്തെ ആ വായാടിത്തമില്ല, എവിടെയോ എന്തോ ഒരു കുറവ് പോലെ.

"എന്താടീ, കല്യാണം കഴിഞ്ഞപ്പോഴേക്കും നീ സീരിയസ്സായൊ?" അവളെ ഒറ്റക്ക് കിട്ടിയപ്പോൾ ഞാൻ ചോദിച്ചു. ആദ്യം അവളൊന്നും മിണ്ടിയില്ല. അൽപ്പം കഴിഞ്ഞ് അവളുടെ സ്വതസിദ്ധമായ മറുപടി വന്നു, "പടം വിചാരിച്ചത്ര ഹിറ്റല്ല".
"അതിന് തുടങ്ങിയിട്ടല്ലേ ഉള്ളൂ".
"തുടക്കമാണ് പറഞ്ഞത്".

പ്രശ്‌നം പ്രേംകുമാറിന്റെ പേരെന്റ്സ് ആണ്. പ്രേമന്റെ അച്ഛനെ കല്യാണത്തിന്റെ റിസെപ്ഷന് കണ്ടപ്പഴേ എനിക്കൊരു പേടിയുണ്ടായിരുന്നു. ഒരു യൂണിവേഴ്സൽ പുച്ഛമാണ് മൂപ്പരുടെ മുഖത്ത്. ഞാനടുത്ത് ചെന്നപ്പോൾ ഒരു വർഗ്ഗശത്രുവിനെ കണ്ട പോലെയാണ് എന്നെ നോക്കിയത്. പുതിയ ബന്ധുവല്ലേ, ഒന്ന് പരിചയപ്പെടാം എന്ന മിനിമം ഉദ്ദേശത്തിലാണ് 'എന്നെ അറിയോ' എന്ന് ഞാൻ ചോദിച്ചത്. "അറിയാതിരിക്കേണ്ട കാര്യമില്ലല്ലോ" ഒട്ടും മയമില്ലാതെ പറഞ്ഞ്, ഒരു കൃത്രിമ ചിരിക്ക് ശേഷം അത് വരെ വെറുതെ നിന്നിരുന്ന ആൾ ആരോടോ 'ദാ വരുന്നു' എന്ന മട്ടിൽ സ്ഥലം വിട്ടു.

തൃശ്ശൂർ ഭാഗത്ത് കല്യാണാനന്തരം 'വിരുത്തൂൺ' എന്നൊരു കലാപരിപാടിയുണ്ട്. നവദമ്പതികൾ ഒരുങ്ങി  ബന്ധുക്കളുടെ വീട്ടിൽ വിരുന്നുകാരായി ചെല്ലുക, ഊണ് കഴിക്കുക എന്നത് ലോപിച്ചാണ് വിരുത്തൂൺ ആയത്.
തൃശ്ശൂർ ഭാഗത്ത് കല്യാണാനന്തരം 'വിരുത്തൂൺ' എന്നൊരു കലാപരിപാടിയുണ്ട്. നവദമ്പതികൾ ഒരുങ്ങി ബന്ധുക്കളുടെ വീട്ടിൽ വിരുന്നുകാരായി ചെല്ലുക, ഊണ് കഴിക്കുക എന്നത് ലോപിച്ചാണ് വിരുത്തൂൺ ആയത്.

"പറയാൻ പറ്റുന്ന കാര്യമാണെങ്കിൽ നീ പറ"

മീനക്കൊരു കേൾവിക്കാരനെ അത്യാവശ്യമായിരുന്നു. ശരിക്കും തുളച്ചുകയറുന്ന കുത്തുവാക്കുകളാണ് പ്രേമന്റെ അച്ഛന്റെയും അമ്മയുടെയും മിക്കവാറും വർത്തമാനത്തിൽ. വല്യ പണക്കാരത്തി പെണ്ണ് ചമയണ്ട എന്ന മട്ടിലാണ് അവളോടുള്ള പെരുമാറ്റം. 'പണമില്ലന്നേയുള്ളു, അഭിമാനികളാണ് ഞങ്ങൾ' അതാണ് അവരുടെ സംസാരത്തിന്റെ ഒരു ലൈൻ.

