എമ്പുരാനും ഗുജറാത്ത് വംശഹത്യയും, ചില ചിന്തകൾ

വാണിജ്യ ഘടകങ്ങളും കലാപരമായ ന്യൂനതകളും നിലനിൽക്കുമ്പോൾ തന്നെ ചരിത്രം അടയാളപ്പെടുത്തിയ 'എമ്പുരാൻ' സിനിമ വലിയ രാഷ്ട്രീയധീരതയാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് വിശദീകരിക്കുകയാണ് ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം- Good Evening Friday- തുടരുന്നു.

Good Evening Friday - 22

നാഗ്പൂരിൽ നിന്ന് മദ്രാസിലേക്ക് പോയത് മറൈൻ ബയോളജിയിൽ പിഎച്ച്ഡിയെടുക്കാനാണെന്ന് പറയപ്പെടുന്നു. പാതിവഴിയിൽ തിരിഞ്ഞ് നാഗ്പൂരിലെത്തി;
പേര് ഗോൾവാൾക്കർ, എഴുതിയത് ടോക്സിക് പുസ്തകം; 'We Or Our Nationhood Defined',
മെർഡറസ് വരികൾ...

"നാസികളല്ലാത്തവരെ ഉന്മൂലനം ചെയ്ത്, രാജ്യത്തിന്റെയും അതിന്റെ സംസ്കാരത്തിന്റെയും വിശുദ്ധി കാത്ത് സൂക്ഷിക്കുക വഴി ജർമ്മനി ലോകത്തെ ഞെട്ടിച്ചു. നില നിന്നിരുന്ന എല്ലാ വൈവിദ്ധ്യങ്ങളെയും നശിപ്പിച്ച് രാജ്യത്ത് ഒരൊറ്റ ചിന്താഗതിയും, ഒരൊറ്റ കാഴ്ചപ്പാടുമുള്ള സംസ്കാരം സ്ഥാപിച്ചെടുത്ത ഹിറ്റ്ലറുടെ ജർമ്മനിയിൽ നിന്നാണ് ഇന്ത്യ പാഠം പഠിക്കേണ്ടത്"

സാംസ്കാരിക തീവ്രവാദം നടപ്പാക്കണമെങ്കിൽ ഒരു രാഷ്ട്രീയ തീവ്രവാദി വേണം. അതാണ്; ഗാന്ധിജിയുടെ കൊലപാതകത്തിന്റെ സൂത്രധാരന്മാരിൽ, Digambar Badge എന്ന മാപ്പുസാക്ഷി സൃഷ്ടിച്ച സാങ്കേതിക ന്യൂനതകൾ കൊണ്ട് മാത്രം ശിക്ഷയിൽനിന്ന് രക്ഷപ്പെട്ട സവർക്കർ.
ഹിറ്റ്ലറുടേയും മുസ്സോളിനിയുടെയും ആരാധകൻ. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നാസിവിദ്യകൾ നടക്കാതെ പോയത് ഇന്ത്യയുടെ അന്നത്തെ ആരോഗ്യം കൊണ്ടും, അയാളുടെ അനാരോഗ്യം കൊണ്ടുമായിരുന്നു. അവസാനകാലത്തെ അവശതകൾക്കിടയിലും എഴുതിയത് വിഷം വമിക്കുന്ന വരികൾ, 'Six Glorious Epochs of Hindu History' എന്ന പേരിൽ. ആ വിഷവാഹകരാണ് ഗുജറാത്ത് വംശഹത്യ നടത്തിയത്.

"അവരെ ഒരാളെയും വെറുതെ വിട്ടില്ല. അവരിലെ ഗർഭിണികളേയും കുഞ്ഞുങ്ങളെയും വരെ ഞങ്ങൾ കൊന്നു. എല്ലാറ്റിനെയും കൊന്ന് കഷണങ്ങളാക്കി ഞങ്ങൾ കത്തിച്ചു. അവരെ കൊല്ലുന്നത് ഞങ്ങൾക്ക് ഒരു ഹരമായിരുന്നു. കൊന്ന് തീർന്നപ്പോൾ രാത്രി ഞങ്ങൾ വന്ന് കിടന്ന് ഉറങ്ങി".

9 മണിക്കൂറിൽ 35 കുട്ടികളെയടക്കം 97 പേരെ കൊന്ന്, വർഷങ്ങൾക്ക് ശേഷം ഇനിയും അവസരം കിട്ടിയാൽ താൻ വീണ്ടും കൊല്ലുമെന്ന്, മനുഷ്യത്വരഹിതമായ ഭാവഹാദികളോടെ ക്യാമറക്ക് മുമ്പിൽ വിളിച്ചുപറഞ്ഞ ബാബു ബജ്രംഗിയെ പോലുള്ളവരെ അനുദിനം രക്ഷിച്ചുകൊണ്ടിരുന്നവർ രാജ്യത്തിന്റെ നേതൃസ്ഥാനങ്ങളിലെത്തി.

Naroda Patiya massacre-ന്റെ വിവരങ്ങൾ വായിച്ച ഷോക്കിൽ നിന്ന് ഒരാശ്വാസത്തിന് വേണ്ടി നടത്തിയ സൈബർ സഞ്ചാരത്തിലാണ് ഞാനത് കണ്ടത്, ഗാന്ധിജി 23%, പ്രധാനമന്ത്രിയായിരുന്ന വാജ്പേയി 20%, അഡോൾഫ് ഹിറ്റ്ലർ 17%.
"വാട്ട് ഈസ് ദിസ്?"
"ഞെട്ടരുത്"
I told myself.

