Reddit NSFW ഗ്രൂപ്പിലെയും സ്പായിലെയും പെൺകുട്ടി; ലഹരിമാഫിയയിൽ കുരുങ്ങുന്ന കണ്ണികൾ

ലഹരിക്കടത്തിന് പിന്നിൽ കണ്ണികളായി പ്രവർത്തിക്കുന്ന പെൺകുട്ടികൾ എങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെടുന്നത്? എന്ത് തരത്തിലുള്ള ജീവിതസാഹചര്യങ്ങളിൽ നിന്നാണ് ഇവർ വരുന്നത്? എങ്ങനെയാണ് ലഹരിമാഫിയ സംഘങ്ങളിൽ കുരുങ്ങുന്ന ജീവിതം അവർ പോലുമറിയാതെ കൂടുതൽ പ്രതിസന്ധിയിലാവുന്നത്? - സമഗ്രമായ അന്വേഷണ പരമ്പര ആരംഭിക്കുന്നു.

ലോകത്ത് ഏത് കാലത്തെയും വളർന്നുവരുന്ന തലമുറ നിഷിദ്ധമായത് പരീക്ഷിച്ച് നോക്കുവാൻ കൗതുകം പ്രകടിപ്പിക്കുന്നവരാണ്. ബീഡിയും സിഗററ്റും കറുപ്പും മദ്യവും കഞ്ചാവുമെല്ലാം കടന്ന് ഇന്നത്തെ പുതിയ തലമുറ സിന്തറ്റിക് ലഹരിയിലാണ് പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്. ലഹരി ഉപയോഗത്തിനൊപ്പം ലഹരി എത്തിക്കുന്നവരും അതുമായി ബന്ധപ്പെട്ടുള്ള വലിയ ശൃംഘലയും നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്, സമാനമായി ലഹരിക്കടത്തിൻെറ കണ്ണികളായി മാറുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനവുണ്ട്. സംസ്ഥാനത്ത് തന്നെ നിലവിൽ ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിൻെറ ഭാഗമായി ഓരോ ദിവസവും നിരവധി അറസ്റ്റുകളാണ് നടക്കുന്നത്. മിക്ക കേസുകളിലും സ്ത്രീകളും പ്രതികളാവുന്നുണ്ട്. പ്രായം കുറഞ്ഞ ചെറുപ്പക്കാരികളായ പെൺകുട്ടികൾ ഇത്തരം കേസുകളിൽ പിടിയിലാവുന്നത് വളരെ സാധാരണമായിരിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘങ്ങളിൽ നിന്ന് തുടങ്ങി വൻകിട ഡീലർമാരും ചെറുകിട ഡീലർമാരും ഇടനിലക്കാരുമൊക്കെ ചേരുന്ന കാർട്ടലുകൾ പോലെയാണ് കേരളത്തിലും ലഹരിക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത്. വളരെ നിഷ്കളങ്കരായ, സാധാരണക്കാരായ, തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ പോലും ലഹരിക്കടത്ത് സംഘങ്ങളുടെ ഭാഗമായി മാറുന്ന സാഹചര്യമുണ്ട്. എങ്ങനെയാണ് അവർ ഇത്തരം സംഘങ്ങളിൽ പ്രവർത്തിക്കുന്നത്? ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നറിഞ്ഞിട്ടും അവരെങ്ങനെയാണ് ഒന്നിൽ നിന്ന് ഒന്നിലേക്കെന്ന നിലയിൽ ഈ മാഫിയസംഘങ്ങളിൽ കുരുങ്ങി പോവുന്നത്? പൊതുസമൂഹം പുറമെ നിന്ന് നോക്കുന്നത് പോലെയല്ല കാര്യങ്ങൾ. ലഹരിക്കടത്തിന് പിന്നിൽ കണ്ണികളായി പ്രവർത്തിക്കുന്ന പെൺകുട്ടികൾ എങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെടുന്നത്? എന്ത് തരത്തിലുള്ള ജീവിതസാഹചര്യങ്ങളിൽ നിന്നാണ് ഇവർ വരുന്നത്? എങ്ങനെയാണ് ലഹരിമാഫിയ സംഘങ്ങളിൽ തന്നെ തുടരേണ്ടി വരുന്നത്? - സമഗ്രമായ അന്വേഷണ പരമ്പര ആരംഭിക്കുന്നു.

***

21-കാരിയുടെ Reddit പ്രൊഫൈൽ

Reddit-ലെ, പ്രായപൂർത്തിയായവർക്ക് മാത്രമുള്ള ഒരു NSFW (Not Safe For Work) ഗ്രൂപ്പിലെ ABC എന്ന് പേരായ (സ്വകാര്യത മാനിച്ച് പ്രൊഫൈൽ നെയിം പങ്കുവെക്കുന്നില്ല) ഒരു പ്രൊഫൈൽ സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം ഒരു സുഹൃത്തിന്റെ ബന്ധുവായ കൗമാരക്കാരൻ പങ്കുവെക്കുന്നത് ഇങ്ങനെയാണ്:

ആലപ്പുഴ സ്വദേശിനിയായ 21കാരിയായ ഒരു പെൺകുട്ടിയുടേതാണ് ഈ പ്രൊഫൈൽ. പല ഗ്രൂപ്പുകളിലായി ഈ പെൺകുട്ടി തൻെറ അർധനഗന ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വീഡിയോകോൾ സർവീസ് അവൈലബിൾ ആണെന്നും അതിനായി ആദ്യം അഡ്വാൻസായി 1000 രൂപ നൽകണമെന്നും പെൺകുട്ടിക്ക് മെസ്സേജ് ചെയ്തതിൽ നിന്നും മനസ്സിലാക്കി. പണം അയക്കുന്നതിനായി ക്യുആർ കോഡും ആ കുട്ടി അയച്ചു. ഗൂഗിൾപേയിലൂടെ പണം അടച്ച ശേഷം സ്ക്രീൻഷോട്ട് മെസ്സേജായി അയച്ചു. ഇതോടെ പെൺകുട്ടി ടെലഗ്രാം പ്രൊഫൈൽ ഷെയർ ചെയ്തു. ഇതിന് ശേഷം അപ്രതീക്ഷിതമായാണ് ഒരുദിവസം ആ പെൺകുട്ടിയുടെ പ്രൊഫൈലിൽ നിന്ന് കൗമാരക്കാരന് വീഡിയോകോൾ വരുന്നത്. ഉച്ചയ്ക്ക് കോളേജിൽ ലഞ്ച് ബ്രേക്ക് സമയത്താണ് ആ പെൺകുട്ടിക്ക് Hi എന്ന് മെസ്സേജ് അയച്ചിരുന്നു. സെക്കൻഡുകൾക്കുള്ളിൽ പ്രൊഫൈലിൽ നിന്ന് വീഡിയോകോൾ വന്നു. പൂർണനഗ്നയായ ഒരു പെൺകുട്ടിയാണ് വീഡിയോകോളിൽ അപ്പുറത്തുണ്ടായിരുന്നത്. കോളേജിൽ വെച്ച് അങ്ങനെയൊരു കോൾ വന്നതിൻെറ ഞെട്ടലിൽ പെട്ടെന്ന് തന്നെ കോൾ ഡിസ്കണക്റ്റ് ചെയ്തു.

കേരളത്തിനുള്ളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും സ്പാ സെൻറുകളുടെ മറവിൽ നടക്കുന്ന ലഹരിവ്യാപാരത്തെക്കുറിച്ച് ഇതിനോടകം നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
കേരളത്തിനുള്ളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും സ്പാ സെൻറുകളുടെ മറവിൽ നടക്കുന്ന ലഹരിവ്യാപാരത്തെക്കുറിച്ച് ഇതിനോടകം നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

“എന്തിനാണ് അങ്ങോട്ട് ആവശ്യപ്പെടാതെ ഇങ്ങനെ കോൾ ചെയ്തത്” - അവൻ ചോദിച്ചു. “വീഡിയോകോൾ വെരിഫിക്കേഷന് വേണ്ടിയാണ്,” ഇതായിരുന്നു മറുപടി. “ഞാൻ ഫേക്ക് അല്ലെന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഈ വെരിഫിക്കേഷൻ കോൾ ചെയ്തത്. ഇങ്ങനെയുള്ള ജോലിയിൽ ഇത് വളരെ സ്വാഭാവികമായ കാര്യമാണ്. വീഡിയോകോൾ സർവീസിന് മുമ്പായി എല്ലാ കസ്റ്റമേഴ്സിനും സാധാരണ ഇങ്ങനെ വെരിഫിക്കേഷൻ കോൾ ചെയ്യാറുള്ളതാണ്. “നിനക്ക് എത്ര വയസ്സായി?” അവൻ ചോദിച്ചു. “21” എന്നായിരുന്നു ഉത്തരം. “എന്തിനാണ് ഈ ജോലി ചെയ്യുന്നത്?” “വലിയ തുക ലോൺ എടുത്താണ് ഞാൻ നഴ്സിങ് പഠിച്ചിരുന്നത്. പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എങ്ങനെ ലോൺ തിരിച്ചടയ്ക്കും എന്നാലോചിച്ച് പലവിധ ജോലിക്കായുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ, ഇങ്ങനെയൊരു ജോലിയുണ്ടെന്ന് എനിക്ക് പറഞ്ഞുതരുന്നത് എൻെറ ബോയ് ഫ്രണ്ടാണ്. ഈ ജോലി ചെയ്യുന്നതിൽ അവൻ എനിക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്.” അവൾ പറഞ്ഞ ഉത്തരം ഇങ്ങനെയൊക്കെയായിരുന്നു.

ആ പെൺകുട്ടി ആലപ്പുഴയിലെ ഒരു മത്സ്യത്തൊഴിലാളി കുടുബത്തിൽ നിന്ന് വരുന്നതാണ്. അവളെ നമുക്ക് അമേയയെന്ന് വിളിക്കാം. ബാംഗ്ലൂരിലാണ് കുട്ടി നഴ്സിങ്ങിന് പഠിച്ച് കൊണ്ടിരുന്നത്. കൂടി വന്ന ചെലവുകളും കുടുംബത്തിലെ മറ്റ് ചില പ്രശ്നങ്ങളും കാരണം അവൾക്ക് പഠനം പാതിയിൽ നിർത്തേണ്ടിവന്നു. ലോൺ ആപ്പുകളിൽ നിന്ന് ലോണെടുത്തും മറ്റുമായിരുന്നു അവൾ ആദ്യം പണം കണ്ടെത്തിയിരുന്നത്. എന്നാൽ കടം കൂടിക്കൂടി വന്നതോടെ താങ്ങാൻ കഴിയാത്ത സ്ഥിതിയിലായി. പണം കണ്ടെത്താൻ മറ്റൊരുവഴിയും ഇല്ലാതായതോടെയാണ് ഇങ്ങനെയൊരു ജോലിയിലേക്ക് എത്തുന്നത്. പല ആളുകൾക്കൊപ്പവും അവൾ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നു. ഒരു ഫോട്ടോഷൂട്ടിന് 10000 രൂപ ഈടാക്കുന്നു. നിരവധി അഡൾട്ട് ആപ്പുകളിൽ പ്രൊഫൈലുണ്ട്. മാസം കുറഞ്ഞത് 70000 രൂപ മുതൽ 1 ലക്ഷം രൂപ വരെ താൻ സമ്പാദിക്കുന്നുണ്ടെന്ന് അവൾ പറയുന്നു. അമേയയെപ്പോലെ ജീവിതം പ്രതിസന്ധിയിലാവുമ്പോൾ എളുപ്പത്തിൽ പണം സമ്പാദിക്കാനായി പലവിധ തൊഴിലെടുക്കുന്നവരുണ്ട്.

സ്പായിലെ പെൺകുട്ടി

തൃശ്ശൂർ നഗരത്തിലുള്ള ഒരു സ്പായിൽ പോയതിൻെറ അനുഭവവും ഇതേ കൗമാരക്കാരൻ പറഞ്ഞു. ആദ്യമായി സ്പായിൽ പോവുന്നതിന് അവന് മറ്റ് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിനാൽ തന്നെ ആദ്യമായി പോവുന്നതിൻെറ അമ്പരപ്പും ആശങ്കയുമെല്ലാം ഉണ്ടായിരുന്നു. പോലീസ് അറിയുമോയെന്നും അങ്ങനെ പ്രശ്നത്തിൽ ചെന്നുചാടുമോയെന്നുമെന്നതെല്ലാം അവനെ അലട്ടിയിരുന്ന പ്രശ്നങ്ങളാണ്.

2000 രൂപയാണ് അവൻ സ്പായിൽ കയറുമ്പോൾ അടച്ചത്. അതിന് ശേഷം സ്പാ ജീവനക്കാരിലൊരാൾ ചെറിയ വരാന്തയിലൂടെ ചെറിയൊരു ബെഡ് റൂമിലേക്ക് കൊണ്ടുപോയി. ചെറുപ്പക്കാരിയായ ഒരു പെൺകുട്ടി ബെഡിൻെറ ഒരു മൂലയിൽ ഇരിക്കുന്നുണ്ടായിരുന്നു.

“നിൻെറ മുഖത്ത് വല്ലാത്ത അമ്പരപ്പുണ്ടല്ലോ… ഇങ്ങനെയുള്ള സ്ഥലത്ത് ആദ്യമാണോ?” അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു. “പോലീസെങ്ങാനും വന്നാൽ എന്ത് ചെയ്യുമെന്നാണ് ഞാൻ ആലോചിക്കുന്നത്,” അവൻെറ മറുപടി ഇതായിരുന്നു. പുറത്തുള്ള വരാന്തയിലേക്ക് ചൂണ്ടി അവൾ പറഞ്ഞു, “നീ ഒന്ന് പുറത്തേക്ക് പോയി നോക്ക്,” അവിടെ ഒരു സോഫയിൽ പോലീസ് യൂണിഫോം അണിഞ്ഞിരിക്കുന്ന കുറച്ച് പേരെയാണ് അവൻ കണ്ടത്. അവർ സ്വന്തം സ്ഥലമെന്ന പോലെ പരസ്പരം സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അവരും സ്പായിലേക്കായി വന്നതാണെന്ന് തോന്നി. ഭയപ്പെടാൻ ഒന്നും തന്നെയില്ലെന്ന് അവന് മനസ്സിലായി.

പോലീസുകാർ കാവലുള്ളിടത്ത് താനെന്തിന് ഭയക്കണം, എന്നാണ് അവൻ ചിന്തിച്ചത് (അത് യഥാർത്ഥത്തിൽ പോലീസുകാർ തന്നെയായിരുന്നോ? അറിയില്ല). തിരികെ മുറിയിൽ ചെന്ന് പെൺകുട്ടി പറഞ്ഞത് പ്രകാരം എക്സ്ട്രാ 2500 രൂപ നൽകി. അധികം വൈകാതെ അവന് തൻെറ ജീവിതത്തിലെ ആദ്യത്തെ ലൈംഗികാനുഭവം ഉണ്ടാവുന്നത് ആ സ്പായിൽ വെച്ചാണ്. ബിരുദധാരിയായ ആ പെൺകുട്ടിക്ക് 26 വയസ്സായിരുന്നു. അവളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും തന്നെ അവൻ അന്വേഷിച്ചില്ല.

ലഹരിവിൽപന, സ്ത്രീ കുറ്റവാളികൾ

സ്പാ സെൻററുകളുടെ മറവിൽ MDMA വിൽപ്പന, വയനാട് 2.229 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ - ആഗസ്ത് 18-ന് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന റിപ്പോർട്ടിൻെറ തലക്കെട്ടാണിത്. ഇതൊരു ഒറ്റപ്പെട്ട സംഭവമേയല്ല. കേരളത്തിനുള്ളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും സ്പാ സെൻറുകളുടെ മറവിൽ നടക്കുന്ന ലഹരിവ്യാപാരത്തെക്കുറിച്ച് ഇതിനോടകം നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്പാ സെൻററുകളിൽ പോലീസിൻെറയും എക്സൈസിൻെറയും പരിശോധനകളും നടക്കാറുണ്ട്.

രാജ്യത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘങ്ങളിൽ നിന്ന് തുടങ്ങി വൻകിട ഡീലർമാരും ചെറുകിട ഡീലർമാരും ഇടനിലക്കാരുമൊക്കെ ചേരുന്ന കാർട്ടലുകൾ പോലെയാണ് കേരളത്തിലും ലഹരിക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘങ്ങളിൽ നിന്ന് തുടങ്ങി വൻകിട ഡീലർമാരും ചെറുകിട ഡീലർമാരും ഇടനിലക്കാരുമൊക്കെ ചേരുന്ന കാർട്ടലുകൾ പോലെയാണ് കേരളത്തിലും ലഹരിക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

കേരള എക്സൈസ് ഡിപ്പാർട്ട്മെൻറ് 2025-ൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം മയക്കുമരുന്ന് കേസുകളിൽ സംസ്ഥാനത്ത് ആകെയുള്ള സ്ഥിരം കുറ്റവാളികളിൽ 497-ൽ 16 പേർ സ്ത്രീകളാണ്. Narcotic Drugs and Psychotropic Substances (NDPS) നിയമം പ്രകാരം ഇവരെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇവരിൽ 6 പേർ കൊല്ലം, മൂന്ന് പേർ പാലക്കാട്, രണ്ട് പേർ വീതം കോട്ടയം, തൃശ്ശൂർ ജില്ല കൂടാതെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ എന്നിങ്ങനെയാണ്. അബ്കാരി നിയമം പ്രകാരം സംസ്ഥാനത്തുള്ള 500 സ്ഥിരം കുറ്റവാളികളിൽ 20 പേർ സ്ത്രീകളാണ്. ജില്ലാതലത്തിലുള്ള ഇവരുടെ കണക്കെടുത്താൽ കൊല്ലം (9), തിരുവനന്തപുരം (3), ആലപ്പുഴ (2), പാലക്കാട് (2), പത്തനംതിട്ട (1), വയനാട് (1), കണ്ണൂർ (1) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സ്ത്രീ കുറ്റവാളികൾ.

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി, തൊഴിൽ ഇല്ലായ്മ, കടബാധ്യത, സാമൂഹിക സമ്മർദ്ദം, ബന്ധങ്ങളിലൂടെയുള്ള ചൂഷണം തുടങ്ങിയ സാഹചര്യങ്ങൾ സ്ത്രീകളെ ലഹരിക്കടത്തിന്റെ ശൃംഖലകളിലേക്ക് എത്തിക്കുന്നു. ചെറിയ അളവിൽ ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്നതിൽ ഇടനിലക്കാരായും വിതരണ ശൃംഖലയിലെ കണ്ണികളായും സ്ത്രീകൾ ഉപയോഗിക്കപ്പെടുന്നു.

കോഴിക്കോട് വടകരയിൽ ലഹരിക്കടത്ത് ഇടപാടുകാരായ മൂന്ന് അധ്യാപികമാർ പിടിയിലായത് ഇതിൻെറ അടുത്ത കാലത്തെ വലിയ ഉദാഹരണമാണ്. മുത്തങ്ങ ചെക്പോസ്റ്റിൽ ഈയിടെ പിടിയിലായ ലഹരിക്കടത്തുകാരുടെ കൂട്ടത്തിലും സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു. എംഡിഎംഎ, ലഹരിക്കടത്ത് സംഘങ്ങൾ പിടിയിലാവുമ്പോൾ മിക്കതിലും ഒരു സ്ത്രീയെങ്കിലും ഉണ്ടാവുന്നുവെന്ന യാഥാ‍ർത്ഥ്യമുണ്ട്.

അതേസമയം, ലഹരിക്കടത്തിൽ ഉൾപ്പെടുന്ന എല്ലാ സ്ത്രീകളെയും ഒരേ രീതിയിൽ കാണാനാകില്ല. ചിലർ സാമ്പത്തിക നേട്ടത്തിനായി സ്വമേധയാ ഇടപെടുമ്പോൾ, മറ്റുചിലർ ഭീഷണി, വഞ്ചന, പ്രണയബന്ധങ്ങൾ, കുടുംബബന്ധങ്ങൾ തുടങ്ങിയ വഴികളിലൂടെ ഈ ശൃംഖലകളിലേക്ക് എത്തിപ്പെടുന്നു. ലഹരിക്കടത്ത് കേസുകളിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറ്റകൃത്യത്തിന്റെ മാത്രം കണ്ണിലൂടെ കാണാതെ, അതിന് പിന്നിലെ സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ സാഹചര്യങ്ങളാണ് പരിശോധിക്കപ്പെണ്ടത്.

Comments