ഒരു ദിവസം പുറത്തുപോയപ്പോൾ അവൾ പ്രേമനോട് പറഞ്ഞ് ചായ വെക്കാനുള്ള പുതിയ കെറ്റിൽ ഒരെണ്ണം വാങ്ങി. അവിടെയുള്ളത് ഞെണങ്ങി, കറ പിടിച്ച് ഒരു പരുവത്തിലായിരുന്നു.

‘പണക്കാരത്തിക്ക് നമ്മുടെ പാത്രങ്ങളൊന്നും പിടിക്കണില്ല ശാരദേയ്' എന്ന വേലിക്കൽ നിന്ന് അയൽപക്കത്തേക്കുള്ള പ്രേമന്റെ അമ്മയുടെ നീട്ടിയുള്ള ഡയലോഗാണ് അന്ന് വെകുന്നേരം മീന കേട്ടത്. ഇത് മീന പറഞ്ഞതിൽ കുറഞ്ഞ ഡോസിലുള്ള ഒരു എക്സാമ്പിൾ ആയിരുന്നു.
"പ്രേമന് ഒന്ന് ഇന്റെർവീൻ ചെയ്തുകൂടെ?"
"വിനയവിധേയനായ മൂത്ത മകന്റെ സ്ഥിരം റോളിലാണ് മൂപ്പരെന്ന് തോന്നുന്നു. അതുകൊണ്ട് ഞാനും ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന മട്ടിലാണ് തൽക്കാലം. പിന്നെ നിന്റെ സുകുമാമൻ ഇപ്പോഴിതൊന്നും അറിയേണ്ട".
"എന്തായാലും നീ കുറച്ചു ദിവസം കഴിഞ്ഞാൽ പ്രേമന്റെ ജോലിസ്ഥലത്തേക്ക് പോകുമല്ലോ?" എന്ന് ഞാനും പറഞ്ഞു.

അടുത്ത സീൻ കുറെ മാസങ്ങൾ കഴിഞ്ഞാണ്.

എന്തോ കാര്യത്തിന് വേണ്ടി കുറച്ച് ദിവസത്തേക്ക് മീനക്ക് നാട്ടിൽ വരേണ്ട ആവശ്യമുണ്ടായിരുന്നു. പ്രേമന്റെ ഒഫീഷ്യൽ തിരക്ക് കാരണം മീന ഒറ്റക്കാണ് വന്നത്. നേരെ സ്വന്തം വീട്ടിൽ വന്ന് പിറ്റേന്ന് പ്രേമന്റെ വീട് സന്ദർശിക്കാനായിരുന്നു മീനയുടെ പ്ലാൻ. കൊച്ചി എയർ പോർട്ടിൽ ഇറങ്ങിയപ്പോൾ രംഗം അൽപ്പം ഗുരുതരമായിരുന്നു.

മീന നേരെ വീട്ടിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന് മണത്തറിഞ്ഞ പ്രേമന്റെ അച്ഛൻ ഒരു പരിചയക്കാരന്റെ കാറും വിളിച്ച് പ്രേമൻ സാധാരണ വരാറുള്ള ഫ്ലൈറ്റിന്റെ സമയവും കണക്കാക്കി എയർപോട്ടിൽ കാവലുണ്ടായിരുന്നു. ഇതൊന്നും അറിയാതെ സുകുമാമന്റെ കൂടെ നടന്നു നീങ്ങിയ മീനയുടെ മുമ്പിൽ നാട്ടുപുറത്ത് വെളിച്ചപ്പാട് തുള്ളിനിൽക്കും പോസിൽ പ്രേമന്റെ ഫാദർ പ്രത്യക്ഷപ്പെട്ടു. എയർപോർട്ടും പരിസരവും തനിക്ക് വെറും ഗ്രാസ്സെന്ന കണക്ക് സാമാന്യം ഉച്ചത്തിൽ ഒരു വിളംബരം നടത്തി, "മീന പ്രേമനെയല്ല, പ്രേമൻ മീനെയാണ് കല്യാണം കഴിച്ചിരിക്കുന്നത്, മനസ്സിലാക്കുന്നത് എല്ലാവർക്കും നല്ലത്".

പിന്നെ ക്രമസമാധാനനില തകരാറിലാകാതിരിക്കാൻ മീനയും സുകുമാമനും, മാലതി അമ്മായിയും കൂടെ പ്രേമന്റെ വീട്ടിൽ പോയി അൽപ്പനേരമിരുന്ന് ഫാരൻഹീറ്റ് ലേശം കുറഞ്ഞപ്പോൾ വീട്ടിലേക്ക് പോന്നു. അതോടെ ഭർതൃഗൃഹത്തിൽ മീന നേരിടുന്ന പ്രശ്നങ്ങളെ പറ്റി മാമനും, മാമിക്കും ഏകദേശം ഒരു ധാരണ കിട്ടി. ഇടയ്ക്ക് വീട്ടിൽ വരുമ്പോൾ എന്റെ അമ്മയോട് മാമി പ്രേമന് നാട്ടിലെങ്ങാനുമായിരുന്നു ജോലിയെങ്കിൽ മീനയുടെ അവസ്ഥ എന്തായേനെ എന്ന് ആശങ്കപ്പെടുന്നതും, അമ്മ അതിൽ സുലഭമായി പങ്ക് ചേരുന്നതും പതിവായിരുന്നു.

എയർപോർട്ട് ഡ്രാമ അറിഞ്ഞതായി പ്രേമൻ ഭാവിച്ചതേയില്ല. അമർഷവും സങ്കടവും സാമാന്യം കലശലായി ഉണ്ടായിരുന്നെങ്കിലും മീനയും സെയിം ഭാവം തന്നെ നിലനിറുത്തി.

പരമ്പരാഗത പരാമീറ്ററിൽ പറഞ്ഞാൽ പ്രേംകുമാർ ഒരു പക്കാ ജന്റിൽ മാനാണ്. ഒരു പെഗ്ഗ് പോലും കഴിച്ചിട്ടില്ല, സിഗരറ്റോ, ബീഡിയോ ചുണ്ടിൽ പോലും വെച്ചിട്ടില്ല. ഹാർഡ് വർക്കിംഗ്, കൃത്യനിഷ്ഠയുള്ളവൻ, മിടുക്കൻ. ഓഫീസിൽ എല്ലാവർക്കും നല്ല ഗോൾഡൻ ഒപ്പീനിയൻ. അനാവശ്യചെലവുകളില്ല, വീട് വിട്ടാൽ ഓഫീസ്, ഓഫീസ് വിട്ടാൽ വീട് എന്ന മട്ടിലാണ് ജീവിതം. കമ്പനി ഉറപ്പു വരുത്തുന്ന കാറും, ബംഗ്ളാവും ലാവിഷായിട്ടുള്ള സൗകര്യങ്ങളും.

ഒറ്റ കുഴപ്പമേയുള്ളൂ, മീനക്ക് നേരെയുള്ള ഇൻ-ലോ ഇൻസൾട്ടുകൾക്ക് ഒരു 'മുനിവര്യ'ന്റെ നിസ്സംഗതയാണ് മൂപ്പർക്ക്. സ്വന്തം അച്ഛനും അമ്മയും പറയുന്ന ഏത് തോന്നിവാസത്തിന് മുന്നിലും ക്ഷമാസാർവ്വഭൗമനായി മാറും പ്രേമൻ. മറുത്തൊന്നും പറയില്ലെന്ന് മാത്രമല്ല, ഒരു നാനോനീരസം പോലും ആ മുഖത്തുണ്ടാവില്ല. എന്നാൽ മീനയുടെ വീട്ടുകാരുടെയടുത്ത് ഈ മയമുണ്ടായിരുന്നില്ല..

പൊസ്സസ്സീവ്നസ്സിന് ഞങ്ങളുടെ ബന്ധുക്കളിൽ പരംവീരചക്രം കിട്ടിയിട്ടുള്ള ആളാണ് മാലതിയമ്മായി. മീനയുടെ കല്യാണം കഴിഞ്ഞയിടക്ക് അമ്മായി ഒരു കാര്യവുമില്ലാതെ പ്രേംകുമാറിനോട് ചോദിച്ചു, "മോനെ പ്രേമാ, മീനയെ ഒരു മാസം കഴിഞ്ഞിട്ട് നിന്റെയടുത്തേക്ക് കൊണ്ടുപോയാൽ മതിയോ?'

അതുവരെ ശാന്തസ്വരൂപനായിരുന്നിരുന്ന പ്രേമൻ ശാന്തത കൈവിട്ടു, "അങ്ങനെയാണെങ്കിൽ എനിക്ക് ഒരു മാസം കഴിഞ്ഞിട്ട് കല്യാണം കഴിച്ചാൽ മതിയായിരുന്നല്ലോ?"