2002 ഡിസംബർ 22-ന് ടൈംസ് ഓഫ് ഇന്ത്യ പത്രം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കോളേജുകളിൽ നിന്നുള്ള നാനൂറ് വിദ്യാർത്ഥികളോട് ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമുള്ള, അനുയോജ്യമായ നേതാവിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ കിട്ടിയ വോട്ടാണിത്.
ലേശം ആശ്വാസം ഗാന്ധിജി ഫസ്റ്റ് ആയി എന്നത് മാത്രമാണ്.
അന്ന് ബോംബെ നാഷണൽ കോളേജിലെ 'മിടുക്കനായ' ഒരു വിദ്യാർത്ഥി പറഞ്ഞു, "ഹിറ്റ്ലർ നല്ല മനുഷ്യൻ അല്ലായിരിക്കാം (അല്ലെങ്കിലും നല്ല മനുഷ്യരെ ആർക്ക് വേണം?), എന്നാൽ അതിമഹത്തായ നേതൃത്വഗുണങ്ങൾ ഉള്ള ആളായിരുന്നു. ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൽ ഹിറ്റ്ലർക്ക് അതിവിശിഷ്‌ടവും അസാധാരണവുമായ പാടവമുണ്ടായിരുന്നു. ലോകം കീഴടക്കുന്നതിന്റെ അടുത്ത് വരെയെത്തിയില്ലേ അയാൾ?"
എങ്ങനെ പറയാതിരിക്കും?

9 മണിക്കൂറിൽ 35 കുട്ടികളെയടക്കം 97 പേരെ കൊന്ന്, വർഷങ്ങൾക്ക് ശേഷം ഇനിയും അവസരം കിട്ടിയാൽ താൻ വീണ്ടും കൊല്ലുമെന്ന്, മനുഷ്യത്വരഹിതമായ ഭാവഹാദികളോടെ ക്യാമറക്ക് മുമ്പിൽ വിളിച്ചുപറഞ്ഞ ബാബു ബജ്രംഗിയെ പോലുള്ളവരെ അനുദിനം രക്ഷിച്ചുകൊണ്ടിരുന്നവർ രാജ്യത്തിന്റെ നേതൃസ്ഥാനങ്ങളിലെത്തി.
9 മണിക്കൂറിൽ 35 കുട്ടികളെയടക്കം 97 പേരെ കൊന്ന്, വർഷങ്ങൾക്ക് ശേഷം ഇനിയും അവസരം കിട്ടിയാൽ താൻ വീണ്ടും കൊല്ലുമെന്ന്, മനുഷ്യത്വരഹിതമായ ഭാവഹാദികളോടെ ക്യാമറക്ക് മുമ്പിൽ വിളിച്ചുപറഞ്ഞ ബാബു ബജ്രംഗിയെ പോലുള്ളവരെ അനുദിനം രക്ഷിച്ചുകൊണ്ടിരുന്നവർ രാജ്യത്തിന്റെ നേതൃസ്ഥാനങ്ങളിലെത്തി.

2003-ലെ ഔട്ട്ലുക്ക് മാസികയുടെ റിപ്പോർട്ടനുസരിച്ച് ഗുജറാത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകത്തിൽ ഹിറ്റ്ലറെ ചിത്രീകരിച്ചിരുന്നത് സ്വന്തം ജനതയ്ക്ക് വംശീയമായ അഭിമാനം (Race Pride) വീണ്ടെടുത്ത് കൊടുത്ത നേതാവായിട്ടാണ്. ഹിറ്റ്‌ലർ ചെയ്ത ഭീകരതകളെ കുറിച്ച് പക്ഷേ പരാമർശമില്ല. രാജ്യത്തിന്റെ പ്രശ്നങ്ങൾ (Problems of the Country) എന്ന ചാപ്റ്ററിൽ ഭാരതത്തിലെ വിദേശികൾ എന്നാണ് ന്യൂനപക്ഷങ്ങളെ നിർവചിച്ചിരിക്കുന്നത്. ആ പാഠപുസ്തകം ഇപ്പോഴും ഉണ്ടോ എന്നറിയില്ല. എന്നാൽ ആ അറിവും പേറി നടക്കുന്നവർ അധികാരപഥങ്ങളിൽ ധാരാളമുണ്ട്, ഒട്ടും കുറവില്ലാത്ത അളവിൽ വിദ്യാഭ്യാസത്തിന്റെ വിവിധ തട്ടുകളിലുമുണ്ട്. പ്രൊഫസ്സേഴ്സ്, ഡോക്ടേഴ്സ്, ജഡ്ജ്സ്, ബ്യൂറോക്രാറ്റ്സ്.., They come from all walks of life.

അങ്ങനെയുള്ള രാജ്യത്ത് സത്യം പറയാൻ നടത്തുന്ന ഏത് പരിശ്രമവും ഒരു രാഷ്ട്രീയപ്രവർത്തനമാണ്. വാണിജ്യ ഘടകങ്ങളും കലാപരമായ ന്യൂനതകളും നിലനിൽക്കുമ്പോൾ തന്നെ ചരിത്രം അടയാളപ്പെടുത്തിയ Cinematic courage-ന്, 'എമ്പുരാൻ' ആവിഷ്ക്കരിച്ചവർക്ക്, അവർക്ക് പിന്തുണയുമായി നിലകൊണ്ട ജനതയ്ക്ക്,

Cheers!


Summary: Discussion on Empuraan movie controversy and Gujarat genocide Dr Prasannan PA writes from Australia in Good Evening Friday column part 22.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments