ഒരു കാലത്ത് ലഹരിക്ക് അടിമയായിരുന്ന വ്യക്തി അതിൽ നിന്ന് മുക്തമായി സാധാരണജീവിതം നയിക്കുമ്പോൾ പോലും സമൂഹം അംഗീകരിച്ചുവെന്ന് വരില്ല. അവരെ ക്രിമിനലുകളെ പോലെ കാണുന്ന സമൂഹത്തിൻെറ മനോഭാവം മാറേണ്ടതുണ്ട്. ഡീ അഡിക്ഷൻ എന്നത് വലിയ സാമ്പത്തികച്ചെലവ് കൂടി വരുന്ന ഘട്ടമാണ്. ചികിത്സക്കൊപ്പം തന്നെ ബോധവൽക്കരണവും സമൂഹത്തിൻെറ പിന്തുണയുമൊക്കെ ഈ ഘട്ടത്തിൽ നിർണായകമാണ്. ലഹരി അഡിക്ഷനിൽ നിന്ന് ഡീ അഡിക്ഷനിലേക്കുള്ള വഴികളിലെ പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുകയാണ് മുഹമ്മദ് ബഷീർ പി.എ.