മീനയുടെ ജീവിതം ഇത്തരം സീനുകളായി കടന്നുപോയ്കൊണ്ടിരുന്നു.

ഞാൻ ജീവിതത്തെ അത്ര സീരിയസ്സായി കണ്ടു തുടങ്ങിയുണ്ടായിരുന്നില്ല. എന്നാലും ഒരു റൊമാൻസില്ലാത്ത ദാമ്പത്യം കൊണ്ടെന്ത് കാര്യം എന്ന് എനിക്ക് തോന്നിയിരുന്നു. പിന്നെ നാട്ടിലെ മിക്കതും ഈ ഗണത്തിലാണല്ലോ എന്നും വിചാരിക്കും. രണ്ട് കൊല്ലം കഴിഞ്ഞുകാണും. ഒരിക്കൽ അവധിക്ക് വന്ന സമയത്ത് എന്തോ ഒരു ഡിസ്കഷനിൽ ഞാൻ അവളോട് പറഞ്ഞു, "പറ്റില്ലെങ്കിൽ കളഞ്ഞിട്ട് വാ, ചുമ്മാ ഡിവോഴ്സ് കരോ".
"നിനക്കത് പറയാം, ഞാനേയ് രണ്ട് മാസം പ്രെഗ്നന്റ് ആണ്".

അങ്ങനെ മീനക്ക് രണ്ട് ആൺകുട്ടികളായി. ക്രമേണ പ്രേമന്റെ സഹോദരമാർ കല്യാണം കഴിച്ചു. അതോടെ മദർ, ഫാദർ, ബ്രദർ ഇൻ-ലോസ് ഒരു വശത്തും മീന മറുവശത്തും, പ്രേമൻ വേറൊരു ഉപഗ്രഹത്തിലും എന്ന വ്യവസ്ഥിതിക്ക് മാറ്റം വന്നു.

മീനയ്ക്ക് ശേഷം വന്നവർ ഒരു മുന്നണിയായില്ലെങ്കിലും ഒറ്റക്ക് ഒറ്റക്കായി ഓരോ പാഠങ്ങൾ പഠിപ്പിച്ച് വേറെ വീട്ടിലോട്ട് ഭർത്താക്കന്മാരോടൊപ്പം താമസം മാറി. അതോടെ പ്രേമന്റെ അച്ഛനും അമ്മയ്ക്കും അനിവാര്യമായ ചില മാറ്റങ്ങൾ വന്നു. അവധിക്ക് വരുമ്പോൾ മീനക്ക് ഏൽക്കേണ്ടിവന്നിരുന്ന കുത്ത് വാക്കുകൾ ഇല്ലാതാവുകയും ആ സന്തോഷം അവരുടെ ദാമ്പത്യജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്തു.

ഇതിനിടയിലാണ് ക്ളൈമാക്സ് സംഭവിച്ചതെന്ന് പറയാം.

പോസ്റ്റ്ഗ്രാജുവേഷന് ഡൽഹിയിൽ പോയ മീനയുടെ ഒരേയൊരു അനിയൻ മാധവൻ, തന്റെ കൂടെ പഠിച്ച രാജസ്ഥാനിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നുള്ള ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത് ഇതേ കാലഘട്ടത്തിലാണ്. ജോലി കിട്ടി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ദിവസം മാധവൻ സുകുമാമനെ വിളിച്ച് അവന്റെ ട്രേഡ്മാർക്ക് ആയ നിസ്സാരഭാവത്തിൽ പറഞ്ഞു,

"അച്ഛാ, ഞാൻ നാട്ടിൽ വരുമ്പോൾ എന്റെ കൂടെ ഒരു പെൺകുട്ടിയുണ്ടാകും. പറ്റൂച്ചാല് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള കല്യാണത്തിന്റെ കാര്യങ്ങൾ നോക്കണം. ചെറിയ ഒരു ഫങ്ഷൻ. അത് മതി".

വലിയതോതിലുള്ള ഒരു ബന്ധം ഏതാണ്ടുറപ്പിച്ച്, അത്യാർഭാടത്തോടെ മകന്റെ കല്യാണം നടത്താൻ കാത്തിരുന്ന സുകുമാമനും, അമ്മായിക്കും ആ ഫോൺവിളി ഒരു ടൊർണാഡോ ആയിരുന്നു.
ബന്ധുക്കളുടെയും നാട്ടുകാരുടെയും മുഖത്ത് എങ്ങനെ നോക്കും എന്ന നാട്ടുനടപ്പ് ഭയം കാരണം അമ്മായി കുറച്ചു ദിവസം മോഹാലസ്യപ്പെട്ടു കിടന്നു. പിന്നെ മാധവൻ പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുമെന്നറിയാവുന്നതുകൊണ്ട് മനസ്സില്ലാ മനസ്സാലെ കാര്യങ്ങൾക്ക് അവർ നിന്നുകൊടുത്തു. മാധവൻ-ഛായ വിവാഹം വിപ്ലവകരമായി തന്നെ നടന്നു.

ഉള്ളിലെ നിരാശയും, നീരസവും അമ്മായിയുടെ ഛായയോടുള്ള പെരുമാറ്റത്തിൽ പ്രകടമായി തുടങ്ങി, with tacit approval of Sukumaman. മാധവൻ പക്ഷെ പ്രേമനെ പോലെ ആയിരുന്നില്ല. 'അതൊന്നും നടക്കിലാ അമ്മേ' എന്ന് അവൻ കൃത്യമായി തന്നെ പറഞ്ഞു. അമേരിക്കയിൽ ജോലി കിട്ടിയപ്പോൾ അവനും ഛായയും അങ്ങോട്ട് പോയി.

ഇന്നത്തെ എവലൂഷനറി തിയറിസ്റ്റുകളിൽ ഏറ്റവും എക്സ്പെർട്ട് എന്ന നിലയിലാണ് റോബർട്ട് ട്രിവർ അറിയപ്പെടുന്നത്.
ഇന്നത്തെ എവലൂഷനറി തിയറിസ്റ്റുകളിൽ ഏറ്റവും എക്സ്പെർട്ട് എന്ന നിലയിലാണ് റോബർട്ട് ട്രിവർ അറിയപ്പെടുന്നത്.

ഒരിക്കൽ ഞാൻ അമ്മായിയോട് ചോദിച്ചു, "അല്ല അമ്മായി, മീന ആ വീട്ടിൽ അനുഭവിച്ച ദുരിതങ്ങളിൽ ആധി പിടിച്ച് നടന്നിരുന്ന അമ്മായി ഇപ്പോൾ എന്താ ഇങ്ങിനെ?"

അമ്മായി എന്നെ തറപ്പിച്ച് നോക്കി, "അത് നിന്റെ കല്യാണം കഴിയുമ്പോൾ മനസ്സിലായിക്കോളും"

കല്യാണം കഴിഞ്ഞിട്ടും എനിക്ക് മനസ്സിലായില്ല. ഈ recurring പോരിന്റെ അന്തർലീന രഹസ്യം.

ഇന്നിപ്പോൾ മീനയുടെ രണ്ട് ആൺപിള്ളേർക്കും ട്രഡീഷണൽ ശൈലിയിൽ പറഞ്ഞാൽ കല്യാണപ്രായമായി.

കഴിഞ്ഞ ദിവസത്തെ വീഡിയോ ചാറ്റിൽ ഈ വിഷയം വന്നപ്പോൾ അവൾ ‘Offensive diffence’ ടോണിൽ പറഞ്ഞു, അഥവാ ഒരു പ്രഎംപ്ടീവ് സ്ട്രൈക്ക്, "ഞാൻ സാകൂതം കാത്തിരിക്കുന്നു, നിന്നിലെ അമ്മായി അച്ഛൻ എങ്ങനെയിരിക്കുമെന്നറിയാൻ".
"അതേ, തിരിച്ച് ഞാനും" എന്റെ കൂതൂഹലം പക്ഷേ മറുപടിയിൽ നിന്നില്ല. അല്പം കൂലങ്കഷമായ ഗവേഷണമായിരുന്നു അടുത്ത നടപടി. അനന്തരം ഞാൻ സർപ്രൈസ്ഡ് ആയി പോയി.

ഇൻ-ലോ ഫ്രിക്ഷനും സിദ്ധാന്തങ്ങളുണ്ട്.

സൈദ്ധാന്തികന്മാർ രണ്ട് ചേരിയിലായിരുന്നു, ജൈവികമായ (biological) കാരണം കണ്ടെത്തിയവരും, സാമൂഹികമാണ് കാരണങ്ങൾ എന്ന് വിശദീകരിച്ച് അവരെ എതിർത്തവരും.

ഇന്നത്തെ എവലൂഷനറി തിയറിസ്റ്റുകളിൽ ഏറ്റവും എക്സ്പെർട്ട് എന്ന നിലയിലാണ് റോബർട്ട് ട്രിവർ അറിയപ്പെടുന്നത്. ട്രിവറിന്റെ പാരന്റൽ ഇൻവെസ്റ്റ്മെന്റ് തിയറി പറയുന്നത് മാതാപിതാക്കൾ ജനിതകമായ കാരണങ്ങളാൽ സ്വന്തം മക്കളോട് അത്യഗാധമായി ഇണക്കപ്പെട്ടിരിക്കുന്നു. അതിനാൽ മറ്റൊരാൾ അവരുടെ ജീവിതത്തിലോട്ട് വരുമ്പോൾ മക്കളുടെ തങ്ങൾക്കായിട്ടുള്ള സമയവും, ശ്രദ്ധയും, സാമ്പത്തികമടക്കമുള്ള അവകാശങ്ങളും പിടിച്ചെടുക്കാൻ ഒരു എതിരാളി എത്തിയിരിക്കുന്നുവെന്ന തോന്നൽ ഉപബോധതലത്തിൽ ഉണ്ടാകുന്നുവെന്നാണ് ട്രിവറിന്റെ തിയറി പറയുന്നത്.

പ്രായം ചെല്ലുന്തോറും സ്ത്രീകളിൽ ഈ പ്രതിഭാസം കൂടിവരുന്നുവെന്നാണ് Rufus A. Johnstoneന്റെയും Michael A. Cant -ന്റെയും പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. വ്യവസായവൽക്കരണത്തിന് മുമ്പുള്ള കാലഘട്ടത്തിൽ മാനസികസമ്മർദ്ദവും, മത്സരവും കാരണം മദർ ഇൻ ലോ യുമായി താമസിക്കുന്ന വെസ്റ്റേൺ സ്ത്രീകളിൽ ഗർഭധാരണശേഷി കുറഞ്ഞിരുന്നതായി ഇവരുടെ reproductive conflict hypothesis പറയുന്നു.

Howard B. Feldman, James K Rilling, Larry J Young എന്നീ ഗവേഷകരാണ് ഓക്‌സിടോസിൻ എന്ന ഹോർമോണിന്റെ സ്വാധീനം നിമിത്തം മകന്റെ വൈകാരികമായ അടുപ്പം ഭാര്യയിലോട്ട് മാറുന്നത് അമ്മമാരിൽ അസ്വാരസ്യമുണ്ടാക്കുന്നു എന്ന തിയറി കൊണ്ട് വന്നത്.

ബയക്കോളജിക്കൽ കാരണങ്ങളല്ല, തീർത്തും സാമൂഹികവും, സാമ്പത്തികവുമായ സാഹചര്യങ്ങളാണ് ഈ സംഘർഷങ്ങൾക്ക് കാരണമെന്നാണ് സോഷ്യൽ സയന്റിസ്റ്റുകളുടെ പഠനങ്ങൾ കാണിക്കുന്നത്.

Karen L Kramer- ന്റെയും Russell D Greaves- ന്റെയും പഠനങ്ങൾ പ്രകാരം ചില പരമ്പരാഗത സമൂഹങ്ങളിൽ ( Amazonian foragers പോലുള്ള) ഇങ്ങനെയൊരു ഇൻ ലോ സംഘർഷമേ ഇല്ല. ഭാര്യ ഭർത്താവിന്റെ വീട്ടിലോട്ട് വരുമ്പോഴുണ്ടാകുന്ന (patrilocal) അത്രയും പ്രശ്നങ്ങൾ ഭർത്താവ് ഭാര്യയുടെ വീട്ടിലോട്ട് മാറി താമസിക്കുമ്പോൾ (matrilocal) ഉണ്ടാകുന്നില്ല എന്നാണ് കൽച്ചറിന്റെ സ്വാധീനത്തിന് ഉദാഹരണമായി പറയുന്നത്.

James K Rilling- ന്റെ തന്നെ 2018- ലെ പഠനം കാണിക്കുന്നത് ഓക്‌സിടോസിൻ മത്സരബുദ്ധിക്കും (competetion) സഹകരണമനോഭാവത്തിനും (Cooperation) ഒരുപോലെ കാരണമാകാമെന്നാണ്.
James K Rilling- ന്റെ തന്നെ 2018- ലെ പഠനം കാണിക്കുന്നത് ഓക്‌സിടോസിൻ മത്സരബുദ്ധിക്കും (competetion) സഹകരണമനോഭാവത്തിനും (Cooperation) ഒരുപോലെ കാരണമാകാമെന്നാണ്.

James K Rilling- ന്റെ തന്നെ 2018- ലെ പഠനം കാണിക്കുന്നത് ഓക്‌സിടോസിൻ മത്സരബുദ്ധിക്കും (competetion) സഹകരണമനോഭാവത്തിനും (Cooperation) ഒരുപോലെ കാരണമാകാമെന്നാണ്. ബയോളജിയെക്കാൾ, സോഷ്യലൈസേഷൻ സ്വഭാവരൂപവൽക്കരണത്തെ കൂടുതൽ സ്വാധീനിക്കുന്നു എന്നതാണ് ഇത്തരം ഗവേഷണങ്ങളിൽ നിന്നുള്ള അനുമാനം.

Mina Cikara ആനുവൽ റിവ്യൂ ഓഫ് സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങൾ സാമൂഹ്യബന്ധങ്ങൾ എങ്ങനെ മസ്തിഷ്കത്തിലുണ്ടാകുന്ന (neuroplasticity of social bonding) പരിണാമങ്ങൾ വഴി പോസിറ്റീവായ സ്വഭാവങ്ങൾ രൂപപ്പെടുമെന്ന് തെളിയിക്കുന്നു.

Menelaos Apostolou, Karen L. Fingerman എന്നിവരുടെ പഠനങ്ങളിൽ കാണുന്നത് ഇൻ ലോ സംഘർഷങ്ങളിലെ സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ ബയോളജിക്കൽ അല്ല, ജീവിക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനം കൊണ്ട് സംഭവിക്കുന്നു എന്നാണ്.

ഇന്ത്യയിൽ നടന്ന ഗവേഷണങ്ങൾ ഉപസംഹരിച്ചിരി ക്കുന്നത് പിതൃഗൃഹവാസത്തിനാണ് (patrilocality) വലിയൊരു പങ്ക് എങ്കിലും, കുടുംബത്തിലെ ശ്രേണീയ ഘടനകൾ (hierarchical family structures), സാമ്പത്തിക നിയന്ത്രണം, ലിംഗഭേദ മാനദണ്ഡങ്ങൾ (gender norms), സമൂഹത്തിന്റെ സമ്മർദ്ദങ്ങൾ (societal pressures) എന്നിവ ഇവിടത്തെ ഇൻ-ലോ സംഘർഷങ്ങളെ മറ്റു പല രാജ്യങ്ങളിലുമുള്ളതിനേക്കാൾ കൂടുതൽ കടുപ്പമുള്ളതാക്കുന്നുവെന്നാണ്.

ഗ്ലോബൽ പഠനങ്ങൾ ഇനിയും അനവധിയുണ്ട്. എന്നാൽ ഫാദർ ഇൻ ലോസിനെ ഫോക്കസ് ചെയ്ത സ്റ്റഡീസ് കുറവാണ്. അവർ ഉൾപ്പെടുന്ന തീവ്രസംഘർഷങ്ങൾക്ക് കുറവ് ഒട്ടുമില്ലെങ്കിലും.

അവസാനം ഞാൻ എത്തിനിന്നത് ജൈവികമായ സഹജവാസനകളെ (biological instincts) മറികടക്കാൻ മനുഷ്യപരിശ്രമങ്ങൾക്ക് സാധിക്കും, അതിന് അനുകൂലമായ സാമൂഹ്യസാഹചര്യങ്ങൾ സൃഷ്ടിക്കണമെന്ന യാഥാർത്ഥ്യത്തിലാണ്.

Cheers!

GOOD EVENING FRIDAY മറ്റ് ഭാഗങ്ങൾ വായിക്കാം


Summary: Dr Prasannan PA shares his personal experiences. Good Evening Friday column from Australia continues, part 20.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments